അബദ്ധം...
"ചേട്ടാ... ദേ ഈ തുണികൾ ഇങ്ങനെ വാരി വലിച്ചിടല്ലേ എന്റെയും നിങ്ങളുടെയും തുണികൾ ഒരുമിച്ചു കൂട്ടി ഇട്ടേക്കുവാ...ദൈവമേ രണ്ടു ദിവസം ഇവിടില്ലായിരുന്നപ്പോൾ ഈ അലമാരയുടെ കോലം" എന്റെ നല്ല പകുതിയുടെ കുറ്റപ്പെടുത്തൽ കേട്ടുകൊണ്ടാണ് അന്ന് ഉറക്കമുണർന്നത്...നാട്ടിൽ നിന്ന് രാവിലെ ലാൻഡ് ചെയ്‌തതെ ഉള്ളൂചെവി രണ്ടും അമർത്തിയടച് വീണ്ടും ഞാൻ പുതപ്പിനുള്ളിൽ അഭയം പ്രാപിച്ചു....

എന്നാൽ അവൾ വിടാൻ ഭാവമില്ല. ക്ലബ്ബ് എഫ് എമ്മിലെ പെണ്പിള്ളേരെ പോലെ വായിട്ടലച്ചു കൊണ്ട് അലമാരയുടെ ചുവട്ടിൽ കുത്തിയിരിക്കുകയാണ്. ഞാൻ തല ചെറുതായി പൊക്കി നോക്കി ഓൾ വിടാൻ ഭാവമില്ല..ഞാൻ പതിയേ എണീറ്റ് അവളുടെ അടുത്തേയ്ക്ക് ചെന്നു എന്നിട്ട് അല്പം സ്നേഹത്തോടെ പറഞ്ഞു " എന്റെ പൊന്നു എനിക്കിന്ന് ബെഡ് കോഫി തന്നില്ല.."
താരകന്റെ തലയറുക്കാൻ വരുന്ന ഭദ്രകാളിയെ പോലെ അവൾ എനിക്ക് നേരെ തിരിഞ്ഞു കത്തുന്ന ഒരു നോട്ടം.. എനിക്ക് കാര്യം പന്തിയല്ല എന്ന് തോന്നിയതുകൊണ്ടും ക്ഷമയാണ് ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം എന്നുള്ള പഴമൊഴികൊണ്ടും അടുക്കളയിൽ പോയി ചായ ഇട്ട് കുടിച്ച് വീണ്ടും റൂമിലേക്ക് വന്നു...
അപ്പോഴും ഉള്ള തുണികളെല്ലാം എഞ്ചിനീയറിംഗ് ഉഴപ്പന്മാർ സപ്ളി വാരിക്കൂട്ടുന്നതുപോലെ വാരിക്കൂട്ടി അലമാരയുടെ താഴെ കുതിയിരുപ്പാണ് എന്റെ പ്രിയതമ...
കണ്ടീഷൻ മോശമാണെന്ന് ഉള്ളിൽ നിന്ന് ഏതോ ഒരു ശക്തി അലമുറയിടുന്നുണ്ട്. എന്തേലും ചെയ്തില്ലേൽ ഇന്നത്തെ കാര്യം പോക്കാണ്...ഇന്നത്തേത് മാത്രമല്ല നാളെ വൈകുന്നേരം സുഹൃത്തുക്കളുമായി വയനാട് ട്രിപ്പ് പ്ലാൻ ചെയ്തേയ്ക്കുവാണ് അതും കുളമാകും. എന്റെ ഉള്ളിലെ നല്ല ഭർത്താവു ഉണർന്നു.
ഞാൻ പതിയെ അവളുടെ അടുത്തേയ്ക്കിരുന്നു.
"മോളു നമുക്കിന്ന് ഒരു പടത്തിന് പോയാലോ? അഭിരാമിയിൽ ബാഹുബലിക്ക് ടിക്കറ്റ് ഓക്കേ ആണ്..വേണ്ടെങ്കിൽ ഇപ്പൊ വിളിച്ചു പറയണം അവർ വേറെ ആരേലും അഡ്ജസ്റ്റ് ചെയ്തോളും" ഇത്രയും പറഞ്ഞു ഒരു കുറുക്കനെപോലെ അവളുടെ മുഖത്തേയ്ക്ക് നോക്കി ദേഷ്യം കുറഞ്ഞോ അതോ പഴയ ദേഷ്യം ഇപ്പോഴും ഉണ്ടോ പ്രതീക്ഷകൾക്ക് അപ്പുറമായി അവൾ ഗർവോടുകൂടി ചോദിച്ചു " നാളെ എന്നെ ഈ തുണികളൊക്കെ അടുക്കി വയ്ക്കാൻ സഹായിക്കുമോ??" " ഓ പിന്നെന്താ എന്റെ മോളൂനെ അല്ലാതെ ഞാൻ ആരെയാ സഹായിക്കുക. നാളെ മോളു ഫുഡ് ഉണ്ടാക്കുമ്പോൾ ചേട്ടൻ ഇതെല്ലം അടുക്കി റെഡിയാക്കി വയ്ക്കും...മോള് എണീറ്റ് റെഡി ആക് ഇന്ന് പുറത്തീന്നു ഫുഡ് പിന്നെ സിനിമ..രാത്രി നമുക്ക് പ്രോൺ ഫ്രെയ്‌യും ബട്ടർ നാനും(ഇത് അവളുടെ വീക്നെസ് ആണ്)".
"ഇന്ന് പുറത്തു പോകുന്നതുകൊണ്ടും ബാഹുബലിക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് എനിക്ക് സർപ്രൈസ് തന്നതുകൊണ്ടും ഞാൻ നിങ്ങളോടു പിണങ്ങുന്നില്ല. ഉം വേഗം റെഡി ആകാൻ നോക്ക് തിയേറ്ററിൽ പോയിട്ട് ഒരു സെൽഫി എടുത്ത് സ്റ്റാറ്റസ് എഫ്ബിയിൽ ഇടണം..മറ്റവൾ (എന്റെ സഹ പ്രവർത്തകന്റെ ഭാര്യ- കാണുമ്പോൾ ചക്കരയും അടയും പക്ഷെ പരസ്പരം പാരയാണ്).കാണട്ടെ നമ്മൾ റിലീസിംഗ് ദിവസം തന്നെ പടം കണ്ടെന്നു".
എനിക്ക് എന്തൊക്കെയോ പറയണമെന്ന് തോന്നി വരുംവരായ്കകൾ ആലോചിച്ചു അതങ്ങു വിഴുങ്ങി..
പിറ്റേന്ന് രാവിലെ വയനാട് പോകാൻ ഡ്രെസ്സൊക്കെ അടുക്കി വയ്ക്കാൻ അവളോട് പറഞ്ഞപ്പോൾ ഇന്നലെ ഞാൻ പറഞ്ഞ ഡയലോഗ് തിരിച്ചു പറഞ്ഞു എന്റെ വയടപ്പിച്ചു. ഒന്നും മിണ്ടാതെ പുറത്തിറങ്ങി അഞ്ചു ദിവസത്തേയ്ക്കുള്ള സാധനവും വാങ്ങി രാത്രി കൂട്ട് കിടക്കാൻ സുധ അക്കയെയും( എന്റെ അയാൽവാസിയാണ്) ഏർപ്പാട് ചെയ്തു വീട്ടിലേക്ക് വന്നപ്പോഴും എന്റെ പ്രിയതമ അതേ സ്റ്റാൻഡിൽ തന്നെയായിരുന്നു.
എല്ലാവരെയും വിളിച്ച് ട്രിപ്പിന്റെ കാര്യങ്ങളൊക്കെ അന്വേഷിച്ച് കുറച്ചു ഡ്രെസ്സൊക്കെ എടുത്ത് ബാഗിലാക്കി ട്രെയിൻ 5.25 ന് ഇനിയും ഉണ്ട് 6 മണിക്കൂർ പതിയെ പോയാൽമതി ഉച്ചയ്ക്കുള്ള ആഹാരവും കഴിഞ്ഞു ടീവിയിൽ സന്ദേശം സിനിമയും കണ്ടു അങ്ങനെ കിടന്നുറങ്ങിപ്പോയി.

ഫോണിന്റെ നിർത്താതെ ഉള്ള ബെല്ലും ഭാര്യയുടെ ശകാരവും കേട്ട് ഉണരുമ്പോൾ സമയം 4.50 ഞെട്ടി ഉണർന്നു പെൺ അറ്റൻഡ് ചെയ്തു "ഞാനിതാ എത്തി " എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്ത് "എനിക്ക് ഇട്ടു കൊണ്ട് പോകാനുള്ള ഡ്രസ്സ് എവിടെ " എന്ന് ഉച്ചത്തിൽ ഭാര്യയോട് ചോദിച്ചിട്ട് അലമാരയിൽ നിന്ന് കിട്ടിയ ഒരു പാന്റും ടി ഷർട്ടും എടുത്തിട്ട് ബാഗും എടുത്ത് അവളോട് ഇറങ്ങുന്നു എന്ന് പറഞ്ഞു ഒരോട്ടം ആയിരുന്നു. പുറകിൽ നിന്ന് ഭാര്യ എന്തോ പറയുന്നുണ്ടായിരുന്നു ബൈക്ക് സ്റ്റാർട്ട് ചെയ്തു "എവിടേലും പോകാൻ ഇറങ്ങുമ്പോൾ പുറകിൽ നിന്ന് വിളിച്ചോളും " എന്ന് പറഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കാതെ റെയിൽവേ സ്റ്റേഷനിലേക്ക് പാഞ്ഞു..
പോകുന്ന വഴിക്ക് പരിചയമുള്ളവരും ഇല്ലാത്തവരും എന്നെ നോക്കി എന്തോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് എന്റെ ഫോൺ നിർത്താതെ അടിക്കുന്നുമുണ്ട്.നോക്കുമ്പോൾ ഭാര്യയുടെ കാൾ ആണ്. ഫോൺ സൈലന്റ് ആക്കി ബൈക്ക് പാർക്ക് ചെയ്ത് സ്റ്റേഷനിലേക്ക് ഓടി..അപ്പോഴും ആൾക്കാർ എന്നെ നോക്കുന്നുണ്ട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.
ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ മംഗ്ലൂർ എക്സ്പ്രസ് പുറപ്പെടുകയാണെന്നുള്ള അനൗൺസമെന്റും വന്നു. ഓടി ട്രെയിനിൽ കയറി മൊബൈൽ എടുത്ത് പ്രമോദ് ചേട്ടനെ
വിളിച്ചു എ3 50 ാമത്തെ സീറ്റിലേക്ക് വരൻ പറഞ്ഞു.അവിടെ എത്തിയപ്പോഴും എല്ലാവരും അധിസയതോടെയും കളിയാക്കലോടെയും എന്നെ നോക്കുന്നു. ഞാൻ എന്റെ സീറ്റിൽ പോയിരുന്നു.
തൊട്ടടുത്തിരിക്കുന്ന എന്റെ ചങ്ക് എന്നോട് " എന്താടാ ഇങ്ങനെ വന്നത് ? ഉച്ചയ്ക്ക് നാടകം ആദാമും ഹവ്വയും ആയിരുന്നോ "എന്ന് ചോദിച്ചിട്ട് കളിയാക്കി ഒരു ചിരി. ഞാൻ പറഞ്ഞു "ഉറങ്ങിപ്പോയെടാ ഇപ്പൊ എത്തിയത് തന്നെ ഭാഗ്യം കൊണ്ടാണ്" ഇതും പറഞ്ഞു അവനെ വേറൊന്നും പറയാൻ അനുവദിക്കാതെ അവനുമായുള്ള ഒരു സെൽഫിയും എടുത്ത് മുഖ പുസ്തകത്തിൽ സ്റ്റാറ്റസ് പുതുക്കാൻ ഫോൺ എടുക്കുമ്പോൾ ആണ് ഭാര്യയുടെ 50ൽ അധികം മിസ്ഡ് കാളും വാട്സാപ്പിൽ കുറെ മെസ്സേജും കണ്ടത്....
ഈ അരമണിക്കൂറിനുള്ളിൽ ഇവൾക്കെന്താ പറ്റിയത് എന്നോർത്തു വിളിക്കുമ്പോൾ അവൾ ബിസി. എന്താ മെസ്സേജ് എന്ന് നോക്കുമ്പോൾ ഞാൻ ഞെട്ടിപ്പോയി..ഇത്രയും നേരം ആൾക്കാർ എന്നെ നോക്കി ചിരിച്ചതിന്റെ പൊരുൾ മനസ്സിലായപ്പോൾ ഞാൻ തലയിൽ കൈ വച്ചിരുന്നുപോയി.
മെസ്സേജ് ഒന്നുകൂടെ ഞാൻ മനസ്സിരുത്തി വായിച്ചു " നിങ്ങൾ ഇന്ന് പാന്റ്സ് എന്ന് പറഞ്ഞു ഇട്ട് പോയത് എന്റെ ലെഗ്ഗിൻസ് ആണ്, ചീത്തയാക്കാതെ ഇങ്ങു കൊണ്ട് വരണം.ഇത് പറയാനാണ് ഞാൻ ഇറങ്ങിയത് മുതൽ വിളിച്ചു കൊണ്ടിരുന്നത്."
വായിച്ചു തീർന്നു അരയ്ക്ക് കീഴ്പ്പോട്ടു നോക്കിയ ഞാൻ ഒരു നിമിഷം ചിന്തിച്ചുപോയി ഒരു അർദ്ധ നാരിയാണോ ഞാൻ എന്ന് .....

By
Kuttan Ratheesh

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക