Slider

ഗുണപാഠം

0
ഗുണപാഠം
ഓണവിപണിയൊരുക്കിയ മെെതാനത്ത്
തുമ്പയും മുക്കുറ്റിയും തുളസിയുമുണ്ടായിരുന്നത് ആരും കണ്ടില്ല .
കണ്ടവരാരും അവയ്ക്ക് പുല്ലു വിലയും കല്‍പ്പിച്ചില്ല.
ലോറിയില്‍ നിന്നിറക്കിയ ചെട്ടിപ്പൂക്കളുടെ കൊട്ടക്കു കീഴില്‍ അവ ചതഞ്ഞരഞ്ഞു പോയി.
ഇതൊരാവര്‍ത്തനം മാത്രമാണ്.
പണ്ടു പണ്ട് ഇവിടെ തുമ്പക്കുടയുടെ കീഴീലീരുന്ന് കള്ളമില്ലാത്ത പറകൊണ്ട് പ്രജകള്‍ക്ക് സമൃദ്ധി അളന്നു കൊടുത്ത ഒരു രാജാവുണ്ടായിരുന്നു. ഒരു പിന്നില്‍ കുടുമക്കാരന്റെ കനത്ത കാലടിക്കു കീഴില്‍ ആ പാവം ചതഞ്ഞരഞ്ഞു പോയി.
ഗൂണ പാഠം-- അതിവിനയം ആപത്താണ്.

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo