അറിവിന്റെ ആദ്യാക്ഷരങ്ങൾ കുഞ്ഞിലേക്ക് പകർന്നു കൊടുക്കുന്നത് ആദ്യം അമ്മ ആണ് ആദ്യത്തെ അദ്ധ്യാപിക അമ്മ തന്നെ.. ആദ്യാക്ഷരം 'അ '. ഏറ്റവും ഉൽകൃഷ്ടമായ രണ്ടു പദങ്ങൾ തുടങ്ങുന്നതും 'അ 'യിൽ തന്നെ 'അമ്മ 'അദ്ധ്യാപകൻ ".. ഇരുളിൽ നിന്നു വെളിച്ചത്തിലേക്ക് നയിക്കുന്നവരാണ് അദ്ധ്യാപകർ..
ഒരു കുഞ്ഞിനെ പിച്ച വെക്കാൻ പഠിപ്പിക്കും പോലെ... ജീവിതത്തിൽ നേരിടേണ്ടതും പാഠ്യപുസ്തകങ്ങളിൽ ഒതുങ്ങി നിൽക്കാത്തതുമായ പല പാഠങ്ങളും നാം പഠിക്കുന്നത് ഗുരുമുഖത്തു നിന്നാണ്.. 'മാതാ പിതാ ഗുരു ദൈവം. " ഗുരു ദൈവത്തിലും മുകളിലാണ്.. എന്നാണ് ആർഷ ഭാരത സംസ്കാരം പറയുന്നത്.
ഇന്ന് കാഴ്ചകൾ മാറി. കാഴ്ചപ്പാടുകൾ മാറി. ഗുരുവിനോടുള്ള സമീപനം പോലും മാറി.. ഗുരുക്കന്മാരും മാറി. എന്നാലും നന്മയുള്ള മെഴുകുതിരികൾ എന്നുമുണ്ടാകും. മെഴുകുതിരി പോലെ സ്വയം ഉരുകി വെളിച്ചം പ്രദാനം ചെയ്യുന്നവർ അധ്യാപകർ
ഗുരു. ഒരു വിളക്ക് ആണ്.. ഉള്ളിലെ ഇരുട്ടിനെ മാറ്റി നന്മയുടെ വിജ്ഞാനത്തിന്റെ അറിവിനെ തെളിയിക്കുന്ന വിളക്ക്.
ഒരു മൊട്ടു വിരിഞ്ഞു പൂവായി സൗരഭ്യം പരത്തുന്നത് പോലെയാണ് ഒരു കുഞ്ഞ്. ഒരു പൗരനായി മാറുന്നത്. അതിൽ അധ്യാപകരുടെ സ്ഥാനം അവർണ്ണനീയം ആണ്.
ഇന്ന് അധ്യാപക ദിനം
ഡോക്ടർ എസ് രാധാകൃഷ്ണൻ എന്ന മഹാവ്യക്തിത്വത്തിന്റ ജന്മദിനം.
ഡോക്ടർ എസ് രാധാകൃഷ്ണൻ എന്ന മഹാവ്യക്തിത്വത്തിന്റ ജന്മദിനം.
എത്ര മാറിയാലും മാറാത്ത ഒന്നുണ്ട്
നന്മയുടെ ഒറ്റത്തിരി വെട്ടം
അധ്യാപകർ കുട്ടികളിൽ പകരുന്നതും ആ നന്മ ആണ്.
ഒരു അദ്ധ്യാപിക ആയതിൽ അഭിമാനം തോന്നിയിട്ടേയുള്ളു എന്നും...
"As a teacher it will give me great happiness if i can transform an average student of the class to perform exceedingly well. "
ഇന്ത്യ കണ്ട ഏറ്റവും നല്ല അധ്യാപകൻ... പ്രാസംഗികൻ. നമ്മുടെ മുൻ രാഷ്ട്രപതി അബ്ദുൽ കലാം സാറിന്റെ വരികളാണ്..
ആ ഓർമയ്ക്ക് മുന്നിൽ പ്രണമിച്ചു കൊണ്ട്...എല്ലാവർക്കും അധ്യാപകദിനാശംസകൾ
Ammu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക