Slider

ഗ്രെയിപ്പ് വൈന്‍

0

നോക്കൂ നോക്കൂ ഇതെന്റെ വാളില്‍ തന്നെയല്ലേ..വേറെ ഗ്രൂപ്പിലെ വാളിലൊന്നും അല്ലല്ലോ ..എത്ര നാളായേന്നറിയോ വാളിലൊന്നു വന്നിട്ട് .അങ്ങേര്‍ക്ക് സ്ഥലമാറ്റമായതോടെ ഞാനും തിരക്കായി.അവസാനം സുക്കറണന്‍ അവിടുന്ന് വിമാനോം എടുത്തു വന്നിട്ട് ഒരു തള്ള് പോസ്റ്റ് ഇടാന്‍ പറയായിരുന്നു.
എന്റെ അദ്ദേഹത്തിന് കഴിഞ്ഞ വ്യാഴം,വെള്ളി ദിവസങ്ങളില്‍ ഫുട്ബോള്‍ ടീമിന്റെ ടൂര്‍ണമെന്റ് ഉണ്ടായിരുന്നു രാത്രി 10മുതല്‍ പുലര്‍ച്ചെ3.30വരെ എനിക്കും കൂടെ പോവണ്ടിവന്നു.കാരണം നമ്മുടെ വില്ലയില്‍ upstair ഉള്ള family നാട്ടില്‍ പോയിരിക്കയാണ്.അതിനാല്‍ എന്നെ ഒറ്റക്കാക്കി പോവാന്‍ മൂപ്പര്‍ക്ക് ടെന്‍ഷന്‍,,അവസാനം ഞാനും കൂടെ പോയി .അദ്ദേഹം ആണ് ടൂര്‍ണമെന്റ് നിയന്ത്രിക്കുന്നത്.മെസ്സിയും,സുവാരസും ഒക്കെ പുള്ളിയോടാണ് ഐഡിയാ ചോദിക്കാറ്.വേണമെങ്കില്‍ അറ്റകൈക്ക് ചെവി കടിക്കാനുള്ള ഐഡിയാ ഒക്കെ നമ്മടെ വീട്ടിലിരുന്നു പ്ലാന്‍ ചെയ്തതാട്ടോ.
ടീമിനു വേണ്ട ഭക്ഷണകാര്യങ്ങള്‍ ആവുംപോലെ ചെയ്തു കൊടുക്കാനല്ലാതെ കളി കാണാനുള്ള മാനസീകാവസ്ഥയൊന്നും എനിക്കില്ല, അവസാനം ആര് വിജയിച്ചു,,ഗോള്‍ എത്ര അടിച്ചു എന്നറിഞ്ഞാല്‍ മാത്രം മതിയെനിക്ക്.
നല്ല ഒരു നോവല്‍ വായിച്ചു തുടങ്ങിയാല്‍ അവസാനം എന്താവുമെന്ന ജിജ്ഞാസ കൊണ്ട് വായിച്ചു തീരും മുന്‍പ് ക്ളൈമാക്സ് തപ്പിയെടുത്ത് വായിക്കുന്ന കക്ഷിയാണ് ഞാന്‍,,,ആ ഞാന്‍ കളി കണ്ട് ബെര്‍തെ ശ്വാസം മുട്ടിയിരിക്കാനോ,,,no never.
കളി കാണുന്നതിലും എനിക്കിഷ്ടം വാംഅപ്പ് പ്രാക്റ്റീസ് കാണാനാണ്,
ഒറ്റ കാലില്‍ തുള്ളലും,
ചാക്കില്‍ കയറി തുള്ളുന്നതു പോലെയുള്ള ചാട്ടവും,
നാട്ടിലെ പട്ടിക്കുട്ടികള്‍ എവിടെ മൈല്‍ കുറ്റി കണ്ടാലും,സ്പ്രേ അടിക്കാന്‍
കാലു പൊക്കുന്നതു പോലെ കാലു പൊക്കുന്നതും
ഒക്കെ കണ്ടു കണ്ടു
ഞാന്‍ കാറില്‍ഇരുന്നു.
പിന്നെ പണ്ട് എബ്രഹാം ലിങ്കനോ മറ്റോ ചെയ്ത പോലെ ഫെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ കൈയ്യില്‍ കരുതിയ വനിത വായിച്ചു തീര്‍ക്കുകയും ചെയ്തു .(അല്ല പിന്നെ എന്നോടാ കളി).
ഗ്രൗണ്ടില്‍ ഇറങ്ങി പോയ എന്റെ ആ സ്വന്തം ഭര്‍ത്താവുണ്ടല്ലോ പിന്നീട് റെസ്റ്റ്ടൈം പോലും ങ്ഹേ കാറിന്റെ അടുത്തോട്ടു വന്നതേയില്ല,,,
എനിക്കാണെങ്കില്‍ ഒടുക്കത്തെ ചമ്മലും, കാരണം ഒരു മാച്ച് കാണാന്‍ പോലും താല്പര്യമില്ലാത്ത ഏതുപട്ടിക്കാടുകാരിയാണോ ആ പാവം ചേട്ടന്റെ തലയില്‍ വന്ന് വീണത് എന്നാരെങ്കിലും ചിന്തിക്കുന്നുണ്ടാവുമോയെന്ന ഒടുക്കത്തെ ശങ്ക..
അവസാനം അദ്ദേഹത്തിന്റെ തലവെട്ടം കാണുമ്പോളെല്ലാം കൈയ്യും കാലും തലയും പുറത്തേക്ക് തള്ളിയും ആട്ടിയും കാറിനടുത്തേക്ക് വിളിച്ചു മൂപ്പരുടെ സമാധാനം കെടുത്തി..അതു മൂപ്പര്‍ക്ക് അത്ര ഇഷ്ടായില്ല.അല്ലെങ്കിലും അതങ്ങിനെയാണ് നാലാളു കൂടുന്നിടത്ത് എത്തിയാല്‍ ഒടുക്കത്തെ ഗമയാണ്,,,
പലപ്പോഴും ആള്‍കൂട്ടത്തിനു ഇടയില്‍, ഒന്നിച്ചൊരു പോട്ടം പിടിക്കണമെങ്കില്‍ കൂടി ഞാന്‍ kp ഉമ്മറോ, അച്ഛന്‍ കുഞ്ഞോ ,ബാലന്‍ k നായരോ, ആവേണ്ട സാഹചര്യത്തിനടുത്ത് വരെ എത്താറുണ്ട്..
എന്തിനു പറയുന്നു പ്രവാസജീവിതം സൗദിയിലും ഇവിടെയും ആയി കുറച്ചൊക്കെ കഴിഞ്ഞെങ്കിലും ഇന്നും എസ്ക്കലേറ്റര്‍ ,ലിഫ്റ്റ് ഇതിലൊക്കെ കയറാന്‍ നേരം, ഞാന്‍അറിയാതെ ആ കൈയ്യില്‍ പിടിച്ചു പോയാല്‍ അതേ സ്പീഡില്‍ തന്നെ തട്ടികളയാന്‍ ശ്രമിക്കും ഈ ദുഷ്,,,
ഇതിനൊക്കെ തിരിച്ചു പണി കൊടുക്കാന്‍ കിട്ടുന്ന chance ഈ ഞാനും മിസ്സാക്കാറില്ല..ഞാനാര മോള്,,
last time നമ്മള്‍ നാട്ടില്‍ പോയത് എമിറേറ്റ്സ് ഫ്ളൈറ്റില്‍ ആയിരുന്നു എയര്‍ഹോസ്റ്റസ് welcome drink കൊണ്ടുവന്നപ്പോള്‍ രാജീവേട്ടനും നമ്മുക്ക് അടുത്തിരുന്നവരും എല്ലാം കിട്ടാകനി പോലെ ഒാറഞ്ചുജ്യൂസും വാങ്ങി കൈയ്യില്‍ പിടിച്ചിരിക്കുന്നു ,,
ഞാനപ്പോള്‍ ഇങ്ക്ളിഷില്‍ ,അമേരിക്കന്‍ ഇങ്ക്ളീഷില്‍ എയര്‍ഹോസ്റ്റസിനോട് പറഞ്ഞു എനിക്കു ,
''ഗ്രെയിപ്പ് വൈന്‍ മതിയെന്ന്,,''
ചിരിച്ചും കൊണ്ട് എയര്‍ഹോസ്റ്റസ് എനിക്കത് എടുത്തു തന്നു,
,ഇതൊക്കെ കണ്ട് ബ്ളിങ്കസ്യ കണ്ണും തള്ളിയിരിക്കുന്ന രാജീവേട്ടനും ഒരെണ്ണം എടുത്തു കൊടുത്തിട്ടു എയര്‍ ഹോസ്റ്റസ് മലയാളത്തില്‍,നല്ല കോയിക്കോടന്‍ മലയാളത്തില്‍ പറഞ്ഞു
,,'''ഇങ്ങളു കെട്ടിയോളു കുടിക്കുന്നതു നോക്കി പഠിച്ചോളീീ ''',,ന്ന്.
പക്ഷേ ഇതോടെ ഒരു കാര്യത്തില്‍ തീര്‍പ്പായിട്ടോ,,,എന്നെങ്കിലും ഒരിക്കല്‍ ഗോവ വിസിറ്റ് ചെയ്യാനുള്ള പരിപാടി മൂപ്പരു അപ്പോ തന്നെ ചുരുട്ടികൂട്ടി ഫിമാനത്തിന്റെ ജനാലയിലൂടെ പുറത്തേക്കിട്ടു.കന്നിനെ കയം കാണിക്കരുതെന്നല്ലേ പണ്ടുള്ളോര്‍ പറഞ്ഞിരിക്കുന്നത്.
എന്തൊക്കെയായാലും അന്നും ഇന്നും എന്നും personal ആയി പറയുകയാണെങ്കില്‍ എനിക്കിഷ്ടം emirates തന്നെ ......നമ്മടെ എമിറേറ്റ്സ് തന്നെ .

Sudha

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo