Slider

വായനക്കാരെ ''ആവശ്യമുണ്ട്, !!

0
വായനക്കാരെ
''ആവശ്യമുണ്ട്, !!
=======
''കദളി വാഴ കൈയ്യിലിരുന്ന് കാക്കയിന്ന് വിരുന്നു വിളിച്ചു,
വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ, ''!!
ഉമ്മറത്തിരുന്ന് മുത്തശ്ശിയുടെ പാട്ടു കേട്ടാണ് ഉണ്ണി അ

വിടേക്ക് വന്നത്,!
മുത്തശ്ശി, അത് പണ്ടത്തെ പാട്ട്, ഇന്നത്തെ പാട്ട് ഇങ്ങനെയാ,
ഉണ്ണി പാടി,
''എഫ്ബിയിലെ ബോക്സിലിരുന്ന്,
പെണ്ണൊരുത്തി ശ്യംഗരിച്ചു,
ചാറ്റു കാരാ ചാറ്റുകാരാ വന്നാട്ടെ,''*
എന്തോന്നാ മോനെ ചാറ്റ്, പണ്ട് നിന്റെപ്പൂപ്പൻ ''വാറ്റ് ചാരായം അടിക്കുമായിരുന്നു, !
അമ്മൂമേ, പണ്ട് വാറ്റടിച്ചാൽ റോഡിൽ മയങ്ങി കിടക്കും,, ഇന്ന് ചാറ്റടിച്ചാൽ റൂമിൽ മയങ്ങി കിടക്കും, രണ്ടും ആളെമയക്കിയാ,!!
സീൻ രണ്ട്,
=======
ഭാര്യ, നിങ്ങളെവിടേക്കാ മനുഷ്യാ ധ്യതിയിലൊരുങ്ങി പേകുന്നത്,
ടൗണിലേക്ക് ,
എന്താ അത്യാവശ്യം?
എനിക്ക് കുറച്ച് വായനക്കാരെ ആവശ്യമുണ്ട്
,വായനക്കാരേയോ,?
ങാ ഓൺലൈൻ സാഹിത്യ ഗ്രൂപ്പിലെ അഡ്മിനല്ലേ ഞാൻ, ഗ്രൂപ്പിൽ വായനക്കാരില്ലെടി, മൊത്തം എഴുത്തുകാരാ, ഇങ്ങനെ പോയാൽ കേരളം എഴുത്തുകാരുടെ സ്വന്തം നാടെന്നറിയപ്പെടും,!!
അതിന് ടൗണിലെവിടാ വായനക്കാര്,?
ബംഗാളീസുണ്ടല്ലോ, അവർക്കിപ്പം മലയാളമൊക്കൊ വശമുണ്ട്, പത്ത് ബംഗാളീകളെ പിടിച്ചിട്ട് തന്നെ കാര്യം,
അച്ഛാ എനിക്കൊരു സംശയം,
എന്താടാ,?
കദളിവാഴ കൈയ്യിലിരുന്ന്
വിരുന്ന് വിളിച്ച കാക്ക ആൺ കാക്കയായിരുന്നോ ? പെൺ കാക്കയായിരുന്നോ ?
ഉണ്ണിയെ അച്ഛൻ രൂക്ഷമായിട്ടൊന്ന് നോക്കി
എന്നിട്ട് പറഞ്ഞു,
നീ ഒരു കാര്യം ചെയ്യ് , കദളി വാഴയുടെ ചുവട്ടിൽ പോയി നിന്നതിനു ശേഷം കാക്കയുടെ അടിയിലേക്ക് ശ്രദ്ധിച്ച് നോക്കുക, അപ്പോഴറിയാം, ഇവിടെ മനുഷ്യന് തലചൊറിയാൻ നേരമില്ലാത്ത സമയത്താ അവന്റെയൊരു സംശയം,?
അച്ഛൻ പുറത്തേക്ക് ഇറങ്ങി,
''അമ്മാ വല്ലതും തരണെ ??
അടുക്കളയിലേക്ക് ചെന്ന് എന്താന്നുവച്ചാ എടുത്ത് കഴിക്കുണ്ണി, !അമ്മ ഉണ്ണിയോട് പറഞ്ഞു,!
അതിന് ഞാനൊന്നും ചോദിച്ചില്ലല്ലോ,?
നീയല്ലേ ഇപ്പം പറഞ്ഞത് അമ്മാ വല്ലതും തരണെ എന്ന്, !!
അമ്മാ വല്ലതും തരണെ !?വീണ്ടും ആ ശബ്ദം ,
അമ്മയും ഉണ്ണിയും പുറത്തേക്ക് നോക്കി,
മുറ്റത്ത് ഒരു പിച്ചക്കാരൻ,
അമ്മാ ==പിച്ചക്കാരൻ വിളിച്ചു,
=
ഉണ്ണിയുടെ കൈയ്യിൽ അഞ്ച് രൂപയുടെ തുട്ടെടുത്ത് കൊടുത്തു അമ്മ,
കൈയ്യിലിരുന്ന കംമ്പ്യൂട്ടർ നീട്ടി കൊണ്ട് പിച്ചക്കാരൻ പറഞ്ഞു,
''തമ്പി ആ കാശ് കംമ്പ്യൂട്ടറിന്റെ ഹോളിലിടുങ്കേ !!
അതെന്തിനാ ?? ഉണ്ണിക്ക് സംശയം
ംഇന്ത മെഷ്യൻ പിച്ചക്കാരൻ ഗ്രൂപ്പുമായി ലിങ്ക് ചെയ്തിറുക്കണാൽ നമ്മ കളക്ഷൻ നമ്മ ഗ്രൂപ്പിലെ നമ്മ അക്കൗണ്ടിലേക്ക് കറക്ടാ ആഡാകും,!! മൊത്തം ഓൺലൈൻ ,വ്യാപാരം!! പുരിഞ്ചതാ തമ്പി,
ഉണ്ണി തലയാട്ടി
പിച്ചക്കാരൻ വീടിനകത്തേക്ക് നോക്കി, വീണ്ടും പിറുപിറുത്തു,
അമ്മ വീടിനുളളിലിരുന്ന് ലൈക്കിന് വേണ്ടി തെണ്ടറേൻ,
പിച്ചക്കാരൻ വെളിയിൽ വിശപ്പകറ്റാൻ വേണ്ടി തെണ്ടറേൻ, ഡിജിറ്റൽ ഇന്ത്യാവില് എല്ലാവരും തെണ്ടി കൾ,!!
പിച്ചക്കാരൻ നടന്ന് മറഞ്ഞപ്പോൾ ഉണ്ണി അമ്മയുടെ അരികിലെത്തി ,
അമ്മേ ഒരു സംശയം ?
എന്താടാ ?
ശ്രിക്യഷ്ണന്റെ നിറം നീലയായാത് എങ്ങനെയാണമ്മോ,?
പുളളിക്കാരൻ ''ബ്ളൂ വെയിൽ '' കളിച്ച് നീലയായി പോയതാടാ അല്ല പിന്നെ ചെക്കന്റെ ഓരോ സംശയങ്ങളെ, വായനക്കാരെ പിടിക്കാൻ പോയ നിന്റെച്ഛനെ കാണുന്നില്ലല്ലോടാ,?
ദേ അച്ഛനെത്തിയമ്മേ, മുറ്റത്തേക്ക് നോക്കി ഉണ്ണി പറഞ്ഞു,
കിട്ടിയെടി, കിട്ടി, വായനക്ക് മാത്രമായി നൂറ്റമ്പത് ഭഭായ് മാരെ കിട്ടിയെടി, കൂടുതലാളുകൾ അടുത്തയാഴ്ചയിലെത്തും, ഗ്രൂപ്പിൽ വായനക്കാരില്ലെന്ന പരാതിക്ക് പരിഹാരവുമായി,!!
ദൈവമേ ഈ ബംഗാളികളെ കൊണ്ട് എന്തെല്ലാം ഉപകാരമാണ് !ഇവരില്ലെങ്കിൽ കേരളം മുടിഞ്ഞു പോയെനേ ,!!
അച്ഛാ എനിക്കൊരു സംശയം,?
എന്താടാ ?
ഡൗട്ട് എന്ന ഇംഗീഷ് വാക്കിന്റെ അർത്ഥം സംശയം എന്ന് തന്നെ യാണോ, എന്നെനിക്കൊരു സംശയം, !!!
അച്ഛൻ മകനെ അടിമുടി നോക്കി
പറഞ്ഞു,
എനിക്കും ഒരു സംശയം,
എന്താച്ഛാ ?
''നീ സംശയാസ്പദമായ സാഹചര്യത്തിൽ ജനിച്ചതാണോ, എന്നെനിക്കൊരു സംശയം,!
അച്ഛന്റെ വായിൽ നിന്ന് കൂടുതൽ കേൾക്കുന്നതിന് മുന്നേ അമ്മ മകനേയും കൂട്ടി അകത്തേക്ക് പോയി, !!
==========
ഷൗക്കത്ത് മൈതീൻ
കുവൈത്ത് ,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo