ഗർഭം
*****
പ്രഗ്നൻസി കിറ്റ് ഉണ്ടൊ ചേട്ടാ?
*****
പ്രഗ്നൻസി കിറ്റ് ഉണ്ടൊ ചേട്ടാ?
ഫാർമസിയിലെ പുള്ളിക്കാരൻ തികച്ചും ഉദാസീനനായി തലയാട്ടി,അല്ലെങ്കിലും മലയാളികളുടെ ട്രേഡ്മാർക്ക് ആണല്ലൊ തലയാട്ടൽ!പൈസ എത്രയാന്നൊന്നും ചോദിച്ചില്ല,അയാൾ പറഞ്ഞ തുക കൊടുത്തു നീലക്കവർ ബാഗിലാക്കി ആരും കണ്ടില്ലാന്നു ഉറപ്പു വരുത്തി അരുൺ അവന്റെ വണ്ടി സ്റ്റാർട് ചെയ്തു.
കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസമായിട്ടില്ല,കല്യാണത്തിനെടുത്ത പുതിയ ഷർട്ട് പോലും ഇട്ടിട്ടില്ല,അപ്പോഴേക്കും ഭാര്യ ഗർഭിണി ആണെന്നറിഞ്ഞാൽ...എന്റെ കൃഷ്ണാ നീ തന്നെ തുണ..അവൻ മനസ്സിൽ പ്രാർത്ഥിച്ചു.ഓഫീസിൽ നിന്ന് രണ്ട് മണിക്കൂർ പെർമ്മിഷൻ വാങ്ങി ഇറങ്ങിയതാണു,അമ്മയും അച്ചനും വല്യച്ചന്റെ പുതിയ വീടു കാണാൻ പോയത് രാവിലെയാണു,ഈ സമയത്തല്ലാതെ ഈ കിറ്റൊന്ന് ടെസ്റ്റ് ചെയ്യാൻ പറ്റില്ല...
നേരെ വന്ന പാണ്ടി ലോറിക്ക് എങ്ങനെയോ സൈഡ് കൊടുത്ത് ബൈക്ക് കുതിക്കുകയാണു..അടിപൊളി,ദാ റെയിൽ വെ ഗേറ്റ് അടഞ്ഞു കിടക്കുന്നു,ഇനി പത്ത് മിനിട്ട് കഴിയണം ഇവിടുന്നൊന്ന് ഒഴിവാകാൻ..അവനു ദേഷ്യം വന്നു.ഹെൽമെറ്റ് ഊരി ബൈക്കിന്റെ ഹാന്റിലിൽ വെച്ച് അവൻ ചുറ്റും നോക്കി,മുന്നിൽ ഒരു മൂന്നംഗ കുടുംബം ബൈക്കിൽ.ഭാര്യയും ഭർത്താവും ഒരു കൊച്ചു പെണ്ണും.അവരുടെ സ്ഥാനത്ത് അവൻ സ്വയം സങ്കൽപ്പിച്ചു,ചെറിയ ഒരു പുഞ്ചിരി മനസ്സിലുണ്ട്,പക്ഷെ അതിനേക്കാളേറെ ടെൻഷനും..ഈശ്വരാ കാക്കണെ...
ഗേറ്റ് തുറന്നു,ഹെൽമെറ്റ് വെക്കാൻ അവൻ മറന്നു,ചിന്ത മുഴുവൻ ബാഗിലുള്ള കിറ്റിലാണു.ബൈക് ചീറിപ്പാഞ്ഞു വീടിന്റെ പോർച്ചിൽ എത്തി.ഉമ്മറത്ത് കാത്തിരിക്കുന്ന പ്രിയയെയും കൂട്ടി അവൻ കതകടച്ചു.

ഏട്ടാ എന്താ വിയർത്തിരിക്കുന്നത്?പ്രിയ അരുണിന്റെ കൈ പിടിച്ചു ചോദിച്ചു..
അതൊക്കെ പിന്നെ പറയാം,നീ വേഗം വാ..
അരുൺ അവളുടെ കൈ പിടിച്ചു ബെഡ്രൂമിലേക്ക് കയറി വാതിലടച്ചു.

ഈ ഏട്ടനിതെന്ത് പറ്റി?പ്രിയക്ക് ഒന്നും മനസ്സിലായില്ല.അവൻ ബാഗ് തുറന്ന് ആ നീലക്കവർ കീറി..വെള്ള നിറത്തിലുള്ള ചെറിയ ഒരു ഉപകരണം, അതിൽ ഒരു ഭാഗത്ത് സ്ക്രീൻ പോലെ ഒരു സഥലം,അവിടെയാണു മൂത്രത്തുള്ളികൾ ഒഴിക്കേണ്ടത്.ഇതൊക്കെ ഓഫീസിലെ അഫ്സൽ പറഞ്ഞു തന്നതാണു..
അവൻ കിറ്റ് പ്രിയക്ക് നേരെ നീട്ടി..പോയി ബാത്രൂമിൽ പോയി ഈ ഭാഗത്ത് മൂത്രത്തുള്ളികൾ ഒഴിച്ചു വാ,നീ ഗർഭിണി ആണൊ അല്ലയൊ എന്ന് നമുക്ക് ഇപ്പൊ അറിയാം..അരുൺ പ്രിയയോട് വളരെ വെപ്രാളപ്പെട്ട് പറഞ്ഞു നിർത്തി.
ഓ..ഇതാണൊ കാര്യം,ഏട്ടൻ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ,ഗർഭിണി ആയാലെന്താ ആയില്ലെങ്കിലെന്താ?ഇത്ര പെട്ടെന്ന് ഇതൊന്നും വാങ്ങണ്ടായിരുന്നു..പ്രിയ വല്യ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
നീ വേഗം ചെല്ല,അമ്മയും അച്ചനും ഇപ്പൊ വരും,അതിനു മുന്നെ നമുക്ക് ഇത് ടെസ്റ്റ് ചെയ്യണം..വേഗമാകട്ടെ...അരുൺ പിറുപിറുത്തു.പ്രിയ മനസ്സില്ലാ മനസ്സോടെ ബാത്രൂമിൽ കയറി..അരുണിന്റെ നെഞ്ചിടിപ്പ് കൂടി,ഇപ്പോഴറിയാം താനൊരു അച്ചനാകാൻ പോവുകയാണൊ അല്ലയോ എന്ന്!
അപ്പോഴാണു ആ കവറിലെ ഒരു പേപ്പർ അവന്റെ കണ്ണിൽ തടഞ്ഞത്,അവൻ അത് വായിച്ചു നോക്കി.....

പ്രിയേ വാതിൽ തുറക്ക്...അവൻ ബാത്രൂമിന്റെ വാതിലിൽ ആഞ്ഞു മുട്ടി..ഡീ നീ എപ്പോഴാ ലാസ്റ്റ് വെള്ളം കുടിച്ചത്?അത് പറ,എന്നിറ്റ് ടെസ്റ്റ് ചെയ്യാം..അരുൺ ഉറക്കെ വിളിച്ചു പറഞ്ഞു.അതെന്താ അരുണേട്ടാ അങ്ങനെ ചോദിച്ചത്?പ്രിയ വാതിൽ തുറക്കാതെ ചോദിച്ചു.മിനിമം എട്ട് മണിക്കൂറെങ്കിലും വെള്ളം കുടിക്കാതെ വേണം ഇത് ടെസ്റ്റ് ചെയ്യാൻ പോലും,ഇതിലെഴുതീട്ടുണ്ട്..അരുൺ വീണ്ടും വിളിച്ചു പറഞ്ഞു...
നീട്ടിപ്പിടിച്ച കിറ്റുമായി പ്രിയ പുറത്തിറങ്ങി.മുഖത്ത് ദേഷ്യമുണ്ട്,ഞാനിപ്പോഴാ ഭക്ഷണം കഴിച്ചത്,അപ്പോ വെളളവും കുടിച്ചു,അവൾ കിറ്റ് ബെഡ്ഡിലെക്ക് വലിച്ചെറിഞ്ഞ് പിറുപിറുത്തു..!
എന്റെ ദൈവമേ,ഇനി എട്ട് മണിക്കൂർ കൂടി കാത്തിരിക്കണം...നിനക്ക് കുറച്ച് കഴിഞ്ഞിട്ട് ഭക്ഷണം കഴിച്ചാൽ പോരായിരുന്നോ?ഒരു നേരം ഭക്ഷണം കഴിച്ചില്ലെൽ ആകാശം ഇടിഞ്ഞു വീഴത്തൊന്നുമില്ലല്ലൊ?ഇങ്ങനെ പറയണം എന്നു കരുതിയതാണു..പക്ഷെ അവളുടെ മുഖം കണ്ടപ്പോ പറയാൻ തോന്നീല്ല..
രാത്രി നേരത്തെ ഭക്ഷണം കഴിച്ച് രണ്ട് പേരും കിടന്നു.അരുണിനു ഉറക്കം വരുന്നേയില്ല,മനസ്സ് മുഴുവൻ പ്രഗ്നൻസി കിറ്റിലാണു..ഇനി ഒരു തുള്ളീ വെള്ളം പോലും കുടിക്കരുതെന്ന് ഒന്നു കൂടി പ്രിയയെ ഓർമ്മപ്പെടുത്തി അവൻ പുതപ്പ് വലിച്ചിട്ട് ഉറങ്ങാൻ ശ്രമിച്ചു...
നേരം പര പരാ വെളുത്തിരിക്കുന്നു,അരുൺ ഞെട്ടി എഴുന്നേറ്റു,മൊബൈൽ എടുത്തു സമയം നോക്കി..6.30..ഈശ്വരാ ഇവളിതെവിടെ പോയി?ബാത്രൂമിൽ നോക്കി,ഇല്ല..അവിടെയില്ല..ഇനി കിറ്റിന്റെ കാര്യം അവൾ മറന്നോ?അങ്ങനെയാണെൽ അവളെ ഇന്ന് ശരിയാക്കും..പിറുപിറുത്ത് കൊണ്ട് അരുൺ സ്റ്റെപ്പിറങ്ങി..കിച്ചെണിലേക്കാണു നേരെ പോയത്..അവൾ കിച്ചണിലുണ്ട്..അവൻ ശബ്ദമുണ്ടാക്കാതെ അവളെ വിളിച്ചു..ഡീ..ച്ശൂ..കേട്ടത് അമ്മയായിരുന്നു..
എന്താടാ..ചായ വേണൊ?അമ്മ ഒരു കള്ളച്ചിരിയോടെ ചോദിച്ചു..അപ്പോഴാണു പ്രിയ അരുണിനെ കാണുന്നത്..മുഖത്ത് ഇതു വരെ കാണാത്ത ഒരു നാണം..ഇവർക്കിതെന്ത് പറ്റി?ഒന്നും മനസ്സിലാകുന്നില്ല..അവളാണെങ്കിൽ ഒന്നും മിണ്ടുന്നുമില്ല..
ഇതാ ചായ....അമ്മ ഗ്ലാസ്സ് നീട്ടി..അപ്പോഴും അവൾ തന്നെ നോക്കുന്നുപോലുമില്ല..
ദേഷ്യം വന്നു ...ചായ മോന്തിക്കുടിച്ച് കൊണ്ട് അവൻ ഉമ്മറത്തേക്ക് നടന്നു..
അച്ചൻ പത്രം വായിക്കുന്നു,സ്പോർട്സ് പേജ് എനിക്ക് നീട്ട് അച്ചൻ വീണ്ടും വായന തുടർന്നു...അവന്റെ ചിന്ത അപ്പോഴും കിറ്റിലായിരുന്നു..ഇനി അവളെങ്ങാനും വെള്ളം കുടിച്ചൊ?ടെസ്റ്റ് ചെയ്യാൻ മറന്നോ?ഇനി ഇപ്പോ എന്തു ചെയ്യും?

'അവർ മൂന്നാലു പേരുണ്ടാകും..നീ ടൗണിൽ പോയി കുറച്ച് സാധനം വാങ്ങി വാ'..പത്രത്തിൽ നിന്ന് മുഖമെടുക്കാതെ അച്ചൻ പറഞ്ഞു..
ആരു വരുന്ന കാര്യമാണു അച്ചനിപ്പറയുന്നത്?ഒന്നും മനസ്സിലായില്ല..അരുൺ ചോദിച്ചു..
പ്രിയയുടെ അച്ചനും അമ്മയും അമ്മാവനും വരുന്നുണ്ട്,അവർ അവിടുന്ന് പുറപ്പെട്ടിട്ടുണ്ട്..വീണ്ടും അച്ചൻ..കഴിഞ്ഞ ആഴച വന്നു പോയതല്ലെ ഉള്ളു..ഇതെന്താ ഇന്നിപ്പോ വീണ്ടും?അരുൺ ഒന്നും മിണ്ടാതെ തലയാട്ടി...
ആ ..എന്തെങ്കിലുമാകട്ടെ...അരുൺ പത്രം അവിടെയിട്ട് കിച്ചണിലേക്ക് നടന്നു...

അമ്മേ,ഇവിടെ എന്തെങ്കിലും വാങ്ങാനുണ്ടൊ?
പ്രിയ കേൾക്കെ അവൻ അമ്മയോട് ചോദിച്ചു..
പ്രിയ കേൾക്കെ അവൻ അമ്മയോട് ചോദിച്ചു..
ഉണ്ട്,അവർ ഉച്ച ഭക്ഷണത്തിനു എന്തായാലും ഇവിടുണ്ടാകും,അത് കൊണ്ട് എല്ലാം വാങ്ങണം..അമ്മ മറുപടി പറഞ്ഞു...
അപ്പോഴു പ്രിയ അവന്റെ നേരെ നോക്കുന്നില്ല,ഇവൾക്കിതെന്തു പറ്റി??

പിന്നേ..അരുണേ...ടാ..കുറച്ച് പച്ചമാങ്ങ കൂടി വാങ്ങിക്കൊ പ്രിയക്ക് ...അമ്മ ഒരു കള്ളച്ചിരിയോടെ പിന്നിൽ നിന്നും വിളിച്ചു...
ങെ...പച്ചമാങ്ങയോ?പ്രിയക്കൊ?ഇതെന്തിനാ ഇപ്പൊ ഇവൾക്ക് പച്ചമാങ്ങ!!?

അത്രക്ക് ചിന്തിക്കേണ്ടി വന്നില്ല.മനസ്സിൽ ഒരായിരം പൂത്തിരി ഒന്നിച്ചു കത്തി...അതെ പ്രിയ ഗർഭിണിയാണു....നാണമാണൊ,അതൊ ചമ്മലാണൊ,എന്താന്നറിയില്ല,ഒന്നും പുറത്ത് കാണിക്കാതെ അവൻ സ്റ്റെപ്പ് കയറി റൂമിലെത്തി.അവൻ പ്രഗ്നൻസി കിറ്റ് തിരയാൻ തുടങ്ങി,അവിടെങ്ങും കാണാനില്ല..ബാത്രൂമിൽ വാഷ് ബേസിന്റെ അടുത്ത് ദാ കിടക്കുന്നു ഒരു ദിവസം മുഴുവൻ തന്നെ മുൾമുനയിൽ നിർത്തിയ കിറ്റ്...അവൻ എടുത്ത് നോക്കി..ഉണ്ട്..നല്ല പോലെ കാണാൻ പറ്റുന്ന രണ്ട് ചുവന്ന വര....
ശുഭം
ശുഭം
Shafas

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക