കഥ
[പെൺകോലം]
[പെൺകോലം]
ഈ കുന്നിൻ നെറുകിലേക്ക് ഇതിനു മുമ്പ് എത്ര തവണ ഈ ചക്കടാ 'വാനു 'മായി വലിഞ്ഞുകയറിയിട്ടുണ്ടാകും എന്ന് കൃത്യമായി ഓർക്കാൻ കഴിയുന്നില്ല..
എണ്ണമറ്റ രാത്രികളിൽ നിഗൂഢമായ വഴികൾ താണ്ടി.. ഭീതിപ്പെടുത്തുന്ന ഏകാന്തതയെ കൂട്ടുപിടിച്ച് ആ ചുടലക്കാട്ടിൽ മുമ്പും എത്തിയിട്ടുണ്ട്.
പുറകിലെ സീറ്റിൽ.. ചുടമലയൻ കാട്ടുമരച്ചീളുകൊണ്ട് ഒരുക്കിവെച്ച ചിതയിൽ കത്തിയമരാൻ തയ്യാറായ ഏതങ്കിലും ജീവനറ്റ മനുഷ്യകോലങ്ങൾ ഉണ്ടാകും.
ഒന്നുകിൽ അത് കൗമാരസ്വപ്നങ്ങൾ പാതിവഴിക്കുപേക്ഷിക്കേണ്ടിവന്ന് നിത്യമയക്കത്തെ നിർബന്ധം പുണരേണ്ടി വന്ന ഏതങ്കിലും സുന്ദരിയാവാം...
അലങ്കിൽ പ്രലോഭനങ്ങളുടെ ചൂണ്ടയിൽ കൊത്തി.. ചതിയുടെ കൈയ്ക്കുത്തിലേക്ക് വലിച്ചു കയറ്റപ്പെട്ട്.. പീഢന പർവ്വം താണ്ടി... നിത്യമായ ഇരുട്ടിലേക്ക് മിഴിയടച്ച മറ്റേതങ്കിലും പെൺകോലമാകാം...
ഒരു കാര്യം തീർച്ച! മലമുകളിലേക്കുള്ള യാത്രയിൽ സഹയാത്രികരായ ശവങ്ങൾക്കെന്നും പെൺ കോലം
തന്നെ.

ആകാംക്ഷകൊണ്ട് മാത്രം ,ചില മുഖങ്ങളിൽ പുതപ്പിച്ച തുണിനീക്കി നോക്കേണ്ടിവന്നിട്ടുണ്ട്..
എല്ലാ മുഖങ്ങളിലും ശേഷിക്കുന്നത് കാമവെറിയൻമാരുടെ തേറ്റകൾ ആഴ്ന്ന് ചുവന്നുകറുത്ത മുറിപ്പാടുകൾ മാത്രമാണന്ന് തിരിച്ചറിഞതോടെ.. പിന്നീടൊരിക്കലും.. ഒരു സഹയാത്രികയുടെയും മുഖപടം മാറ്റിയിട്ടില്ല.

ചുടലക്കാടും ലക്ഷ്യമാക്കിയുള്ള ഓരോ യാത്രയും.. ചുടമലയൻ തീർക്കുന്ന ഓരോ ചിതയും... ഓരോ ജീവന്റെ അവസാനങ്ങളാണ്.അവിടെ അവർ ഒരു പിടി ചാരമായി തീരുകയാണ്..
പിന്നീട് അവരെ കുറിച്ച് ലോകം ഒന്നും അറിയില്ല..
ഇക്കാലമത്രയും ഒരു അന്വേഷകന്റെ കഴുകൻകണ്ണുകൾക്കും ചുടലക്കാടിലെ മനുഷ്യ ശരീരം ഉരുകിയൊലിച്ച് ആളിക്കത്തുന്ന കാട്ടുതടികളുടെ കനൽ ചുവപ്പ് കാണുവാൻ കഴിഞ്ഞിട്ടില്ല.
അതു കൊണ്ട് തന്നെ അവർക്കു മുന്നിൽ വീണ കണ്ണുനീരുകൾക്കും.. വിതുമ്പലുകൾക്കും.. ചോദ്യശരങ്ങൾക്കും.. മറുപടിയോതാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല.

പലപ്പോഴും ഈ യാത്രകൾ വല്ലാതെ മടുപ്പിച്ചിട്ടുണ്ട്. ഓരോ തവണ മല കയറുമ്പോഴും.. ഇത് അവസാനത്തേതെന്ന് കരുതാറുണ്ട് .
പക്ഷെ പിന്നെയും പിന്നെയും ഇത് ആവർത്തിക്കപ്പെടുന്നു.
എന്താണ് അതിന് പ്രേരണയാകുന്നത്
ജസ്വന്ത് ടാക്കൂർ എന്ന ക്രൂരനായ പെൺവാണിഭക്കാരന്റെ ആജ്ഞയാൽ ഉണ്ടാകുന്ന വിധേയത്വമോ? അതോ അയാളുടെ കണ്ണുകളിലെ അഗ്നി കാണുമ്പോൾ ഉണ്ടാകുന്ന ഉൾക്കിടിലമോ..?
അതുമല്ലങ്കിൽ.. കാട്ടുമലയൻ തനിക്കായ് കാത്തു വെച്ച..വാറ്റുചാരായത്തിന്റെ.. ലഹരിയോ..? കാട്ടുകഞ്ചാവിൻ ചുരട്ടിൽ പുകച്ചുരുൾ തീർക്കുമ്പോൾ ഉണ്ടാകുന്ന ഉന്മാദമോ..?
എന്തായിരുന്നാലും ഒരിക്കൽ കൂടി ശവം വഹിച്ച് മലയന്റ ചുടലക്കോട്ടയിൽ എത്തിയിരിക്കുന്നു.
ആ കെളവന് പതിവുപോലെ ആഹ്ലാദം..! ആലിംഗനം.. ചാരായവും കഞ്ചാവും മണക്കുന്ന മോന്ത കൊണ്ട് അസഹ്യമായ ചുംബനങ്ങൾ.

വാനിന്റെ ബാക്ക് ഡോർ തുറന്നു കൊടുത്തു. ഇനി അയാളുടെ ഊഴമാണ്.
മലയൻ മൃഗീയമായി ശവം വലിച്ചിറക്കി.. കൈയ്കളാൽ കോരിയെടുത്ത് ,തയ്യാർ ചെയ്ത ചിത ക്കരികിലേക്ക് നടന്നു.
പതിവുപോലെ നിലത്തിറക്കിയ ശവശരീരത്തിൽ നിന്നും ശേഷിച്ച തുണിക്കീറുകൾ മലയൻ ഊരിയെടുത്തു. അയാളുടെ കണ്ണുകൾ ..വെറുങ്ങലിച്ച പെൺ കോലത്തിലെ നഗ്നതയിലേക്ക് പാഞ്ഞിറങ്ങിനെട്ടോട്ടമോടി.

പതിവു തെറ്റിക്കാതെ അയാൾ തന്റെ ഉടുതുണി അഴിച്ചുമാറ്റി ആ പെൺ രൂപത്തെ പുണർന്നു..
പെട്ടന്നാണ് അയാൾ ശ്രദ്ധക്ഷണിച്ചത് "ടേയ്.. ഇവൾ..ചത്തിട്ടില്ല.. നല്ലചൂടുണ്ട്... ഹ.ഹ "

ആ ഭാഗത്തേക്കുള്ള നോട്ടവും ചുവടുകളും അയാൾ വിലക്കി..
മലയന് അനുസരിക്കുന്നവരോട് മാത്രമാണ് പ്രിയം..

നിമിഷങ്ങൾക്കകം വെറിതീർത്ത മലയൻ.. പെൺ കോലം എടുത്ത്... അടുക്കി വെച്ച് മരക്കമ്പകളുടെ പരപ്പിലേക്ക് വെച്ച് തീകൊളുത്തി..
പിനീടയാൾ മുളം പാത്രത്തിലേക്ക്.. ചാരായം പകർന്നു തന്നു.. ഇടതു കൈയിൽ.. എരിയുന്ന ചുരുട്ടും.
മുന്നിൽ സ്വർഗ്ഗകവാടം തുറക്കപ്പെട്ടു..
ഒരായിരം സ്വർഗ്ഗീയ സുന്ദരികൾ.. വരവേറ്റ് ആശീർവാദങ്ങൾ ചൊരിഞ്ഞു..

പെട്ടന്നാണ് ഒരു തീ കൊള്ളികൊണ്ടുള്ള കനത്ത പ്രഹരം ശിരസ്സ് നെടുകെ പിളർത്തത്..!
തലച്ചോറിൽ വീണ കനൽ കണങ്ങളാൽ ഈ ജന്മം ഉരുകിത്തീരാൻ തുടങ്ങിയിരിക്കുന്നു.. കാഴ്ചയുടെ അവസാനം മുന്നിൽ തെളിഞ്ഞത്.. നിന്ന് കത്തുന്ന ഒരു പെൺ കോലമായിരുന്നു.

അബു നുജൈം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക