Slider

താൽക്കാലികം

0
താൽക്കാലികം
പകൽ അതിന്റെ വാതിലുകളടച്ചു.
സ്വപ്നങ്ങൾ മുള പൊട്ടിയ
ആകാശവുമായി
രാത്രി
ഉത്സവം കാണാൻ ചന്ദ്രനിലേക്ക് തിരിച്ചു.
ഇതിനിടയിലെവിടെയോ ഞാൻ
പ്രണയത്തിൽപ്പെടുകയായിരുന്നു.
മണ്ണിന്റെ കന്യകാത്വം നുകർന്ന്
ഞാൻ കർഷകനായി.
കുന്നുകളും ജലാശയങ്ങളും പഠിച്ച്
ഭൂമിയെ മംഗലം ചെയ്തു.
ഷണ്ഡീകരിക്കപ്പെട്ട വായു
ശൂന്യതയായി,
ഞാൻ ബ്രഹ്മചാരിയും.
തിരസ്കരിക്കപ്പെട്ട മനസ്സ്
അനാഥത്വത്തിൻ തൂവലുകൾ കൊരുത്ത
ചിറക് വിടർത്തി
ചന്ദ്രനിലേക്ക് പായുമ്പൊഴേക്കും
ഉത്സവത്തിന് തിരശ്ശീല വീണ്
രാത്രി നിലംപൊത്തി

Devamanohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo