ദീപ എന്താ ഇവിടെ...
അരുണോ...ഞാൻ അമ്മേം കൊണ്ട് വന്നതാ...
എന്ത് പറ്റി....
അമ്മ തല ചുറ്റി ഒന്ന് വീണു ഡ്രിപ്പ് ഇട്ടേക്കുവ...
ഇപ്പം എങ്ങനുണ്ട്...
കുഴപ്പമില്ല അരമണിക്കൂർ കഴിഞ്ഞാൽ പോകാം..
അല്ല അരുൺ എന്താ...
അത് പിന്നെ.. പിന്നെ
എന്താ അരുൺ പറ...
അത് നിശാന്തിന് ഒരു ആക്സിഡന്റ്
ഇവിടെ ICU വിലാണ്..
അവൾഒരു നിമിഷം സ്തബ്ദ്ധയായി...
ദീപ...അരുൺ വിളിച്ചു എന്തുപറ്റി...
ആഹ് ഒന്നുമില്ല..ഞാൻ പോകട്ടെ അമ്മ വാർഡിൽ ഒറ്റക്കെ ഉള്ളു...
ദീപ ഒരു മിനിറ്റ് ...
അവൾ നിന്നു...
എന്തിനായിരുന്നു ആ പാവത്തിനെ ഉപേക്ഷിച്ച്
പോയത്..
എന്തായിരുന്നു ആ പാവം നിന്നൊട് ചെയ്യ്ത തെറ്റ് ജീവന് തുല്ല്യം നിന്നെ
സ്നേഹിച്ചതോ..
പോയത്..
എന്തായിരുന്നു ആ പാവം നിന്നൊട് ചെയ്യ്ത തെറ്റ് ജീവന് തുല്ല്യം നിന്നെ
സ്നേഹിച്ചതോ..
അതോ ആ അമ്മ സ്വന്തം മരുമകളായ് കാണാതെ മകളായ് കണ്ടതോ..
അത് അരുൺ ഞാൻ..അവൾ വാക്കുകൾക്കായ് വീർപ്പ് മുട്ടി...
അത് അരുൺ ഞാൻ..അവൾ വാക്കുകൾക്കായ് വീർപ്പ് മുട്ടി...
ഇല്ല ദീപ നിനക്ക് മറുപടി കാണില്ല. എനിക്കറിയാം..
നീ ഒന്ന് ഓർക്കണം ഇപ്പോഴും ആ പാവം നീ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്.. അവനോടുള്ള സ്നേഹം കുറച്ചെങ്കിലും മനസ്സിൽ ബാക്കി ഉണ്ടെങ്കിൽ നീ അവന്റെ ജീവിതത്തിലേക്ക് തിരിച്ച് വരണം...
ഇത്രയും പറഞ്ഞ് അരുൺ പുറത്തേക്ക് ഇറങ്ങി...
ഓർമ്മകൾ അവളെ വല്ലാതെ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്നു..
എല്ലാവരെയും പോലെ എനിക്കും
ഉണ്ടായിരുന്നുപ്രണയം..
ഉണ്ടായിരുന്നുപ്രണയം..
ജിതേഷ്..കോളെജിൽ എന്റെ സീനിയർ കഥയും കവിതയും എല്ലാം എഴുതുന്ന കോളെജിൽ ഞങ്ങൾ പെൺകുട്ടികളുടെ എല്ലാം ഹീറോ..
കഥയോടും കവിതകളോടും എനിക്കുള്ള പ്രണയം പതിയെ ഞങ്ങളെ തമ്മിൽ അടുപ്പിച്ചു അത് പ്രണയം ആകാൻ അധികം താമസമുണ്ടായില്ല..
ഗുൽമോഹറും, വാഗയും എല്ലാം ഞങ്ങളുടെ പ്രണയത്തിലേക്കും ഇതൾ പൊഴിച്ചു...
എന്റെ ജീവിതത്തിലേക്കും ചൊവ്വ വില്ലനായി അവതരിച്ചു.. അതോടെ വീട്ടിൽ ആലോചനകൾ തകൃതിയായി..
പ്രണയം വീട്ടിലറിഞ്ഞതോടെ പഠനം തീർന്നു കിട്ടി. വീട്ടുതടങ്കലും, ഞരമ്പ് മുറിക്കലും ഒക്കെയായ് ഒടുവിൽ അച്ഛന്റെയും അമ്മയുടെയും ആത്മഹത്യ ഭീഷണിയിൽ എനിക്കും വഴങ്ങേണ്ടി വന്നു..
അങ്ങനെയാണ് നിശാന്തെട്ടന്റെ ആലോചന വരുന്നത്..ജിതേഷ് അല്ലാതെ വെറാരെയും കെട്ടില്ല എന്ന് തീരുമാനിച്ച എനിക്ക് ആരായാലും പ്രശ്നമില്ലായിരുന്നു..
അങ്ങനെ നിശാന്തെട്ടനുമായുള്ള വിവാഹം നടന്നു..
ആദ്യരാത്രിയിൽ എല്ലാം തുറന്ന് പറഞ്ഞെങ്കിലും നിശാന്തേട്ടൻ അതോരു ക്യാമ്പസ് പ്രണയമായെ കണ്ടൊള്ളു.. എതൊരു പെണ്ണും ആഗ്രഹിക്കുന്ന പുരുഷനായിരുന്നു നിശാന്തെട്ടൻ.. മദ്യപാനമോ പുകവലിയോ യാതൊരു ദുശ്ശീലങ്ങളുമില്ലാത്തെ ഒരാൾ..
ആദ്യരാത്രിയിൽ എല്ലാം തുറന്ന് പറഞ്ഞെങ്കിലും നിശാന്തേട്ടൻ അതോരു ക്യാമ്പസ് പ്രണയമായെ കണ്ടൊള്ളു.. എതൊരു പെണ്ണും ആഗ്രഹിക്കുന്ന പുരുഷനായിരുന്നു നിശാന്തെട്ടൻ.. മദ്യപാനമോ പുകവലിയോ യാതൊരു ദുശ്ശീലങ്ങളുമില്ലാത്തെ ഒരാൾ..
ഞാൻ അകൽച്ച കാണിക്കുന്തോറും എട്ടൻ എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു.അതു പോലെ അമ്മയും എന്തും കൈവെള്ളയിൽ തന്നിരുന്ന അമ്മ കല്ല്യാണത്തിനും അമ്പലങ്ങളിലും എന്നെ ഒരുക്കി കൊണ്ടുപോകാനും കൊതിച്ച അമ്മ..
പക്ഷേ ഈ സ്നേഹമൊന്നും എന്റെ മനസ്സിനെ മാറ്റാൻ കഴിഞ്ഞില്ല ഈ സമയത്തെല്ലാം ജിതേഷുമായി ഫോണിൽ കൂടി ബന്ധപ്പെട്ടിരുന്നു..
അത് എന്നെ നിശാന്തെട്ടനിൽ നിന്നും അകത്തി കൊണ്ടിരുന്നു...
ഒടുവിൽ 6 മാസത്തിന് ശേഷം ഒരു രാത്രയിൽ എന്നെയും കാത്ത് നിന്ന ജിതേഷിനൊപ്പം നിശാന്തെട്ടന്റെ വീടുവിട്ടു..
ഒടുവിൽ 6 മാസത്തിന് ശേഷം ഒരു രാത്രയിൽ എന്നെയും കാത്ത് നിന്ന ജിതേഷിനൊപ്പം നിശാന്തെട്ടന്റെ വീടുവിട്ടു..
ജിതേഷിനൊപ്പം ഊട്ടിയിലേക്ക് വണ്ടി കയറി ഊട്ടിയിലേ തണുപ്പിൽ ഞങ്ങൾ കൊതിച്ച പ്രണയം പൂത്ത് തളിർത്തു മനസ്സും ശരീരവും എല്ലാം ഞങ്ങൾ പങ്കിട്ടു..
എന്റെ സ്വപ്നങ്ങൾ എല്ലാം തകർത്ത നിമിഷങ്ങളായിരുന്നു പിന്നീട് നടന്നത്. റൂമിലേക്ക് വന്ന അവൻ തന്റെ സുഹൃത്ത് ക്കൾക്ക് നേരെ കൈ ചൂണ്ടി നീ ഇന്ന് ഇവരോടൊപ്പം ഒരു രാത്രി ചിലവഴിക്കണം..
അവന്റെ വാക്കുകൾ ഇടിത്തീ പോലെയാണ് ഞാൻ കേട്ടത്..
നീ...നീ എന്താ പറഞ്ഞെ..!
അതേ ടി നീ അവരുടെ കൂടെ കിടക്കണം എന്ന്...
അതേ ടി നീ അവരുടെ കൂടെ കിടക്കണം എന്ന്...
ഇല്ല ഒരിക്കലും ഇല്ല ഞാൻ സമ്മതിക്കില്ല..
അതിന് നിന്റെ സമ്മതം ആർക്ക് വേണം...
അപ്പോ നീ എന്നെ ചതിക്കുവായിരുന്നല്ലേ..
അതേടി ചതി തന്നെയാ പിന്നെ നീ എന്ത കരുതിയെ എനിക്ക് നിന്നോട് ദിവ്യ പ്രണയമാണെന്നോ..
അപ്പോ കോളെജിൽ വച്ച് നീ പറഞ്ഞതെല്ലാം..
ഹ കോളെജിൽ...ഞാൻ ഒരു പാട് പെൺകുട്ടികളോട് പലതും പറഞ്ഞിട്ടുണ്ട് പലരും എനിക്ക് വഴങ്ങിയിട്ടുണ്ട്..
പക്ഷേ നീ...
പക്ഷേ നീ...
നിനക്ക് എന്നൊട് ദിവ്യപ്രണയം...
ഈ ഒരു ദിവസത്തിനാണ് ഞങ്ങൾ കാത്തിരുന്നത്..
കഴുകൻ കണ്ണുകളുമായ് അവൻ മാർ എന്നിലേക്ക് അടുത്തു...
മോളെ.. മോളെ...
മോളെ ദീപെ അവൾ ഞെട്ടി ഉണർന്നു..
നീ എന്ത് ആലോചിച്ചു കൊണ്ടിരിക്കുവ...
വാ പോകണ്ടെ ആ പോകാം..
മോളെ ദീപെ അവൾ ഞെട്ടി ഉണർന്നു..
നീ എന്ത് ആലോചിച്ചു കൊണ്ടിരിക്കുവ...
വാ പോകണ്ടെ ആ പോകാം..
ആ നടത്തത്തിനിടയിലും അവൾ കാതോർത്തു. ഒരു പിൻവിളിക്കായ്....
രചന ::- ** വിഷ്ണു ശാസ്താംകോട്ട**

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക