Slider

ഞാൻ അങ്ങനെയാണ് .!(കവിത)

0
ഞാൻ അങ്ങനെയാണ് .!(കവിത)
*************
പറയാനുള്ളത് പറയാതെ,
കാണാനുള്ളത് കാണാതെ,
കേൾക്കാനുള്ളത് കേൾക്കാതെ,
ഒഴുകുന്ന നദിയിലെ
തിരയിളക്കം പോലെ.
തഴുകുന്ന കാറ്റിന്റെ
സാന്ത്വനം പോലെ.
ഇളം വെയിൽ കായുന്ന
തളിരില പോലെ.
കൊഴിയാൻ തുടങ്ങുന്ന
പൂവിതൾ പോലെ.
നീർകണം നിറഞ്ഞൊരു
കൺതടം പോലെ.
നീറുന്ന നെഞ്ചും തടവിയിട്ട്,
നീറുന്ന ചിന്തകൾ കൂട്ടി വെച്ച്
നാറുന്ന മോഹങ്ങൾ തച്ചുടച്ച്
പേറുന്ന ഭാരത്തിൻ കഷ്ടതയിൽ
നീങ്ങുന്ന ഉന്തുവണ്ടി കണക്കേ
കുണ്ടും കുഴിയും കുറുവഴിയും
താണ്ടി ഞാൻ മെല്ലെഗമിക്കയാണേ.!
****************************
അസീസ് അറയ്ക്കൽ
'' 'iiiiiiiiiiiiiiiii
........
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo