
സെമിനക്ക് മൗനം തുടങ്ങീട്ട് ദിവസം കുറെയായി. എല്ലാവരോടും ഒരു ദേഷ്യം പോലെ. കുറെ സങ്കടപ്പെട്ട് ഇരിക്കും. എന്തു പറ്റി എന്ന് ചോദിച്ചിട്ട് ഒരു മറുപടിയുമില്ല.
വല്ല പ്രേമത്തിന്റെ കെണിയിലോ മറ്റോ പെട്ടോന്ന് വിട്ടുകാർക്ക് സംശയം. കൂടുതൽ സമയം മൊബൈലിൽ ഇരിക്കുന്നു.
വീട്ടിൽ എല്ലാവരുടെയും ഓമനയായി വളർന്ന സെമിനയുടെ സ്വഭാവമാറ്റം എല്ലാവരെയും ദു:ഖത്തിലാഴ്ത്തി.
പ്രേമമോ മറ്റോ ആണോന്നറിയാൻ സെമിനയുടെ ബന്ധുക്കൾ അവളുടെ കൂട്ടുകാരികളെ സമീപിച്ചു. സെമിനക്ക് അങ്ങനെയൊരു കാര്യം ഉള്ളതായി അവർക്കാർക്കും അറിയില്ല.
അവളുടെ മൊബൈൽ എടുത്ത് ചാറ്റിങ്ങുകളൊക്കെ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്തിയില്ല.
ഇനി സെമിനക്ക് പ്രേതബാധയോ മറ്റോ ആണോ എന്ന് സംശയം വന്നെങ്കിലും പരസ്യമായി ചികിൽസകരെ കാണിച്ചാൽ അത് കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്നതിനാൽ ആ ശ്രമവും പെന്റിംഗിലിട്ടു.
ഒരു മനഃശാസ്ത്രജ്ഞനെ കാണിക്കാമെന്നു വച്ചാൽ അവളെ ബോധം കെടുത്തി കൊണ്ടു പോകേണ്ടിയും വരും.
അവസാനം വീട്ടുകാർ ഒരു തീരുമാനത്തിലെത്തി. ഒരു പക്ഷെ അവളുടെ കൂട്ടുകാരികളിൽ ചിലരുടെ കല്യാണമൊക്കെ നടന്നപ്പോൾ അവളും കല്യാണത്തിന് ആ ഗ്രഹിച്ചിട്ടുണ്ടാകും. ആ വഴിക്കൊന്നു തിരിയാനുള്ള തീരുമാനം ആലോചിച്ചപ്പോഴേക്കും ദല്ലാൾ വീട്ടിലെത്തി..
അവസാനം വീട്ടുകാർ ഒരു തീരുമാനത്തിലെത്തി. ഒരു പക്ഷെ അവളുടെ കൂട്ടുകാരികളിൽ ചിലരുടെ കല്യാണമൊക്കെ നടന്നപ്പോൾ അവളും കല്യാണത്തിന് ആ ഗ്രഹിച്ചിട്ടുണ്ടാകും. ആ വഴിക്കൊന്നു തിരിയാനുള്ള തീരുമാനം ആലോചിച്ചപ്പോഴേക്കും ദല്ലാൾ വീട്ടിലെത്തി..
സെമിന അലക്കലും കുളിക്കലും കഴിഞ്ഞ് വന്നപ്പോഴേക്കും ദല്ലാൾ സ്ഥലം കാലിയാക്കിയിരുന്നു.അതു കൊണ്ട് സെമിന ഒന്നും അറിഞ്ഞില്ല.
കുറച്ച് കഴിഞ്ഞപ്പോൾ ദല്ലാൾ ഉണ്ട് അലക്കലും കുളിക്കലും ഇല്ലാത്ത ഒരു പാന്റിട്ട ആദിവാസി ചെക്കനെയും കൊണ്ട് വരുന്നു.( ഞങ്ങളുടെ നാട്ടിൽ ഫ്രീക്കന്മാരെ പാന്റിട്ട ആദിവാസി എന്നാ വിളിക്കാറ്).
സിറ്റൗട്ടിലെ വിരുന്നുകാരും അടുക്കളയിലെ ധൃതി പിടിച്ച ചായ ഉണ്ടാക്കലും ഒക്കെ കണ്ട സെമിനക്ക് എന്തോ പന്തികേട് തോന്നി ചാടി ഓടി അപ്പുറത്തെ തറവാട്ട് വീട്ടിലെത്തി.
അവിടെ എത്തിയപ്പോഴാണ് തന്നെ കാണാനാണ് ആദിവാസി പൗഡറിട്ട് വന്നിരിക്കുന്നത് എന്ന് മനസിലാക്കിയ സെമിന ഒരു ഉഗ്രരൂപിണിയായി മാറാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല..
കുറെ സമയം കാത്ത് നിന്നിട്ടും പെണ്ണ് കാണൽ ചടങ്ങ് നടക്കാത്തതും വീട്ടിനകത്തെ വിഭ്രാന്തിയും പരിഭ്രാന്തിയും കണ്ട് സംഗതി പന്തിയല്ലാ എന്ന് മനസിലാക്കിയ ആദിവാസിയും കൂട്ടരും വേഗം സ്ഥലം കാലിയാക്കി.
ആദിവാസി പോയതോടെ ഉറഞ്ഞു തുള്ളിയ സെമിനക്ക് മുന്നിൽ ചില്ലു പാത്രങ്ങൾ നഷ്പ്രയാസം വീണു ചിതറി.. നാലാൾ ചേർന്നു പിടിച്ചു നിർത്തി ആശ്വസിപ്പിച്ചു ചോദിച്ചു..
"പിന്നെ എന്തിന്റെ കേടാ മോളേ അനക്ക്?
''ഇങ്ങള് എനിക്ക് ഒരു ആദിവാസിനെക്കൊണ്ട് കെട്ടിക്കാൻ കാട്ടിയ ശുഷ്കാന്തി എന്റെ സ്റ്റാറ്റസിന് ലൈക്കടിക്കാൻ കാണിച്ചിരുന്നെങ്കി ഈ പ്രശ് നൊന്നുണ്ടാവൂലാർന്നല്ലൊ"..
സെമിനാന്റെ വിശദീകരണം കേട്ട് ബന്ധുക്കളൊക്കെ തലക്ക് കയ്യും കൊട്ത്ത് ഇരുന്നു പോയി സൂർത്തുക്കളെ..
കുടുംബക്കാരെല്ലാവരും കൂടി ലൈക്കടിച്ചാ അൻപതെണ്ണം ഉറപ്പാ...
അതാണ് ഞമ്മളെ ന്യൂ ജനറേഷൻ സെമിന...
എന്താല്ലേ..?
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക