Showing posts with label ഷെബിൻമൊകേരിക്കാരൻ. Show all posts
Showing posts with label ഷെബിൻമൊകേരിക്കാരൻ. Show all posts

ഒരു ജീവൻമരണ പോരാട്ടത്തിന്റെ സ്മരണ


ഒരു ജീവൻമരണ പോരാട്ടത്തിന്റെ സ്മരണ
ഞാനും എന്റെ ചങ്ക് ചങ്ങായിയും കൂടെ അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിനു പോയി ഗാനമേളയൊക്കെ കഴിഞ്ഞ് വീട്ടിലേക്കുള്ള തിരിച്ച് പോക്കാണ് സംന്ദർഭം .....
"മച്ചാനെ നല്ല ഇരുടാണല്ലോ നമുക്ക് അനിലേട്ടന്റെ കടയിൽ നിന്ന് ഒരു മെഴുകുതിരി മേടിച്ച് പോകാം. വെളിച്ചമില്ലാതെ ഇടവഴിക്കൂടെ പോകണ്ട നിറയെ പാമ്പുള്ള വഴിയല്ലെ " അവനതു പറഞ്ഞപ്പോൾ എനിക്കും അതാണ് നല്ലതെന്ന് തോന്നി. ഞാൻ തൊട്ടടുത്തുള്ള അനിലേട്ടന്റ കടയിൽ പോയി മെഴുകുതിരി മേടിച്ചു അതും തെളിച്ചു ഞങ്ങൾ നടക്കാൻ തുടങ്ങി. വീട്ടിലേക്കുള്ള വഴി ഒരു ഹോട്ടലിനു ഇടയിലൂടെയാണ് ട്ടോ ..... ഹോട്ടലിനെ പരാമർശിക്കാൻ വ്യകതമായ കാരണമുണ്ട് അവസാനം മനസിലാകും ...അങ്ങിനെ ഞങ്ങൾ മെഴുകുതിരിയും കത്തിച്ച് സൊളളടിച്ച് നടക്കുകയാണ് .....
'ഡ നീ ഗാനമേളക്ക് വന്ന ആശയെ ശ്രദ്ദിച്ചിരുന്നോ അവൾ എന്നെ ഇടക്ക് നോക്കുന്നുണ്ടായിരുന്നു നീ നോക്കിക്കോ മോനെ അവളെ ഞാൻ വളക്കും ,, നടത്തത്തിനിടയിൽ ഞാൻ അവനെ നോക്കി പറഞ്ഞു
'ഡ ഈച്ചാണ്ടി അവളെ ഞാൻ നോക്കി വച്ചത ഇടക്ക് കഴറി പണി തരല്ലെ ട്ടാ '
അങ്ങിനെ പലതും സംസാരിച്ച് ഞങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോ പെട്ടന്ന് ഞങ്ങൾ ഇടിവെട്ടിയ പോലെ നിന്നു എന്താ സംഭവം...... മുന്നിലൊരു 'പട്ടി' പട്ടീന്ന് പറഞ്ഞ ഹിന്ദി സിനിമയിലെ ജോൺ എബ്രഹാമിനെ പോലെ ചുമലിൽ നിറയെ മസിൽ പെരുപ്പിച്ച ഒരു കൂറ്റൻ പട്ടി ..... അത് ഞങ്ങളെ നോക്കി ചിക്കൻ 65 കിട്ടിയത് പോലെ നാവു പുറത്തിട്ട് മുരളുന്നു ...... ഞങ്ങൾ നിന്ന് വിറക്കാൻ തുടങ്ങി കുതിരവട്ടം പപ്പു പറഞ്ഞപ്പോലെ ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ അനങ്ങിയ പട്ടി ചാടി വീഴും ഞാൻ വിറച്ചു കൊണ്ട് തല തിരിക്കാതെ ചങ്കിനോട് പറഞ്ഞു
'ഡ നമ്മൾ പെട്ടല്ലോ എനിക്ക് ആകെ വിറക്കുന്നു '
"മിണ്ടാതിരി ഒച്ചയെടുക്കല്ലെ "
"നമുക്ക് ഓടിയാലോ ഡാാ "
"ഓടരുത് ഓടിയ പിന്നാലെ പാഞ്ഞു വന്നു കിടക്കും "
"പിന്നെ എന്തു ചെയ്യുമെട"
നീ മെഴുകുതിരി അതിന്റെ അടുത്തേക്ക് അടുപ്പിക്ക് തീ കണ്ടാൽ അത് ചിലപ്പോ ഓടും അവനത് പറഞ്ഞപ്പോൾ എനിക്കും അത് നല്ലകാര്യമാണെന്ന് തോന്നി എന്നാലും ഒരു ധൈര്യത്തിന് ഒന്നുടെ ഉറപ്പിക്കാൻ ഞാനവനോട് ചോദിച്ചു
അല്ല ഡാാ ശരീരം അനങ്ങിയ പട്ടി കടിക്കുമോ ... പിന്നിൽ നിന്ന് അനക്കമൊന്നുമില്ല ഞാൻ പിന്നേം ചോദിച്ചു ... അനങ്ങിയ കിടക്കുമോ ഡാ ..... അനക്കമില്ല ... ഇനി പേടിച്ച് ബോധം പോയോ ഞാൻ പതുക്കെ തല തിരിച്ചു നോക്കി ....... ദ്രോഹിയുടെ പൊടിപോലും ഇല്ല ... ഷോക്കേറ്റ പോലെ ഞാൻ തരിച്ചുപോയി ഒരനക്കവും ഇല്ലാതെ ഇവനെങ്ങനെ ഓടി ........ പട്ടി എന്നെ ഒന്നു കൊതിയോടെ നോക്കി ജയൻ നടക്കണ പോലെ എന്റെ നേർക്ക്‌ വരികയാണ് എന്തായാലും ഞാൻ പെടും സർവ്വ ശക്തിയുമെടുത്ത് ഞാൻ തിരിഞ്ഞോടി ...പട്ടി പിറകെ തന്നെ വച്ച് പിടിക്കുന്നു ഞാൻ ഓടടാഡാാ ഓട്ടം പേടിച്ചിട്ടാണെ കാലിന്റെ ഞരമ്പൊക്കെ വലിഞ്ഞ് എനിക്ക് ഓടാനും. പറ്റുന്നില്ല പട്ടിയാണെ പി .ടി ഉഷക്ക് പഠിച്ച മാതിരി ജെറ്റ് വരണ പോലെ പിന്നാലെ പിടിക്കുവ ... ഞാൻ ഉസൈൻ ബോൾട്ടിനെ മനസിൽ ധ്യാനിച്ച് മരണ ഓട്ടം ഓടി .... എങ്ങിനെയൊക്കയോ ഓടി ഞാൻ ആദ്യം പറഞ്ഞ ഹോട്ടലിന്റ മുന്നിലെത്തി.അവിടെ രണ്ടു മൂന്ന് പേരു ഉണ്ടായിരുന്നു അവരുടെ മുന്നിലെത്തി ഞാൻ ഓട്ടം നിർത്തി തിരിഞ്ഞു നോക്കി ഭാഗ്യം പട്ടിയെ കാണുന്നില്ല ...... എന്നിട്ടും എനിക്ക് ശ്വാസം നേരയാകാൻ രണ്ടു മിനുറ്റു സമയമെടുത്തു .... അപ്പോഴാണ് എനിക്ക് ചങ്കിനെ ഓർമ്മ വന്നത് ഞാൻ അവിടെ മുഴുവൻ അവനെ തപ്പി കാണുന്നില്ല ... കുറേനേരത്തെ തിരച്ചിലിനിടയിൽ ഞാൻ നോക്കുമ്പോൾ ഹോട്ടലിന്റെ പിന്നിൽ നിന്ന് ഉണക്ക് ഓല കൂട്ടി ചൂട്ടമുണ്ടാക്കുന്നു ആ ദുഷ്ടൻ..... എന്നെ കണ്ടതും ..ലവൻ പറയുവ ... 'മെഴുകുതിരിയുടെ വെളിച്ചമായോണ്ട ഡ ...പട്ടി ഓടാഞ്ഞെ ചൂട്ട കണ്ട ഒടും .. ന്ന് .... .. ഓടിയ പട്ടി കിടക്കുമെന്ന് പറഞ്ഞ് എന്നെ അവിടെ നിർത്തി ഓടിയവന ഇപ്പോ ഈ പറയണെ ...അവന്റെ വാക്കും കേട്ട് ഞാനവിടെ നിന്നിരുന്നേ ഇത് നിങ്ങളോട് പറയാൻ ഞാൻ ഇന്നുണ്ടാകുമായിരുന്നില്ല ...

By
Shebin

അമ്മ

Image may contain: 1 person, selfie and closeup

" അമ്മേ എന്റെ പാന്റ് എവിടെയാ ഉള്ളത് അമ്മേ ഈ അമ്മയ്ക്ക് ചെവിടും കേൾകൂലേ അമ്മേ " മനു അമ്മയെ നീട്ടിവിളിക്കുകയാണ് എല്ലാ കാര്യത്തിനും അവനു അമ്മ വേണം
" എന്തിനാടാ തൊണ്ട പൊട്ടിക്കണേ പാന്റ് മേശക്കു താഴെ മടക്കി വച്ചിട്ടുണ്ട് " അടുക്കളയിൽ നിന്നും മകനുള്ള ദോശ ചുടുന്നതിനിടയിൽ നാരായണിയമ്മ വിളിച്ചു പറഞ്ഞു
" അമ്മേ എന്റെ ബെൽറ്റ്‌ എവിട്യാ ഉള്ളത് അമ്മേ അമ്മേ "
" അലമാരയുടെ അരികിലെ ആങ്കറിന്മേൽ കൊളുത്തി ഇട്ടിട്ടുണ്ട് മനു ... ഈ ചെക്കനെകൊണ്ട് തോറ്റു എല്ലാ കാര്യവും നോക്കാൻ എന്നെകൊണ്ട്‌ പറ്റില്ല ട്ടോ വേഗം ഒരു കല്യാണം കഴിച്ചോ "
" എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ടാ എന്റെ അമ്മേ.......... ഞാനെന്റെ അമ്മയെ സ്നേഹിച്ചു കൊതിതീർക്കട്ടെ അതും പറഞ്ഞു ഭക്ഷണം കഴിച്ചു അമ്മയെ കെട്ടിപിടിച്ചു കവിളത്ത് ഒരു മുത്തവും നൽകി ജോലിക്ക് പോകുന്ന മകനെ നാരായണിയമ്മ ബൈക്ക് കണ്ണിൽനിന്നും മറയുന്നവരെ നോക്കിനിൽക്കും .......................
ഇങ്ങിനെയായിരുന്നു കഴിഞ്ഞ ഒരാഴ്ച്ച വരെ ഈ കൊച്ചുവീട്ടിൽ ദിനവും നടന്നുകൊണ്ടിരുന്നത് പക്ഷെ ഈ ഒരാഴ്ച്ച കൊണ്ടു എല്ലാം മാറിമറഞ്ഞു മനുവിന്റെ കല്യണം കഴിഞ്ഞു മീര ആ വീട്ടിലേക്ക് കഴറിവന്നതോടെ മനു ആകെ മാറി.......... മകനെ കുറിച്ചുള്ള ചിന്തയിയിലായിരുന്നു നാരായണിയമ്മ ............ ചിന്തയിൽ നിന്നു ഉണർന്നത് മനുവിന്റെ ശബ്ദം കേട്ടുകൊണ്ടാണ്
" മീര എന്റെ അയൺ ചെയ്ത ഷർട്ട്‌ എവിടെയാ വച്ചത് മീരേ ഇവൾക്ക് ചെവിടും കേൾകുലേ മീരേ " മനു നീട്ടിവിളിക്കുകയാണ്
" ഇതാ ഏട്ടാ വരുന്നു " അടുക്കളയിൽ നിന്നും തിരക്കിട്ടുകൊണ്ടു മീര മനുവിന്റെ റൂമിലേക്ക്‌ നടക്കുന്നു ഇതൊക്കെ കണ്ടുകൊണ്ട് നാരായണിയമ്മ അകത്തിരിക്കുന്നുണ്ട് മനുവിന്റെ മാറ്റം കുറച്ചൊന്നുമല്ല നാരായണിയമ്മയെ സങ്കടപെടുത്തിയത് ഇരുപ്പത്തിയെട്ടു വർഷം പോറ്റിവളർത്തിയ മോൻ എല്ലാ കാര്യങ്ങൾക്കും അമ്മയെ ആശ്രയിച്ചിരുന്ന കുട്ടി പെട്ടന്ന് ഒരു ദിവസം മുതൽ മറ്റൊരാളെ എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കുന്നത് മാറിനിന്നു കാണേണ്ടി വരുന്നത് ആ മനസിനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു....... മീര ഭക്ഷണം വിളമ്പിക്കൊടുത്തു അതും കഴിച്ചു ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ മീരയെ ചേർത്തുനിർത്തി ചുംബനം കൊടുത്തു വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ആ കണ്ണുകൾ അമ്മയെ തിരഞ്ഞിരുന്നില്ല പക്ഷെ ഈ കാഴ്ചകളൊക്കെ കണ്ണിനുമുന്നിൽ കാണുമ്പോൾ ആ അമ്മയുടെ ഉള്ളു വേദനകൊണ്ടു നീറുകയായിരുന്നു.......
" മോളെ മോള് ജോലിയിലാണോ " അടുക്കളയിൽ പാത്രം കഴുകിവയ്ക്കുന്ന മീരയുടെ അടുത്തു ചെന്നു നാരായണിയമ്മ ചോദിച്ചു
" ഇല്ലമ്മേ രണ്ടു പ്ലേറ്റ് മാത്രമേ ബാക്കിയുള്ളു എന്താ അമ്മേ " വാഷ്‌ബേയ്‌സിൽ പ്ലേറ്റ് ഇട്ടു സാരിത്തുമ്പിൽ കൈകൾ തുടച്ചുകൊണ്ട് മീര അമ്മയുടെ നേരെ തിരിഞ്ഞു
" ഒന്നുമില്ല മോളെ അമ്മയ്ക്ക് ഒരു കാര്യം സംസാരിക്കാനായിരുന്നു " പറയാൻ വന്ന കാര്യം എങ്ങിനെ അവതരിപ്പിക്കും എന്ന ശങ്കയോടെ നാരായണിയമ്മ മീരയെ നോക്കി
" എന്താണ്‌ അമ്മേ അമ്മയ്ക്ക് എന്താണ്‌ പറയാനുള്ളത് "
" മോളെ നിന്നെ മനു കല്യാണം കഴിച്ചു ഈ വീട്ടിലേക്കു കൊണ്ടുവന്നത് മുതൽ അവനേ ഞാൻ നിന്റെ കൈകളിൽ ഏല്പിച്ചു ഇതുവരെ ഞാൻ നോക്കിയിരുന്ന എല്ലാ കാര്യങ്ങളും നീ ഭംഗിയായി ചെയ്തു പോരുന്നുമുണ്ട് അതിൽ നിനക്ക് നൂറിൽ നൂറു മാർക്കാണ് ഒരു കുറവും വരുത്താതെ നീ അവനേ നോക്കുന്നു എങ്കിലും മോളെ " നാരായണിയമ്മ സംസാരം നിർത്തി മീരയെ ഒന്നുനോക്കി
" എന്താ അമ്മേ എന്താണേലും പറ അമ്മേ ഞാൻ വല്ലതും ചെയ്തോ " മീരയ്ക്കും എന്തോ പന്തികേട് ഉള്ളതുപോലെ തോന്നി
" മോളെ എന്താണെന്നറിയില്ല കൈ വല്ലാതെ വിറക്കുന്നു"
" എന്തു പറ്റി അമ്മേ "
" എന്നും അവനു ഭക്ഷണം നൽകി അവൻ കഴിച്ചു തീരുന്നതുവരെ നോക്കിയിരിക്കുമ്പോൾ മനസ്സിനൊരു സുഖമാണ് അവന്റെ വയറു നിറഞ്ഞെന്നുള്ള സന്ദോഷം അതടുത്തിരുന്നു കണ്ടില്ലെങ്കിൽ മനസിനൊരു സ്വസ്ഥതയും ഉണ്ടാകില്ല അതിപ്പോൾ സാധിക്കാത്തതു കാരണം മനസിന്‌ വല്ലാത്ത അസ്വസ്ഥത " പറഞ്ഞുകൊണ്ടിരിക്കുമ്പോൾ നാരായണിയമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു " മോളെ രാത്രി മാത്രം അവനു ഭക്ഷണം അമ്മ കൊടുത്തോട്ടെ അല്ലെങ്കിൽ അമ്മയ്ക്ക് പിടിച്ചു നിക്കാൻ പറ്റില്ല അതുകൊണ്ട് ചോദിച്ചതാ " നാരായണിയമ്മയുടെ വാക്കുകളിൽ ഒരു യാചനയുടെ സ്വരം കലർന്നിരുന്നു
" എന്താ അമ്മേ ഈ പറയുന്നേ " മീര അമ്മയുടെ അടുത്തേക്ക് നീങ്ങി ആ കൈകൾ ചേർത്തു പിടിച്ചു " ഇത്രകാലം അമ്മ ഇവിടെ ഒറ്റയ്ക്ക് കഷ്ടപ്പെട്ടു ഞാനിവിടെ വന്നതിൽ പിന്നേ എന്റെ അമ്മ കഷ്ടപെടരുതെന്നേ ഞാൻ ചിന്തിച്ചുള്ളു " മീരയുടെ സംസാരത്തിലും കരച്ചിൽ കലർന്നിരുന്നു ആ കണ്ണുകൾ തുടച്ചുകൊണ്ട് നാരായണിയമ്മ പറഞ്ഞു
" അറിയാം മോളെ ഈ ഒരാഴ്ചയായി അമ്മകാണുന്നതല്ലേ എന്റെ മോളെ ഒരു കുടുംബത്തിന്റെ കെട്ടുറപ്പ് വിട്ടുകൊടുക്കലിലാണ് അതില്ലാത്ത കുടുംബത്തിലാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് മനുവിനെ ഞാൻ എല്ലാ അർത്ഥത്തിലും നിനക്ക് വിട്ടുതന്നു പക്ഷെ എനിക്ക് ഇനി അധികകാലം ഇല്ലാ ഈ ജീവിതം അതുവരെയെങ്കിലും അവനേ ഊട്ടാനുള്ള സ്വാതന്ത്ര്യം നീ അമ്മയ്ക്ക് തരണം " നാരായണിയമ്മ അതുപറഞ്ഞു തീർന്നതും നിറഞ്ഞകണ്ണുകളുമായി തിരിച്ചുനടന്നു........ ആ അമ്മയുടെ അവസ്ഥ മനസിലാക്കിയ മീരയുടെ കണ്ണുകളും നിറഞ്ഞിരുന്നു
***************************
" അവളെവിടെ പോയി " നാരായണിയമ്മ മനുവിന്റെ പ്ളേറ്റിലേക്ക്‌ കറിയൊഴിച്ചു കൊടുകുമ്പോൾ മനു ചോദിച്ചു
" അവൾ അപ്പുറത്തുണ്ട് പത്രങ്ങൾ അടക്കിവയ്ക്കുവാ മോൻ കഴിക്കു " ഒരു ചപ്പാത്തിക്കൂടേ മനുവിന്റെ പ്ളേറ്റിലേക്ക്‌ ഇട്ടുകൊണ്ട്‌ നാരായണിയമ്മ പറഞ്ഞു
" അവളുണ്ടല്ലോ ഇവിടെ അമ്മയെന്തിനാ പിന്നേ കഷ്ടപ്പെടണത് " മനു അമ്മയെ നോക്കി ചോദിച്ചു
" മോന് അമ്മ വിളമ്പിത്തന്നത് ഇഷ്ടപെട്ടില്ലേ " ഉള്ളിലെ വിഷമം അടക്കിപ്പിടിച്ചു നാരായണിയമ്മ ചോദിച്ചു
" അതല്ല അമ്മേ പിന്നേ...... " മനു വാക്കുകൾക്കു വേണ്ടി ബുദ്ധിമുട്ടി
" അമ്മെയ്ക്കെന്തു കഷ്ടപാടാ മോനെ ഒരമ്മയ്ക്കും മക്കളെ പോറ്റി വളർത്തുന്നതിൽ മരണം വരെ കഷ്ടപാട് തോന്നില്ല മൂന്നുമക്കളെ പെറ്റുപോറ്റിയ എനിക്ക് മക്കളെ നോക്കുന്നത് കഷ്ടപാടാണെന്ന് തോന്നിയിരുന്നെങ്കിൽ രണ്ടുപെൺമക്കൾക്കു ശേഷം നേർച്ചയും വഴിപാടുമായി നിനകുവേണ്ടി കാത്തിരിക്കില്ലായിരുന്നു "
"അമ്മേ ഞാനങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത് " എന്തു മറുപടി പറയുമെന്നറിയാതെ മനു വിയർക്കുമ്പോൾ നാരായണിയമ്മ തിരിഞ്ഞുനടന്നിരുന്നു നടക്കുന്നതിനിടയിൽ തിരഞ്ഞു നിന്നു മനുവിനെ നോക്കി നാരായണിയമ്മ പറഞ്ഞു
 " കഷ്ടപ്പാട് അനുഭവിച്ച സമയമുണ്ടായിരുന്നു ജീവിതത്തിൽ നിന്റെ അച്ഛൻ നിന്നെയും നിന്റെ മൂത്ത രണ്ടു പെൺമക്കളെയും എന്റെ കൈകളിൽ ഏല്പിച്ചു ഈ ലോകം വിട്ടു പോയപ്പോൾ അന്നു കൂലിപ്പണിക്ക് പോയി ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് നിങ്ങളുടെ വഴറ് നിറഞ്ഞു കണാൻ " അതും പറഞ്ഞു നാരായണിയമ്മ അകത്തേക്ക് നടന്നു ഒഴുകിവന്ന കണ്ണീർ തുടച്ചുകൊണ്ട്.......
പ്രിയമുള്ളവരേ ഇന്നത്തെ പല കുടുംബത്തിലെ അമ്മായിയമ്മപോരെന്നു പേരിട്ടുവിളിക്കുന്ന കലഹത്തിന് പ്രധാന കാരണം അമ്മയെ മറക്കുന്ന മകൻ തന്നയാണ് അല്ലാതെ വലതുകാലെടുത്തുവച്ചു വന്ന പെണ്ണല്ല അവന്റെ അമ്മയോടുള്ള അവഗണന തന്നയാണ് അമ്മ മരുമകളിലേക്കു നീട്ടുന്നത് നിങ്ങൾ നിങ്ങളുടെ ഭാര്യയെ സ്നേഹിക്കു അമ്മയോടുള്ള സ്നേഹം ഒരണു കുറയാതെ അവിടെ എന്നും സ്വർഗ്ഗമായിരിക്കും
അമ്മയെ ഓർക്കാൻ ഒരു ദിനം കണ്ടുപിടിച്ച ഈ ലോകത്തോട് അമ്മയെ വർഷത്തിൽ ഒരു ദിനത്തിലല്ല ഓരോ നിമിഷത്തിലും ഓർത്തോർത്തിരിക്കണമെന്നു ഓർമിപിച്ചുകൊണ്ടു.........
മൊകേരികാരൻ

ഏട്ടന്റെ അനിയത്തിക്കുട്ടി

Image may contain: 1 person, selfie and closeup
"അമ്മേ .......... " എന്റെ നീട്ടിയുള്ള മൂന്നാലു വിളി കേട്ടതും
"എന്തിനാടി അലറിവിളിക്കുന്നെ" എന്നുചോദിച്ചുകൊണ്ടു 'അമ്മ അകത്തേക്ക് വന്നത്
" എന്റെ പൈസ കാണുന്നില്ല. ബുക്ക് വാങ്ങാൻ അച്ഛൻ തന്നത ഇന്നലെ '
" അത്‌ ഉണ്ണി എടുത്തിട്ടുണ്ടാകും നിനക്കറിയില്ലേ അവനെ അവന്റെ മുന്നിൽ. നീയല്ലാതെ പൈസ വച്ചുകൊടുക്കുമോ "
" ബോക്സിൽ വച്ചാൽ ഏട്ടൻ എടുക്കുമെന്ന് അറിയുന്നത് കൊണ്ടാണ് ഇന്നലെ ബുക്കിനുള്ളിൽ വച്ചതു അവിടുന്നും എടുത്തു " ഞാൻ കരഞ്ഞുകൊണ്ട് അമ്മയോട് പറഞ്ഞു. എന്നെ നോക്കി ഒരു ചിരിച്ചിരിച്ചു കൊണ്ടു അമ്മപറഞ്ഞു.
" അവന്റെ മുന്നിൽ ഈ വീട്ടിൽ ഒരിടത്തും പൈസ വയ്ക്കാൻ പറ്റുല അത് കൊണ്ട് ഞാനിപ്പോ ഇതാ ഈ സാരിത്തുമ്പിൽ കെട്ടി നടക്കുവാ. " സാരിയുടെ അറ്റത്ത് കെട്ടിവച്ച പൈസ കാണിച്ചു. 'അമ്മ പറഞ്ഞു. ... ഞങ്ങളുടെ സംസാരത്തിനിടയിലാണ് പിന്നാമ്പുറത്തുടെ ഓടുന്ന ഏട്ടനെ കാണിച്ചു. " അതാ അവനോടുന്നു വേഗം പിടിച്ചോ " എന്നു അമ്മ പറഞ്ഞത് ഏട്ടൻ ഓടുന്നത് കണ്ടതോടെ ഞാനും പിന്നാലെ പിടിച്ചു
" ഏട്ടാ നിക്ക് എന്റെ പൈസ താ എനിക്ക് നോട്ടുവാങ്ങാൻ ഉള്ളത നിക്ക്. ഏട്ടാ " ഞാൻ ദയനീയ സ്വരത്തിൽ കരഞ്ഞുകൊണ്ട് പിന്നാലെ ഓടുകയാണ്
" ഇല്ലെടി നിക്കുല നിന്റെ പൈസ എനിക്ക് വേണ്ട. നിന്റെ ബോക്സിനുള്ളിൽ. വച്ചിട്ടുണ്ട് പോയി എടുത്തോ " ഓട്ടത്തിനിടയിൽ തിരിഞ്ഞുന്നോക്കാതെ ഏട്ടൻ പറഞ്ഞു . ഏട്ടനെ ഓടിതോല്പിക്കാൻ പറ്റില്ലെന്ന് അറിയുന്നത് കൊണ്ടു ഞാൻ തിരിച്ചു പോന്നു പൈസക്കു വേണ്ടി ബോക്സ് തുറന്നപ്പോൾ കിട്ടിയത് ഒരു എഴുത്താണ് അതിൽ എഴുതി വച്ചതു. കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്." പ്രിയപ്പെട്ട അനിയത്തി കുട്ടിക്ക് ഇന്ന് ക്ലാസ് കഴിഞ്ഞു കുട്ടുകാരൊക്കെ സിനിമക്കു പോകുന്നു കണ്ണിൽ ചോരയില്ലാത്ത നമ്മുടെ അച്ഛൻ ഞാൻ പൈസക്കു ചോദിച്ചിട്ട് തന്നില്ല എനിക്ക് വേറെ വാഴിയില്ലത്തോണ്ട എന്റ മോളു ഏട്ടനോട് പിണങ്ങല്ലേ. ഉമ്മമ്മമ്മമ്മ."..... ഇതായിരുന്നു എന്റെ ഏട്ടൻ ഇങ്ങനെയായിരുന്നു എന്റെ ഏട്ടൻ എത്രയൊക്കെ പിണങ്ങിയാലും ഏട്ടന് ഞാനും എനിക്ക് ഏട്ടനും ജീവനായിരുന്നു ........
ഞാൻ പത്തിൽ പഠിക്കുമ്പോൾ ആയിരുന്നു അച്ഛനോട് ഒരു കമ്പ്യൂട്ടർ വാങ്ങിച്ചു തരാൻ പറഞ്ഞത് അച്ഛൻ ഇപ്പൊ. പൈസ ഇല്ലെന്നു പറഞ്ഞു കൈയൊഴിഞ്ഞപ്പോൾ ഏട്ടനും എനിക്കുവേണ്ടി അച്ഛനോട് കുറെ സംസാരിച്ചു നോക്കി ഒന്നുരണ്ടുദിവസം മുഖം വീർപ്പിച്ചു നടന്നുനോക്കിയിട്ടും നടക്കതായപ്പോൾ ഞാൻ ആ മോഹം ഉപേക്ഷിച്ചു. കുറെ ദിവസങ്ങൾക്കു ശേഷം ഒരു വൈകുന്നേരം ഏട്ടൻ വലിയൊരു ബോക്സ്മായാണ് വീട്ടിലേക്കു വന്നത് ഇതിലെന്താണ്‌ ഏട്ടാ എന്നു ചോദിച്ചപ്പോൾ " തുറന്നു നോക്കേടി. പിത്തകാളി "എന്നു പറഞ്ഞു ഏട്ടൻ അകത്തേക്ക് പോയി. ആ ബോക്സിൽ ഒരു സെക്കനാണ്ട് കമ്പ്യൂട്ടർ ആയിരുന്നു ഞാൻ വരെ മറന്നത് ഏട്ടൻ ഓർമിച്ചു വച്ചിരിക്കുന്നു പക്ഷെ. പ്ലസ്ടുവിന് പഠിക്കുന്ന ഏട്ടൻ ഇതെങ്ങിനെ വാങ്ങി. എന്നു. വീട്ടിൽ ചർച്ചയായി. അച്ഛൻ കുറേ ദേഷ്യപ്പെട്ടപ്പോളാണ് ഏട്ടൻ ആ കാര്യം പറഞ്ഞത് ഉച്ചയ്ക്ക് ക്ലാസ്സു കഴിഞ്ഞു വന്നു ക്രിക്കറ്റ് കളിക്കാൻ പോകുന്നെന്നു പറഞ്ഞു. ഏട്ടൻ പോയിരുന്നത് സിമന്റ് കട്ട ലോഡ് ചെയ്യുന്ന പണിക്കായിരുന്നു ഈ അനിയത്തിയുടെ ആഗ്രഹം സാധിപ്പിക്കാൻ. ഏട്ടൻ അതച്ഛനോട് പറയുന്നത് കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞൊഴുകുകയായിരുന്നു സിമന്റ് കട്ട തുക്കിയെടുത്തു ആ കൈ തോലുപൊട്ടിയിരുന്നു 'അമ്മ ചോദിക്കുമ്പോൾ ക്രിക്കറ്റ് ബാറ്റ് പിടിച്ചു പറ്റിതാണെന്നു. പറയും അത് കേൾക്കുമ്പോൾ ഞാനും ഏട്ടനെ കളിയാക്കിയിരുന്നു അപ്പൊ എന്നെ നോക്കിപോടി പിത്തകാളി എന്നുപറഞ്ഞു ചിരിക്കും. എന്റെ ആഗ്രഹം സാധിപ്പിക്കാൻ അത്രത്തോളം കഷ്ടപ്പെട്ടു ഏട്ടൻ ..... അത്രക്ക് ഇഷ്ടമായിരുന്നു എന്റെ ഏട്ടന് ഈ അനിയത്തികുട്ടിയെ ......

എന്റെ കല്യാണത്തിനു എന്നെ ഒഴിഞ്ഞുമാറി നടന്ന ഏട്ടനെ പോകാനിറങ്ങിയപ്പോൾ എവിടെയും കണ്ടില്ല ഏട്ടനെ കാണാതെ ഇറങ്ങില്ലെന്നു പറഞ്ഞു അകത്തേക്ക് കേറിയ എനിക്ക്. കാണാൻ കഴിഞ്ഞത് എന്റെ മുറിയിൽ ഞാനും ഏട്ടനും നിൽക്കുന്ന ഫോട്ടോ നോക്കി കരയുന്ന ഏട്ടനെ ആയിരുന്നു ആ കാഴ്ച എനിക്ക് സഹിക്കാൻപറ്റുന്നതിലും അപ്പുറമായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഏട്ടന്റെ നെഞ്ചിലേക്ക് വീണ എന്നെ. കണ്ണീരോടെ യാത്രയാക്കിയ ഏട്ടനെ കണ്ടു അവിടെ കുടിനില്കുന്നവരിലൊക്കെ കണ്ണീർവീഴ്ത്തിയിരുന്നു. ..........
ഇടക്കിടക്ക്. എന്നെ കാണാൻ വന്നിരുന്ന എന്റെ ഏട്ടന് ഏട്ടനൊരു മാമൻ ആകാൻ പോകുന്നെന്ന വാർത്ത അറിഞ്ഞപ്പോൾ തൊട്ട്‌ ആഹ്ലാദത്തിൽ ആയിരുന്നു എല്ലാവരോടും എനിക്കൊരു മരുമോൻ വരാൻ പോകുന്നെന്നു പറഞ്ഞു നടക്കും ... എന്നോട് ഒരിക്കൽ പറഞ്ഞു എന്റെ മരുമോന് ഞാനൊരു പേരു കണ്ടുവച്ചിട്ടുണ്ട് അവൻ പിറന്നുവീഴുമ്പോൾ ഞാനത് വിളിക്കും ഇപ്പൊ ചോദികണ്ട ഞാൻ പറയുല എന്ന് പിറക്കാൻ പോകുന്ന കുഞ്ഞു ആൺകുട്ടി ആണെന്ന് ഏട്ടൻ തന്നെ ഉറപിച്ചു പക്ഷെ വിധി മറ്റൊന്നായിരുന്നു പ്രസവ വേദനയിൽ എന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെന്നുഅറിഞ്ഞു എന്നരികിലേക്കു. പറന്നുവന്ന ഏട്ടനെ മരണം ബൈക്ക് ആക്‌സിഡന്റിന്റെ രൂപത്തിൽ തട്ടിയെടുത്തു പ്രസവം കഴിഞ്ഞു എന്റെ ഏട്ടൻ ആഗ്രഹിച്ചപോലെ ഒരാണ്കുഞ്ഞിനെ എന്റെ കൈകളിലേക്ക് വാങ്ങുമ്പോഴാണു ഞാൻ ആ നെഞ്ചു പൊട്ടുന്ന വാർത്ത അറിയുന്നത് എനിക്ക് അതിൽനിന്നും ഇതുവരെ ഒരു മോചനം ഉണ്ടായിട്ടില്ല പക്ഷെ ഇന്നുഞാൻ എന്റെ മകനിലൂടെ എന്റെ ഏട്ടനെ കാണുന്നുണ്ട് ഏട്ടൻ അവനിടാൻ വച്ചിരുന്ന പേര് അറിയില്ലെങ്കിലും അവനെ എന്റെ ഏട്ടന്റെ പേരിട്ടു ഉണ്ണീന്നു വിളിക്കുമ്പോൾ എന്റെ. ഏട്ടൻ എന്റെ അരികിൽ ഉള്ളതായി എനിക്ക് തോന്നും .....
മൊകേരിക്കാരൻ

ജീവദാനം

Image may contain: 1 person, selfie and closeup

കുളിക്കാനായി പോയ അമ്മയുടെ നിലവിളി കേട്ടാണ് ഞാൻ കുളിമുറിയിലേക്ക് പാഞ്ഞെത്തിയത് അവിടെ കണ്ടാ കാഴ്ച്ച എന്റെ കണ്ണുകളെ പേടിപ്പിക്കുന്നതായിരുന്നു അമ്മ കുളിമുറിയിൽ കാലുതെറ്റിവീണു തലപൊട്ടി രക്തത്തിൽ കുളിച്ചു കിടക്കുന്നു ഒരുനിമിഷം പകച്ചുനിന്നു ഞാൻ സ്വബോധം വീണ്ടെടുത്തു അമ്മയുടെ അരികിലേക്ക് ഓടിവീണു തലയ്ക്കുചുറ്റും ചോര തളം കെട്ടിക്കിടക്കുന്നു വീഴ്ചയുടെ ആഘാതത്തിൽ ബോധം മറഞ്ഞ അമ്മയെ കോരിയെടുത്ത് നിലവിളിച്ചുകൊണ്ട് ഞാൻ പുറത്തേക്ക് ഓടി ഭാര്യയെ കാറിൽ കഴറ്റി അവളുടെ മടിയിൽ അമ്മയെ കിടത്തി തലയിൽ തോർത്തുകൊണ്ട് വരിഞ്ഞുകെട്ടി ഞാൻ പറക്കുകയായിരുന്നു ഹോസ്പിറ്റലിലേക്ക് ...... എന്റെ കൈ ഒന്നുമുറിഞ്ഞാൽ നിലവിളിച്ചു ആളെകൂട്ടുന്ന അമ്മയാണ് എന്റെ മുന്നിൽ ചോരയിൽ കുളിച്ചു കിടക്കുന്നത്.... എനിക്ക് എന്റെ കണ്ണുകളെ നിയന്ദ്രിക്കാൻ കഴിഞ്ഞില്ല അല്ലെങ്കിലും ബന്ധങ്ങൾ കണ്മുന്നിൽ പിടയുന്നത് കാണുമ്പോയെ സ്നേഹത്തിന്റെ വില കണ്ണുകളിൽ തെളിയു...... നിമിഷങ്ങൾ കൊണ്ടുഞ്ഞാൻ സിറ്റി ഹോസ്പിറ്റലിൽ പറന്നെത്തി അമ്മയെ കോരിയെടുത്ത് ഒരലർച്ചയായിരുന്നു ചോരയൊഴുക്കി അമ്മയെയും കൊണ്ടു വരുന്നത് കണ്ടതും സെക്യൂരിറ്റി സ്ട്രെക്ച്ചറും കൊണ്ടു വന്നു അമ്മയെ അതിൽ കിടത്തി കാഷ്യാലിറ്റിയിലേക്ക് വേഗത്തിൽ നീങ്ങി........... അമ്മയെ ഉള്ളിലേക്ക് കൊണ്ടുപോയ നിമിഷം തൊട്ടു ആധിയോടെ ഞാൻ തലങ്ങും വിലങ്ങും നടക്കുകയായിരുന്നു അവളാണെങ്കിൽ തലകുമ്പിട്ടു അമ്മയുടെ ചോരനിറഞ്ഞ സാരിത്തുമ്പ് കൂട്ടിപ്പിടിച്ചു വിതുമ്പുന്നു ഡോക്ടർമാരും നേഴ്‌സുമാരും വന്നും പോയും കൊണ്ടിരുന്നതല്ലാതെ എനിക്ക് ഒരു മറുപടി ആരും തന്നില്ല കുറച്ചു സമയത്തിനു ശേഷമാണു ഒരു ഭൂമിയിലെ മാലാഖ എന്റെ അരികിലേക്ക് വന്നത് .....
" നിങ്ങളു പേടിക്കുകയൊന്നും വേണ്ടാ അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല എമർജൻസി ആയി ഈ ഷീട്ടിലെ മരുന്നുകൾ വാങ്ങിച്ചു വേഗം വരു " അവരു പറഞ്ഞ വാക്കുകൾ എനിക്ക് ഇത്തിരി ആശ്വാസം തന്നെങ്കിലും ആ ശീട്ടുവാങ്ങി ഞാൻ ഓടുകയായിരുന്നു താഴെ മെഡിക്കൽ ഷോപ്പിലേക്ക് അതിനിടയിൽ എതിരെ നടന്നുവന്നിരുന്ന ഒരാൾ എന്റെ ദേഹത്ത് വന്നിടിച്ചു എന്റെ കൈയ്യിൽ നിന്നും മരുന്നിന്റെ ശീട്ട് താഴെപോയി ആരുടെ ഭാഗത്താണ് തെറ്റെന്നു എനിക്ക് നോക്കാൻ സമയമില്ലായിരുന്നു ശീട്ട് എടുക്കുന്നതിനിടയിൽ എന്തോക്കയോ തെറി ഞാൻ അയാളെ വിളിച്ചു
" തനിക്കെന്താടോ കണ്ണുകാണുലെ " ഞാൻ ശീട്ട് എടുത്തു തിരിഞ്ഞുനിന്നു അയാളോട് ചോദിച്ചു അയാളൊന്നു ചിരിക്കുകമാത്രം ചെയ്തു കുറച്ചുടെ അയാളെ പറയണമെന്നുണ്ടായിരുന്നു അമ്മയെ ഓർത്തപ്പോൾ ഞാൻ തിരിഞ്ഞു നടന്നു മരുന്നു വാങ്ങി തിരിച്ചുവന്നു നഴ്സിനെ ഏല്പിച്ചു അപ്പോയാണ് അവർ ആ കാര്യം പറഞ്ഞത് അമ്മയെ ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റണം അർജന്റ് ഓപ്പറേഷൻ വേണം എന്ന് കുടാതെ Aനെഗറ്റീവ് ബ്ലഡ്‌ എമാർജൻസിയായി കുറച്ചു വേണമെന്നും പറഞ്ഞു അവരു തന്ന ഫോമിൽ ഒപ്പിട്ടുനൽകി ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ഞങ്ങൾക്ക് പരിചയമുള്ള പലരെയും വിളിച്ചുനോക്കിയെങ്കിലും A നെഗറ്റീവ് ഉള്ളവർ ഇല്ലാ എന്ന മറുപടിയാണ്‌ പലരിൽ നിന്നും കേട്ടത് എന്തു ചെയ്യുമെന്നു അറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഡോക്ടർ എന്റെ അരികിലേക്ക് വന്നത്
" ഡോക്ടർ പലരെയും വിളിച്ചു നോക്കി A നെഗറ്റിവ് ബ്ലഡ്‌ കിട്ടിയില്ല സാറിന്റെ അറിവിൽ എവിടെയെങ്കിലും ഉണ്ടോ ? " ഞാൻ ദയനീയമായി ചോദിച്ചു ഒന്ന് ചിരിച്ചുകൊണ്ട് ഡോക്ടർ എന്റെ ചുമലിൽ കൈവച്ചു
"പേടിക്കണ്ടെടോ ബ്ലഡ്‌ കിട്ടി ഇവിടെ അത്യാവശ്യ ഘട്ടങ്ങളിൽ രക്തദാനത്തിന് വരുന്ന ഒരാളുണ്ട് അയാളുടെ ബ്ലഡ്‌ ഗ്രുപ്പ് തന്നയാണ് നിങ്ങളുടെ അമ്മയുടേതും പിന്നേ മതിയാകാത്ത അവസരത്തിൽ അയാള്ത്തന്നെ പലരെയും വിളിച്ചു ഇവിടെ എത്തിക്കും അതറിയാവുന്നത് കൊണ്ടു ഞാൻ ആവിശ്യം അറിഞ്ഞപോയെ അയാളെ വിളിച്ചിരുന്നു അയാൾ ആ മുറിയിലുണ്ട് വേണമെങ്കിൽ ഒരു നന്ദി പറഞ്ഞേക്ക് " ഡോക്ടർ പറഞ്ഞ വാക്കുകൾ കുളിര്മഴപോലെയാണ് എന്റെ കാതുകൾ കേട്ടത് ഇനി ഒന്നും പേടിക്കാനില്ല എന്ന് പറഞ്ഞു ഡോക്ടർ പോയപ്പോൾ മനസിന്‌ എന്തന്നില്ലാത്ത സന്ദോഷം ആ ആവിശ്യഘട്ടത്തിൽ രക്തം നല്കുന്ന വലിയ മനുഷ്യനോട് ഒരു നന്ദി പറയാൻ ഡോക്ടർ കാണിച്ച മുറിയിലേക്ക് ഞാൻ നടന്നു ......... മുറിയിലേക്ക് കഴറിയ എനിക്ക് അവിടെ രക്തം നൽകിക്കൊണ്ടിരിക്കുന്ന ആളെ കണ്ടപ്പോൾ ഞെട്ടലാണ് ഉണ്ടായത് ഞാൻ കുറെമുന്നേ തെറിവിളിച്ച ആ മനുഷ്യൻ എനിക്ക് എന്നോട് തന്നെ വെറുപ്പുതോന്നിയ നിമിഷം ആയിരുന്നു അത്....... എന്റെ അമ്മയ്ക്ക് രക്തം നൽകാനായിരുന്നു അയാൾ ഓടി വന്നത് അയാളെ തട്ടിയതും ഞാൻ തന്നെ എനിക്കയാളുടെ മുഖത്തു നോക്കാൻ കഴിഞ്ഞില്ല .. എന്റെ നിൽപു കണ്ടപ്പോൾ അയാളാണ് സംസാരിച്ചുതുടങ്ങിയത്
"നിങ്ങളുടെ അമ്മയ്ക്കായിരുന്നോ അപകടം പറ്റിയത് "
" അതേ ചേട്ടാ അമ്മ അവിടെ കിടന്നപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല ആ സമയത്ത് അങ്ങിനെ നടന്നപ്പോൾ എനിക്കെന്നെ നിയന്ദ്രിക്കാൻ കഴിഞ്ഞില്ല അതാണ്‌ അങ്ങിനെയൊക്കെ...." ഞാനയാളുടെ മുഖത്തു നോകാതെ കൈപിടിച്ച് കൊണ്ടു പറഞ്ഞു ... അയാളെന്നെ നോക്കി ഒന്നുചിരിച്ചു
" അതൊന്നും സരമില്ലടോ എനിക്ക് മനസിലാകും ആ സമയത്തെ മാനസികാവസ്ഥ കാരണം ഞാനും അനുഭവിച്ചതാണീ അവസ്ഥ " അയാളൊരു നെടുവീർപ്പിട്ടുകൊണ്ടു തുടർന്നു
" എന്റെ അമ്മ വർഷങ്ങൾക്കു മുൻപേ ഇതേ ഹോസ്പിറ്റലിൽ കിടന്നാണ് മരിച്ചത് ഏണി പടിയിൽനിന്നും വീണു രകതം വാർന്നു അമ്മയെ ഇവിടെ കൊണ്ടുവന്നു രക്തം ധാരാളം പോയതിനാൽ അമ്മയ്ക്ക് രക്തത്തിന്റെ ആവിശ്യം ഉണ്ടായിരുന്നു ആ കാലത്ത് ഇന്നത്തെപോലെ ബ്ലഡ്‌ ഡോണെഷനൊന്നും ഇല്ലാത്തതിനാൽ പലരുടെ മുന്നിലും ഞാൻ യാചിച്ചിട്ടും ആരും തയ്യാറായില്ല അവസാനം എന്റെ അമ്മ രക്തം വാർന്നു ഇവിടെ കിടന്നു മരിച്ചു " അയാളത് പറഞ്ഞു നിർത്തുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു
" അതിനു ശേഷം എല്ലാ സമയവും ഞാൻ രക്തദാനം നടത്തും പിന്നേ എനിക്ക് പരിചയമുള്ളവർ ആവിശ്യഘട്ടത്തിൽ വിളിച്ചു വരുത്തി രക്തം കൊടുപ്പിക്കും " അയളതുപറയുമ്പോൾ നേരത്തെ നിറഞ്ഞകണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു അമ്മയുടെ ഓർമയ്ക്കുമുന്നിൽ മറ്റൊരാൾക്കും ആ ഗതി വരരുതെന്നു ആഗ്രഹിച്ചു ജീവിക്കുന്ന അയാളുടെ മനസിന്‌ മുന്നിൽ ഞാൻ നമിച്ചുപോയി എനിക്ക് ചെയ്ത ഉപകാരത്തിനു പ്രത്യുപകാരമായി ഞാനെന്താണ് ചെയ്യേണ്ടത് എന്ന് ചോതിച്ചപോൾ അയാൾ ചെയ്തത് ഒരു ചെറിയ ബുക്ക്‌ എന്റെ നേരെ നീട്ടുകയാണ് അത് വാങ്ങി തുറന്നുനോകുമ്പോൾ പലരുടെയും പേരുകളും മൊബൈൽനമ്പരും അവസാനം ബ്ലഡ്‌ ഗ്രുപും ബുക്കിൽ നോക്കിനിൽകുന്ന എന്നെ നോക്കി അയാൾപറഞ്ഞു
" പറ്റുമെങ്കിൽ ഇതിൽ നിങ്ങളുടെ പേരും നമ്പരും ബ്ലഡ്‌ ഗ്രുപും എഴുതുക ആവിശ്യഘട്ടം വരുമ്പോൾ ഞാൻ വിളിക്കും വന്നുസഹായിക്കുക " നിറഞ്ഞമനസോടെ അയാളുടെ വാക്കുകൾ കേട്ട് എന്റെ പേരും നമ്പരും ബ്ലഡ്‌ ഗ്രുപും എഴുതി ബുക്ക്‌ അയാൾക്ക്‌ നൽകി മനസിലൊരു സല്യൂട്ടും അടിച്ചു ആ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ മനസ് പറയുന്നുണ്ടായിരുന്നു "രക്തദാനം മഹാദാനം "
മൊകേരികാരൻ

പ്രവാസി

Image may contain: 1 person, selfie and closeup

തുടരെ തുടരെയുള്ള അവളുടെ ഫോൺ വിളി കേട്ടപ്പോഴാണ് വീട്ടിലേക്ക് പോകാൻ കുട്ടുകാർ നിർബന്ധിച്ചത്
ശരിയാണ് ഇന്നു രാത്രി കൂടയല്ലേ അവളുടെ കൂടെ ഞാൻ ഉണ്ടാകു ഇനി രണ്ടു വർഷം കഴിയുന്ന വരെ ഇതുവരെയുള്ള ഓർമകളെ താലോലിച്ചു ഫോൺ വിളികളിലൂടെ സുഖവിവരങ്ങൾ അറിഞ്ഞു കഴിച്ചു കുടണം .... വീട്ടിലേക്കു പോകുന്നതല്ല അവളെ കണ്ടിരിക്കാൻ പറ്റുന്നില്ല അതാ ഞാൻ ഒന്നും പറയാതെ ബൈക്ക് എടുത്തു ഇറങ്ങിയത്..... ലീവ് കഴിഞ്ഞു ഞാൻ തിരിച്ചു പോകാറായി എന്ന് പറഞ്ഞപ്പോൾ തൊട്ടു അവൾ തളരാൻ തുടങ്ങിയിരുന്നു ഇന്നു അത് പൂർണമായി...... കുട്ടുകരോട് നാളെ രാവിലെ എയർപോർട്ടിൽ കൂടെ വരണമെന്ന് പറഞ്ഞു യാത്രപറഞ്ഞു വീട്ടിലേക്കു പോകുമ്പോൾ ചങ്ക് പറിയുമ്പോലെ ആയിരുന്നു അവരോടൊന്നിച്ചുള്ള യാത്രകൾ കളിതമാശകൾ എല്ലാം ഇനി രണ്ടു വര്ഷത്തേക്ക് ഓർമ്മകൾ മാത്രം
വീട്ടിലേക്കു കഴറുമ്പോൾ എങ്ങിനെ എല്ലാരേയും അഭിമുഖീകരിക്കും എന്ന ചിന്തയായിരുന്നു എന്നെ സ്നേഹിക്കുന്നവരുടെ മുഖങ്ങൾ വേർതിരിച്ചു കാണാനുള്ള ഒരവസരം...... കുടുംബക്കാരൊക്കെ ചേർന്ന് എനിക്ക് നാളെ കൊണ്ടുപോകാനുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ് ഞാൻ ഉള്ളിലെ സങ്കടം പുറത്തു കാണിക്കാതെ മുഖത്തു ചിരിവരുത്താൻ ശ്രമിച്ചു അവർക്കിടയിലേക്ക് ചെന്നു പായ്ക്ക് ചെയ്യാൻ വച്ച ഉണ്ണിയപ്പത്തിൽ നിന്നും ഒരെണ്ണം എടുത്തു കഴിച്ചു കൊണ്ട് എനിക്ക് മുഖം തരാതെ അടുപ്പിനു മുന്നിൽ തലകുനിച്ചിരുന്നു വിതുമ്പുന്ന അമ്മയുടെ അടുത്തു ചെന്നു പിന്നിലൂടെ അമ്മയെ ചേർത്ത് പിടിച്ചു ആ കവിളിലൊരുമ്മ കൊടുത്തു അറിയാതെ എന്റെ കണ്ണും നിറഞ്ഞൊഴുകിയത് അറിഞ്ഞിട്ടാകണം എന്നെ തിരിഞ്ഞ് നോകാതെ കൈ പിന്നിലോട്ട് കൊണ്ടുവന്നു എന്റെ മുഖം തഴുകികൊണ്ടിരുന്നു എന്റെ അമ്മ...............
കണ്ണുകൾ നിറച്ചു എന്നെ തന്നെ നോക്കിയിരിക്കുന്ന പെങ്ങളെ നോകി ഞാൻ ചോദിച്ചു
" അവളെവിടെ "
"മുകളിലുണ്ട് അവളുടെ അടുത്തു ചെല്ലൂ അവളാകെ വിഷമിച്ചിരിക്കുവാ ചെല്ല് ഏട്ടാ " അവളെന്നെ അമ്മയുടെ അടുത്തു നിന്നും പിടിച്ചെണീപ്പിച്ചു പറഞ്ഞു തലയനക്കി ഞാൻ മുറിയിലേക്ക് നടക്കാനൊരുങ്ങുമ്പോൾ അവളെന്റെ കൈ പിടിച്ചു വലിച്ചു ഞാൻ തിരിഞ്ഞ് നോകുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി എന്നെ നോക്കികൊണ്ട് എന്നിലേക്ക്‌ ചേർന്ന് നിന്നു ഏങ്ങലടിച്ചു എന്റെ പെങ്ങൾ ... ഒരു പെങ്ങളുടെ തീവൃമായ സഹോദര സ്നേഹം ഞാനപ്പോൾ അനുഭവിക്കുകയായിരുന്നു
" സെന്റി അടിച്ചു കുളമാക്കാതെ മാറിനിക്കെടി പോത്തെ " ഒരുവിധം പറഞ്ഞൊപ്പിച്ചു ഞാൻ അവളെ മാറ്റിനിർത്തി നിറഞ്ഞു തുളുമ്പിയ കണ്ണുനീർ അവളെ കാണിക്കാതെ ഞാൻ റൂമിലേക്ക്‌ നടന്നു
എന്റെ മുറി അതേ ഈ നാലുമാസം ആയിരുന്നു ഈ മുറിക്കു ഒരു ജീവൻ വച്ചത് അവളൊന്നിച്ചുള്ള നിമിഷങ്ങൾക്ക് ഏക സാക്ഷി ഞങ്ങളുടെ സന്ധോഷവും കളിചിരികളും ഏറ്റുവാങ്ങിയ മുറി......... കട്ടിലിന്റെ മൂലയ്ക് അവൾ മുഖം തിരിച്ചിരിപ്പുണ്ട് കരയുകയാണ് എനിക്കറിയാം .... ഞാൻ പതുക്കെ അവളുടെ അടുത്തു ചെന്നിരുന്നു പതുക്കെ കൈ അവളുടെ ചുമലിലൂടെ ഇട്ടു അവളെ എന്നിലേക്ക്‌ ചേർത്ത് നിർത്തി .............
"എന്തിനാടി പൊട്ടി നീയിങ്ങിനെ വിഷമിച്ചിരിക്കണേ രണ്ടു വർഷം എന്നത് ഇതാ എന്ന് പറയുമ്പോലെ തീരില്ലേ പിന്നേ ഞാൻ പറന്നിങ്ങു വരില്ലേ എന്റെ മുത്തിനെ കാണാൻ" പറഞ്ഞു തീരും മുന്നേ അവളെന്റെ നെഞ്ചിലേക്ക് വീണിരുന്നു പൊട്ടികരഞ്ഞു കൊണ്ട് എന്നെ മുറുകെ പിടിച്ചു എങ്ങികൊണ്ടിരുന്ന്നു
" എന്തടി ഇത് കൊച്ചുപിള്ളേരെ പോലെ ... നീ തമാശ കളിക്കല്ലേ ട്ടാ "ഞാൻ കുറച്ചു ദേഷ്യം വരുത്തി പറഞ്ഞു
" പോകണ്ട ഏട്ടാ പോണ്ട എന്നെ വിട്ടു പോണ്ട ഏട്ടാ....... എന്നിലെ പിടുത്തം മുറുക്കി അവൾ വാവിട്ടു കരഞ്ഞു..... അവളുടെ കൈ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല എനിക്കും പിടിച്ചുനിർത്താൻ പറ്റിയില്ല അത് വരെ അടക്കിപ്പിടിച്ച കണ്ണീരു മുഴുവനും അവളുടെ കവിളിലേക് ഒഴുകി
" പെണ്ണേ നിനക്കറിയാലോ പോകാൻ എനിക്കാഗ്രഹം ഉണ്ടായിട്ടല്ലല്ലോ രണ്ടു പെങ്ങന്മാരെ കെട്ടിച്ചയച്ചതിന്റെ കടം വീടുപണി കഴിച്ചതിന്റെ കടം ഇതൊക്കെ ഇവിടെ നിന്നും വീട്ടിത്തീർക്കാൻ പറ്റില്ലല്ലോ വെറും രണ്ടു വർഷമല്ലേ പെട്ടന്ന് പോകില്ലേ നീ ഇങ്ങിനെ വിഷമിച്ചാൽ എനിക്കങ്ങിന പെണ്ണേ പോകാൻ പറ്റുക " അവളുടെ മുടിയിഴകിലൂടെ തലോടി ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു
" എനിക്കാരാ ഉള്ളത് ഏട്ടാ നിങ്ങള്‌പോയ ഞാൻ എങ്ങിനാ അതുവരെ പിടിച്ചു നില്ക്ക..." എന്റെ മടിയിൽ തലവച്ചു കിടന്നുകൊണ്ട് അവൾ ചോദിച്ചു അപ്പോയും അവൾ എന്നെ മുറുക്കെ പിടിച്ചിരുന്നു
കുറെ കരഞ്ഞു തളര്ന്നു എന്റെ മടിയിൽ ഉറങ്ങിപ്പോയ അവളെ മാറ്റി ഞാൻ അലമാരയിൽ നിന്നും ഒരു സിഗരറ്റ് എടുക്കാൻ പോയി .... സിഗരറ്റു എടുക്കുമ്പോളാണ് അതിനടുത്തായി ഞാൻ ഇന്നലെ അഴിച്ചിട്ട ഷർട്ട്‌ കണ്ടത്... അവൾക് ഏറ്റവും പ്രിയപ്പെട്ട ഷർട്ട്‌ ആ ഷർട്ട്‌ കഴിഞ്ഞ ദിവസം ഇടുമ്പോൾ അവൾ പറഞ്ഞത് എന്റെ മനസിലേക്ക് വന്നു "നിങ്ങളു പോകുമ്പോൾ ഈ ഷർട്ട്‌ ഞാൻ തരില്ല നിങ്ങളു അഴിച്ചിട്ട അതേ പോലെ നിങ്ങളുടെ മണം എന്നും ആ ഷർട്ടിൽ ഉണ്ടാകും നിങ്ങളു വരുന്നവരെ എനിക്ക് നെഞ്ചോടു ചേർത്തു കിടക്കാൻ എനിക്കാ ഷർട്ട്‌ വേണം " എല്ലാം കൂടെ എനിക്ക് സഹിക്കാൻ പറ്റാത്ത അവസ്ഥ ഇത്രയും സ്നേഹനിധിയായ ഭാര്യയെയും കുടുംബത്തെയും വിട്ടു രണ്ടു വർഷം തള്ളിനീക്കേണ്ടത് എങ്ങിനെയെന്ന് ആലോചിച്ചു ആ സീറോ ബൾബിന്റെ ചെറിയ വെളിച്ചത്തിൽ അവളുടെ കരഞ്ഞു തളർന്ന മുഖം നോകി ഞാൻ ഇരുന്നു ...... നാളെ എന്റെ പെണ്ണിനേയും കുടുംബത്തെയും വിട്ടുപോകുന്നതിനെ കുറിച്ചോർത്തു കണ്ണീരുപൊഴിച്ചുകൊണ്ട്..............
മൊകേരികാരൻ

ഭാര്യ ഒരു വരം.

Image may contain: one or more people, people sitting and closeup

സമയം രാത്രി ഒൻപതുകഴിഞ്ഞിരുന്നു............ യാത്രയിൽ ഉടനീളം എന്റെ ചിന്ത മുഴുവൻ ഞാൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നായിരുന്നു ....... വീട്ടിൽനിന്നു കാറിൽ കേറിയതുമുതൽ ഞങ്ങൾക്കിടയിൽ സംസാരമില്ല ഇടയ്ക്ക് ഉറക്കം ഞെട്ടുന്ന മോളുടെ കരച്ചിൽ മാത്രം ഞങ്ങൾകിടയിലുള്ള നിശബ്ദതയുടെ ഭാരം കുറയ്ക്കുന്നു...........
അച്ചുവിന്റെ വീടിന്റെ മുന്നിൽ വണ്ടി നിന്നതും കുഞ്ഞിനേയും കൊണ്ടു അവളിറങ്ങാനുള്ള ശ്രമത്തിനിടയിൽ അവളെന്നെ ഒന്ന് നോക്കി ..... ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു എനിക്കവളുടെ മുഖത്തു നോക്കാനുള്ള ദൈര്യമില്ല ഞാൻ മുഖം തിരിച്ചു.....
" അഭി കേറുന്നില്ലേ വീട്ടിലേക്കു "
" ഇല്ലാ രാത്രിയായില്ലേ പിന്നെയൊരിക്കലാകാം "
" ഉം..... "
" ഞാനിറങ്ങുന്നു അഭി .... ഞാൻ കാരണം അഭിയുടെ ജീവിതം ഒന്നുമല്ലാതായി ല്ലേ ? എനിക്കെന്തു ചെയ്യാൻ പറ്റും ദൈവം തരുന്നതല്ലേ എല്ലാം "
" നിന്നോട് ഇഷ്ടക്കുറവുണ്ടായിട്ടല്ല
എന്റെ കൈയിൽ പൈസയുടെ കുറച്ചു പ്രശ്നം അതൊന്ന് തീരുന്നത് വരെ ... ഞാൻ വന്നുനിന്നെ കൊണ്ടുപോയ്ക്കോളാം നിന്റെ കാര്യത്തിൽ നിന്റെ അച്ഛനും ചില ഉത്തരവാദിത്തമില്ലേ കുറച്ചു നാൾ നിന്റെ നിന്റെ അച്ഛൻ നോക്കട്ടേ " ഞാനവളുടെ മുഖത്തു നോകാതെ പറഞ്ഞു നിർത്തി
അവളെയും ഇറക്കി തിരിച്ചുവരുമ്പോൾ മനസുനിറയെ ഞങ്ങളുടെ വിവാഹം കഴിഞ്ഞമുതലുള്ള കാര്യങ്ങൾ ആയിരുന്നു മുന്നുവർഷത്തിനിടയിൽ ഞങ്ങൾക്കിടയിൽ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല നാലുമാസം മുന്നെയാണ് അവൾക്ക് രക്തം ശർദിച്ചത് ഡോക്ടറെ കണ്ടപ്പോളാണ് ആ വിവരം അറിഞ്ഞത് അച്ചുവിന്റെ ഹാർട്ടിന് ദ്വാരം വീണിരിക്കുന്നു ...... അറിഞ്ഞത് മുതൽ അവളെ കൊണ്ടുപോകാത്ത ഹോസ്പിറ്റലിൽ ഇല്ലാ എന്റെ ബാങ്ക് ബാലന്സിന്റെ മുക്കാൽ ശതമാനവും അവൾക്കു വേണ്ടി ചിലവാക്കി ..... ഞാൻ മാത്രം നോക്കിയാൽ പോരല്ലോ അവളുടെ അച്ഛനും എന്നെ പോലെ തന്നെ മകളോടുള്ള കടമയില്ലേ .. ഒരു ബാങ്ക് ഉദ്ധ്യോഗസ്ഥനല്ലേ അയാൾ മകളെ കുറച്ചു നാൾ അയാളും നോക്കട്ടേ അപ്പോയെക്കും എന്റെ പൈസയുടെ ടൈറ്റ് ഒന്ന് കുറയ്കയും ചെയ്യും ....... ഇന്നു ഞാൻ ചെയ്തതിൽ തെറ്റൊന്നുമില്ലെന്നു മനസ്സിൽ പറഞ്ഞു കാറ് നേരെ വറീത്ചേട്ടന്റെ തട്ടുകടയിലേക്ക് തിരിച്ചു ........
ഞാൻ ചെല്ലുമ്പോൾ വറീതിച്ചേട്ടൻ കട അടയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ..... തട്ടുകട വീടിനു തൊട്ടുമുന്നിൽ തന്നെയായതു കൊണ്ടു രാത്രി പന്ത്രണ്ടുമണിവരെയൊക്കെ മുപ്പര് കടതുറക്കും......... ഇടയ്ക്ക് കൂട്ടുകാരുമൊത്ത് ഇച്ചിരി വീശാനൊക്കെ വറീതേട്ടന്റെ കടയെയാണ് ഞങ്ങൾ ആശ്രയിക്കാറ് ..... ഇന്നലെ ഗൾഫിൽനിന്നും കുട്ടുകാരൻ വന്നപ്പോൾ ഒരു കുപ്പികൊണ്ടുവന്നിരുന്നു ഞാൻ അതുമെടുത്തു വറീതേട്ടന്റെ കടയിലേക്ക് കഴറി .....
" ഇതെന്താ അഭി ഈ സമയത്ത് " എന്നെ കണ്ടതും ചായയുടെ സമാപർ തുടയ്ക്കുന്നത് നിർത്തി എന്നെ നോകി ചോദിച്ചു
" ഒന്നുമില്ല വറീതേട്ട എനിക്ക് കുറച്ചു സംസാരികണം നിങ്ങളോട് അതിന് ആദ്യം രണ്ടു പെഗ്ഗ് അകത്തുചെല്ലണം "
" നീ വാ കേറിയിരിക്ക് " വറീതേട്ടൻ എന്നെ കടയുടെ ഉള്ളിൽ കഴറ്റി ഷട്ടർ പകുതിതാഴ്ത്തി ... ഒരു ഗ്ളാസും സോഡയും മേശയ്ക്കുമുകളിൽ വച്ചു മൂന്നു പെഗ്ഗ് ഉള്ളിൽ ചെന്നപ്പോഴാണ് എനിക്ക് വറീതേട്ടനോട് കാര്യങ്ങൾ പറയാൻ സാധിച്ചത് എല്ലാം മൂളികേട്ട അദ്ദേഹം എനിക്ക് ഒരു മറുപടിപോലും തന്നില്ല ഇയാളോടാണോ ഞാനിതൊക്കെ പറഞ്ഞതെന്ന് ഞാൻ ചിന്തിച്ചുപോയി........ രണ്ടു പെഗ്ഗുകുടെ അകത്താകുമ്പോയേക്കു അദ്ദേഹം കട മൂടാനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നു.........
" അഭി എന്തായാലും സമയം ഇത്രയായില്ലേ ഒന്നെന്റെ വീട്ടിൽ കേറിയിട്ടു പോകാം " വറീതേട്ടൻ കട മൂടി എന്നെനോക്കി പറഞ്ഞു ആദ്യം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അയാളുടെ നിർബന്ധത്തിനു മുന്നിൽ പോകാതിരിക്കാൻ പറ്റിയില്ല കടയുടെ തൊട്ടുപിന്നിൽ തന്നെയായതിനാൽ വേഗം ഇറങ്ങാം എന്ന് മനസ്സിൽ കണക്കുകൂട്ടി ഞാൻ അയാൾക്കൊപ്പം വീട്ടിലേക്കു നടന്നു
എന്നെ വാതിൽക്കൽ ഇരുത്തി വീട്ടിനുള്ളിലേക്ക് കയറിപ്പോയ വറീതേട്ടന്റെ ശബ്ദമൊന്നും കേൾക്കാനില്ല.......
" അഭി ഉള്ളിലേക്ക് കയറിവരു നീ എന്റെ മേരിയെ കണ്ടിട്ടില്ലാലോ " കുറച്ചുനേരത്തെ കാത്തിരിപ്പിന് വിരാമമിട്ട് വറീതേട്ടൻ അകത്തുനിന്നും നിന്നും വിളിച്ചു പറഞ്ഞു..... അകത്തു കയറി ലൈറ്റ് തെളിഞ്ഞ് നില്കുന്ന മുറിയിലേക്ക് ഞാൻ നടന്നു ..... നാല്പത്തിയഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ കട്ടിലിൽ കിടക്കുന്നു വറീതേട്ടൻ അവർക്കു ഭക്ഷണം സ്പുണിലാക്കി കോരിക്കൊടുക്കുന്നു എന്നെ കണ്ടതും അവരൊന്നു ചിരിച്ചു
" അഭി ഇതാണെന്റെ ഇരുപത്തിയെട്ടുവർഷത്തെ സമ്പാദ്യം..... ലോകത്ത് ഒരുപൊന്നിനും പണത്തിനും എനിക്ക് മുന്നിൽ വിലമതിക്കാനാകാത്ത എന്റെ മേരിക്കൊച്ചു " കോരിനൽകിയ ഭക്ഷണം ഒലിച്ചിറങ്ങുന്നത് ടൗവ്വൽ കൊണ്ടു തുടച്ചുകൊണ്ട് വറീതേട്ടൻ പറഞ്ഞു
" എന്താണ്‌ വറീതേട്ട ചേച്ചിക്ക് പറ്റിയത് " എനിക്ക് ചോദിക്കാതിരിക്കാൻ സാധിച്ചില്ല എന്നെ നോകി മേരിചേച്ചിക്ക് ഭക്ഷണം കൊടുത്തുകൊണ്ട് വറീതേട്ടൻ പറഞ്ഞു
" ഹ ഹ ഹ ഇവളെ ഞങ്ങളുടെ കല്യാണത്തിന്റെ അന്നാണ് എന്നെ കാണുന്നെ അന്ന് പ്രേമിക്കാനൊന്നും ഇവൾക്ക് സമയം കിട്ടിയില്ല പിന്നേ കല്യാണം കഴിഞ്ഞപ്പോൾ ഇവൾ എന്നെ ശരിക്കുമങ്ങട്ട് പ്രണയിച്ചു പ്രണയത്തിന്റെ മധുരം കൂടി കൂടി അവസാനം ഷുഗറു വന്നു അങ്ങിനേ എന്റെ മേരിക്കൊച്ചിന്റെ രണ്ടു കാലും ഇടവിട്ട്‌ മുറിക്കേണ്ടി വന്നു " ചിരിച്ചുകൊണ്ടാണ് പറഞ്ഞുതുടങ്ങിയതെങ്കിലും അവസാനം അദ്ദേഹത്തിന്റെ വാക്കുകൾ പതറുന്നുണ്ടായിരുന്നു
" എന്റെ മേരി കൊച്ചിന് കാലില്ലെങ്കിലെന്തു ഇവൾക്ക്കാലായി ഞാനില്ലേ ല്ലേ എന്റെ മേരിക്കൊച്ചേ " മുഖത്തു ചിരിവരുത്തി വറീതേട്ടൻ അത് പറയുമ്പോൾ മേരിചേച്ചിയുടെ കണ്ണുകളിൽ ഒരു ആത്മവിശ്വാസത്തിന്റെ രണ്ടു ക്കണ്ണുനീർ പൊഴിഞ്ഞിരുന്നു
മേരിചേച്ചിയുടെ ദേഹം മൂടിയിരുന്ന പുതപ്പ് വറീതേട്ടൻ മാറ്റിവിരിക്കുമ്പോൾ ഞാൻ കണ്ടു തുടയിൽ നിന്നും താഴോട്ട് ഇല്ലാത്ത രണ്ടു കാലുകൾ
" ഞാൻ അഭിയെ പറഞ്ഞുവിട്ടിട്ടുവരാം ട്ടോ മേരിയെ ... എന്റെ കൊച്ചുറങ്ങിക്കോ മേരിചേച്ചിക്ക് നെറ്റിയിൽ ഒരു ചുംബനം നൽകികൊണ്ട് വറീതേട്ടൻ പറഞ്ഞു
വറീതേട്ടന് തലയാട്ടി മറുപടികൊടുക്കുന്നതോടൊപ്പം എനിക്ക് ചിരിയിലൂടെ യാത്രയയപ്പും നൽകി മേരിചേച്ചി
പുറത്തേക്കിറങ്ങിയ വറീതേട്ടൻ അരയിൽ നിന്നും ഒരു ബീഡി എടുത്തു തിരികൊളുത്തി ആഞ്ഞാഞ്ഞു മൂന്നാലുപുക എടുത്തുവിട്ടു എന്നിട്ട് എന്നെനോക്കി ........ എനിക്കറിയാമായിരുന്നു വറീതേട്ടന്റെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിലാണ് മുറിവേല്പിക്കുന്നതെന്ന് അകത്തെ മുറിയിൽ നിൽകുമ്പോൾ ഓരോ നിമിഷവും അച്ചുവിന്റെ മുഖം മിന്നിമാഞ്ഞുകൊണ്ടിരുന്നുന്നിരുന്നു എന്റെ ഉള്ളിൽ...... അദ്ദേഹം വീണ്ടും പറഞ്ഞു തുടങ്ങി.
" അഭി താലി എന്നാൽ ഒരുറപ്പാണ് മരണം വരെ സംരക്ഷിച്ചോളാം എന്നുള്ള ഉറപ്പു ആ ഉറപ്പിലാണ് ഒരു പെണ്ണ് പുരുഷനു മുന്നിൽ തലകുനിക്കുന്നത് ഇരുപത്തിയെട്ടു വർഷം മുന്നേ ആ ഉറപ്പിൽ ഞാൻ കെട്ടികൊണ്ടുവന്നതാ എന്റെ മേരിയെ അന്നുമുതലുള്ള എന്റെ മുഴുവൻ സന്ദോഷവുമാണെടാ ആ അകത്തു ചലിക്കാൻ വയ്യാതെ കിടക്കുന്നത് " അദ്ധേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു കൈകൊണ്ടു കണ്ണുതുടച്ചു അദ്ദേഹം തുടർന്നു
" രണ്ടു പെണ്മക്കൾ ഉണ്ടെങ്കിലും കെട്ടിച്ചുവിട്ടതിനു ശേഷം പേരിനുമാത്രം വന്നുപോകും വീടിനുമുന്നിൽ തന്നെ കടയിട്ടത് എനിക്കവളെ ഓരോനിമിഷത്തിലും കാണാനും അവളുടെ കാര്യങ്ങൾ നോക്കാനുമാണ്
അഭി... നമ്മളെ സ്നേഹിക്കുന്ന അച്ഛനമ്മമാർ ഒരിക്കൽ നമ്മളെ വിട്ടുപോകും നമ്മൾ സ്നേഹിക്കുന്ന മക്കൾ അവരും അവരുടെ ജീവിതം നോക്കി പോകും നമുക്കൊക്കെ ജീവിതാവസാനം വരെ കൂട്ടായി നമ്മുടെ ഭാര്യയെ കാണു " അദ്ദേഹത്തിന്റെ ഓരോവാക്കും ഞാൻ വിതുമ്പികൊണ്ടായിരുന്ന് കേട്ടിരുന്നത് എനികെന്റെ കണ്ണുനീരിനെ നിയന്ധ്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല
.... മുണ്ടിന്റെ കോന്തല കൊണ്ടു കണ്ണുതുടച്ചു അദ്ദേഹം തുടർന്നു
" എനികിപ്പോ ഒറ്റ പ്രാർത്ഥനയെ ഉള്ള് അഭി എന്റെ അവസാനം വരെ ആാാാാ അകത്തുകിടക്കുന്ന എന്റെ മേരിയുടെ ചിരി അത് കണ്ടോണ്ടിരിക്കണെന്നു മാത്രം....... ഞങ്ങളുടെ സന്ദോഷം അവളുടെ കാലുകളുടെ രൂപത്തിൽ ദൈവം തട്ടിപ്പറിച്ചതു പോലെ അവളെയും എന്നിൽ നിന്ന് തട്ടിപ്പറിക്കുമോ എന്ന് ഓരോ നിമിഷത്തിലും ഓർത്തോർത്തു ഉരുകുകയാണെടാ ഞാൻ " വറീതേട്ടൻ അത് പറഞ്ഞുതീരലും പൊട്ടിക്കരിച്ചലും ഒപ്പരമായിരുന്നു അദ്ദേഹത്തെ എങ്ങിനെ ആശ്വസിപ്പിക്കണം എന്നറിയാതെ നിറഞ്ഞുതുളുമ്പുന്ന കണ്ണീരുമായി പകച്ചുനിൽകാനെ എനിക്ക് കഴിഞ്ഞുള്ളൂ ..... കുറച്ചുനേരത്തെ കരച്ചിലിന് ശേഷം എന്നെ നോക്കി അദ്ദേഹം പറഞ്ഞു
" നീ കെട്ടിയ താലിയോട് വഞ്ചന കാണിക്കാതെ പോയി വിളിച്ചോണ്ട് വാടാ നിന്റെ ഭാര്യയെ അവളുടെ അച്ഛന്റെ അവസ്ഥ രണ്ടുപെൺമക്കളെ കെട്ടിച്ചുവിട്ട എനിക്ക് ഊഹിക്കാവുന്നതേ ഉള്ള് .... അവസാനം വരെ നോക്കിക്കോണം എന്നുപറഞ്ഞാടാ ഒരച്ഛൻ മകളെ ഒരുത്തനു കൈപിടിച്ചുകൊടുക്കുന്നത് ... ചെല്ലടാ പോയി കുട്ടികൊണ്ടുവാ "
"എനിക്കെല്ലാം മനസിലായി ഏട്ടാ ഞാൻ ചെയ്ത തെറ്റിന്റെ വലുപ്പം അതെന്നെ ഉണർത്താൻ വേണ്ടിയാകണം ദൈവം നിങ്ങട രൂപത്തിൽ എന്റെ മുന്നിൽ വന്നത് "വറീതേട്ടന്റെ തോളിൽ ചാരി കരഞ്ഞുകൊണ്ട് ഞാൻ പറഞ്ഞുകൊണ്ടിരുന്നു " എന്റെ കാറും വീടും എല്ലാം വിറ്റാണെങ്കിലും ഞാനവളെ തിരിച്ചുപിടിക്കും എനിക്കവളെ എന്റെ അച്ചുവിനെ കാണണം ഞാൻ ... ഞാൻ പൊയ്കോട്ടേ വറീതേട്ട " എന്റെ ചുമലിൽ പുഞ്ചിരിയോടെ തട്ടി എന്നെ യാത്രയാകുമ്പോൾ മനസ്സിൽ ഒരായിരം നന്ദിപറയുന്നുണ്ടായിരുന്നു ആ മനുഷ്യനോട്

മൊകേരികാരൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo