പണ്ടെല്ലാം മുത്തശ്ശി കഥകളുടെ കാലമായിരുന്നു.
ഇന്ന് മുത്തശ്ശികളുടെ സ്ഥാനം ഇലക്ടോണിക് ഉപകരണങ്ങൾ ഏറ്റെടുത്തു.
അതായത് മൊബയിലും കമ്പ്യൂട്ടറും.
അതു കൊണ്ട് തന്നെ ഇപ്പോഴത്തെ കുട്ടികൾ ഈ ഉപകരണങ്ങളെ പോലെ തന്നെ പ്രവൃത്തിക്കുന്നു. കൃത്യമായ ചാർജ് ഉണ്ടെങ്കിൽ പ്രവൃത്തിക്കുന്ന മൊബയിലും, വൈദ്യുതിയോ ഇല്ലെങ്കിൽ ups എങ്കിലോ ഉണ്ടെങ്കിൽ പ്രവൃത്തിക്കുന്ന കമ്പ്യൂട്ടറും പോലെ.
ഏൽപ്പിക്കുന്ന ജോലി സിഗ്നൽ കൂടി ഉണ്ടെങ്കിൽ കൃത്യമായി ചെയ്യും.
ഇല്ലെങ്കിൽ ഓഫ്.

ഏറെ കുറെ ഇതാണ് പലരുടേയും വീടുകളിലെ ഇന്നത്തെ സ്ഥിതി.
കൂടെ കൂടെ സന്തോഷിപ്പിച്ചു കൊണ്ടിരുന്നാൽ കാര്യങ്ങൾ കുറച്ചൊക്കെ നേരെയാകും. ഇല്ലെങ്കിൽ കൗൺസലിങ്ങ്, ധ്യാനം, പുണ്യസ്ഥലം സന്ദർശനം തുടങ്ങിയ ആരംഭിക്കുകയായി.

പണ്ട് നന്മയുടെ സന്ദേശം ഉള്ള കഥകളുമായി മുത്തശ്ശിമാർ ചെറുമക്കൾക്ക് നേരം പോക്കായിരുന്നു.
ഈശ്വര വിശ്വാസവും പുരാണ കഥകളും അവരിലൂടെ പകർന്നു നൽകും.
അത് വഴി കുടുംബ ബന്ധങ്ങളും ശക്തമായിരുന്നു.
കുറുമ്പ് കാണിക്കുന്നവർക്ക് പേടിപെടുത്തുന്ന കഥകളും ധാരാളം അവരുടെ കയ്യിൽ സ്റ്റോക്ക് ഉണ്ടാകും.
ഇന്ന് ഉയരങ്ങളിലേക്ക് കുതിയ്ക്കുവാൻ മുകളിലേയ്ക്ക് മാത്രം നോക്കുവാൻ പഠിപ്പിച്ച് പാദങ്ങളെ നാം മറന്നു.
ആ കുറവ് ആണ് നാം ഇന്ന് ദിവസവും ചാനലിലൂടേയും പത്ര മാധ്യമങ്ങളിലൂടേയും ദിനംപ്രതി അറിയുന്നത്. ആരുടേയൊക്കെയോ സ്വാർത്ഥതയുടെ പരിണിത ഫലം.

ജീവിതത്തിന്റെ പരിശീലന കളരിയിൽ വിജയിച്ചവരുടെ വിജയ മന്ത്രങ്ങൾ പുത്തൻ തലമുറയ്ക്ക് എന്നും നല്ലൊരു പാഠപുസ്തകം തന്നെ ആണ്.
Shaju

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക