ഭ്രമം
പകലിനെ മുറിച്ചെറിഞ്ഞ
കരിമേഘത്തിന്റെ ജലമൂർച്ചയിൽ
കാഴ്ചയറുക്കപ്പെട്ട വിലാപമാണ് ഞാൻ.
കാറ്റിന്റെ നാവു നീട്ടി നീയെന്നെ
നക്കിത്തുവർത്തുക.
ഒറ്റ നിശ്വാസത്താലെന്നുയിരിനെ
പൊതിഞ്ഞുകെട്ടുക
സ്നേഹം പതഞ്ഞുപൊന്തുന്ന
നാവേറുകളിലെന്നെ
അഴിച്ചുവിട്ടേക്കുക.
കരിമേഘത്തിന്റെ ജലമൂർച്ചയിൽ
കാഴ്ചയറുക്കപ്പെട്ട വിലാപമാണ് ഞാൻ.
കാറ്റിന്റെ നാവു നീട്ടി നീയെന്നെ
നക്കിത്തുവർത്തുക.
ഒറ്റ നിശ്വാസത്താലെന്നുയിരിനെ
പൊതിഞ്ഞുകെട്ടുക
സ്നേഹം പതഞ്ഞുപൊന്തുന്ന
നാവേറുകളിലെന്നെ
അഴിച്ചുവിട്ടേക്കുക.
അറിയില്ലെനിക്ക്,
സ്നേഹ പാഠങ്ങൾ
എടുക്കാനും കൊടുക്കാനും.
പിഴച്ചു പെറ്റ ശവംനാറിപ്പൂക്കൾ തൻ
ഗോത്ര വേരുകളിൽ വലിഞ്ഞിറങ്ങി
ചൂണ്ടുവിരൽ കത്തിച്ച്
മണ്ണിന്റെ യാഴങ്ങളിൽ
സ്നേഹ പാഠങ്ങൾ
എഴുതിപ്പഠിക്കട്ടെ, ഞാൻ.
സ്നേഹ പാഠങ്ങൾ
എടുക്കാനും കൊടുക്കാനും.
പിഴച്ചു പെറ്റ ശവംനാറിപ്പൂക്കൾ തൻ
ഗോത്ര വേരുകളിൽ വലിഞ്ഞിറങ്ങി
ചൂണ്ടുവിരൽ കത്തിച്ച്
മണ്ണിന്റെ യാഴങ്ങളിൽ
സ്നേഹ പാഠങ്ങൾ
എഴുതിപ്പഠിക്കട്ടെ, ഞാൻ.
Devamanohar

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക