
തുടരെ തുടരെയുള്ള അവളുടെ ഫോൺ വിളി കേട്ടപ്പോഴാണ് വീട്ടിലേക്ക് പോകാൻ കുട്ടുകാർ നിർബന്ധിച്ചത്
ശരിയാണ് ഇന്നു രാത്രി കൂടയല്ലേ അവളുടെ കൂടെ ഞാൻ ഉണ്ടാകു ഇനി രണ്ടു വർഷം കഴിയുന്ന വരെ ഇതുവരെയുള്ള ഓർമകളെ താലോലിച്ചു ഫോൺ വിളികളിലൂടെ സുഖവിവരങ്ങൾ അറിഞ്ഞു കഴിച്ചു കുടണം .... വീട്ടിലേക്കു പോകുന്നതല്ല അവളെ കണ്ടിരിക്കാൻ പറ്റുന്നില്ല അതാ ഞാൻ ഒന്നും പറയാതെ ബൈക്ക് എടുത്തു ഇറങ്ങിയത്..... ലീവ് കഴിഞ്ഞു ഞാൻ തിരിച്ചു പോകാറായി എന്ന് പറഞ്ഞപ്പോൾ തൊട്ടു അവൾ തളരാൻ തുടങ്ങിയിരുന്നു ഇന്നു അത് പൂർണമായി...... കുട്ടുകരോട് നാളെ രാവിലെ എയർപോർട്ടിൽ കൂടെ വരണമെന്ന് പറഞ്ഞു യാത്രപറഞ്ഞു വീട്ടിലേക്കു പോകുമ്പോൾ ചങ്ക് പറിയുമ്പോലെ ആയിരുന്നു അവരോടൊന്നിച്ചുള്ള യാത്രകൾ കളിതമാശകൾ എല്ലാം ഇനി രണ്ടു വര്ഷത്തേക്ക് ഓർമ്മകൾ മാത്രം
ശരിയാണ് ഇന്നു രാത്രി കൂടയല്ലേ അവളുടെ കൂടെ ഞാൻ ഉണ്ടാകു ഇനി രണ്ടു വർഷം കഴിയുന്ന വരെ ഇതുവരെയുള്ള ഓർമകളെ താലോലിച്ചു ഫോൺ വിളികളിലൂടെ സുഖവിവരങ്ങൾ അറിഞ്ഞു കഴിച്ചു കുടണം .... വീട്ടിലേക്കു പോകുന്നതല്ല അവളെ കണ്ടിരിക്കാൻ പറ്റുന്നില്ല അതാ ഞാൻ ഒന്നും പറയാതെ ബൈക്ക് എടുത്തു ഇറങ്ങിയത്..... ലീവ് കഴിഞ്ഞു ഞാൻ തിരിച്ചു പോകാറായി എന്ന് പറഞ്ഞപ്പോൾ തൊട്ടു അവൾ തളരാൻ തുടങ്ങിയിരുന്നു ഇന്നു അത് പൂർണമായി...... കുട്ടുകരോട് നാളെ രാവിലെ എയർപോർട്ടിൽ കൂടെ വരണമെന്ന് പറഞ്ഞു യാത്രപറഞ്ഞു വീട്ടിലേക്കു പോകുമ്പോൾ ചങ്ക് പറിയുമ്പോലെ ആയിരുന്നു അവരോടൊന്നിച്ചുള്ള യാത്രകൾ കളിതമാശകൾ എല്ലാം ഇനി രണ്ടു വര്ഷത്തേക്ക് ഓർമ്മകൾ മാത്രം
വീട്ടിലേക്കു കഴറുമ്പോൾ എങ്ങിനെ എല്ലാരേയും അഭിമുഖീകരിക്കും എന്ന ചിന്തയായിരുന്നു എന്നെ സ്നേഹിക്കുന്നവരുടെ മുഖങ്ങൾ വേർതിരിച്ചു കാണാനുള്ള ഒരവസരം...... കുടുംബക്കാരൊക്കെ ചേർന്ന് എനിക്ക് നാളെ കൊണ്ടുപോകാനുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ് ഞാൻ ഉള്ളിലെ സങ്കടം പുറത്തു കാണിക്കാതെ മുഖത്തു ചിരിവരുത്താൻ ശ്രമിച്ചു അവർക്കിടയിലേക്ക് ചെന്നു പായ്ക്ക് ചെയ്യാൻ വച്ച ഉണ്ണിയപ്പത്തിൽ നിന്നും ഒരെണ്ണം എടുത്തു കഴിച്ചു കൊണ്ട് എനിക്ക് മുഖം തരാതെ അടുപ്പിനു മുന്നിൽ തലകുനിച്ചിരുന്നു വിതുമ്പുന്ന അമ്മയുടെ അടുത്തു ചെന്നു പിന്നിലൂടെ അമ്മയെ ചേർത്ത് പിടിച്ചു ആ കവിളിലൊരുമ്മ കൊടുത്തു അറിയാതെ എന്റെ കണ്ണും നിറഞ്ഞൊഴുകിയത് അറിഞ്ഞിട്ടാകണം എന്നെ തിരിഞ്ഞ് നോകാതെ കൈ പിന്നിലോട്ട് കൊണ്ടുവന്നു എന്റെ മുഖം തഴുകികൊണ്ടിരുന്നു എന്റെ അമ്മ...............
കണ്ണുകൾ നിറച്ചു എന്നെ തന്നെ നോക്കിയിരിക്കുന്ന പെങ്ങളെ നോകി ഞാൻ ചോദിച്ചു
കണ്ണുകൾ നിറച്ചു എന്നെ തന്നെ നോക്കിയിരിക്കുന്ന പെങ്ങളെ നോകി ഞാൻ ചോദിച്ചു
" അവളെവിടെ "
"മുകളിലുണ്ട് അവളുടെ അടുത്തു ചെല്ലൂ അവളാകെ വിഷമിച്ചിരിക്കുവാ ചെല്ല് ഏട്ടാ " അവളെന്നെ അമ്മയുടെ അടുത്തു നിന്നും പിടിച്ചെണീപ്പിച്ചു പറഞ്ഞു തലയനക്കി ഞാൻ മുറിയിലേക്ക് നടക്കാനൊരുങ്ങുമ്പോൾ അവളെന്റെ കൈ പിടിച്ചു വലിച്ചു ഞാൻ തിരിഞ്ഞ് നോകുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി എന്നെ നോക്കികൊണ്ട് എന്നിലേക്ക് ചേർന്ന് നിന്നു ഏങ്ങലടിച്ചു എന്റെ പെങ്ങൾ ... ഒരു പെങ്ങളുടെ തീവൃമായ സഹോദര സ്നേഹം ഞാനപ്പോൾ അനുഭവിക്കുകയായിരുന്നു
" സെന്റി അടിച്ചു കുളമാക്കാതെ മാറിനിക്കെടി പോത്തെ " ഒരുവിധം പറഞ്ഞൊപ്പിച്ചു ഞാൻ അവളെ മാറ്റിനിർത്തി നിറഞ്ഞു തുളുമ്പിയ കണ്ണുനീർ അവളെ കാണിക്കാതെ ഞാൻ റൂമിലേക്ക് നടന്നു
എന്റെ മുറി അതേ ഈ നാലുമാസം ആയിരുന്നു ഈ മുറിക്കു ഒരു ജീവൻ വച്ചത് അവളൊന്നിച്ചുള്ള നിമിഷങ്ങൾക്ക് ഏക സാക്ഷി ഞങ്ങളുടെ സന്ധോഷവും കളിചിരികളും ഏറ്റുവാങ്ങിയ മുറി......... കട്ടിലിന്റെ മൂലയ്ക് അവൾ മുഖം തിരിച്ചിരിപ്പുണ്ട് കരയുകയാണ് എനിക്കറിയാം .... ഞാൻ പതുക്കെ അവളുടെ അടുത്തു ചെന്നിരുന്നു പതുക്കെ കൈ അവളുടെ ചുമലിലൂടെ ഇട്ടു അവളെ എന്നിലേക്ക് ചേർത്ത് നിർത്തി .............
"എന്തിനാടി പൊട്ടി നീയിങ്ങിനെ വിഷമിച്ചിരിക്കണേ രണ്ടു വർഷം എന്നത് ഇതാ എന്ന് പറയുമ്പോലെ തീരില്ലേ പിന്നേ ഞാൻ പറന്നിങ്ങു വരില്ലേ എന്റെ മുത്തിനെ കാണാൻ" പറഞ്ഞു തീരും മുന്നേ അവളെന്റെ നെഞ്ചിലേക്ക് വീണിരുന്നു പൊട്ടികരഞ്ഞു കൊണ്ട് എന്നെ മുറുകെ പിടിച്ചു എങ്ങികൊണ്ടിരുന്ന്നു
" എന്തടി ഇത് കൊച്ചുപിള്ളേരെ പോലെ ... നീ തമാശ കളിക്കല്ലേ ട്ടാ "ഞാൻ കുറച്ചു ദേഷ്യം വരുത്തി പറഞ്ഞു
" പോകണ്ട ഏട്ടാ പോണ്ട എന്നെ വിട്ടു പോണ്ട ഏട്ടാ....... എന്നിലെ പിടുത്തം മുറുക്കി അവൾ വാവിട്ടു കരഞ്ഞു..... അവളുടെ കൈ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല എനിക്കും പിടിച്ചുനിർത്താൻ പറ്റിയില്ല അത് വരെ അടക്കിപ്പിടിച്ച കണ്ണീരു മുഴുവനും അവളുടെ കവിളിലേക് ഒഴുകി
" പെണ്ണേ നിനക്കറിയാലോ പോകാൻ എനിക്കാഗ്രഹം ഉണ്ടായിട്ടല്ലല്ലോ രണ്ടു പെങ്ങന്മാരെ കെട്ടിച്ചയച്ചതിന്റെ കടം വീടുപണി കഴിച്ചതിന്റെ കടം ഇതൊക്കെ ഇവിടെ നിന്നും വീട്ടിത്തീർക്കാൻ പറ്റില്ലല്ലോ വെറും രണ്ടു വർഷമല്ലേ പെട്ടന്ന് പോകില്ലേ നീ ഇങ്ങിനെ വിഷമിച്ചാൽ എനിക്കങ്ങിന പെണ്ണേ പോകാൻ പറ്റുക " അവളുടെ മുടിയിഴകിലൂടെ തലോടി ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു
" എനിക്കാരാ ഉള്ളത് ഏട്ടാ നിങ്ങള്‌പോയ ഞാൻ എങ്ങിനാ അതുവരെ പിടിച്ചു നില്ക്ക..." എന്റെ മടിയിൽ തലവച്ചു കിടന്നുകൊണ്ട് അവൾ ചോദിച്ചു അപ്പോയും അവൾ എന്നെ മുറുക്കെ പിടിച്ചിരുന്നു
കുറെ കരഞ്ഞു തളര്ന്നു എന്റെ മടിയിൽ ഉറങ്ങിപ്പോയ അവളെ മാറ്റി ഞാൻ അലമാരയിൽ നിന്നും ഒരു സിഗരറ്റ് എടുക്കാൻ പോയി .... സിഗരറ്റു എടുക്കുമ്പോളാണ് അതിനടുത്തായി ഞാൻ ഇന്നലെ അഴിച്ചിട്ട ഷർട്ട് കണ്ടത്... അവൾക് ഏറ്റവും പ്രിയപ്പെട്ട ഷർട്ട് ആ ഷർട്ട് കഴിഞ്ഞ ദിവസം ഇടുമ്പോൾ അവൾ പറഞ്ഞത് എന്റെ മനസിലേക്ക് വന്നു "നിങ്ങളു പോകുമ്പോൾ ഈ ഷർട്ട് ഞാൻ തരില്ല നിങ്ങളു അഴിച്ചിട്ട അതേ പോലെ നിങ്ങളുടെ മണം എന്നും ആ ഷർട്ടിൽ ഉണ്ടാകും നിങ്ങളു വരുന്നവരെ എനിക്ക് നെഞ്ചോടു ചേർത്തു കിടക്കാൻ എനിക്കാ ഷർട്ട് വേണം " എല്ലാം കൂടെ എനിക്ക് സഹിക്കാൻ പറ്റാത്ത അവസ്ഥ ഇത്രയും സ്നേഹനിധിയായ ഭാര്യയെയും കുടുംബത്തെയും വിട്ടു രണ്ടു വർഷം തള്ളിനീക്കേണ്ടത് എങ്ങിനെയെന്ന് ആലോചിച്ചു ആ സീറോ ബൾബിന്റെ ചെറിയ വെളിച്ചത്തിൽ അവളുടെ കരഞ്ഞു തളർന്ന മുഖം നോകി ഞാൻ ഇരുന്നു ...... നാളെ എന്റെ പെണ്ണിനേയും കുടുംബത്തെയും വിട്ടുപോകുന്നതിനെ കുറിച്ചോർത്തു കണ്ണീരുപൊഴിച്ചുകൊണ്ട്..............
മൊകേരികാരൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക