ദിവസങ്ങൾ ആഴ്ചകൾ മാസങ്ങൾ
കാലങ്ങൾ കടന്നുപോകുന്നത് ശരവേഗമാണ്...
കൊഴിഞ്ഞുപോയ ദിനങ്ങളിലേക്ക്
എപ്പോഴെങ്കിലും
തിരിഞ്ഞുനോക്കേണ്ടിവരും
ഏതൊരു മനുഷ്യർക്കും,
നഷ്ടങ്ങളുടെ തുലാസ്സാകും കൂടുതൽ...
കാലങ്ങൾ കടന്നുപോകുന്നത് ശരവേഗമാണ്...
കൊഴിഞ്ഞുപോയ ദിനങ്ങളിലേക്ക്
എപ്പോഴെങ്കിലും
തിരിഞ്ഞുനോക്കേണ്ടിവരും
ഏതൊരു മനുഷ്യർക്കും,
നഷ്ടങ്ങളുടെ തുലാസ്സാകും കൂടുതൽ...
കലാലയ വീഥിയിലൂടെ
സഞ്ചരിച്ചവരിൽ പ്രണയത്തിന്റെ
മാധുര്യവും വിരഹത്തിന്റെ കൈയ്പ്പുനീരും രുചിച്ചറിയാത്തവരുണ്ടാകില്ല.
തിരികെ ആ ബാല്യത്തിലേക്ക് പോകാനാഗ്രഹിക്കാത്ത
മനസ്സുകളും...
സഞ്ചരിച്ചവരിൽ പ്രണയത്തിന്റെ
മാധുര്യവും വിരഹത്തിന്റെ കൈയ്പ്പുനീരും രുചിച്ചറിയാത്തവരുണ്ടാകില്ല.
തിരികെ ആ ബാല്യത്തിലേക്ക് പോകാനാഗ്രഹിക്കാത്ത
മനസ്സുകളും...
"അച്ഛാ എന്താ ആലോചിക്കുന്നത്."
മോളുടെ ശബ്ദമാണ് ചിന്തകളിൽനിന്നും ഉണർത്തിയത്...
"ഇവിടത്തെ ഓരോ തൂണിലും അച്ഛന്റെ ഓർമ്മകൾ തങ്ങിനില്പുണ്ട് മോളെ."
"അച്ഛന്റെ ക്ലാസ്സ് റൂമൊക്കെ ഇപ്പോഴും ഇവിടെയുണ്ടോ."
"പഴക്കം ചെല്ലുമ്പോൾ കാഴ്ചകളും
പുതുമ കൈവരിക്കും. ആ കാണുന്ന ബിൽഡിങ് അച്ഛൻ പഠിക്കുമ്പോൾ ഷീറ്റുകൊണ്ടുള്ള ഷെഡായിരുന്നു.
ഇനിമുതൽ മോളും
ഈ സ്കൂളിലെ വിദ്യാർത്ഥിനിയാണ്"....
പുതുമ കൈവരിക്കും. ആ കാണുന്ന ബിൽഡിങ് അച്ഛൻ പഠിക്കുമ്പോൾ ഷീറ്റുകൊണ്ടുള്ള ഷെഡായിരുന്നു.
ഇനിമുതൽ മോളും
ഈ സ്കൂളിലെ വിദ്യാർത്ഥിനിയാണ്"....
"അയ്യോ മാഷെ എന്നെ തല്ലല്ലേ,
ഇനിയാർക്കും ലവ് ലെറ്റർ കൊടുക്കില്ല."
ഹെഡ്മാസ്റ്റർ ചന്തി അടിച്ചുപൊട്ടിക്കുമ്പോൾ കുറുമ്പനായ സഞ്ജീവന്റെ നിലവിളി ഇപ്പോഴും ഹെഡ്മാസ്റ്ററിന്റെ റൂമിലെ ഭിത്തിയിൽ അലയടിക്കുന്നുണ്ട്.
ഇനിയാർക്കും ലവ് ലെറ്റർ കൊടുക്കില്ല."
ഹെഡ്മാസ്റ്റർ ചന്തി അടിച്ചുപൊട്ടിക്കുമ്പോൾ കുറുമ്പനായ സഞ്ജീവന്റെ നിലവിളി ഇപ്പോഴും ഹെഡ്മാസ്റ്ററിന്റെ റൂമിലെ ഭിത്തിയിൽ അലയടിക്കുന്നുണ്ട്.
"സഞ്ജീവ് ഏത് ബാച്ചിലാണ് പഠിച്ചിറങ്ങിയത്."
"85 ...അന്നത്തെ ഹെഡ്‌മാസ്റ്റർ രഘുമാഷായിരുന്നു."
"ഉം...അവരൊക്കെ റിട്ടയേർഡ് ആയിട്ട് വർഷങ്ങളായി."
ഓർമ്മചിത്രങ്ങൾ ഭിത്തിയിൽ പതിഞ്ഞിട്ടുണ്ട്.എന്റെ പ്രിയപ്പെട്ട സുഭാഷിണി ടീച്ചർ.എന്നെ ഏറ്റവും
കൂടുതൽ തല്ലിയിട്ടുള്ള ടീച്ചറും...
കൂടുതൽ തല്ലിയിട്ടുള്ള ടീച്ചറും...
"കുട്ടിയുടെ 'അമ്മ വന്നില്ലെ.?"
"കുറച്ചുനേരം മോള് പുറത്തെ കാഴ്ചകൾ കാണൂ.അച്ഛൻ വിളിക്കാം"
"ശരി അച്ഛാ..."
മൗനത്തിലും കടന്നുപോയ കാലത്തിന്റെ വിങ്ങലുകളുണ്ട്...
"അവളിന്നില്ല സാർ...
ബ്ലഡ്കാൻസർ ആയിരുന്നു..
മൂന്നു വർഷം കഴിഞ്ഞു...
ബാംഗ്ലൂർ ഐടി കമ്പനിയിൽ
ആയിരുന്നു എനിക്കുജോലി.
ഫാമിലിയും കൂടെയുണ്ടായിരുന്നു...
അവൾപോയതിനുശേഷം
അവിടത്തെ ജോലി ഉപേക്ഷിച്ചു.
ഇനിയുള്ള കാലം നാട്ടിൽ
ജീവിക്കാമെന്ന് കരുതി.
മോളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
തിരക്കുകൾ വീർപ്പുമുട്ടലായി തോന്നിത്തുടങ്ങി,മടക്കയാത്രക്ക് കാരണവും അതുതന്നെ."..

"...എല്ലാം ശരിയാകും,
ജനിച്ചുവളർന്ന നാടുതന്നെയാണ് പ്രതിസന്ധിഘട്ടങ്ങൾ
തരണം ചെയ്യാൻ ഉചിതം."
ജനിച്ചുവളർന്ന നാടുതന്നെയാണ് പ്രതിസന്ധിഘട്ടങ്ങൾ
തരണം ചെയ്യാൻ ഉചിതം."
"അതെ മാഷേ."
കഴിഞ്ഞുപോയ നഷ്ടങ്ങളോർത്തു
ദുഃഖിക്കാതെ കടന്നുവരുന്ന ദിനങ്ങളെ കുറിച്ചു ചിന്തിക്കണം എന്നാഗ്രഹിക്കുന്നുണ്ട്.
എനിക്കുവേണ്ടി അല്ലങ്കിലും എന്റെ
മകള്‍ക്ക് വേണ്ടിയെങ്കിലും...
ദുഃഖിക്കാതെ കടന്നുവരുന്ന ദിനങ്ങളെ കുറിച്ചു ചിന്തിക്കണം എന്നാഗ്രഹിക്കുന്നുണ്ട്.
എനിക്കുവേണ്ടി അല്ലങ്കിലും എന്റെ
മകള്‍ക്ക് വേണ്ടിയെങ്കിലും...
മനസ്സിൽ ചിതറിക്കിടക്കുന്നുണ്ട്
കുന്നോളം ഓർമ്മകൾ...
കുന്നോളം ഓർമ്മകൾ...
സ്കൂളിലെ മണി മുഴങ്ങി...
ജന..ഗണ..മന ...
കാർത്തുവിന്റെ ശബ്ദം
കാതുകളിൽ അലയടിച്ചു.
ഈശ്വര പ്രാർഥനയിൽ...
യുവജനോത്സവ വേദികളിൽ നിറ സാന്നിധ്യമായിരുന്നു കാർത്തു...
സ്കൂളിലെ വാനമ്പാടിയായിരുന്ന വായാടി.
ആർക്കും ഇഷ്ടംതോന്നുന്ന പ്രകൃതം.
ജന..ഗണ..മന ...
കാർത്തുവിന്റെ ശബ്ദം
കാതുകളിൽ അലയടിച്ചു.
ഈശ്വര പ്രാർഥനയിൽ...
യുവജനോത്സവ വേദികളിൽ നിറ സാന്നിധ്യമായിരുന്നു കാർത്തു...
സ്കൂളിലെ വാനമ്പാടിയായിരുന്ന വായാടി.
ആർക്കും ഇഷ്ടംതോന്നുന്ന പ്രകൃതം.
പിൻ ബെഞ്ചുകാരുടെ അടുത്ത് പെൺകുട്ടികൾ സൗഹൃദം കാട്ടാറില്ല.
സ്കൂളിൽ ഏറ്റവും കൂടുതൽ ചൂരൽ
കഷായവും,പരിഹാസവും ഏറ്റു വാങ്ങിയിട്ടുള്ള പിൻ ബെഞ്ചുകാർ
ഇന്ന് ജീവിതയാത്രയിൽ മുന്നിലാണെങ്കിലും .
അന്നവർ പിൻ ബെഞ്ചിലായിരുന്നു എന്നതാണ് സത്യം...
സ്കൂളിൽ ഏറ്റവും കൂടുതൽ ചൂരൽ
കഷായവും,പരിഹാസവും ഏറ്റു വാങ്ങിയിട്ടുള്ള പിൻ ബെഞ്ചുകാർ
ഇന്ന് ജീവിതയാത്രയിൽ മുന്നിലാണെങ്കിലും .
അന്നവർ പിൻ ബെഞ്ചിലായിരുന്നു എന്നതാണ് സത്യം...
ഉച്ചഭക്ഷണത്തിന് ക്ലാസ്സ് വിട്ടുകഴിഞ്ഞാൽ പെൺകുട്ടികൾ ബാഗും കൊണ്ട്ഓട്ടമാണ്...
ചോറ്, മുട്ട, പൊരിച്ചമീൻ, നമ്മുടെ വയറ്റിലേക്കാകും ചെല്ലാറ്...
വട്ടപ്പേരിടാനും ക്ലാസ്സിലെ ഓരോകുരുത്തക്കേടിലും വിരുതന്മാരും പിൻബെഞ്ചുകാർ തന്നെ,
പരാതിയുടെ ഘോഷയാത്രയായിരുന്നു ഓഫീസ്റൂമിൽ...
ചോറ്, മുട്ട, പൊരിച്ചമീൻ, നമ്മുടെ വയറ്റിലേക്കാകും ചെല്ലാറ്...
വട്ടപ്പേരിടാനും ക്ലാസ്സിലെ ഓരോകുരുത്തക്കേടിലും വിരുതന്മാരും പിൻബെഞ്ചുകാർ തന്നെ,
പരാതിയുടെ ഘോഷയാത്രയായിരുന്നു ഓഫീസ്റൂമിൽ...
ഒരാൾക്കുമാത്രം ഒന്നിനും പരാതിയുണ്ടായിരുന്നില്ല...
നമ്മുടെ കുറുമ്പുകൾ
ദൂരെനിന്നു ആസ്വദിക്കുന്ന ഒരാൾ..
എപ്പോഴോ ആ ഉണ്ടക്കണ്ണുകൾ
ഹൃദയത്തിൽ ഉടക്കിയിരുന്നു...
നമ്മുടെ കുറുമ്പുകൾ
ദൂരെനിന്നു ആസ്വദിക്കുന്ന ഒരാൾ..
എപ്പോഴോ ആ ഉണ്ടക്കണ്ണുകൾ
ഹൃദയത്തിൽ ഉടക്കിയിരുന്നു...
പിൻ ബെഞ്ചുകാർ പറയാതെ
പോയ പ്രണയമാണ് കൂടുതൽ...
ധൈര്യശാലികൾ, പ്രണയത്തിന്റെ
മുന്നിൽ മുട്ട് വിറയ്ക്കും...
പോയ പ്രണയമാണ് കൂടുതൽ...
ധൈര്യശാലികൾ, പ്രണയത്തിന്റെ
മുന്നിൽ മുട്ട് വിറയ്ക്കും...
എനിക്ക്പ്രണയിക്കാനറിയില്ല.
ഇതാണോ പ്രണയമെന്നും അറിയില്ല
ഓളുകാണാതെ സ്കൂളിലെ തൂണുകളുടെ മറവിലൂടെ എത്തിനോക്കാൻ ഇഷ്ടമായിരുന്നു.യുവജനോത്സവ വേദിയിൽ മുന്നിലിരുന്നു ഓളുടെ പാട്ടുകേൾക്കാൻ ഇഷ്ടമായിരുന്നു.മുഖത്തു വിടർന്ന മുഖക്കുരു പ്രണയത്തിന്റെ അടയാളമാണെങ്കിൽ ഞാനിപ്പോൾ കാർത്തുവിനെ പ്രണയിക്കുന്നുണ്ട്...

ഹെഡ്മാസ്റ്റർ വിളിച്ചപ്പോഴാണ്
ലവ് ലെറ്റർ ഇത്രഗുരുതര പ്രശ്നമാണെന്നു തിരിച്ചറിയുന്നത്.അമ്മാതിരി അടിയാണ് ചന്തിക്കിട്ടു കിട്ടിയത്...
ലവ് ലെറ്റർ ഇത്രഗുരുതര പ്രശ്നമാണെന്നു തിരിച്ചറിയുന്നത്.അമ്മാതിരി അടിയാണ് ചന്തിക്കിട്ടു കിട്ടിയത്...
ക്ലാസ്സിൽ ചെന്നുകയറുമ്പോൾ
ഉള്ളിൽ ദേഷ്യമായിരുന്നോ സങ്കടമായിരുന്നോ അറിയില്ല.
ഇനി ഓളെനോക്കില്ലാന്നുറപ്പിച്ചു.
എങ്കിലും നോക്കാതിരിക്കാൻ കഴിഞ്ഞിരുന്നില്ല...
ഉള്ളിൽ ദേഷ്യമായിരുന്നോ സങ്കടമായിരുന്നോ അറിയില്ല.
ഇനി ഓളെനോക്കില്ലാന്നുറപ്പിച്ചു.
എങ്കിലും നോക്കാതിരിക്കാൻ കഴിഞ്ഞിരുന്നില്ല...
നോക്കുമ്പോൾ സങ്കടത്തോടെ
എന്നെനോക്കുന്ന കാർത്തുവിന്റെ മുഖം..
മനസ്സിൽ കുറ്റബോധം തോന്നി
ചെയ്‌തത് തെറ്റാണെന്നുള്ള തിരിച്ചറിവ്.
മാപ്പു ചോദിക്കാൻ തന്നെ തീരുമാനിച്ചു.
എന്നെനോക്കുന്ന കാർത്തുവിന്റെ മുഖം..
മനസ്സിൽ കുറ്റബോധം തോന്നി
ചെയ്‌തത് തെറ്റാണെന്നുള്ള തിരിച്ചറിവ്.
മാപ്പു ചോദിക്കാൻ തന്നെ തീരുമാനിച്ചു.
സ്കൂൾ വിട്ടുകഴിഞ്ഞാൽ അവസാനമായി ക്ലാസ്സിന് പുറത്തുപോകുന്നത് ആദ്യമായി ആണ്..."കൂട്ടുകാരികൾ പറ്റിച്ചപണിയാണ് ലവ് ലെറ്റർ ഹെഡ് മാസ്റ്ററുടെ റൂമിൽ എത്തിയത്...
നിനക്ക് വേദനിച്ചോ നിരഞ്ജൻ." ഓള്ചോദിക്കുമ്പോൾ മുഖത്തുവിരിഞ്ഞു നിന്നത് പ്രണയത്തിന്റെ മൊട്ടുകളായിരുന്നു,സാന്ത്വനത്തിന്റെ സ്പർശവും...
നിനക്ക് വേദനിച്ചോ നിരഞ്ജൻ." ഓള്ചോദിക്കുമ്പോൾ മുഖത്തുവിരിഞ്ഞു നിന്നത് പ്രണയത്തിന്റെ മൊട്ടുകളായിരുന്നു,സാന്ത്വനത്തിന്റെ സ്പർശവും...
പ്രണയം പൂവണിഞ്ഞു. ഹൃദയങ്ങൾ കൈമാറി.പ്രണലേഖനങ്ങളിലൂടെയുള്ള സഞ്ചാരം.കാർത്തുവിന്റെ ഓരോപാട്ടുകളും വീട്ടിലെ ടേപ്പ്പെട്ടിയിൽ മുഴങ്ങികേട്ടു.
ഓളുടെ ശബ്ദമായി ഹൃദയത്തിലെ
ഓരോ തുടിപ്പും.നമുക്കായി ഒരുലോകം പടുത്തുയർത്തിയിരുന്നു.പ്രണയത്തിന്റെ വീര്യം വീഞ്ഞുപോലെ മനസ്സിൽ നുരഞ്ഞുപൊങ്ങിയിരുന്ന വേളകൾ....
ഓളുടെ ശബ്ദമായി ഹൃദയത്തിലെ
ഓരോ തുടിപ്പും.നമുക്കായി ഒരുലോകം പടുത്തുയർത്തിയിരുന്നു.പ്രണയത്തിന്റെ വീര്യം വീഞ്ഞുപോലെ മനസ്സിൽ നുരഞ്ഞുപൊങ്ങിയിരുന്ന വേളകൾ....
കാർത്തുവിന്റെ അച്ഛന്റെ മരണം
പ്രതീക്ഷിച്ചിരിക്കാതെ സംഭവിച്ച വിധി...
പ്രതീക്ഷിച്ചിരിക്കാതെ സംഭവിച്ച വിധി...
നമ്മുടെ നാട്ടിൽ നിന്നും അമ്മനാട്ടിലേക്ക് കാർത്തുവിനെ പറിച്ചുനട്ടു.കലങ്ങിയ കണ്ണുമായി ദിവസങ്ങൾക്കു ശേഷം ടി.സി വാങ്ങാൻ വന്ന കാർത്തുവിനെയാണ്
കാണുന്നത്.പ്രണയിച്ചു കൊതിതീരാതെ രണ്ടുഹൃദയങ്ങൾ അവിടെ
പിരിയേണ്ടി വന്നു.യാത്രപോലും
പറയാതെ മറ്റൊരു ദിക്കിലേക്ക് അകന്നുപോയി...
കാണുന്നത്.പ്രണയിച്ചു കൊതിതീരാതെ രണ്ടുഹൃദയങ്ങൾ അവിടെ
പിരിയേണ്ടി വന്നു.യാത്രപോലും
പറയാതെ മറ്റൊരു ദിക്കിലേക്ക് അകന്നുപോയി...
"മോളെ കാർത്തു...
മാഷെ മോളെ കണ്ടായിരുന്നൊ."
മാഷെ മോളെ കണ്ടായിരുന്നൊ."
" സഞ്ജീവ് പുറത്തുനോക്കൂ അവിടെയുണ്ടാകും."
മോളുടെ പാട്ട് ക്ലാസ്സ് റൂമിൽ നിന്നും പുറത്തേക്കുമുഴങ്ങികേട്ടു...
"കാർത്തൂ."
"എന്തോ"...പക്വതയാർന്ന സ്വരം,
ക്ലാസ്സ്റൂമിൽ നിന്നും പുറത്തേക്കുവന്നു.
ക്ലാസ്സ്റൂമിൽ നിന്നും പുറത്തേക്കുവന്നു.
"ക്ഷമിക്കണം ടീച്ചറെ എന്റെമോളെ. വിളിച്ചതാണ്"
"ഇവിടെയുണ്ട്,
നല്ലതുപോലെ പാടുന്നുണ്ട് കുട്ടി".
നല്ലതുപോലെ പാടുന്നുണ്ട് കുട്ടി".
കാർത്തു........നെഞ്ചിൽ
പിടച്ചിലായിരുന്നു.
മോളെയും കൂട്ടി സ്കൂളിന്റെ പടികളിറങ്ങുമ്പോൾ...
വിധിഎന്നതിന്റെ മറുരൂപം
അവിടെ സംഭവിച്ചിരുന്നു...
പിടച്ചിലായിരുന്നു.
മോളെയും കൂട്ടി സ്കൂളിന്റെ പടികളിറങ്ങുമ്പോൾ...
വിധിഎന്നതിന്റെ മറുരൂപം
അവിടെ സംഭവിച്ചിരുന്നു...
എവിടെവെച്ച് പിരിഞ്ഞുവോ
അവിടെവെച്ച് വീണ്ടും
കണ്ടുമുട്ടുണമെന്നത്
വിധിയുടെ മറ്റൊരു രൂപം...
അവിടെവെച്ച് വീണ്ടും
കണ്ടുമുട്ടുണമെന്നത്
വിധിയുടെ മറ്റൊരു രൂപം...
എത്ര സൂര്യനുദിച്ചാലും എത്ര പകലിനെ ഇരുട്ടു വിഴുങ്ങിയാലും കാർത്തുവിന്റെ മുഖം ഹൃദയത്തിൽ നിന്നും
മായ്ക്കുവാൻ കഴിയില്ല.
ഒരുമാറ്റവുമില്ല ആ മുഖത്തിന്.
എന്നെ മനസ്സിലായിട്ടുണ്ടാകില്ല...
മായ്ക്കുവാൻ കഴിയില്ല.
ഒരുമാറ്റവുമില്ല ആ മുഖത്തിന്.
എന്നെ മനസ്സിലായിട്ടുണ്ടാകില്ല...
കുഞ്ഞുമനസ്സിൽ അമ്മയെകിട്ടിയ സന്തോഷമായിരുന്നു അപ്പോഴും...
"എനിക്ക് അമ്മയില്ല ടീച്ചറെ.
എന്നെയും അച്ഛനെയും തനിച്ചാക്കി ആകാശത്ത് നക്ഷത്രമായി എന്റെ 'അമ്മപോയി.
അച്ചുമ്മ പറഞ്ഞു തന്നതാ."
എന്നെയും അച്ഛനെയും തനിച്ചാക്കി ആകാശത്ത് നക്ഷത്രമായി എന്റെ 'അമ്മപോയി.
അച്ചുമ്മ പറഞ്ഞു തന്നതാ."
"മോൾക്ക് അമ്മയായി ഇനിമുതൽ ടീച്ചറമ്മയുണ്ട്.മോൾക്ക് പാട്ടുപടിപ്പിച്ചു
തരാനും,മോളുടെ കൂടെ കളിക്കാനും,
കെട്ടിപ്പിടിച്ചു ഉമ്മതരാനും.
മോളുടെ ഇഷ്ടങ്ങളറിയുന്ന അമ്മയായി".
തരാനും,മോളുടെ കൂടെ കളിക്കാനും,
കെട്ടിപ്പിടിച്ചു ഉമ്മതരാനും.
മോളുടെ ഇഷ്ടങ്ങളറിയുന്ന അമ്മയായി".
ഹെഡ്മാസ്റ്ററുടെ റൂമിലേയ്ക്കു മകളുമായി കടന്നുപോയ നിരഞ്ജനെ തിരിച്ചറിയാൻ
കാർത്തുവിന് പിന്നിലേക്ക് ചിന്തിക്കേണ്ടിയിരുന്നില്ല...
കാർത്തുവിന് പിന്നിലേക്ക് ചിന്തിക്കേണ്ടിയിരുന്നില്ല...
സിന്ദൂരം ചാർത്തിയ നെറ്റിയിൽനോക്കി.
ഞാൻ നിന്റെ സഞ്ജീവനാണെന്ന് പറയാനുള്ള ധൈര്യം പിൻ ബെഞ്ചുകാരനില്ലായിരുന്നു എന്നതാണ് സത്യം...
ആരുടെകൂടെ ജീവിച്ചാലും ആ ചുണ്ടിലെ പുഞ്ചിരി മായാതിരുന്നാൽ മതിയാകും.
ഒരിക്കൽക്കൂടി കണ്ടുമുട്ടാൻ പറ്റിയ ചാരിതാർഥ്യത്തോടെ മടങ്ങുന്നു...

സാരിത്തുമ്പു പിടിച്ചു നിറഞ്ഞകൺപീലികൾ തുടച്ചു ദൂരേക്കു നടന്നകലുന്ന സഞ്ജീവിനെ നോക്കി ആ മനസ്സ് പറയുന്നുണ്ടായിരുന്നു.
നമ്മുടെ പ്രണയത്തിനു മരണമില്ല...
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നമുക്കായി പുനർജനിക്കാം സഖേ...
നമ്മുടെ പ്രണയത്തിനു മരണമില്ല...
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നമുക്കായി പുനർജനിക്കാം സഖേ...
ശരൺ...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക