പലരും തിരുന്നാളിന്റെ ആഘോഷ തിമർപ്പിലായപ്പോഴും എയ്ഞ്ചലിന് വാദ്യാഘോഷങ്ങളിലോ മറ്റൊന്നിലും ഒരു സന്തോഷവും തോന്നിയില്ല.
പതിവിലും വ്യത്യസ്ഥമായി ആന്റിമാരും അങ്കിൾമാരും എല്ലാം എയ്ഞ്ചലിനെ സന്തോഷിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.

പക്ഷെ എയ്ഞ്ചൽ ആകെ മൂകമായിരുന്നു.കൊച്ചു കുട്ടിയാണെങ്കിലും അവൾക്ക് ഒന്നു മനസ്സിലായി എന്റെ അമ്മച്ചിക്ക് എന്തോ മാരക അസുഖമാണ്. തിരുന്നാൾ കഴിഞ്ഞ് അന്ന് രാത്രിയിലെ ട്രെയിനിൽ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും എന്നാണ് ആന്റിമാർ പറയുന്നത്. അമ്മച്ചിയുടെ അസുഖം മാറി ഉടനെ എത്തും എന്ന് അവർ സമാധാനിപ്പിക്കുന്നു.
പക്ഷെ എയ്ഞ്ചലിന് വല്ലാത്ത സംശയം.
പിന്നെ എന്താ എല്ലാവരും വലിയ വിഷമത്തിൽ നിൽക്കുന്നേ?
ആർക്കും വലിയ സന്തോഷമൊന്നുമില്ലല്ലോ?
എന്നെ സന്തോഷിപ്പിക്കുവാൻ മാത്രം എന്തിനാ എല്ലാവരും ശ്രമിക്കുന്നേ?
എന്താ പതിവിലും കൂടുതൽ ബന്ധുക്കൾ അമ്മച്ചിയെ കാണാൻ വരുന്നേ ?

കൊച്ചു കുട്ടിയാണെങ്കിലും പലരും പറയുന്നത് കേട്ടിട്ട് എയ്ഞ്ചലിനു ഒന്നു മനസ്സിലായി എന്റെ അമ്മച്ചിക്ക് കാൻസർ ആണെന്ന്. RCC യിലേക്കാണ് കൊണ്ടു പോകുന്നത് എന്ന് ആന്റി പറയുന്നതും കേട്ടു .
വീടിനു മുമ്പിലൂടെ ഓരോരുത്തർ മരിച്ചിട്ട് കൊണ്ടു പോകുമ്പോൾ പറയുന്നത് കേട്ടിട്ടുണ്ടായിരുന്നു "കാൻസർ ആയിരുന്നു "

എയ്ഞ്ചലിനു വല്ലാത്ത പേടിയായി.
നാലാം ക്ലാസ്സിൽ പഠിക്കുന്ന ഞാൻ അമ്മച്ചിയെ എങ്ങിനെ സഹായിക്കും?
എന്റെ പാവം അമ്മച്ചിക്ക് എന്തെങ്കിലും സംഭവിക്കുമോ?
എത്ര വേദനയുണ്ടെങ്കിലും എന്നെ കാണുമ്പോൾ പുഞ്ചിരിക്കുന്ന, എനിക്ക് ഒന്നുമില്ലാ എന്ന്
കാണിക്കുന്ന അമ്മച്ചിയെ ഓർക്കുമ്പോൾ കരച്ചിൽ വന്നു.
അത് കണ്ട ആന്റിമാരുടെ കണ്ണും നിറയുകയാണല്ലോ?
അവർ എന്നെ ആശ്വാസിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം എന്തേ കരയുന്നേ?
എന്തേ എന്റെ പൊന്നപ്പഛൻ പോലും എന്റെ അരികെ നിൽക്കാത്തെ?
എന്നെ കാണുമ്പോൾ എന്റെ അപ്പച്ചന്റെ കണ്ണ് നിറയുകയാണോ?
അതാണോ അപ്പച്ചൻ മുഖം തിരിക്കുന്നേ?
ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങൾ ആ കൊച്ചു മനസ്സിൽ എത്തി.

എയ്ഞ്ചൽ ആരും കാണാതെ തന്റെ കയ്യിലുള്ള കാശു കുടുക്ക പൊട്ടിച്ചു.
കുറെ ചില്ലറ പൈസകൾ .
എല്ലാം വാരിക്കൂട്ടി ടവ്വലിൽ പൊതിഞ്ഞു.
കുഞ്ഞാന്റിയോട് പറഞ്ഞു.
ആന്റി എനിക്ക് പള്ളിയിലേക്ക് പോകണം. ആന്റി കൂടെ വരോ?
എന്താ മോളേ, ആന്റി വരാം പള്ളിയിലേക്ക്.

ആന്റിയും എയ്ഞ്ചലും പള്ളിയിലേക്ക് നടന്നു. കാര്യമായ വർത്തമാനം പറയാറുള്ള എയ്ഞ്ചൽ ഒന്നും സംസാരിച്ചില്ല. ആന്റിയും.
പള്ളിയിലെത്തി.
എയ്ഞ്ചൽ ഓടി നേർച്ച പെട്ടിയുടെ അരികയെത്തി.
തന്റെ കയ്യിലുള്ള മുഴുവൻ
നാണയതുട്ടും നേർച്ച പെട്ടിയിൽ ഇട്ടു.
മുട്ടുകുത്തി കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു. "ഈശോയെ എനിക്കാരുമ്മില്ലാതാക്കല്ലെ ''
നിശബ്ദമായി കുറെ നേരം മുട്ടിൻമേൽ നിന്ന് എണീക്കുമ്പോഴും ആന്റിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് എയ്ഞ്ചൽ കണ്ടു...............

By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക