ഒരു ജീവൻമരണ പോരാട്ടത്തിന്റെ സ്മരണ
ഞാനും എന്റെ ചങ്ക് ചങ്ങായിയും കൂടെ അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിനു പോയി ഗാനമേളയൊക്കെ കഴിഞ്ഞ് വീട്ടിലേക്കുള്ള തിരിച്ച് പോക്കാണ് സംന്ദർഭം .....
"മച്ചാനെ നല്ല ഇരുടാണല്ലോ നമുക്ക് അനിലേട്ടന്റെ കടയിൽ നിന്ന് ഒരു മെഴുകുതിരി മേടിച്ച് പോകാം. വെളിച്ചമില്ലാതെ ഇടവഴിക്കൂടെ പോകണ്ട നിറയെ പാമ്പുള്ള വഴിയല്ലെ " അവനതു പറഞ്ഞപ്പോൾ എനിക്കും അതാണ് നല്ലതെന്ന് തോന്നി. ഞാൻ തൊട്ടടുത്തുള്ള അനിലേട്ടന്റ കടയിൽ പോയി മെഴുകുതിരി മേടിച്ചു അതും തെളിച്ചു ഞങ്ങൾ നടക്കാൻ തുടങ്ങി. വീട്ടിലേക്കുള്ള വഴി ഒരു ഹോട്ടലിനു ഇടയിലൂടെയാണ് ട്ടോ ..... ഹോട്ടലിനെ പരാമർശിക്കാൻ വ്യകതമായ കാരണമുണ്ട് അവസാനം മനസിലാകും ...അങ്ങിനെ ഞങ്ങൾ മെഴുകുതിരിയും കത്തിച്ച് സൊളളടിച്ച് നടക്കുകയാണ് .....
'ഡ നീ ഗാനമേളക്ക് വന്ന ആശയെ ശ്രദ്ദിച്ചിരുന്നോ അവൾ എന്നെ ഇടക്ക് നോക്കുന്നുണ്ടായിരുന്നു നീ നോക്കിക്കോ മോനെ അവളെ ഞാൻ വളക്കും ,, നടത്തത്തിനിടയിൽ ഞാൻ അവനെ നോക്കി പറഞ്ഞു
'ഡ ഈച്ചാണ്ടി അവളെ ഞാൻ നോക്കി വച്ചത ഇടക്ക് കഴറി പണി തരല്ലെ ട്ടാ '
അങ്ങിനെ പലതും സംസാരിച്ച് ഞങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോ പെട്ടന്ന് ഞങ്ങൾ ഇടിവെട്ടിയ പോലെ നിന്നു എന്താ സംഭവം...... മുന്നിലൊരു 'പട്ടി' പട്ടീന്ന് പറഞ്ഞ ഹിന്ദി സിനിമയിലെ ജോൺ എബ്രഹാമിനെ പോലെ ചുമലിൽ നിറയെ മസിൽ പെരുപ്പിച്ച ഒരു കൂറ്റൻ പട്ടി ..... അത് ഞങ്ങളെ നോക്കി ചിക്കൻ 65 കിട്ടിയത് പോലെ നാവു പുറത്തിട്ട് മുരളുന്നു ...... ഞങ്ങൾ നിന്ന് വിറക്കാൻ തുടങ്ങി കുതിരവട്ടം പപ്പു പറഞ്ഞപ്പോലെ ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ അനങ്ങിയ പട്ടി ചാടി വീഴും ഞാൻ വിറച്ചു കൊണ്ട് തല തിരിക്കാതെ ചങ്കിനോട് പറഞ്ഞു
'ഡ നമ്മൾ പെട്ടല്ലോ എനിക്ക് ആകെ വിറക്കുന്നു '
"മിണ്ടാതിരി ഒച്ചയെടുക്കല്ലെ "
"നമുക്ക് ഓടിയാലോ ഡാാ "
"ഓടരുത് ഓടിയ പിന്നാലെ പാഞ്ഞു വന്നു കിടക്കും "
"പിന്നെ എന്തു ചെയ്യുമെട"
നീ മെഴുകുതിരി അതിന്റെ അടുത്തേക്ക് അടുപ്പിക്ക് തീ കണ്ടാൽ അത് ചിലപ്പോ ഓടും അവനത് പറഞ്ഞപ്പോൾ എനിക്കും അത് നല്ലകാര്യമാണെന്ന് തോന്നി എന്നാലും ഒരു ധൈര്യത്തിന് ഒന്നുടെ ഉറപ്പിക്കാൻ ഞാനവനോട് ചോദിച്ചു
അല്ല ഡാാ ശരീരം അനങ്ങിയ പട്ടി കടിക്കുമോ ... പിന്നിൽ നിന്ന് അനക്കമൊന്നുമില്ല ഞാൻ പിന്നേം ചോദിച്ചു ... അനങ്ങിയ കിടക്കുമോ ഡാ ..... അനക്കമില്ല ... ഇനി പേടിച്ച് ബോധം പോയോ ഞാൻ പതുക്കെ തല തിരിച്ചു നോക്കി ....... ദ്രോഹിയുടെ പൊടിപോലും ഇല്ല ... ഷോക്കേറ്റ പോലെ ഞാൻ തരിച്ചുപോയി ഒരനക്കവും ഇല്ലാതെ ഇവനെങ്ങനെ ഓടി ........ പട്ടി എന്നെ ഒന്നു കൊതിയോടെ നോക്കി ജയൻ നടക്കണ പോലെ എന്റെ നേർക്ക് വരികയാണ് എന്തായാലും ഞാൻ പെടും സർവ്വ ശക്തിയുമെടുത്ത് ഞാൻ തിരിഞ്ഞോടി ...പട്ടി പിറകെ തന്നെ വച്ച് പിടിക്കുന്നു ഞാൻ ഓടടാഡാാ ഓട്ടം പേടിച്ചിട്ടാണെ കാലിന്റെ ഞരമ്പൊക്കെ വലിഞ്ഞ് എനിക്ക് ഓടാനും. പറ്റുന്നില്ല പട്ടിയാണെ പി .ടി ഉഷക്ക് പഠിച്ച മാതിരി ജെറ്റ് വരണ പോലെ പിന്നാലെ പിടിക്കുവ ... ഞാൻ ഉസൈൻ ബോൾട്ടിനെ മനസിൽ ധ്യാനിച്ച് മരണ ഓട്ടം ഓടി .... എങ്ങിനെയൊക്കയോ ഓടി ഞാൻ ആദ്യം പറഞ്ഞ ഹോട്ടലിന്റ മുന്നിലെത്തി.അവിടെ രണ്ടു മൂന്ന് പേരു ഉണ്ടായിരുന്നു അവരുടെ മുന്നിലെത്തി ഞാൻ ഓട്ടം നിർത്തി തിരിഞ്ഞു നോക്കി ഭാഗ്യം പട്ടിയെ കാണുന്നില്ല ...... എന്നിട്ടും എനിക്ക് ശ്വാസം നേരയാകാൻ രണ്ടു മിനുറ്റു സമയമെടുത്തു .... അപ്പോഴാണ് എനിക്ക് ചങ്കിനെ ഓർമ്മ വന്നത് ഞാൻ അവിടെ മുഴുവൻ അവനെ തപ്പി കാണുന്നില്ല ... കുറേനേരത്തെ തിരച്ചിലിനിടയിൽ ഞാൻ നോക്കുമ്പോൾ ഹോട്ടലിന്റെ പിന്നിൽ നിന്ന് ഉണക്ക് ഓല കൂട്ടി ചൂട്ടമുണ്ടാക്കുന്നു ആ ദുഷ്ടൻ..... എന്നെ കണ്ടതും ..ലവൻ പറയുവ ... 'മെഴുകുതിരിയുടെ വെളിച്ചമായോണ്ട ഡ ...പട്ടി ഓടാഞ്ഞെ ചൂട്ട കണ്ട ഒടും .. ന്ന് .... .. ഓടിയ പട്ടി കിടക്കുമെന്ന് പറഞ്ഞ് എന്നെ അവിടെ നിർത്തി ഓടിയവന ഇപ്പോ ഈ പറയണെ ...അവന്റെ വാക്കും കേട്ട് ഞാനവിടെ നിന്നിരുന്നേ ഇത് നിങ്ങളോട് പറയാൻ ഞാൻ ഇന്നുണ്ടാകുമായിരുന്നില്ല ...
By
Shebin

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക