Slider

നിരീക്ഷണാനന്തരം.. ഞെട്ടലോടെ,

0
Image may contain: 1 person, closeup

എഴുത്തിന്റെ ലോകത്തെ പ്രിയ മിത്രങ്ങളെ..
വല്ലാത്തൊരു അവസ്ഥയിലാണ് ഞാൻ ഇത് കുറിക്കുന്നത്. ഇത് ശരിക്കും ചൂടുള്ള ഒരു കുറിപ്പാണ്.. ,ചൂടുള്ള വാർത്ത പോലെ..,
ദേ.. അല്പം മുമ്പാണ് ഈ എഴുത്തിന് ഹേതുവായ സംഭവം നടക്കുന്നത്.
ജോലിയുടെ ഭാഗമായുള്ള ഒരു യാത്രക്കിടെ ഉച്ചഭക്ഷണത്തിന് ഹോട്ടലിൽ കയറിയതാണ്.അപ്പോഴാണ് ഞാനിരിപ്പുറപ്പിച്ചതിന്റെ തൊട്ട് മുന്നിലുള്ള ടാബിളിൽ എനിക്ക് അത്ര 'കണ്ട് 'തഴക്കവും പഴക്കവും ഇല്ലാത്ത ഒരു കഥാപാത്രം ഇരിക്കുന്നത് ശ്രദ്ധിച്ചത്, ഒരു .. " ചാന്ത് പൊട്ട്" (ഈ വിഭാഗത്തെ പരിഹസിക്കാൻ വേണ്ടിയല്ല ഈ പ്രയോഗം എന്ന് സദയം ഗ്രഹിക്കുക) അദ്ദേഹം തന്റെ മുന്നിലുള്ള പെൺസുഹൃത്തിനോട് അവരുടെ തനത് ശൈലിയിൽ സംസാരിച്ച് കൊണ്ടേയിരിക്കുകയാണ്.
ആ നിമിഷം മുതൽ എന്നിലെ നിരീക്ഷൻ ചാന്ത്പൊട്ട്അദ്ദേഹത്തിന്റെ മുഖത്ത് കണ്ണും പതിച്ച് സൂക്ഷ്മ വീക്ഷണം നടത്തുവാൻ തുടങ്ങി..
ഓരോ ചേഷ്ടകളും സൗണ്ട് മോഡുലേഷനും.. എല്ലാം ഒപ്പിയെടുക്കുന്നു. പുതിയൊരു കഥക്കുള്ള കോപ്പുണ്ട്.. നല്ല കിണ്ണൻ കഥാപാത്രം .., എന്റെ കഥാപാത്രങ്ങൾ സത്യത്തോട് അടുത്തു നിൽക്കുന്നവരാകണം എന്ന നിർബന്ധം ഉള്ളത് കൊണ്ടാണ് ഇത്ര മെനക്കട്ട നിരീക്ഷണം നടത്തുന്നത് എന്ന് മാന്യ വായനക്കാർ മനസ്സിലാക്കുക.ഈ കഥാപാത്രത്തിനെ വെച്ച് കഥ രചിക്കുമ്പോൾ ഏറ്റകുറച്ചിലുകൾ ഉണ്ടാവാൻ പാടില്ലല്ലോ.. ,തന്നെയുമല്ല ഇദ്ദേഹത്തെ പോലുള്ളവരെ എന്റെ ജീവിതത്തിൽ ഇതുവരെ ഇത്ര ലൈവായി നിരീക്ഷിക്കാനുള്ള അവസരം കിട്ടിയിട്ടുമില്ല.. ,'
ചാന്ത്പൊട്ട് 'സിനിമയിൽ ദിലീപേട്ടൻ നടത്തിയ അസാമാന്യ പ്രകടനത്തെ ഈ സമയം ഓർത്തു പോകുന്നു.
എന്റെ നിരീക്ഷണം അസഹ്യമായി തുടങ്ങിയ ചാ.. പൊട്ട് അദ്ദേഹം എന്റെ മുഖത്ത് നോക്കി ചില ഗോഷ്ടികൾ കാണിച്ചു.അതൊന്നും എനിക്കപ്പോൾ മനസ്സിലായില്ല.. " ന്റെ ചങ്ങാതിമാരേ.. ഞാനാ... നിരീക്ഷണം തുടർന്നടോ... "
സോറി ഇടക്ക് സ്ലാങ് ഒന്നു മാറി. കടുത്ത നിരീക്ഷണത്തിന്റെ അനുബന്ധം എന്ന് കരുതി പൊറുക്കുക.
ഇന്നേരം മുന്നിൽ വന്ന ചോറ് വാരി വിഴുങ്ങുന്നതല്ലാം യാത്രികമായി നടന്നു കൊണ്ടിരിക്കുന്നു.
അങ്ങനെ ചാ.. പൊട്ട് അദ്ദേഹം ഭക്ഷണം തിന്ന് തീർത്ത് കൈയ് കഴുകാനായി എഴുന്നേൽക്കുമ്പോൾ.. എന്നെ ആകെ മൊത്തം ഒന്ന് ഉഴിഞ്ഞ് നോക്കി.. ഈ സമയം ,ഒരു രസവുമില്ലാത്ത 'രസം 'കൈയ് കുമ്പിളിൽ ഒഴിച്ച് മോന്തുകയായിരുന്നു ഞാൻ.
കൺമറയത്തേക്ക് വാഷ് ചെയ്യാൻ പോയ ചാന്ത്പൊട്ട് അദ്ദേഹം തിരിച്ചു വരുന്നതും കാത്ത് കണ്ണുകൾ ആ ഭാഗത്തേക്ക് പാൻ ചെയ്തു.
അദ്ദേഹം ആ പ്രസിദ്ധമായ താളത്തിൽ നടന്നു വന്നു.. എന്റെ അരികിൽ എത്തി ഒന്ന് നിന്നു.. വളരെ അടുത്തുള്ള അദ്ദേഹത്തെ നിരീക്ഷിക്കാൻ ഞാൻ മുഖമുയർത്തിയതും.. ചാന്ത്പൊട്ട് അദ്ദേഹം എന്റെ മുഖത്ത് ആഞ്ഞടിച്ചതും.. ഒപ്പമായിരുന്നു..
ചെവിയിലൂടെ പുകഞ്ഞു കയറിയ പറഞ്ഞറിയിക്കുവാൻ കഴിയാത്ത ഒരു വികാരം .. അതു വരെയുള്ള എന്റെ നിരീക്ഷണത്തിന്റെ സ്റ്റോറേജിലേക്ക് അതിത്രമിച്ചു കയറി എല്ലാം മായ്ച്ചു കളഞ്ഞു..
ഒരുതരം മൂളൽ ശേഷിച്ച.. ചെവിയിലൂടെ ഞാൻ ചാ... പൊട്ട് അദ്ദേഹത്തിന്റെ ആ വാക്കുകൾ കേട്ടു.. " കുറെ നേരായല്ലോ നോക്കാൻ തുടങ്ങീട്ട്... അസത്തെ... ,"
"നിനക്ക് അമ്മേം പെങ്ങളോം ഇല്ലേടാ.. .. "
നീ മനുഷ്യനെ കണ്ടിട്ടില്ല ടാ.. മരക്കോ ന്താ.. "
'ന്റീശ്വരാ... ഈ..വായിനോക്കികളെ കൊണ്ട് തോറ്റു.. "
ഒരു കൂട്ടച്ചിരിക്ക് നടുവിലൂടെ അദ്ദേഹം നടന്നുപോയി..
രംഗത്ത് 'സോമേട്ടനായ ' ഞാൻ.. എങ്ങനെ അവിടെ നിന്ന് രക്ഷപ്പെടും എന്ന് ചിന്തയാൽ കുണ്ഠിതനായി.
ഒരു വിധത്തിൽ അവിടേനിന്നും തടി തപ്പി എന്റെ പ്രിയ സുഹൃത്തുക്കൾക്ക് ഇത്തരം നിരീക്ഷണ ദുഃരനുഭവം ഉണ്ടാവാതിരിക്കാൻ വേണ്ടി ,നിരീക്ഷണാനന്തരം ഞെട്ടലോടെ കുറിക്കുന്നത് , ഉങ്കൾ അൻപൻ
അബു നുജൈം
[ പിന്നെയാണ് ചിന്തിച്ചത്.. ചാന്ത് പൊട്ട് അദ്ദേഹം പറഞ്ഞത് ശരിയല്ലെ., എന്താ ഞാൻ മനഷ്യ നെ കണ്ടിട്ടില്ലെ..
അദ്ദേഹവും ഒരു മനുഷ്യനല്ലെ.. പിന്നെ എന്താണിത്ര നിരീക്ഷിക്കാൻ..] 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo