ഒരു മഴ വരികയാണ് ചിലപ്പോൾ അത് ഒരു ചാറ്റൽ മഴയായി പെയ്ത തോരും ,ചിലപ്പോള്കാറ്റു അതിനെ കൂടി കൊണ്ട് പോകും അത് ശെരിക്കു നനയ്ക്കാതെ പെയ്യാതെ കാറ്റിനൊപ്പം ഓടി പോകും ..ചില മഴകൾ ഇടിയും മിന്നലുമായി നമ്മെ ഭയപ്പെടുത്തും നാം പുതപ്പിനുള്ളിൽ ചുരുണ്ടു കൂടിയിരുന്നു പ്രാർത്ഥിച്ചു കണ്ണടയ്ക്കും.ചില മഴകൾ പെയ്യുമ്പോൾ നമുക് കാണാൻ നല്ല ഭംഗി ഉണ്ടാവും..ചെടികളുടെ തലപ്പുകൾ കാറ്റിൽ ഇങ്ങെനെ അനങ്ങി കൊണ്ടിരിക്കും...പുഴയിൽ മഴപെയുന്നതുകണ്ടിട്ടുണ്ടോ?തോണിയാത്രനടത്തുമ്പോൾ ഒരു തവണഞ്ഞൻ അതുനനഞ്ഞിട്ടുണ്ട്..ഏറ്റവും സുഖമുള്ള ഒരുതണുപ്പാണ് അതിനു ..മഴ നനയുക തന്നെ വേണം ചിലപ്പോൾ ജ്വരം പിടിച്ചേക്കാം എന്നാലും ചിലപ്പോൾ മഴ നനയണം
അത് പോലെ ആണ് ചില കൂട്ടുകൾ..ഏതവസ്ഥയിലും ഒരു കൂട്ട് ആഗ്രഹിക്കാത്ത മനുഷ്യർ ഉണ്ടാവില്ല..നമ്മുടെ ഹൃദയത്തിനു ആ തണുപ്പ് ആവശ്യമാണ് .സ്നേഹത്തിന്റെ ഇളം തലോടൽ ഇഷ്ടപ്പെടാത്തവർ ആരാണ് ഉള്ളത്?
സ്കൂളിലെ പോലെ തന്നെ കോളേജിലും ഹോസ്റ്റലിൽ ആയിരുന്നു ഞാൻ ...പെട്ടെന്ന് കൂട്ടാകും മറ്റുള്ളവരോട് അതാണ് എന്റെ പ്രകൃതം പക്ഷെ എന്നോട് സംസാരിക്കാൻ വന്ന ഒരു ഗൗരവക്കാരിയെ ഞാൻ തുടക്കത്തിൽ ഒഴിവാക്കിയിട്ടുണ്ട് അവളാണ് പിന്നീട ..എന്റെ ഏറ്റവും പ്രിയ കൂട്ടുകാരി ആയി മാറി എന്നെ അമ്പരപ്പിച്ചവൾ ..അവൾ വളരെ ഗൗരവക്കാരിയും കർശന ചിട്ടകളൊക്കെ വെച്ച് പുലർത്തുന്നവളും പെട്ടെന്ന് ദേഷ്യം വരുന്നവളും ഒക്കെ ആണ് ..ഞാൻ ഒരു കാര്യത്തിനും ഗൗരവമില്ലാത്തവളും എപ്പോളും പാട്ട് പാടി ബഹളം വെച്ച് നടക്കാൻ ഇഷ്ടമുള്ളവളും ഒരു നൂലിന്റെ രണ്ടു അറ്റം പോലെ.
ഹോസ്റ്റലിൽ എനിക്ക് സ്ഥിരമായി ഒരു പണി ഉള്ളതെന്താണ് വെച്ചാൽ ...അതീ വാതിലിനു മറവിലൊക്കെ മറഞ്ഞു നിന്നിട്ടു പേടിപ്പിക്കുന്ന ഒരു പരിപാടിയാണ് ..."ട്ടോ" എന്നൊക്കെ വെച്ച് കുഞ്ഞുങ്ങളൊക്കെ പേടിപ്പിക്കില്ലേ ? അത് തന്നെ അത് ഞാൻ ഇങ്ങനെ വിജയകരമായിചെയ്തു കൊണ്ടിരിക്കുന്ന കാലം..പലരും ബലിമൃഗങ്ങൾ ആയി ഹോസ്റ്റലിൽ ഇടക്കിക്കിടെ കൊച്ചു കൊച്ചു അലർച്ചകൾ ഒക്കെ മുഴങ്ങും പേടിപ്പിക്കുമ്പോളളരുന്ന ഒച്ചയാണ്.ചിലർ ഒക്കെ പ്രതിമ പോലെ ഇച്ചിരി നേരം നിക്കും പിന്നെ എന്നെന്നല്ല അടി അടിക്കാനോടിക്കും..അങ്ങനെ നല്ല രസകരമായി മുന്നോട്ടു പോകയാണ് ..എനിക്ക് പക്ഷേ എന്റെ കൂട്ടുകാരിയെ മാത്രം എത്ര ശ്രെമിച്ചിട്ടും പേടിപ്പിക്കാൻ പറ്റിയില്ല. അവൾക്കു ഒടുക്കത്തെ ധൈര്യം ഞാൻ പേടിപ്പിക്കുമ്പോൾ അവൾ എന്നെ ഒന്ന് നോക്കും "കഴിഞ്ഞോ എന്ന മട്ടിൽ.."നിനക്ക് ഒരു പണിമില്ലേ അമ്മു /പോയിരുന്നു പടിക്കു"പിന്നെ പ്രിൻസിപ്പൽ പറഞ്ഞ കേക്കൂല പിന്നെയാ അവള്? ഞാൻ അതിനു ഒരു മാർഗം ആലോചിച്ചു കൊണ്ടേയിരുന്നു.
അങ്ങനെ ഇരിക്കെ ഞങ്ങൾ വൈകിട്ടത്തെ ചായ കുടിക്കു ശേഷം മെസ് ഹാളിൽ നിന്ന് മൂന്നാം നിലയിലേക്ക് വരികയാണ് ഞാൻ മെല്ല രണ്ടു സ്റ്റെപ് ഓടി ഓടി കേറി മുന്നേ നടക്കുകയാണ് "ഐഡിയ" ഓടി മോളിൽപോയി അവൾ വരുമ്പോൾ സർവശക്തിയുംഎടുത്തു ഒറ്റ ചട്ടം ചാടണം .. ഞാൻ പാട്ടൊക്കെ പാടി ഒന്നുമറിയാത്തവളെ പോലെ ഓട്ടത്തിന് മൂന്നാല് സ്റ്റെപ് ഒക്കെ ഒന്നിച്ചു വെച്ച് മോളിൽ പോയി മറഞ്ഞിരുന്നു അവളുടെ പാദപതനശബ്ദം കേൾക്കാം ..അന്നേവരെ സംഭരിച്ച ശക്തി എടുത്തു കൈകൾ വിടർത്തി ഒറ്റ ഭീകരമായ അലർച്ച .ഹോസ്റ്റൽ കിടുങ്ങിയിട്ടുണ്ടാവും.
..ഞാൻ നോക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ ...അവൻ നിലത്തുന്നു ഒരടി പൊക്കത്തിൽ ഒരു ചാട്ടം അവന്റെ കൈയിലെ സ്പാനറും സ്ക്രൂഡ്രൈവറും വായുവിൽ പറക്കുന്നു "അയ്യോ അയ്യോ "എന്ന വിളി .ഞാൻ ഓടി അടുത്ത മുറിയിൽ കയറിപിന്നാലെ വന്ന എന്റെ കൂട്ടുകാരി ലതിക അയാളെ ആശ്വസിപ്പിക്കുന്നു ..അത് ഒരു തമാശ ചെയ്തതാവും ..ക്ഷമിക്കണേ താഴെ പോയി വാർഡിനോട് പറയല്ലേ അവൾ കെഞ്ചുന്നു
"ആ കൊച്ചിന് വട്ടാണോ ശെരിക്കും?ഞാനിപ്പോ ചത്തിരുന്നീലോ?"അയാൾ അലറുന്നു ..
അല്പസമയത്തിനു ശേഷം എന്റെ കൂട്ടുകാരി ലതിക എന്നെ തേടി വന്നു എന്റെ ചെവിയിൽപിടിച്ചു "പൈപ്പ് നന്നാക്കാൻ വന്നവനേം വെറുതെ വിടരുത്"
എടീ ഞാൻ അറിഞ്ഞില്ലഅവൻ നിന്നെ ഓവർ ടേക്ക് ചെയ്തു കേറി വരുമെന്ന് .. ഞാൻ പറഞ്ഞു
"അയാൾ ചത്ത് പോയിരുന്നേൽനീ എന്ന ചെയ്തേനെ ? മേലാൽ ഈ പണി ചെയ്തേക്കല് ഇവിടെ നിർത്തിക്കോ "
"ഉം "ഞാൻതലയാട്ടി
പിന്നെ നിർത്താൻപോണ് ഒന്ന് പോടീ നിന്നെ പേടിപ്പിച്ചിട്ട് ഞാൻ ഇതുനിർത്തൂ

പിന്നെ ഞാൻ തിരഞ്ഞെടുത്തത് ഒരു വെളുപ്പാൻ കാലം ആരുന്നു ലതിക വെളുപ്പിനെയാണ് പഠിക്കുക..എനിക്കങ്ങനെ കൃത്യ സമയമൊന്നുമില്ലാത്ത കൊണ്ടു വെളുപ്പിനെ എണീൽക്കാറില്ല.പക്ഷേ അന്ന് ഞാൻ കൃത്യമായി എന്നേറ്റു ..അവൾ ബാത്റൂമിലേക്കു പോകുന്നു ..ഇടനാഴിയിൽ ആരുമില്ല..ഞാൻ പിന്നാലെ പോകുന്നു വെളുപ്പിനെ മൂന്നു മാണി..ഞാൻ പതിവ് പോലെ പതുങ്ങി നിൽക്കുന്നു അവൾ വരുന്നു എന്റെ പതിവ് ട്ടോ തെല്ലു ഉറക്കെയായി പോയി ലതിക എന്നെ നോക്കിനിപ്പാണ് "അവൾ ഭയന്നില്ല ...നീ ഇതുനിർത്തിയില്ലേ ?വെളുപ്പാൻ കാലത്തു വന്നേക്കുവാ കോമേഡിയും കൊണ്ട് പോയിരുന്നു പടിക്കു."
.. "എന്താ ഇവിടെയൊരു ശബ്ദം കേട്ടത്?" തൊട്ടു പിന്നിലെ സിസ്റ്റർ വാർഡൻ ലതികയുടെ കണ്ണിൽ ഒരു പേടി നിറഞ്ഞു ..എനിക്ക് ശിക്ഷ ഉറപ്പാ...
.. "എന്താ ഇവിടെയൊരു ശബ്ദം കേട്ടത്?" തൊട്ടു പിന്നിലെ സിസ്റ്റർ വാർഡൻ ലതികയുടെ കണ്ണിൽ ഒരു പേടി നിറഞ്ഞു ..എനിക്ക് ശിക്ഷ ഉറപ്പാ...
"ഒരു പാമ്പു സിസ്റ്റർ" ഞാൻ കൂസലില്ലാതെ പറഞ്ഞു
"പാമ്പോ?എവിടെ?"
സിസ്റ്റർ മുകളിലേക്ക് രണ്ടു ചാട്ടത്തിനു ശേഷം അലപം ഓടി മാറി നിന്ന് ..
ലതിക കണ്ണ് തുറന്നു ശ്വാസം ഇല്ലാതെ എന്നെ നോക്കി നിപ്പാണ് ..
"പാമ്പോ?എവിടെ?"
സിസ്റ്റർ മുകളിലേക്ക് രണ്ടു ചാട്ടത്തിനു ശേഷം അലപം ഓടി മാറി നിന്ന് ..
ലതിക കണ്ണ് തുറന്നു ശ്വാസം ഇല്ലാതെ എന്നെ നോക്കി നിപ്പാണ് ..
"ദോ അവിടെ ഇഴഞ്ഞു പോയി ..നീ കണ്ടതില്ലെടി?"ഞാൻ അവളോട്
എനിക്ക് ശിക്ഷ കിട്ടാതിരിക്കാൻ അവളെന്തും ചെയ്യും ..അവൾ തലയാട്ടി ..ഹോസ്റ്റൽ മുഴുവൻ ഉണർന്നു ...പാമ്പ് എങ്ങോട്ടു പോയിരിക്കും പലവിധ ചർച്ചകൾ ആരംഭിച്ചു ലതിക രൂക്ഷമായി എന്നെ നോക്കിയിട്ടു പഠിക്കാൻ പോയി ഞാൻ അവളുടെകട്ടിലിലേക്കും പുതച്ചുമൂടി സുഖമായി ഉറങ്ങി

(തുടരും ) ..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക