അവൾ
................
................
പിറന്നു വീണപ്പോൾ അവളൊരു കുഞ്ഞു മാലാഖയായിരുന്നു..
പിച്ചവച്ചു തുടങ്ങിയപ്പോളൊരു
കുഞ്ഞു ചിത്രശലഭമായി..
കുഞ്ഞു ചിത്രശലഭമായി..
വർണ്ണച്ചിറകുകൾ വീശിയങ്ങനെ
കൂട്ടുകാരൊടൊത്ത് പാറി നടന്നു
കൂട്ടുകാരൊടൊത്ത് പാറി നടന്നു
ഒരു നാൾ അവളുടെ പാവാടത്തുമ്പിൽ
ഇത്തിരി ചെം നിറം പുരണ്ടു..
ഇത്തിരി ചെം നിറം പുരണ്ടു..
അന്നുമുതൽ അവളുടെ ചിറകുകൾ
പറക്കാൻ മറന്നു പോയി..
പറക്കാൻ മറന്നു പോയി..
പിന്നെയവൾ സ്വപ്നങ്ങളിൽ ജീവിച്ചു
ഇടനെഞ്ചിൽ മോഹങ്ങൾ കൂട്ടി വെച്ചു..
ഇടനെഞ്ചിൽ മോഹങ്ങൾ കൂട്ടി വെച്ചു..
ഒരിക്കൽ അവൾക്കൊരു സമ്മാനം കിട്ടി
സ്വർണ്ണനൂലിൽ കൊരുത്തൊരു മണിത്താലി
ഒപ്പം കാലുകളിലൊരു ചങ്ങലപ്പൂട്ടും..
സ്വർണ്ണനൂലിൽ കൊരുത്തൊരു മണിത്താലി
ഒപ്പം കാലുകളിലൊരു ചങ്ങലപ്പൂട്ടും..
പിന്നെയവളുടെ സ്വപ്നങ്ങൾ വറ്റി
മോഹങ്ങളോ എരിഞ്ഞടങ്ങി..
മോഹങ്ങളോ എരിഞ്ഞടങ്ങി..
ഋതുഭേദങ്ങൾക്കനുസരിച്ച് അവളും ഒരമ്മയായി..
അവളിലായിരുന്നു വീണ്ടും സ്വപ്നങ്ങൾ ചിറകു വിടർത്തിയത്
കുഞ്ഞു ശാഠ്യങ്ങളിൽ അവൾ ഇന്നാത്മ നിർവൃതി തേടുന്നു,
തനിയാവർത്തനം.
അജിന സന്തോഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക