Slider

എന്നെക്കൊണ്ട് പറ്റില്ല

0

അതുണ്ടല്ലോ ഞാനേ, ഞാൻ ജനിക്കുന്ന സമയത്ത് സാധാരണയിൽ വലിയ തലയും നല്ല തടിയ ഉടലുമുള്ള ഒരു കുഞ്ഞായിരുന്നത്രെ.ഡോക്ടർ പറഞ്ഞ തീയതിയും കഴിഞ്ഞ് രണ്ട് ദിവസം കൂടി അമ്മയുടെ ഗർഭപാത്രത്തിൽ സുഖായിട്ട് കിടന്നു ത്ര (അമ്മയ്ക്ക് വലിയ സുഖമില്ലായിരുന്നു. ബോധംകെട്ടു കിടപ്പായിരുന്നു പാവം!) അങ്ങനെ ഫോഴ്സ് അപ്സ് ഉപയോഗിച്ച് തലയിൽ പിടിച്ച് ബലമായി പുറത്ത് ചാടിച്ചതാണെന്നെ. അതാണ് എന്റെ തല മത്തങ്ങാ പോലായി പോയത്. വളർന്നപ്പോൾ ഞാനും മത്തങ്ങ പോലെയായി.പക്ഷെ ആരും അങ്ങനെ വലുതായിട്ട് കളിയാക്കീട്ടില്ലാട്ടോ. കാരണം എന്താണെന്നോ എന്റെ കൈയിൽ എപ്പോഴും ഒരു തെറ്റാലി ഉണ്ടായിരുന്നു. നാട്ടിലെ കൂട്ടുകാരുടെ സംഘത്തിലെ ഒരു ഫൂലൻ ദേവി അല്ലേൽ ഉണ്ണിയാർച്ച ആയിരുന്നു ട്ടോ ഞാൻ. എന്താ വിനയം എന്റെ ല്ലെ? അത് പോട്ടെ നമുക്ക് മത്തങ്ങയിലേക്ക് വരാം.കല്യാണാലോചനകൾ വന്ന് തുടങ്ങി പെണ്ണ് കാണാൻ വന്നഒരാളെ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു.പേര്ബിനു പോലീസാണ്. പക്ഷെ തീരെ മെലിഞ്ഞ പോലീസ് ആയിപ്പോയി.
"അച്ഛാ പോലീസുകാര് എന്തു കഷ്ടപ്പാടാപ്പെടണ അല്ലെ ?'ഇഷ്ടം ആണെന്നെങ്ങനെ പറയും.
''എന്റെ അച്ഛനല്ലെ അച്ഛനാരാ മോൻ:
അച്ഛൻ പറഞ്ഞു" നീയും അയാളും കൂടി കതിർ മണ്ഡപത്തിൽ നിന്നാൽ 10 പോലിരിക്കും. പിന്നെ നിന്റെ സ്വഭാവം വളരെ നല്ലതായത് കൊണ്ട് മൂന്നിന് അന്ന്തിരിച്ച് അച്ഛന് തന്നെ കിട്ടും പോലീസ് വേണ്ട. ടീച്ചർമാര് മതി .ചൂരൽ വടിക്കല്ലേതല്ലൂ"
എന്ത് നല്ല അഭിപ്രായം!
പോലീസ് വേണ്ട തീരുമാനമായി.പോലീസ്, വക്കീൽ, മുതലായവർ വേണ്ട എന്ന് അച്ഛൻ. അവർക്കൊക്കെ നല്ലോണം നിയമമറിയാം ഫൂലൻ ദേവിയുടെ കാര്യത്തിൽ തീരുമാനമാകും.വിവാഹം കഴിഞ്ഞ് കുറെ കാത്തിരിപ്പിന് ശേഷം ആണ് അച്ഛനെന്നെ കിട്ടിയത്.കൊലയ്ക്ക് കൊടുക്കാൻ വയ്യ. അങ്ങനെ പാവം സന്തോഷേട്ടൻ വന്ന് പെട്ടു.എഞ്ചിനീയർ ആണ് PWDയിൽ ആശ്വാസം കൂട്ടുകുടുംബം ആണ് ആരെങ്കിലും ഒപ്പമുണ്ടാവും. കല്യാണം. ഞാൻ പന്തലിലേക്ക് ചെല്ലുമ്പോ എല്ലാരും നോക്കുന്നുണ്ട് സൗന്ദര്യം കണ്ടിട്ടായിരിക്കും ന്ന് വൃഥാ തെറ്റിദ്ധരിച്ചു. ഒരു കുട്ടിയാന പോലെ ഉരുണ്ടു ഉരുണ്ട്് വന്നിട്ടാണെന്ന് പിന്നെ കണ്ണാടി നോക്കിയപ്പോ എനിക്ക് മനസിലായി. പന്തലിൽ ഇരിക്കുന്ന പലകയും സ്റ്റേജും തടികൊണ്ടുള്ള വർഷങ്ങൾ പഴക്കമുള്ളതാണ്.(തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം) അത് ആടി തുടങ്ങി.ഞാൻ പതിയെ എഴുന്നേറ്റു നിന്നു. ഈശ്വരാ! ഇതൊ ടിഞ്ഞാൽ പേരുദോഷം മാറില്ല പുള്ളി നോക്കുന്നുണ്ട് ഞാൻ നല്ലൊരു ചിരി പാസാക്കി. പേടിച്ചു പോയോ എന്തോ പിന്നെ നോക്കിയില്ല. എന്തായാലും കല്യാണം കഴിഞ്ഞു. പിന്നീട് മോൻ ഉണ്ടായ സമയത്താണ് ഭാരം നോക്കുന്നത്.84 kg .പിന്നത് കൂടി കൂടി 95 kg യിൽ എത്തി നിന്നു. കുറയ്ക്കണം എന്ന ചിന്ത എന്നിൽ ഉണ്ടാക്കിയെടുത്തത് എന്റെ ഡോക്ടറാണ് അത് പറഞ്ഞാൽ സെന്റിയാവും പോട്ടെ. ആദ്യം ഒരു നോട്ട് ബുക്കെടുത്തു
3 തവണ എഴുതിI can do this
പിന്നെ തുടങ്ങി മക്കളെ ഭഗീരഥപ്രയത്നം
ഒന്നാം ദിവസം രാവിലെ ആറു മണി മുതൽ 1 മണിക്കൂർ യോഗ
Breakfast: 1 ചപ്പാത്തി 1 കപ്പ് ചെറുപയർ മുളപ്പിച്ചത് 1പഴം
10 മണിക്ക് ഒരു കപ്പ് സാലഡ് സവാള, തക്കാളി, വെള്ളരിക്ക കൂടെ ഉപ്പിട്ട നാരങ്ങാവെള്ളം
ഉച്ചയ്ക്ക്: ഒരു ചപ്പാത്തി രണ്ട് കഷണം മീൻ (വറുത്തതല്ല, കറി) എണ്ണയില്ലാത്ത തേങ്ങാപ്പാൽ പിഴിഞ്ഞ് മാറ്റി വെച്ച തേങ്ങ ഉപയോഗിച്ചുള്ള ഇലത്തോരനുകൾ
4 മണിക്ക് 1 കപ്പ് ചായ രണ്ട് ആരോ റൂട്ട് ബിസ്ക്കറ്റ്
7 മണിക്ക് അത്താഴം ഗോതമ്പ് പുട്ട് (തേങ്ങടയിടരുത് ) ഒരു പാളയംകോടൻ പഴം
വിശന്നാൽ ഒരു കപ്പ് സാലഡ് - വിശക്കുകേല. കാരണം എന്നാണോ ഈ സാലഡ് നമ്മള് തന്നെ അരിയണ്ടെ - അതിനാൽ എനിക്ക് വിശന്നില്ല. ഒരു മുന്നാല് നെല്ലിക്ക ചേർത്ത് ജ്യൂസ് കുടിക്കും (കയ്പ് സഹിക്കുക)
വേണമെങ്കിൽ നിങ്ങൾക്ക് ചോറ് കഴിക്കാം 1 cup വലിയ അരി അളക്കുന്ന നാഴിയുടെ അത്രയും ഉള്ള കപ്പ് എടുത്തിട്ട് " അമ്മൂ എനിക്ക് കുറഞ്ഞില്ല എന്ന് പറഞ്ഞോണ്ട് വന്നാൽ ശരിയാക്കി കളയും ഞാൻ. ചെറിയ കപ്പാണ്. കുഞ്ഞത്. ഇനിയുള്ള യാത്രയിൽ ഭക്ഷണം എടുക്കുന്ന തവികളും കുഞ്ഞാകണം.
ഇനി.നമുക്ക് ഡ്രൈ ഫ്രൂട്സ് അത്യവശ്യമാണ്.കാഷ്യു, ബദാം, പിസ്ത, കപ്പലണ്ടി.... ഇപ്പോ ഇത് വായിക്കുന്നവരുടെ മുഖത്ത് ഒരു ചിരിയുണ്ട്. ഇത് മുഴുവൻ കഴിക്കാം ന്നാ?No wayമൂന്നെണ്ണം കഴിക്കാം. ഒരു ദിവസം. വേണേൽ മതി.കേട്ടൊ. ചുന്ദരിയാകണേൽ.
ഇത്രയും ത്യാഗം ചെയ്യുമ്പോൾ ഉള്ളിലൊരു സങ്കടം വരും. ഒന്നും കഴിക്കാൻ പറ്റുന്നില്ലല്ലോ. അതിനൊരു മാർഗമുണ്ട്. ഒരു ദിവസം ഉച്ചയ്ക്ക് (ആഴ്ചയിൽ ) നിങ്ങൾക്കിഷ്ടമുള്ളത് കഴിച്ചോളു. തടിവെയ്ക്കില്ല
ഇനി കപ്പ, കാച്ചിൽ ചേമ്പ്, ചേന, ചക്ക, കൂർക്ക -> ഗുഡ് ബൈ
ബേക്കറി വിഭവങ്ങൾ > ഗുഡ് ബൈ
പായസം സദ്യ> ഗുഡ് ബൈ
തൈര് കഴിക്കണ്ട ധാരാളം കറിവേപ്പില ചേർത്ത് മോര് കഴിക്കാം.
മുട്ടയുടെ വെള്ളമാത്രം മഞ്ഞ നോനോ.
ഇത് കൂടാതെ രാവിലെ അരമണിക്കൂർ നടത്തം.ഹെൽത് ക്ലബിൽ 2 മണിക്കൂർ കഠിനാധ്വാനം -
നടന്നാലും മതികേട്ടോ. ഡയറ്റ് മാത്രം കൊണ്ട് കുറയുന്നത് പെട്ടെന്ന് തിരിച്ചു വരും ജീവിതകാലം മുഴുവൻ ഇത് പറ്റില്ലല്ലോ വ്യായാമം ചെയ്ത് നിലനിർ ത്തുക. സാധിക്കും ഒരു വർഷം കൊണ്ട് ഏകദേശം ഒരു മുപ്പത് കിലോ കുറഞ്ഞ അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്
ശരീരത്തിന് തടിയുള്ളതും ഇല്ലാത്തതും ഭംഗിയാണോ എന്നത് എനിക്കറിയില്ല ആരോഗ്യം ആണ് പ്രധാനം പിന്നെ എനിക്ക് വസ്ത്രങ്ങളി ലെ വൈവിധ്യം വലിയ ഇഷ്ടമാണ് തടി കുറഞ്ഞപ്പോൾ ഇഷ്ടമുള്ള വേഷങ്ങൾ ധരിക്കാം. ആത്മവിശ്വാസം കൂടി . അസുഖങ്ങൾ കുറഞ്ഞു.
നിങ്ങൾ ഡയറ്റിംഗ് തുടങ്ങും മുൻപ് മെഡിക്കൽ ചെക്കപ്പ് നടത്തണം എന്നിട്ടേ ആരംഭിക്കാവൂ. ഞാനെന്നെങ്കിലും .വിട്ടു പോയിട്ടുണ്ടെങ്കിൽ മറന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.doubt എന്നോട് ചോദിച്ചോളു പിന്നെ before after Pic വെയ്ക്കണം എന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയ അല്ലേ പേടി. അതാ ട്ടോ. ഒരു പാട് പേര് 1n box ൽ ചോദിച്ചതിന്റെ അടിസ്ഥാനത്തിൽ എഴുതിയ പോസ്റ്റാണിത്, ശ്രമിക്കുക എന്റെ കൂട്ടുകാരികൾ.

By: Ammu santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo