അവൻ വന്നാൽ
അവൻ വന്നാൽ എത്ര ഇഷ്ടപ്പെട്ട വായനയാണെങ്കിലും പുസ്തകമടച്ചുവെക്കും.
അവൻ വന്നാൽ എത്ര ഭംഗിയുള്ള സിനിമയാണെങ്കിലും ഓഫാക്കും.
അവൻ വന്നാൽ ഏത് മനോഹരപ്പാട്ടും നിറുത്തിയേക്കാം.
അവൻ വന്നാൽ ഏതു വലിയ മീറ്റിംഗിൽനിന്നും ഇറങ്ങിപ്പോകും.
അവൻ വന്നാൽ എത്ര ഭംഗിയുള്ള സിനിമയാണെങ്കിലും ഓഫാക്കും.
അവൻ വന്നാൽ ഏത് മനോഹരപ്പാട്ടും നിറുത്തിയേക്കാം.
അവൻ വന്നാൽ ഏതു വലിയ മീറ്റിംഗിൽനിന്നും ഇറങ്ങിപ്പോകും.
അവൻ വന്നാൽ നിശബ്ദതയെ ഇഷ്ടപ്പെടുന്നു.
എന്റെ ദുഖങ്ങളെ മറക്കുന്നു.
ആ തലോടൽ എനിക്കാശ്വാസമേകുന്നു.
എല്ലാ ചിന്തകളെയും അകറ്റി നിറുത്തി എന്റേതായ ലോകത്തിലൂടെ സഞ്ചരിക്കുന്നു.
അവൻ വന്നാൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ല.
എങ്ങോട്ടും പോകാനും കഴിയൂല.എങ്കിലും,
എന്നും കാത്തിരിക്കലുണ്ട് അവന് വേണ്ടി.
എന്റെ ദുഖങ്ങളെ മറക്കുന്നു.
ആ തലോടൽ എനിക്കാശ്വാസമേകുന്നു.
എല്ലാ ചിന്തകളെയും അകറ്റി നിറുത്തി എന്റേതായ ലോകത്തിലൂടെ സഞ്ചരിക്കുന്നു.
അവൻ വന്നാൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ല.
എങ്ങോട്ടും പോകാനും കഴിയൂല.എങ്കിലും,
എന്നും കാത്തിരിക്കലുണ്ട് അവന് വേണ്ടി.
"എന്താടീ എഴുതിവെച്ചിരിക്കുന്നത്,,, ആരാണീ അവൻ ??? ഞാനറിയാത്ത ബന്ധം ആരോടാണനക്കുള്ളത്........?"
ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത എഴുത്ത് ഉറക്കനെ വായിച്ചുക്കൊണ്ട് ഭർത്താവ് ചൂടാവുന്നു.
" ഇക്കാ, ഞാൻ കവിത എഴുതിയതല്ലേ,, ആരെയും ഉദ്ദേശിച്ചല്ല....."
" അന്റെരു കവിതാ.. ഈയിടെ അന്റെ എഴുത്തിലെ മാറ്റങ്ങൾ അറീണുണ്ട്. എന്നെ പൊട്ടനാക്കണ്ടാ,,, മെസ്സഞ്ചറിലേക്ക് വരുന്ന മുത്തേ, കരളേ മെസ്സേജുകളും കാണലുണ്ട്...."
"ഇക്കാ...... എന്റെ ആരാധകമാരാണ്....ഞാനിനിയും ഒരുപാട് എഴുതും, അപ്പോൾ കുറെ ആരാധകമാരുണ്ടാകും.അതെന്റെ തെറ്റാണോ..... ?"
"അല്ല... ഒന്നും അന്റെ തെറ്റല്ല,, അനക്ക് ഇതിനൊക്കെ അനുവാദം തന്ന എന്റെ തെറ്റാണു. ഇന്നത്തോടെ നിർത്തിക്കോണം ആണുങ്ങളോടുള്ള ചാറ്റിങ്ങും പഞ്ചാരടിയുമോക്കെ.... "
" എനിക്ക് നല്ല ഫ്രണ്ട്സുണ്ട്, ഇഷ്ടമുള്ള വ്യക്തിത്വമുള്ളവരുണ്ട്. അതുകരുതി ആരുടെ കൂടെയും ഒളിച്ചോടിപ്പോകില്ല, എന്റെ മുമ്പിൽ എഴുത്താണ് എല്ലാം.... അതിനെയാണ് ഞാൻ പ്രണയിക്കുന്നത് "
ഇത്രയും പറഞ്ഞു സാറ അവളുടെ പാസ്സ്‌വേർഡ് കൊടുത്തു.
ഭർത്താവു പോയ ശേഷം സാറ fb ഓണാക്കി.
ഷാഹിയുടെ മെസേജ്.
ഷാഹിയുടെ മെസേജ്.
"സാറ, എവിടെ നീ കാണാനില്ല "
"ഒന്നും പറയേണ്ട...... എന്റെ ആ കവിത കോളാക്കി... ആരാണവൻ എന്ന് ചോദിക്കുന്നു ഇക്ക "
"അതാരാണ്....... എന്നോടെങ്കിലും പറയു ടി "
"ഡീ, പോത്തേ ഞാൻ ചുമ്മാ എഴുതിയതല്ലേ....എനിക്കാകെ പ്രശ്നാണ് ഷാഹി, ഓരോ ഞരമ്പമ്മാർ മെസേജ് അയച്ചിട്ട്"
" പൊട്ടി, അയനല്ലേ ഞാൻ പറഞ്ഞത് വര്ണ മെസേജെല്ലാം അപ്പപ്പോൾ ഡിലീറ്റ് ആക്കി മെസ്സഞ്ചർ സൈൻ ഔട്ടാക്കാൻ...."
" അന്റെ കുരുട്ടുബുദ്ധി ഉപയോഗിച്ച് ഞാൻ. എന്നിൽനിന്ന് എന്ത് മറച്ചുവെക്കാനാണ് എപ്പോഴും സൈൻ ഔട്ടാക്കുന്നതു എന്നാണിപ്പോൾ ചോദിക്കുന്നത്".
" അല്ലെടി സാറ, അനക്കാരോടെങ്കിലും പ്രണയമുണ്ടോ ?"
"ഉണ്ട്.... ആർക്കാ പ്രണയമില്ലാത്തത്. എനിക്കീ കൊടും ചൂടിൽ ഒരു ഇളം കാറ്റ് വന്നു വീശിയാൽ അതിനോട് പ്രണയം തോന്നും.നല്ലൊരു മഴ വന്നാലും പിന്നെ മനസ്സിനെ കുളിരേകുന്ന എഴുത്തുകളോടും "
" അല്ലേലും എഴുത്തുകാർക്കൊക്കെ അല്പം വട്ടുണ്ടെന്നു എനിക്ക് തോന്നീട്ടുണ്ട്. അല്ലെങ്കിൽ നുണക്കഥകളും പ്രണയക്കവിതകളുമൊക്കെ ഇങ്ങനെ ഒരുപാട് എഴുതാനാവുമോ, സാറാ ? ചിലതൊന്നും എന്താണ് ഉദ്ദേശിച്ചത് എന്നുപ്പോലും മനസ്സിലാകില്ല. അവരൊക്കെ ശരിക്കും എഴുതുന്നപ്പോലെ ജീവിക്കുന്നവരാണോ? "
"ഷാഹി,,, ഞാൻ എഴുത്ത് നിറുത്തിയാലോ ആലോജിക്കാണ്... "
" എന്ത് പറ്റി സാറാ ?"
"കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത കഥ ലൈക്സും കമന്റ്സും കിട്ടിവരായിരുന്നു. ഒരുമണിക്കൂർ ആവുന്നതിനുമുമ്പേ ഞാൻ ഡെലീറ്റാക്കി. അതിലെ കഥാപാത്രം 'രാജീവ് ' ആരാണെന്ന് ചോദിച്ചു ചിലർ. എഴുതിയതൊക്കെ അനുഭവം അല്ലെ എന്നും വാദിച്ചു.
ഞാനല്പം പൈങ്കിളി ഉൾപ്പെടുത്തി എഴുതിയാൽ അനുഭവാക്കി മാറ്റുന്നു ആളുകൾ. ഞാൻ ഇനി എഴുതുന്നില്ല ".
"ഏയ്..... നീയ് അങ്ങനെ പറയല്ലേ... അനക്ക് തോന്നുന്നതൊക്കെ എഴുതിക്കോളൂ, അനുഭവയാലും.... ഭാവനയായാലും ഞാനുണ്ടാകും വായിക്കാൻ ".
"ഇത് മതിയെനിക്ക് ഷാഹി "
" ന്നാലും 'അവൻ വന്നാൽ' എന്നെഴുതിയതു മനസ്സിലായില്ല കവയിത്രി ന്താ ഉദ്ദേശിച്ചത്. പറയടി എന്നോടെങ്കിലും "
" ദേ പിന്നേം തുടങ്ങി.
ഷാഹി, ഞാൻ ഉദ്ദേശിച്ചത് ' ഉറക്കമാണ് "
"ങേ......... ഉറക്കമോ ??? "
" അതേടി,, നിക്ക് ഉറക്കം വന്നാൽ പിന്നെ പിടിച്ചു നിറുത്താൻ കഴിയൂല....
എല്ലാ പരിപാടികളും നിറുത്തി നേരെ റൂമിൽപ്പോയി കിടന്നുനറങ്ങും "
"ന്നാ പിന്നെ... അതണ്ടു പറഞ്ഞാപ്പോരേ അന്റെ കെട്ടിയോനോട്..."
"ഏയ്... ഞാൻ പറയൂല,,കുറച്ചീസം ടെൻഷനടിച്ചു നടക്കട്ടെ... പിന്നെ സത്യം താനെ മനസ്സിലായിക്കോളും "
" ആ നീ എന്താന്ന് വെച്ചാ ചെയ്യ്. ഞാൻ പോണു. കുറച്ചു ബിസി. ബൈ ഡി "
"ഓക്കേ ഡി "
Sajitha Muhammed

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക