Slider

പണിക്കത്തി അഥവാ പണിക്കരുടെ കത്തി

0
Image may contain: 1 person, smiling, beard


ഇത്തവണ ഞാൻ സാധാരണ പറയാറൊള്ള പോലെയല്ല...
ശരിക്കും...ശരിക്കും അസ്‌ഥീപ്പിടിച്ച പ്രണയം തന്നെയാ..
പക്ഷെ ഒരു വെറൈറ്റിയുണ്ട്. പതിവു രീതീലൊള്ള പ്രണയം ഞാനങ്ങു നിർത്തി.
ഈ പൊറത്ത് കൊണ്ടു പോയി ഐസ്‌ക്രീം മേടിച്ച് ഇനി തരത്തില്ല. സിനിമ കാണാനും കൊണ്ടു പോവൂല്ല. ബൈക്കിന്റെ പൊറകില് ഇനി കേറ്റത്തുമില്ല.....
രാവും പകലുമില്ലാതെ ഒള്ള ഈ ഫോൺ വിളിയൊണ്ടല്ലോ..അതും വേണ്ട. വാട്‌സാപ്പും ഐ എം ഓയും സ്‌കൈപ്പും ടെലിഗ്രാമും മെസഞ്ചറും..ഒക്കെ നിർത്തി.
പിന്നെ, ഇനി കൈ വീശിക്കാണിക്കണ്ട കേട്ടോ..ഒരുമിച്ച് ബൈക്കിലു യാത്ര ചെയ്തപ്പോ ആ ഹമ്പ് ചാടിച്ച സമയത്ത് ഹൗ എന്നു പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചത് ഇനി ഓർക്കുകേമില്ല..
അന്ന് ഹെൽമെറ്റിനിടയിലൂടെ എന്റെ പിൻകഴുത്തിലേക്കു തരാനോങ്ങിയ ഉമ്മയില്ലേ..അതും ഇനി വേണ്ട.
പകരം...
ഞാൻ നീ അറിയാതെ നിന്നെ വെറുതെ അങ്ങു പ്രണയിച്ചോളാം...
ഒരാണ് പെണ്ണിനെ പ്രണയിക്കുന്നതു പോലെ...
പിന്നെ..
പിന്നെ സമയാവുമ്പോ അങ്ങു മരിച്ചോളാം...
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
#panikkathy
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo