Slider

ജീവദാനം

0
Image may contain: 1 person, selfie and closeup

കുളിക്കാനായി പോയ അമ്മയുടെ നിലവിളി കേട്ടാണ് ഞാൻ കുളിമുറിയിലേക്ക് പാഞ്ഞെത്തിയത് അവിടെ കണ്ടാ കാഴ്ച്ച എന്റെ കണ്ണുകളെ പേടിപ്പിക്കുന്നതായിരുന്നു അമ്മ കുളിമുറിയിൽ കാലുതെറ്റിവീണു തലപൊട്ടി രക്തത്തിൽ കുളിച്ചു കിടക്കുന്നു ഒരുനിമിഷം പകച്ചുനിന്നു ഞാൻ സ്വബോധം വീണ്ടെടുത്തു അമ്മയുടെ അരികിലേക്ക് ഓടിവീണു തലയ്ക്കുചുറ്റും ചോര തളം കെട്ടിക്കിടക്കുന്നു വീഴ്ചയുടെ ആഘാതത്തിൽ ബോധം മറഞ്ഞ അമ്മയെ കോരിയെടുത്ത് നിലവിളിച്ചുകൊണ്ട് ഞാൻ പുറത്തേക്ക് ഓടി ഭാര്യയെ കാറിൽ കഴറ്റി അവളുടെ മടിയിൽ അമ്മയെ കിടത്തി തലയിൽ തോർത്തുകൊണ്ട് വരിഞ്ഞുകെട്ടി ഞാൻ പറക്കുകയായിരുന്നു ഹോസ്പിറ്റലിലേക്ക് ...... എന്റെ കൈ ഒന്നുമുറിഞ്ഞാൽ നിലവിളിച്ചു ആളെകൂട്ടുന്ന അമ്മയാണ് എന്റെ മുന്നിൽ ചോരയിൽ കുളിച്ചു കിടക്കുന്നത്.... എനിക്ക് എന്റെ കണ്ണുകളെ നിയന്ദ്രിക്കാൻ കഴിഞ്ഞില്ല അല്ലെങ്കിലും ബന്ധങ്ങൾ കണ്മുന്നിൽ പിടയുന്നത് കാണുമ്പോയെ സ്നേഹത്തിന്റെ വില കണ്ണുകളിൽ തെളിയു...... നിമിഷങ്ങൾ കൊണ്ടുഞ്ഞാൻ സിറ്റി ഹോസ്പിറ്റലിൽ പറന്നെത്തി അമ്മയെ കോരിയെടുത്ത് ഒരലർച്ചയായിരുന്നു ചോരയൊഴുക്കി അമ്മയെയും കൊണ്ടു വരുന്നത് കണ്ടതും സെക്യൂരിറ്റി സ്ട്രെക്ച്ചറും കൊണ്ടു വന്നു അമ്മയെ അതിൽ കിടത്തി കാഷ്യാലിറ്റിയിലേക്ക് വേഗത്തിൽ നീങ്ങി........... അമ്മയെ ഉള്ളിലേക്ക് കൊണ്ടുപോയ നിമിഷം തൊട്ടു ആധിയോടെ ഞാൻ തലങ്ങും വിലങ്ങും നടക്കുകയായിരുന്നു അവളാണെങ്കിൽ തലകുമ്പിട്ടു അമ്മയുടെ ചോരനിറഞ്ഞ സാരിത്തുമ്പ് കൂട്ടിപ്പിടിച്ചു വിതുമ്പുന്നു ഡോക്ടർമാരും നേഴ്‌സുമാരും വന്നും പോയും കൊണ്ടിരുന്നതല്ലാതെ എനിക്ക് ഒരു മറുപടി ആരും തന്നില്ല കുറച്ചു സമയത്തിനു ശേഷമാണു ഒരു ഭൂമിയിലെ മാലാഖ എന്റെ അരികിലേക്ക് വന്നത് .....
" നിങ്ങളു പേടിക്കുകയൊന്നും വേണ്ടാ അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല എമർജൻസി ആയി ഈ ഷീട്ടിലെ മരുന്നുകൾ വാങ്ങിച്ചു വേഗം വരു " അവരു പറഞ്ഞ വാക്കുകൾ എനിക്ക് ഇത്തിരി ആശ്വാസം തന്നെങ്കിലും ആ ശീട്ടുവാങ്ങി ഞാൻ ഓടുകയായിരുന്നു താഴെ മെഡിക്കൽ ഷോപ്പിലേക്ക് അതിനിടയിൽ എതിരെ നടന്നുവന്നിരുന്ന ഒരാൾ എന്റെ ദേഹത്ത് വന്നിടിച്ചു എന്റെ കൈയ്യിൽ നിന്നും മരുന്നിന്റെ ശീട്ട് താഴെപോയി ആരുടെ ഭാഗത്താണ് തെറ്റെന്നു എനിക്ക് നോക്കാൻ സമയമില്ലായിരുന്നു ശീട്ട് എടുക്കുന്നതിനിടയിൽ എന്തോക്കയോ തെറി ഞാൻ അയാളെ വിളിച്ചു
" തനിക്കെന്താടോ കണ്ണുകാണുലെ " ഞാൻ ശീട്ട് എടുത്തു തിരിഞ്ഞുനിന്നു അയാളോട് ചോദിച്ചു അയാളൊന്നു ചിരിക്കുകമാത്രം ചെയ്തു കുറച്ചുടെ അയാളെ പറയണമെന്നുണ്ടായിരുന്നു അമ്മയെ ഓർത്തപ്പോൾ ഞാൻ തിരിഞ്ഞു നടന്നു മരുന്നു വാങ്ങി തിരിച്ചുവന്നു നഴ്സിനെ ഏല്പിച്ചു അപ്പോയാണ് അവർ ആ കാര്യം പറഞ്ഞത് അമ്മയെ ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റണം അർജന്റ് ഓപ്പറേഷൻ വേണം എന്ന് കുടാതെ Aനെഗറ്റീവ് ബ്ലഡ്‌ എമാർജൻസിയായി കുറച്ചു വേണമെന്നും പറഞ്ഞു അവരു തന്ന ഫോമിൽ ഒപ്പിട്ടുനൽകി ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ഞങ്ങൾക്ക് പരിചയമുള്ള പലരെയും വിളിച്ചുനോക്കിയെങ്കിലും A നെഗറ്റീവ് ഉള്ളവർ ഇല്ലാ എന്ന മറുപടിയാണ്‌ പലരിൽ നിന്നും കേട്ടത് എന്തു ചെയ്യുമെന്നു അറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഡോക്ടർ എന്റെ അരികിലേക്ക് വന്നത്
" ഡോക്ടർ പലരെയും വിളിച്ചു നോക്കി A നെഗറ്റിവ് ബ്ലഡ്‌ കിട്ടിയില്ല സാറിന്റെ അറിവിൽ എവിടെയെങ്കിലും ഉണ്ടോ ? " ഞാൻ ദയനീയമായി ചോദിച്ചു ഒന്ന് ചിരിച്ചുകൊണ്ട് ഡോക്ടർ എന്റെ ചുമലിൽ കൈവച്ചു
"പേടിക്കണ്ടെടോ ബ്ലഡ്‌ കിട്ടി ഇവിടെ അത്യാവശ്യ ഘട്ടങ്ങളിൽ രക്തദാനത്തിന് വരുന്ന ഒരാളുണ്ട് അയാളുടെ ബ്ലഡ്‌ ഗ്രുപ്പ് തന്നയാണ് നിങ്ങളുടെ അമ്മയുടേതും പിന്നേ മതിയാകാത്ത അവസരത്തിൽ അയാള്ത്തന്നെ പലരെയും വിളിച്ചു ഇവിടെ എത്തിക്കും അതറിയാവുന്നത് കൊണ്ടു ഞാൻ ആവിശ്യം അറിഞ്ഞപോയെ അയാളെ വിളിച്ചിരുന്നു അയാൾ ആ മുറിയിലുണ്ട് വേണമെങ്കിൽ ഒരു നന്ദി പറഞ്ഞേക്ക് " ഡോക്ടർ പറഞ്ഞ വാക്കുകൾ കുളിര്മഴപോലെയാണ് എന്റെ കാതുകൾ കേട്ടത് ഇനി ഒന്നും പേടിക്കാനില്ല എന്ന് പറഞ്ഞു ഡോക്ടർ പോയപ്പോൾ മനസിന്‌ എന്തന്നില്ലാത്ത സന്ദോഷം ആ ആവിശ്യഘട്ടത്തിൽ രക്തം നല്കുന്ന വലിയ മനുഷ്യനോട് ഒരു നന്ദി പറയാൻ ഡോക്ടർ കാണിച്ച മുറിയിലേക്ക് ഞാൻ നടന്നു ......... മുറിയിലേക്ക് കഴറിയ എനിക്ക് അവിടെ രക്തം നൽകിക്കൊണ്ടിരിക്കുന്ന ആളെ കണ്ടപ്പോൾ ഞെട്ടലാണ് ഉണ്ടായത് ഞാൻ കുറെമുന്നേ തെറിവിളിച്ച ആ മനുഷ്യൻ എനിക്ക് എന്നോട് തന്നെ വെറുപ്പുതോന്നിയ നിമിഷം ആയിരുന്നു അത്....... എന്റെ അമ്മയ്ക്ക് രക്തം നൽകാനായിരുന്നു അയാൾ ഓടി വന്നത് അയാളെ തട്ടിയതും ഞാൻ തന്നെ എനിക്കയാളുടെ മുഖത്തു നോക്കാൻ കഴിഞ്ഞില്ല .. എന്റെ നിൽപു കണ്ടപ്പോൾ അയാളാണ് സംസാരിച്ചുതുടങ്ങിയത്
"നിങ്ങളുടെ അമ്മയ്ക്കായിരുന്നോ അപകടം പറ്റിയത് "
" അതേ ചേട്ടാ അമ്മ അവിടെ കിടന്നപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല ആ സമയത്ത് അങ്ങിനെ നടന്നപ്പോൾ എനിക്കെന്നെ നിയന്ദ്രിക്കാൻ കഴിഞ്ഞില്ല അതാണ്‌ അങ്ങിനെയൊക്കെ...." ഞാനയാളുടെ മുഖത്തു നോകാതെ കൈപിടിച്ച് കൊണ്ടു പറഞ്ഞു ... അയാളെന്നെ നോക്കി ഒന്നുചിരിച്ചു
" അതൊന്നും സരമില്ലടോ എനിക്ക് മനസിലാകും ആ സമയത്തെ മാനസികാവസ്ഥ കാരണം ഞാനും അനുഭവിച്ചതാണീ അവസ്ഥ " അയാളൊരു നെടുവീർപ്പിട്ടുകൊണ്ടു തുടർന്നു
" എന്റെ അമ്മ വർഷങ്ങൾക്കു മുൻപേ ഇതേ ഹോസ്പിറ്റലിൽ കിടന്നാണ് മരിച്ചത് ഏണി പടിയിൽനിന്നും വീണു രകതം വാർന്നു അമ്മയെ ഇവിടെ കൊണ്ടുവന്നു രക്തം ധാരാളം പോയതിനാൽ അമ്മയ്ക്ക് രക്തത്തിന്റെ ആവിശ്യം ഉണ്ടായിരുന്നു ആ കാലത്ത് ഇന്നത്തെപോലെ ബ്ലഡ്‌ ഡോണെഷനൊന്നും ഇല്ലാത്തതിനാൽ പലരുടെ മുന്നിലും ഞാൻ യാചിച്ചിട്ടും ആരും തയ്യാറായില്ല അവസാനം എന്റെ അമ്മ രക്തം വാർന്നു ഇവിടെ കിടന്നു മരിച്ചു " അയാളത് പറഞ്ഞു നിർത്തുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു
" അതിനു ശേഷം എല്ലാ സമയവും ഞാൻ രക്തദാനം നടത്തും പിന്നേ എനിക്ക് പരിചയമുള്ളവർ ആവിശ്യഘട്ടത്തിൽ വിളിച്ചു വരുത്തി രക്തം കൊടുപ്പിക്കും " അയളതുപറയുമ്പോൾ നേരത്തെ നിറഞ്ഞകണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു അമ്മയുടെ ഓർമയ്ക്കുമുന്നിൽ മറ്റൊരാൾക്കും ആ ഗതി വരരുതെന്നു ആഗ്രഹിച്ചു ജീവിക്കുന്ന അയാളുടെ മനസിന്‌ മുന്നിൽ ഞാൻ നമിച്ചുപോയി എനിക്ക് ചെയ്ത ഉപകാരത്തിനു പ്രത്യുപകാരമായി ഞാനെന്താണ് ചെയ്യേണ്ടത് എന്ന് ചോതിച്ചപോൾ അയാൾ ചെയ്തത് ഒരു ചെറിയ ബുക്ക്‌ എന്റെ നേരെ നീട്ടുകയാണ് അത് വാങ്ങി തുറന്നുനോകുമ്പോൾ പലരുടെയും പേരുകളും മൊബൈൽനമ്പരും അവസാനം ബ്ലഡ്‌ ഗ്രുപും ബുക്കിൽ നോക്കിനിൽകുന്ന എന്നെ നോക്കി അയാൾപറഞ്ഞു
" പറ്റുമെങ്കിൽ ഇതിൽ നിങ്ങളുടെ പേരും നമ്പരും ബ്ലഡ്‌ ഗ്രുപും എഴുതുക ആവിശ്യഘട്ടം വരുമ്പോൾ ഞാൻ വിളിക്കും വന്നുസഹായിക്കുക " നിറഞ്ഞമനസോടെ അയാളുടെ വാക്കുകൾ കേട്ട് എന്റെ പേരും നമ്പരും ബ്ലഡ്‌ ഗ്രുപും എഴുതി ബുക്ക്‌ അയാൾക്ക്‌ നൽകി മനസിലൊരു സല്യൂട്ടും അടിച്ചു ആ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ മനസ് പറയുന്നുണ്ടായിരുന്നു "രക്തദാനം മഹാദാനം "
മൊകേരികാരൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo