Slider

ഏട്ടന്റെ അനിയത്തിക്കുട്ടി

0
Image may contain: 1 person, selfie and closeup
"അമ്മേ .......... " എന്റെ നീട്ടിയുള്ള മൂന്നാലു വിളി കേട്ടതും
"എന്തിനാടി അലറിവിളിക്കുന്നെ" എന്നുചോദിച്ചുകൊണ്ടു 'അമ്മ അകത്തേക്ക് വന്നത്
" എന്റെ പൈസ കാണുന്നില്ല. ബുക്ക് വാങ്ങാൻ അച്ഛൻ തന്നത ഇന്നലെ '
" അത്‌ ഉണ്ണി എടുത്തിട്ടുണ്ടാകും നിനക്കറിയില്ലേ അവനെ അവന്റെ മുന്നിൽ. നീയല്ലാതെ പൈസ വച്ചുകൊടുക്കുമോ "
" ബോക്സിൽ വച്ചാൽ ഏട്ടൻ എടുക്കുമെന്ന് അറിയുന്നത് കൊണ്ടാണ് ഇന്നലെ ബുക്കിനുള്ളിൽ വച്ചതു അവിടുന്നും എടുത്തു " ഞാൻ കരഞ്ഞുകൊണ്ട് അമ്മയോട് പറഞ്ഞു. എന്നെ നോക്കി ഒരു ചിരിച്ചിരിച്ചു കൊണ്ടു അമ്മപറഞ്ഞു.
" അവന്റെ മുന്നിൽ ഈ വീട്ടിൽ ഒരിടത്തും പൈസ വയ്ക്കാൻ പറ്റുല അത് കൊണ്ട് ഞാനിപ്പോ ഇതാ ഈ സാരിത്തുമ്പിൽ കെട്ടി നടക്കുവാ. " സാരിയുടെ അറ്റത്ത് കെട്ടിവച്ച പൈസ കാണിച്ചു. 'അമ്മ പറഞ്ഞു. ... ഞങ്ങളുടെ സംസാരത്തിനിടയിലാണ് പിന്നാമ്പുറത്തുടെ ഓടുന്ന ഏട്ടനെ കാണിച്ചു. " അതാ അവനോടുന്നു വേഗം പിടിച്ചോ " എന്നു അമ്മ പറഞ്ഞത് ഏട്ടൻ ഓടുന്നത് കണ്ടതോടെ ഞാനും പിന്നാലെ പിടിച്ചു
" ഏട്ടാ നിക്ക് എന്റെ പൈസ താ എനിക്ക് നോട്ടുവാങ്ങാൻ ഉള്ളത നിക്ക്. ഏട്ടാ " ഞാൻ ദയനീയ സ്വരത്തിൽ കരഞ്ഞുകൊണ്ട് പിന്നാലെ ഓടുകയാണ്
" ഇല്ലെടി നിക്കുല നിന്റെ പൈസ എനിക്ക് വേണ്ട. നിന്റെ ബോക്സിനുള്ളിൽ. വച്ചിട്ടുണ്ട് പോയി എടുത്തോ " ഓട്ടത്തിനിടയിൽ തിരിഞ്ഞുന്നോക്കാതെ ഏട്ടൻ പറഞ്ഞു . ഏട്ടനെ ഓടിതോല്പിക്കാൻ പറ്റില്ലെന്ന് അറിയുന്നത് കൊണ്ടു ഞാൻ തിരിച്ചു പോന്നു പൈസക്കു വേണ്ടി ബോക്സ് തുറന്നപ്പോൾ കിട്ടിയത് ഒരു എഴുത്താണ് അതിൽ എഴുതി വച്ചതു. കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്." പ്രിയപ്പെട്ട അനിയത്തി കുട്ടിക്ക് ഇന്ന് ക്ലാസ് കഴിഞ്ഞു കുട്ടുകാരൊക്കെ സിനിമക്കു പോകുന്നു കണ്ണിൽ ചോരയില്ലാത്ത നമ്മുടെ അച്ഛൻ ഞാൻ പൈസക്കു ചോദിച്ചിട്ട് തന്നില്ല എനിക്ക് വേറെ വാഴിയില്ലത്തോണ്ട എന്റ മോളു ഏട്ടനോട് പിണങ്ങല്ലേ. ഉമ്മമ്മമ്മമ്മ."..... ഇതായിരുന്നു എന്റെ ഏട്ടൻ ഇങ്ങനെയായിരുന്നു എന്റെ ഏട്ടൻ എത്രയൊക്കെ പിണങ്ങിയാലും ഏട്ടന് ഞാനും എനിക്ക് ഏട്ടനും ജീവനായിരുന്നു ........
ഞാൻ പത്തിൽ പഠിക്കുമ്പോൾ ആയിരുന്നു അച്ഛനോട് ഒരു കമ്പ്യൂട്ടർ വാങ്ങിച്ചു തരാൻ പറഞ്ഞത് അച്ഛൻ ഇപ്പൊ. പൈസ ഇല്ലെന്നു പറഞ്ഞു കൈയൊഴിഞ്ഞപ്പോൾ ഏട്ടനും എനിക്കുവേണ്ടി അച്ഛനോട് കുറെ സംസാരിച്ചു നോക്കി ഒന്നുരണ്ടുദിവസം മുഖം വീർപ്പിച്ചു നടന്നുനോക്കിയിട്ടും നടക്കതായപ്പോൾ ഞാൻ ആ മോഹം ഉപേക്ഷിച്ചു. കുറെ ദിവസങ്ങൾക്കു ശേഷം ഒരു വൈകുന്നേരം ഏട്ടൻ വലിയൊരു ബോക്സ്മായാണ് വീട്ടിലേക്കു വന്നത് ഇതിലെന്താണ്‌ ഏട്ടാ എന്നു ചോദിച്ചപ്പോൾ " തുറന്നു നോക്കേടി. പിത്തകാളി "എന്നു പറഞ്ഞു ഏട്ടൻ അകത്തേക്ക് പോയി. ആ ബോക്സിൽ ഒരു സെക്കനാണ്ട് കമ്പ്യൂട്ടർ ആയിരുന്നു ഞാൻ വരെ മറന്നത് ഏട്ടൻ ഓർമിച്ചു വച്ചിരിക്കുന്നു പക്ഷെ. പ്ലസ്ടുവിന് പഠിക്കുന്ന ഏട്ടൻ ഇതെങ്ങിനെ വാങ്ങി. എന്നു. വീട്ടിൽ ചർച്ചയായി. അച്ഛൻ കുറേ ദേഷ്യപ്പെട്ടപ്പോളാണ് ഏട്ടൻ ആ കാര്യം പറഞ്ഞത് ഉച്ചയ്ക്ക് ക്ലാസ്സു കഴിഞ്ഞു വന്നു ക്രിക്കറ്റ് കളിക്കാൻ പോകുന്നെന്നു പറഞ്ഞു. ഏട്ടൻ പോയിരുന്നത് സിമന്റ് കട്ട ലോഡ് ചെയ്യുന്ന പണിക്കായിരുന്നു ഈ അനിയത്തിയുടെ ആഗ്രഹം സാധിപ്പിക്കാൻ. ഏട്ടൻ അതച്ഛനോട് പറയുന്നത് കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞൊഴുകുകയായിരുന്നു സിമന്റ് കട്ട തുക്കിയെടുത്തു ആ കൈ തോലുപൊട്ടിയിരുന്നു 'അമ്മ ചോദിക്കുമ്പോൾ ക്രിക്കറ്റ് ബാറ്റ് പിടിച്ചു പറ്റിതാണെന്നു. പറയും അത് കേൾക്കുമ്പോൾ ഞാനും ഏട്ടനെ കളിയാക്കിയിരുന്നു അപ്പൊ എന്നെ നോക്കിപോടി പിത്തകാളി എന്നുപറഞ്ഞു ചിരിക്കും. എന്റെ ആഗ്രഹം സാധിപ്പിക്കാൻ അത്രത്തോളം കഷ്ടപ്പെട്ടു ഏട്ടൻ ..... അത്രക്ക് ഇഷ്ടമായിരുന്നു എന്റെ ഏട്ടന് ഈ അനിയത്തികുട്ടിയെ ......

എന്റെ കല്യാണത്തിനു എന്നെ ഒഴിഞ്ഞുമാറി നടന്ന ഏട്ടനെ പോകാനിറങ്ങിയപ്പോൾ എവിടെയും കണ്ടില്ല ഏട്ടനെ കാണാതെ ഇറങ്ങില്ലെന്നു പറഞ്ഞു അകത്തേക്ക് കേറിയ എനിക്ക്. കാണാൻ കഴിഞ്ഞത് എന്റെ മുറിയിൽ ഞാനും ഏട്ടനും നിൽക്കുന്ന ഫോട്ടോ നോക്കി കരയുന്ന ഏട്ടനെ ആയിരുന്നു ആ കാഴ്ച എനിക്ക് സഹിക്കാൻപറ്റുന്നതിലും അപ്പുറമായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഏട്ടന്റെ നെഞ്ചിലേക്ക് വീണ എന്നെ. കണ്ണീരോടെ യാത്രയാക്കിയ ഏട്ടനെ കണ്ടു അവിടെ കുടിനില്കുന്നവരിലൊക്കെ കണ്ണീർവീഴ്ത്തിയിരുന്നു. ..........
ഇടക്കിടക്ക്. എന്നെ കാണാൻ വന്നിരുന്ന എന്റെ ഏട്ടന് ഏട്ടനൊരു മാമൻ ആകാൻ പോകുന്നെന്ന വാർത്ത അറിഞ്ഞപ്പോൾ തൊട്ട്‌ ആഹ്ലാദത്തിൽ ആയിരുന്നു എല്ലാവരോടും എനിക്കൊരു മരുമോൻ വരാൻ പോകുന്നെന്നു പറഞ്ഞു നടക്കും ... എന്നോട് ഒരിക്കൽ പറഞ്ഞു എന്റെ മരുമോന് ഞാനൊരു പേരു കണ്ടുവച്ചിട്ടുണ്ട് അവൻ പിറന്നുവീഴുമ്പോൾ ഞാനത് വിളിക്കും ഇപ്പൊ ചോദികണ്ട ഞാൻ പറയുല എന്ന് പിറക്കാൻ പോകുന്ന കുഞ്ഞു ആൺകുട്ടി ആണെന്ന് ഏട്ടൻ തന്നെ ഉറപിച്ചു പക്ഷെ വിധി മറ്റൊന്നായിരുന്നു പ്രസവ വേദനയിൽ എന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെന്നുഅറിഞ്ഞു എന്നരികിലേക്കു. പറന്നുവന്ന ഏട്ടനെ മരണം ബൈക്ക് ആക്‌സിഡന്റിന്റെ രൂപത്തിൽ തട്ടിയെടുത്തു പ്രസവം കഴിഞ്ഞു എന്റെ ഏട്ടൻ ആഗ്രഹിച്ചപോലെ ഒരാണ്കുഞ്ഞിനെ എന്റെ കൈകളിലേക്ക് വാങ്ങുമ്പോഴാണു ഞാൻ ആ നെഞ്ചു പൊട്ടുന്ന വാർത്ത അറിയുന്നത് എനിക്ക് അതിൽനിന്നും ഇതുവരെ ഒരു മോചനം ഉണ്ടായിട്ടില്ല പക്ഷെ ഇന്നുഞാൻ എന്റെ മകനിലൂടെ എന്റെ ഏട്ടനെ കാണുന്നുണ്ട് ഏട്ടൻ അവനിടാൻ വച്ചിരുന്ന പേര് അറിയില്ലെങ്കിലും അവനെ എന്റെ ഏട്ടന്റെ പേരിട്ടു ഉണ്ണീന്നു വിളിക്കുമ്പോൾ എന്റെ. ഏട്ടൻ എന്റെ അരികിൽ ഉള്ളതായി എനിക്ക് തോന്നും .....
മൊകേരിക്കാരൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo