Slider

റോഡുകൾ പൂക്കുമ്പോൾ

0
ചെറുകഥ :::💐റോഡുകൾ പൂക്കുമ്പോൾ 💐:::
ഏതൊരു പുതുമയും അവകാശപ്പെടാതെ അന്നും സൂര്യൻ കിഴക്കുദിച്ചു.......അഛനും അമ്മയും,മരിച്ചശേഷം, പെങ്ങളുടെ വിവാഹമായിരുന്നു അയാളുടെ ഒരേയൊരു ലക്ഷ്യം..അതിനു വേണ്ടി അയാൾ രാപകലില്ലാതെ അധ്വാനിച്ചു.... അല്ലറ ചില്ലറ കടമുണ്ടെങ്കിലും കല്യാണം മംഗളമായി തന്നെ അയാൾ നടത്തി..
വീട്ടിൽ ഒറ്റക്കായപ്പോൾ അയാളുടെ പ്രണയം പതിയെ മദ്യത്തിനോടായി.... കൂട്ടുകാർ കൊണ്ടുവരുന്ന മദ്യക്കുപ്പികളും അവരുടെ കൂട്ടുകാരും..അയാളുടെ രാത്രികൾ ഒരു മുടക്കുമില്ലാതെ ആഘോഷങ്ങളുടെ രാവുകളാക്കി മാറ്റി....
....തലേന്നത്തെ ഹാങ്ങോവർ മാറ്റാനെന്നോണം അയാളൊരു കട്ടൻചായ റെഡിയാക്കി.. അതു പതുക്കെ
ആറ്റി കുടിച്ചുകൊണ്ട് അന്നത്തെ പത്രത്തിലേക്ക് കണ്ണോടിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌.... ചരമ കോളത്തിൽ ആ വാർത്ത കണ്ടത്.. "ആക്‌സിഡന്റിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു"
...രണ്ടു ദിവസം മുൻപ് രാത്രിയിൽ ജോലി കഴിഞ്ഞു ബൈക്കിൽ വീട്ടിലേക്കു വരുന്നവഴിക്കാണ് അയാൾ അതു കണ്ടത് ലൈറ്റുകൾ ഡിമാക്കി സൈഡിൽ ഒതുക്കി ഇട്ടിരിക്കുന്ന രണ്ടു ചരക്കു ലോറികൾ..സാധാരണ രാത്രിയിൽ അയാൾ സ്ഥിരം കാണുന്നതാണ് ലൈറ്റു ഡിം ആക്കാതെ പാഞ്ഞു പോകുന്ന ചരക്കു ലോറികൾ.....
എന്തോ ഒരു പന്തികേട്..... അയാൾ ബൈക്ക് നിറുത്തി ലോറിക്കടുത്തേക്കു ചെന്നു.. രക്തത്തിൽ കുളിച്ചു മുപ്പത്തിനോടടുത്തു പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ..ഒരിക്കലേ ആമുഖത്തേക്കു നോക്കാൻ കഴിഞ്ഞുള്ളു..അത്രക്ക് വികൃതമാക്കപ്പെട്ടിരിക്കുന്നു ആക്‌സിഡന്റിൽ ആ മുഖം....ലോറിയുടെ ഡ്രൈവർമാർ നാട്ടുകാരോട് എന്തൊക്കെയോ തർക്കിക്കുന്നുണ്ട്... 'വെള്ളമടിച്ചിട്ടാ വന്നു കേറിയേ'...പോലീസ് വരട്ടെ... എന്നൊക്കെ..
...ഞാൻ പലവണ്ടികൾക്കും കൈകാണിച്ചെങ്കിലും ആരുംതന്നെ കയറ്റാൻ കൂട്ടാക്കിയില്ല.. ആംബുലൻസ് വന്നോപ്പോഴേക്കും ഒരുപാട് താമസിച്ചു..എന്നാലും ജീവൻ അവശേഷിക്കുന്നു എന്ന തോന്നൽ...ആംബുലൻസിൽ ഞാനും മെഡിക്കൽ കോളേജിലേക്കു തിരിച്ചു..ഐ സി യൂ വിൽ.... മണിക്കൂറുകൾ..... ഇതിനിടയിൽ വീട്ടിൽനിന്നും അവന്റെ അമ്മയും ആൾക്കാരുമെത്തി.. അവരെ അവിടെയാക്കിയിട്ടാണ്, ഞാൻ വീട്ടിലേക്കു തിരിച്ചത്... ആ അമ്മയുടെ കരച്ചിൽ വീട്ടിലെത്തിയിട്ടും എന്റെ കാതുകളിൽ അലയടിച്ചുകൊണ്ടിരുന്നു.....
ഏതായാലും മരണവീടുവരെയൊന്നു പോകണം അയാളുടെ മനസ്സ് യാന്ത്രികമായി മന്ത്രിച്ചു.... അയാൾ അവിടേക്ക് യാത്ര തിരിച്ചു..അവിടെ അയാൾ കണ്ടത്... എപ്പോൾ വേണമെങ്കിലും നിലം പൊത്താറായൊരു കുടിൽ.. അതിനു മുൻപിൽ രണ്ടുമൂന്ന് പ്ളാസ്റ്റിക് കസ്സേരകൾ.. അയാൾ ഒരു കസ്സേരയിൽ ഇരുന്നു..അഞ്ചു മിനിറ്റായിക്കാണും... ഒക്കത്തു രണ്ടു വയസ് മാത്രം പ്രായം തോന്നിക്കുന്ന കൊച്ചു കുഞ്ഞുമായി അന്ന് ഹോസ്പിറ്റലിൽകണ്ട അമ്മ വാതിലിൽ പ്രത്യക്ഷപ്പെട്ടു... അയാളെകണ്ടതും പെട്ടന്ന് അവർ അരികിലെത്തി... 'അവന്റെ കൊച്ചാ' അവരുടെ കണ്ഠ മിടറി... അയാൾ ആ മോളെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു..പക്ഷേ ആ മോളുടെ പല്ലു മുളച്ചുവരുന്ന മോണകാട്ടിയുള്ള പുഞ്ചിരി അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ കെല്പുള്ളതായിരുന്നു....
അയാൾ മോളെ വാരിയെടുത്തു മടിയിലിരുത്തി..അമ്മ തുടർന്നു.."വെള്ളമടിക്കുമെങ്കിലും അവനു ജീവനായിരുന്നു ഇവളെ....ഇവളുടെ അമ്മ അകത്തു കിടപ്പുണ്ട് മരണമറിഞ്ഞതിനു ശേഷം ഇതുവരെ എഴുന്നേറ്റിട്ടില്ല ഒരിറ്റു വെള്ളം കുടിച്ചിട്ടില്ല..ഇവൾക്കുള്ള കളിപ്പാട്ടങ്ങൾ
വാങ്ങാൻ പോയതായിരുന്നു...മോൻ, അവൻ......"അവരൊന്നു പറഞ്ഞുനിറുത്തി....
അതൊരു തുടക്കമായിരുന്നു...അയാളുടെ ജീവിതത്തിലെ, പുതിയപുതിയ പ്രണയങ്ങളുടെ.....
അയാൾ അവിടുത്തെ നിത്യ സന്ദർശകനായിമാറി,മോളോട് കൊഞ്ചാനും ആ അമ്മയോടും സംസാരിക്കാനും അവരുടെ സങ്കടങ്ങൾ കേൾക്കാനും അയാൾ സമയങ്ങൾ കണ്ടെത്തിതുടങ്ങി..അവർക്കും അങ്ങനെ തന്നെയായിരുന്നു..അവരുടെ കുടുമ്പത്തിലെ ഒരാളെപോലെ... പക്ഷേ ഒരിക്കൽപോലും ആ വീട്ടിന്റെ പടികടന്നു അയാൾ അകത്തുകയറിയിട്ടില്ല...
പതിയെ മദ്യപാനം പൂർണമായും അയാൾ ഉപേക്ഷിച്ചു.. വളരെ വൈകി, ഉറങ്ങാൻമാത്രമേ അയാൾ സ്വന്തം വീട്ടിലേക്കു പോയിരുന്നുള്ളൂ..കൂട്ടുകാർ അയാളെ ക്കുറിച്ച് അപവാദങ്ങൾ പറഞ്ഞു തുടങ്ങി...
"അല്ലെങ്കിൽ, ഇവിടെ വന്നിട്ടേ അടിക്കാറുള്ളൂ..ഇപ്പോൾ നാലുകാലിലാ പാതിരാത്രിയിൽ വരുന്നത് തന്നെ!"...ഒരുത്തൻ വച്ചു കാച്ചി.....അതു അയാളുടെ കാതിലുമെത്തി.. പക്ഷേ അയാൾ ചിരിച്ചു തള്ളി....
മാസങ്ങൾ കഴിഞ്ഞുപോയി..ഇന്ന് മോളുടെ നാലാംമത്തെ പിറന്നാളാണ് അവൾക്കൊരു നല്ലൊരു ഡ്രസ്സ് വാങ്ങണം, പിന്നെ അവരോടു ഈ ചോരുന്ന കുടിലിൽ ഇനികഴിയണ്ട എന്റെ സ്വന്തം വീട്ടിലോട്ടു നിയമപ്രകാരം ബന്ധുക്കളായ് വരണം എന്നു പറയണം.......അവർക്കെതിരൊന്നും കാണില്ലായിരിക്കാം....എന്നൊക്കെ ചിന്തിച്ചു.. ഇല്ല ഉറപ്പിച്ചു അയാൾ ജോലിസ്ഥലത്തു നിന്നും ഇറങ്ങി....
ആദ്യം തുണിക്കടയിലേക്കാണ്‌ അയാൾ പോയത് ,കുഞ്ഞിനുള്ളഡ്രസ്സ് എടുക്കണം. ഏതെടുക്കണം എന്നു കണ്ഫ്യൂഷൻ... അവസാനം രണ്ടെണ്ണം എടുത്തു..ഒരു റോസ് നിറത്തിലുള്ളതും,ഒരു ഇളം മഞ്ഞനിറത്തിലുള്ളതും, അതുമായി അയാൾ അവരുടെ അടുത്തേക്ക് തിരിച്ചു......
ചെറിയ ചാറ്റൽ മഴയുള്ളതിനാൽ ബൈക്ക് വളരെ സാവധാനമാണ് അയാൾ ഓടിച്ചത്‌..കുറച്ചുദൂരം ചെന്നപ്പോൾ,അന്നത്തതുപോലെ രണ്ടു ചരക്കു ലോറികൾ ലൈറ്റ് ഡിംമാക്കി ഒതുക്കിയിട്ടിരിക്കുന്നു....ആ ഡ്രൈവർമാർ നാട്ടുകാരോട് കയർത്തു സംസാരിക്കുന്നുണ്ട്‌..
"വെള്ളമടിച്ചു ഓരോരുത്തന്മാരു വന്നു കേറിയാ ഞങ്ങളെന്തു ചെയ്യാനാ...."
ഞാൻ ലോറിക്കരികിലേക്കു ചെന്നു നോക്കി.. രക്തത്തിൽ കുളിച്ചു റോഡിലേക്ക്‌ അരഞ്ഞു ചേർന്നൊരു ബോഡി..ഞാൻ സൂക്ഷിച്ചു നോക്കി...എവിടെയോ കണ്ടു മറന്ന പോലെ.... അന്നേരം അടുത്ത പുരയിടത്തിലെ വാഴയിൽ നിന്നും ഒരു മുഴുവൻ ഇലവെട്ടി ആരോ ഒരാൾ...... തുറിച്ചു നിൽക്കുന്ന ആ രണ്ടു കണ്ണുകൾ ആരും കാണാതിരിക്കാൻ മൂടിയിട്ടു...തെറിച്ചുവീണ ആ ഉടുപ്പുകൾ തിരഞ്ഞ എന്റെ കാഴ്ചയും ഇലയോടൊപ്പം എന്നേക്കുമായി മൂടപെട്ടു......
_Shajith_
.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo