Slider

ആനന്ദം

0

ആനന്ദം
മൂന്ന് വയസുള്ള മകനെ പെങ്ങളുടെ വീട്ടിൽ ആക്കി ആനന്ദ് കാർ പറപ്പിക്കുക ആണ്. ലേറ്റ് ആയിരിക്കുന്നു.
ഹൃദയശസ്ത്രക്രിയക്കുള്ള രോഗി കാത്തിരിക്കുന്നുണ്ടാകും.
അപ്പാവുക്കു സർജറി ഉള്ള നാളുകളിൽ അത്തൈ ആണ് മാധവന് കൂട്ടു
വണ്ടിയിൽ നമഃശിവായോ ഇൻസ്ട്രുമെന്റൽ മ്യൂസിക് മുഴങ്ങുന്നു. അതൊരു പതിവാണ്. സർജറി ഉള്ള ദിവസങ്ങളിൽ മനസിന് ശക്തി പകരാൻ.
ഡാഷ് ബോർഡിലെ ഫോട്ടോയിൽ പച്ചയിൽ കസവുള്ള സാരി ഉടുത്തു, ചുവന്ന പൊട്ടു വെച്ച് ആശ ചിരിക്കുന്നു.
വിട്ടു പോയിട്ട് മൂന്ന് വര്ഷം ആകുന്നെങ്കിലും ആശയുടെ കണ്ണുകളിലെ തിളക്കത്തിനും , ആനന്ദിന്റെ മനസിലെ ഓര്മകൾക്കും മാറ്റം ഇല്ല
മൂന്ന് വയസുകാരൻ മാധവൻ എന്ന് വിളിക്കുന്ന മൃത്യുഞ്ജയ്ക്ക് അമ്മയെ കണ്ട ഓര്മയോ എന്തിന് മുലപ്പാലിന്റെ മണം വരെ അന്യം
ഏതാനും നിമിഷങ്ങളുടെ വ്യത്യാസത്തിൽ അയാൾക്കു സിഗ്നലിലെ പച്ച വെളിച്ചം കൈമോശം വന്നു.കാത്തു കിടപ്പു..
ചുവന്ന അക്കങ്ങൾ അവസാനിച്ചു വീണ്ടും പച്ച കത്തുവാൻ പത്ത് നിമിഷം മാത്രം ബാക്കി ഉള്ളപ്പോഴാണ് എതിർവശത്ത് ഉണ്ടായിരുന്ന കാറിലേക്ക് ആനന്ദിന്റെ നോട്ടം പാളി വീണത്
മനസ്സിൽ കൂടി ഒരു മിന്നൽ പിണർ പാഞ്ഞു പോകുന്നു. എ സി യുടെ തണുപ്പിലും അയാൾ വിയർത്തു കുളിച്ചു. ബുദ്ധി മരവിക്കുന്നത് പോലെ തോന്നുന്നു.
സിഗ്നൽമാറിയിരുന്നു. പിറകിൽ ഉള്ള വണ്ടികളുടെ നിർത്താതെ ഉള്ള ഹോൺ അയാളെ ഞെട്ടലിൽ നിന്ന് വിമുക്തനാക്കി.
എതിർവശത്ത് കിടന്ന വണ്ടി പാഞ്ഞു പോയിരുന്നു.
അയാൾക്കു ലീവെടുക്കണം എന്നും ആ വണ്ടിയുടെ പിന്നാലെ റിവേഴ്സ് എടുത്തു പാഞ്ഞു പോകണമെന്നും ഉള്ളിൽ ത്വര ഉണ്ടായി
സർജറി കാത്തു മാസങ്ങളോളം ലിസ്റ്റിൽ ഇരുന്ന രോഗിയുടെയും ഭാര്യയുടെയും മുഖവും ചിരിയും അയാളിലെ പച്ച മനുഷ്യനും തമ്മിൽ ഉള്ളിൽ ഒരു പോരാട്ടം നടന്നു
ഒടുവിൽ രോഗി ജയിച്ചു, എപ്പോഴത്തെയും പോലെ തോറ്റു കൊടുത്തു അയാളിലെ മനുഷ്യൻ പിന്മാറി.വണ്ടി ഹോസ്പിറ്റലിലേക്ക് വീണ്ടും പറന്നു.
വണ്ടിയിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് ഒരിക്കൽ കൂടി ആശയുടെ മുഖത്തേക്ക് നോക്കി യാത്ര പറയാൻ അയാൾ അന്ന് മറന്നു.
രോഗിയെ ഓപ്പറേഷൻ തീയേറ്ററിൽ എത്തിച്ചു ടീം കാത്തിരിക്കുക ആയിരുന്നു.
തീയേറ്ററിന്റെ വാതിൽ കടന്നതോട് കൂടി അയാൾ ബാക്കി എല്ലാം മറന്നു ദൈവത്തിന്റെ വിരൽ സ്പർശം ഉള്ള ശസ്ത്രക്രിയാ വിദഗ്ധൻ ആയി രൂപാന്തരം പ്രാപിച്ചു
അന്നത്തെ സർജറി പതിനാറു മണിക്കൂറുകൾ നീണ്ടു. ഒടുവിൽ ഐസിയുവിലേക്ക് മാറ്റിയ രോഗിയെ ഒരിക്കൽ കൂടി കണ്ടിട്ട് അയാൾ കസേരയിലേക്ക് ചാഞ്ഞു മയങ്ങി കൊണ്ടിരുന്നു
അയാളുടെ ഉപബോധ മനസ് രാവിലെ കണ്ട വണ്ടിയെയും വണ്ടിക്കാരിയെയും വീണ്ടും എവിടുന്നോ കുത്തി പൊക്കി കൊണ്ട് വന്നു
ശ്യാമ!!! ഹൃദയത്തിൽ എന്നോ ഒട്ടി പോയവൾ ആയിരുന്നു. സ്വർണ നിറവും തല നിറയെ ചുരുണ്ട മുടിയും ഉള്ള പെണ്ണ്. ആ പേര് കേട്ടാൽ ഇപ്പോൾ മനസ്സിൽ വെറുപ്പ് നുരഞ്ഞു പൊന്തും
പ്രാണന്റെ പകുതിയായി കണ്ടിട്ടും വലിച്ചെറിഞ്ഞു പോയവൾ. ആറു വർഷത്തെ പ്രണയം ഒരു വാക്കു പോലും പറയാതെ അവസാനിപ്പിച്ച വഞ്ചകി
കാതിലെ കുടക്കമ്മലിനെക്കാൾ ശോഭ അവളുടെ കവിളുകൾക് ആണെന്ന് ആ പ്രായത്തിൽ അയ്യാൾക് തോന്നിയിരുന്നു!
പലക്കാട്ടിലെ അയാളുടെ അഗ്രഹാരത്തിന് അടുത്തായിരുന്നു അവളുടെയും ഇല്ലം. രണ്ടു പേരും ബ്രാഹ്മണ സമുദായ അംഗങ്ങൾ.
കോവിലിൽ വെച്ചാണോ സ്കൂളിൽ പോകുമ്പോഴാണോ അവളെ ആദ്യം കാണുന്നതെന്ന് ഓർമ ഇല്ല.
ആ വലിയ കണ്ണുകൾ കാന്തം പോലെ അയാളെ അവളിലേക്ക് ആകർഷിച്ചു.
ശാന്തനും സുന്ദരനുമായ അയാളോട് അവൾക്കും ആരാധന ആയിരുന്നെന്ന് പിന്നീട് ഇഷ്ടത്തിൽ ആയപ്പോൾ അവളും പറഞ്ഞിരുന്നു
പന്ത്രണ്ടിൽ പഠിക്കുമ്പോൾ ആണ് ആ ഒൻപതാം ക്ലാസ് കാരിയോട് ഇഷ്ടം അറിയിക്കുന്നത്.
ആറു വർഷത്തെ പ്രണയം.അച്ഛനെക്കാൾ ഇഷ്ടം നന്ദേട്ടനെ ആണെന്ന് പറഞ്ഞവൾ. വിഷുവിനു കൈ നീട്ടമായി കവിളിൽ ഒരുമ്മ ചോദിച്ചവൾ.
പഠനം കഴിയുമ്പോൾ അച്ഛനെയും കൂട്ടി വന്നു ചോദിക്കാം എന്നായിരുന്നു വാക്ക്.
മെഡിസിന് അവസാന വർഷം പഠിക്കുമ്പോൾ ആയിരുന്നു അത്.
ശ്യാമ കുടുംബ സമേതം ആ നാട് വിട്ടു പോകുന്നത്. താത്കാലതത്തെക്കു താമസം മാറുകയാണ് ഉടനെ മടങ്ങി വരും അപ്പോൾ എല്ലാം അറിയിക്കാം എന്ന് പറഞ്ഞു പോയ അവർ പിന്നീട് മടങ്ങി വന്നിരുന്നില്ല
അതറിഞ്ഞ അയാൾ തകർന്നു പോയി. ആ വര്ഷം പരീക്ഷ എഴുതാതെ അവളെ അന്വേഷിച്ചു അലഞ്ഞു നടന്നു. ഊണും ഉറക്കവും ഇല്ലാതായി.ശരീരം മെലിഞ്ഞു കണ്ണുകൾ കുഴഞ്ഞു, കണ്ണിനു ചുറ്റും കറുപ്പ് നിറം ബാധിച്ചു
അപ്പാവോടെയും അമ്മാവോടെയും കണ്ണീരിന് മുൻപിൽ അയാൾ കീഴടങ്ങി. വഞ്ചിക്കപ്പെട്ടവന്റെ മനസിലെ കയ്പ് ഇടയ്ക്കു തികട്ടി വരുമെങ്കിലും ഒരു വർഷത്തിന് ശേഷം അയാൾ പഠനം ആരംഭിച്ചു വീണ്ടും.
ശ്യാമ എന്ന പേരിനെ മാത്രം അല്ല എല്ലാ പെൺ ജന്മങ്ങളെയും അയാൾ വെറുത്തു.
ലോകം രോഗികളും, പുസ്തകങ്ങളും ആശുപത്രിയും ആയി ഒതുങ്ങി.
വർഷങ്ങൾ നീണ്ട പഠനം അവസാനിക്കുമ്പോൾ അയാൾ മുപ്പതിന്റെ തുടക്കത്തിൽ ആയിരുന്നു.പെങ്ങളെ കെട്ടിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞിരുന്നു
ഒരേ ആൺ തരി. തല മുറ നില നിൽക്കണം . പാട്ടിയും താത്താവും ആകണമെന്ന് മാതാ പിതാക്കളുടെ നിർബന്ധം സഹിക്ക വയ്യാതെ ആണ് ആശരഞ്ജിനി എന്ന ആശയെ അയാൾ പെണ്ണ് കാണാൻ പോലും പോകാതെ കേട്ടമെന്നു സമ്മതിച്ചത്
സംഗീത വിദ്യാർത്ഥിനി ആയ ആശക്ക് ആനന്ദിന്റെ ഫോട്ടോ കണ്ടു തൃപ്തി പെടേണ്ടി വന്നു.
കല്യാണം കഴിഞ്ഞു , ആശ നന്ദുവിന്റെ ജീവിതത്തിന്റെ താളവും ലയവുമായി. ലോല ഹൃദയൻ ആയ ആനന്ദ് എല്ലാം മറന്നു വീണ്ടും പ്രണയത്തിൽ ആയി.
എട്ടു മാസം കഴിഞ്ഞപ്പോൾ ആണ് ആശ ഗർഭിണി ആകുന്നത്. ഗർഭകാലം അനന്ദാകരം ആയിരുന്നു. പ്രസവം ആൺ കുഞ്ഞു.
പേര് വെക്കാൻ ഉള്ള അവകാശം നന്ദേട്ടന്റെ മാതാപിതാക്കൾക്കു വിട്ടു കൊടുത്ത ആശയുടെ ആഗ്രഹം ആയിരുന്നു മകനെ മാധവൻ എന്ന് വിളിക്കുന്നത്.
എന്നാൽ പ്രസവത്തെ തുടർന്ന് ഉണ്ടായ അണു ബാധയോട് കൂടി ആശ നിനച്ചിരിക്കാത്ത നേരത്തു വിട്ടു പിരിഞ്ഞപ്പോൾ ഉണ്ടായ നടുക്കം ആണ് അയാളുടെ മൂന്ന് വർഷത്തെ ഏകാന്ത വാസത്തിന് കാരണം
ഇന്ന് ആദ്യമായി ആശയെ മറന്നിരിക്കുന്നു. പിറ്റേന്ന് ഓഫാണ്. ഒരാഴ്ചത്തെ ലീവിന് അപേക്ഷിച്ചു കൊണ്ട് ആനന്ദ് വീട്ടിലേക്ക് മടങ്ങിI.
പിന്നീട് ഉള്ള നാല് ദിവസങ്ങളിൽ അയാൾ ശ്യാമയെ കണ്ടു പിടിക്കാനുള്ള അയാളുടെ ഉൾപ്രേരണക്കു കീഴടങ്ങി.
നാലാം നാളും പരാജയം ആയപ്പോൾ അയാൾ താനും മകനും മാത്രമായി ഒരു യാത്രക്ക് പുറപെട്ടു. ഓർമകളിൽ നിന്നും ഒളിച്ചോടാൻ ഒരു ശ്രമം
മഞ്ജു കാലം ആയിരുന്നത് കൊണ്ടാകാം മാധവന് പനി. എന്തായാലും അടുത്തുള്ളൂ ഹോസ്പിറ്റലിൽ കുട്ടികളുടെ വിഭാഗത്തിൽ വൈകുന്നേരം ഡോക്ടർ എന്ന് തന്നെ പരിചയപ്പെടുത്തി
പീഡിയാട്രിഷ്യനുമായി ഒരു അപ്പോയിന്റിമെന്റ് തരപ്പെടുത്തി അയാൾ മകനുമായി കാത്തിരുന്ന്
തളർന്നു മയങ്ങുന്ന അവന്റെ അടുത്തിരിക്കുന്ന അയാളുടെ അടുത്തേക്ക് വന്ന രൂപം അയാളെ ഞെട്ടിച്ചു. ശ്യാമ!!!
അവരുടെ മുഖത്തും ഞെട്ടലും പരിഭ്രമവും ഉണ്ടായിരുന്നു. കുഞ്ഞിനെ പരിശോധിക്കുന്ന അവരുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.
അഡ്മിറ്റ് ചെയ്യാൻ നിർദേശിച്ചു മരുന്നുകളും കുറിച്ച് അവർ ആനന്ദിന് മുഖം കൊടുക്കാതെ രക്ഷപെട്ടു.
പെങ്ങളെ വിളിച്ചു വരുത്തി. മകനെ ഏല്പിച്ച ശേഷം അടുത്ത നാൾ അയാൾ അവരെ റൂമിൽ പോയി കാണുവാൻ തീരുമാനം എടുത്തിരുന്നു.
ഇത്രയും നാൾ മനസിന്റെ അടിത്തട്ടിൽ അയാൾ കുഴിച്ചു മൂടിയ നില വിളിക്കു അവർ ഉത്തരം കൊടുത്തെ മതിയാകു
കാത്തിരുന്ന് അവസാനത്തെ രോഗിയും പോയി കഴിഞ്ഞു കയറി ചെന്ന ആനന്ദിനെ ശ്യാമയും പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നി.
മാധവനെ രണ്ടു ദിവസത്തിനുള്ളിൽ വിടാം എന്ന് പറഞ്ഞു.അവർക്കും അറിയാൻ ഉണ്ടായിരുന്നു. അവന്റെ അമ്മ എവിടെയെന്ന്.
നെറ്റിയിലെ ഒരു വെള്ളി ഒഴിച്ചാൽ ശ്യാമക്കു കാര്യം ആയ വ്യത്യാസങ്ങൾ ഇല്ലെന്നു ആനന്ദിന് തോന്നി.കാതിലെ ഇപ്പോൾ ഇല്ല. ദാവണി കോട്ടൺ സാരിക്കു വഴി മാറിയിരിക്കുന്നു.
മൂക്കിൽ ഒറ്റകല്ലുള്ള വൈര മൂക്കുത്തി വെട്ടി തിളങ്ങുന്നു. എങ്കിലും അതിനേക്കാൾ തിളക്കം അവളുടെ മുഖത്തിനും മിഴിക്കും ആണെന്ന് അയാൾക്ക് തോന്നി
പരീക്ഷിച്ചു മതി വരാത്ത ദൈവം ആശയെ തട്ടി എടുത്ത കഥ അയാൾ അവരോട് പറഞ്ഞു.
അവരുടെ ഭർത്താവിനെ പറ്റിയും മക്കളെ പറ്റിയും ചോദിക്കണമെന്നു ഓർത്തിരുന്നെങ്കിലും അത് അയാൾക്കു തന്നെ ഉൾകൊള്ളാൻ വിഷമം ഉണ്ടാക്കും എന്ന തിരിച്ചറിവോടെ അയാൾ ഉപേക്ഷിച്ചു
നിറഞ്ഞു വന്ന അവരുടെ കണ്ണുകൾ ചോദിയ്ക്കാൻ വെച്ചിരുന്ന ചോദ്യത്തിൽ നിന്നും അയാളെ വിലക്കി. അല്ലെങ്കിലും ശ്യാമയുടെ കണ്ണ് നിറയുന്നത് ആനന്ദിന് ഒരിക്കലും. സാഹിച്ചിരുന്നില്ലല്ലോ.
പിന്നീട് ഉള്ള രണ്ടു ദിവസത്തിനുള്ളിൽ ശ്യാമ മാധവനുമായി വല്ലാതെ അടുത്തു. ശ്യാമയുടെ കുടുംബത്തെ പറ്റി അയാൾ അന്വേഷിച്ചപ്പോൾ അവർ വിവാഹിത അല്ലെന്നും ഒറ്റക്കാണ് താമസം എന്നും അറിഞ്ഞു.
മൂന്നാം ദിവസം ആശുപത്രി വിടുമ്പോൾ മാധവൻ കരയുന്നുണ്ടായിരുന്നു
ഒരാഴ്‌ചക്കു ശേഷം അയാൾക്കു ഒരു ഫോൺ കാൾ വന്നു. മറു തലക്കൽ ശ്യാമ ആയിരുന്നു. ആദ്യം മാധവനെ ആണ് അന്വേഷിച്ചത്.
പിന്നീട് ഉണ്ടായ സംസാരത്തിൽ നിന്നും ആനന്ദ് മനസിലാക്കി ശ്യാമക്കു ഗർഭപാത്രത്തിൽ ഒരു വളർച്ച ഉണ്ടായിരുന്നു.
വിദഗ്‌ധ പരിശോധനയിൽ അത് ക്യാൻസർ ആണെന്ന് അറിഞ്ഞിരുന്നു. മറ്റിടങ്ങളിലേക്ക് വ്യാപിക്കാതെ ഇരിക്കാനുള്ള അവസാന മാർഗമായി ഡോക്ടർമാർ അതിനോടൊപ്പം അവളുടെ ഗർഭപാത്രവും നീക്കം ചെയ്തീരുന്നു എന്ന്.
തിരിച്ചു വന്നാൽ ഉറപ്പായും അയാൾ തന്നെ സ്വീകരിക്കും എന്ന് ശ്യാമക്കു ഉറപ്പായിരുന്നു. സത്യം പറഞ്ഞാൽ അത് മനസിലാക്കി വേര് വിവാഹം ചെയ്യാൻ ആനന്ദ് എന്ന സാധുവിനു കഴിയില്ല.
അയാൾ തകർന്നു പോകും എന്നറിയാഞ്ഞിട്ടല്ല. അവരുടെ സ്വപ്നമായ ഒരു കുട്ടി കുറുമ്പിയെ കൊടുക്കാൻ കഴിവ് ഇല്ലാത്ത അവരെ കെട്ടിയാൽ ഉണ്ടാകുന്ന അയാളുടെ അവസ്ഥയെ അവർ ഭയനകമായി വെറുത്തു
കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കാൻ ഉള്ള ഇഷ്ടം കൊണ്ട് തന്നെ ശിശു രോഗ വിദഗ്ധ ആയതു
അയാൾക്ക് ഒരു കുഞ്ഞിനെ കൊടുക്കാൻ കഴിവ് ഇല്ലാത്തതിനാൽ അയാളിൽ നിന്ന് ഒളിച്ചോടിയ അവളെ വെറുത്ത അയാളോട് അയാൾക്കു തന്നെ ആത്മരോഷം ഉണ്ടായി
തെറ്റ് തിരുത്തിയെ മതിയാകു!!
ഇന്ന് മാധവന് അഞ്ചാം പിറന്നാൾ ആണ്.. അച്ഛനും അമ്മയും ഉള്ള ആദ്യത്തെ പിറന്നാൾ
ആശ ഫോട്ടോയിൽ ഇരുന്നു അവരെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു
Sabaries RK Kjipmer
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo