Slider

ദോഞ്ചാലി [ ഹാസ്യം]

0

ദോഞ്ചാലി [ ഹാസ്യം]
"എടീ ...ആരാടീ അവൻ...?
സാവിത്രിയുടെ മുടിക്ക് കുത്തിപ്പിടിച്ച് സഹദേവൻ അലറി.
"അയ്യോ നാട്ട്കാരെ ഓടിവായോ... ഈ പണ്ടാരക്കാലൻ എന്നെക്കൊല്ലുന്നെയ്.. "
ഒരു കയ്യാൽ മുടിയിൽ പിടിച്ച് മറുകൈ കൊണ്ട് സ്വന്തം നെഞ്ചത്ത് ഇടിച്ച് കൊണ്ട് വലിയ വായിൽ നിലവിളിച്ചു.
സഹദേവന്റെ ബലിഷ്ഠമായ കരങ്ങളിൽ അ
കാർകൂന്തൽ കെട്ട് നിന്ന് തിളങ്ങി.
"എടീ ആരാടി അത് ..ഇപ്പോ ഇവിടെ നിന്ന് ഇറങ്ങിപ്പോയവൻ...?" സഹദേവന്റെ പല്ല് കടിക്കുന്ന ശബ്ദം അതിലും ഉച്ചത്തിൽ മുഴങ്ങി.
"നിങ്ങള് ഇത് ആരുടെ കാര്യമാഈ പ്പറയുന്നത് മനുഷ്യാ.. മുടിയിൽ നിന്ന് വിട് ?"
സാവിത്രി വേദനയിൽ പുളഞ്ഞു.
"ഇപ്പം ഇവിടുന്ന് ഇറങ്ങിപ്പോയവന്റെ കാര്യാ. ആരാടി അത്.. പറയാൻ.."
ഞരമ്പുകൾ വലിഞ്ഞ് മുറുകിയ ആ കൈകളെ വിടുവിക്കാൻ സാവിത്രി ഒരു പാഴ്ശ്രമം നടത്തി.
സഹദേവന്റെചെറിയ കണ്ണുകൾ ചോര പോലെ ചുവന്നിരൂന്നു.. മെലിഞ്ഞ ആ ദേഹം ആടിയാടി നിന്നു. മുടിയിലെ പിടുത്തം വിട്ടാൽ താഴെ വീഴും എന്ന കണക്ക്..
"എടീ നിന്നോടാ ചോദിച്ചെ .. ഇവിടുന്ന് ഇറങ്ങിപ്പോയവൻ അല്ലെടി നിന്റെ ജാരൻ...? "
"അയ്യോ.. എന്റെ പൊന്നാങ്ങളെ ...ഇതെല്ലാം കേൾക്കുന്നുണ്ടോ....?? അയ്യോ ... അയ്യോ.. " 'ജാരൻ' എന്ന വാക്ക് സാവിത്രിയുടെ ഉപബോധമനസ്സിൽ ആഴത്തിൽ സ്പർശിച്ചു .സങ്കടം സഹിക്കവയ്യാതെ.
ഒരു കൈ കൊണ്ട് സ്വന്തം തലയിൽ രണ്ട് അടിവച്ച് കൊടുത്തു സാവിത്രി.
"പിന്നെ നിന്റെ ഒരാങ്ങള... പ്ഫൂ...! അവൻ എന്നെ അങ്ങ് ചെത്തിക്കളയും..."
കഴിഞ്ഞ മാസം ഇത് പോലെ ഒരു പ്രശ്നമുണ്ടായപ്പോൾ അവൻ വന്നു .. ഇരുട്ടിൽ മാറ്റി നിർത്തി കരണത്ത് ഒന്ന് തന്നതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല. പക്ഷെ ഇപ്പോൾ ആള് സ്ഥലത്തില്ല. അത് ഓർത്തപ്പോൾ വീണ്ടും ഉൻമേഷവാനായ് .
" പിന്നെ എങ്ങിനെയാടീ നിന്റെ മുത്തമോനും അവനും ഒരു പോലിരിക്കുന്നത്... ??"
"ങ്ങേ......???"
സാവിത്രിയുടെ ക്ഷമ നശിച്ചു.
ഒരു നിമിഷം നാഗവല്ലിയായ് മാറി. കോപം കൊണ്ട് വിറച്ച നാഗവല്ലി സഹദേവനു നേരെ പെരുവിരൽ ചൂണ്ടി അലറി
" ദേ മനുഷ്യാ വേണ്ടാദീനം പറഞ്ഞാലുണ്ടല്ലോ...??"
സഹദേവൻ ആ വിരൽ കടന്നുപിടിച്ചു തിരിച്ചു കൊണ്ട് ചോദിച്ചു.
" പറഞ്ഞാൽ നീ എന്ത് ചെയ്യുമെടീ...??"
വേദന കൊണ്ട് പുളഞ്ഞനാഗവല്ലിയുടെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകി.
കൃത്യം ഈ സമയം കയ്യിൽ കുറച്ച് പേപ്പറുകളുമായ് .ഒരാൾ അവിടെയ്ക്ക് വന്നു.
"ദാ ചേച്ചി ... നിങ്ങളുടെ ഈ മാസത്തെ ബില്ല്.. തരാൻ മറന്നു. "
അയാൾ ഒരു കടലാസ് നീട്ടിക്കൊണ്ട് പറഞ്ഞു.
അത് കേട്ട് വീണ്ടും സഹദേവന്റെ പല്ലുകൾ കൂട്ടിമുട്ടി ശബ്ദ്ധമുയർന്നു.
"ഓഹോ.... ബില്ല് വരെയായ്... അല്ലെടീ... "
മൂവരും പരസ്പരം നോക്കി ...
"ഇവനല്ലെടീ കുറച്ച് മുന്നെ നീ വിളിച്ച് കയറ്റിയ നിന്റെ ജാരൻ...???"
സാവിത്രിയുടെ കണ്ണുകൾ തുറിച്ചു. മൂക്കുകൾ വിടർന്നു. സർവ്വ ശക്തിയുമെടുത്ത് സഹദേവനെ ആഞ്ഞൊരു തള്ള്...
അന്തരീക്ഷത്തിലൂടെ പറന്ന സഹദേവൻ അല്പം മാറി നടുവും തല്ലി വീണു.
" പ്ഫ....! ഈ വെള്ളെലിക്കുഞ്ഞ് പോലിരിക്കുന്ന ഈ തെണ്ടിയാണോ എന്റെ ജാരൻ .. നിങ്ങൾക്ക് വെറെ കാണാൻ കൊള്ളാവുന്ന ആരെയും കിട്ടിയില്ലെ എന്റെ ജാരനാക്കാൻ.??? എന്റെ മനുഷ്യാ ഇത് കറന്റ് ചാർജ് നോക്കാൻ വന്ന യാളാ.. "
അ കിടപ്പിൽ കിടന്ന്സഹദേവൻ ദയനീയമായ് അവരെ മാറി മാറി നോക്കി.കുറ്റബോധം കാരണം പല്ലുകൾ വീണ്ടും ശബ്ദമുണ്ടാക്കി.
അപ്പോഴാണ് സഹദേവൻ അ കാഴ്ച കണ്ടത്.
തന്റെ ഭാര്യയിൽ ഒരു മാറ്റം. ഭാര്യയ്ക്ക് പകരം മറ്റൊരു സ്ത്രി .പെട്ടെന്നാണ് തന്റെ കയ്യിലിരിക്കുന്ന സാധനം കണ്ണിൽപെട്ടെത് .
സാവിത്രിയുടെ മുടി പറിഞ്ഞ് പോന്നിരിക്കുന്നു.
അവളുടെ തലയോട്ടിതെളിഞ്ഞ് കാണാം .
അങ്ങിങ്ങായ് കുറച്ച് മുടികൾ നീണ്ട് കിടക്കുന്നു.
ആ കാഴ്ച സഹദേവനെ തളർത്തി.
സാവിത്രിയും കണ്ടു അ മുടി .അവൾ വേഗം അ മുടി കൈക്കലാക്കി യഥാസ്ഥാനത്ത് വച്ചു.ഒരു നിമിഷം കൊണ്ടുള്ള പ്രവർത്തി ആയതിനാൽ സഹദേവന് ഒന്നും മനസ്സിലായില്ല..
മീറ്റർ റീഡിംങ്ങിന് വന്ന ആ ഓഫിസർ എല്ലാം കേട്ടും കണ്ടു പകച്ചു നിന്നു.
ഈ സമയം സാവിത്രി മണ്ണിൽ എന്തോ ശക്തിയായ് ചവിട്ടി ഞെരിക്കുന്നത് ശ്രദ്ധയിൽ പെട്ട സഹദേവൻ ആ കാഴ്ച കണ്ടു വെറുങ്ങലിച്ചു പോയ്.സവിത്രിയുടെ കാലുകൾക്ക് അടിയിൽ.....
പിടിവലിക്കിടയിൽ മടിക്കുത്തിൽ നിന്നും താഴെ വീണ് പോയ ദിനേശ് ബീഡി ചതഞ്ഞരഞ്ഞ് കുടൽ വെളിയിൽ ചാടി ചത്ത് മലച്ച് കിടക്കുന്ന ഹൃദയഭേദകമായ കാഴ്ച..
സവിത്രി സഹദേവനെ എഴുന്നേൽപ്പിച്ചു നിർത്തി.
ഈ സമയം ഓഫിസർ അയാൾക്കരുകിലെത്തി.
പടക്കം പൊട്ടു പോലെ ഒന്നും കൊടുത്തു.
" ഇത് എന്തിനാണ് എന്ന് മനസ്സിലായോ..??"
ഓഫിസർ സഹദേവനോട് ചോദിച്ചു.
കവിൾ തിരുമിക്കൊണ്ട് കണ്ണും തോളും ചലിപ്പിച്ച്
'ഇല്ലാ ' എന്ന് ആഗ്യം കാട്ടി.
" ഇത് പോലുള്ള
ഒരു സാധനത്തിന് എന്നെ ജാരനാക്കിയതിന്..." ഓഫിസർ പിന്നെയും അടിക്കാൻ കയ്യോങ്ങി.
"അയ്യോ നാട്ടുകാരെ ഓടിവായോ ... ഇതിയാനെ ഈ സാറ് തല്ലി കൊല്ലുന്നെ... യ്..."
സാവിത്രി വിളിച്ച് കൂവി.
ഇത് കേട്ട് ഭയന്നാവണം ഓഫിസർ വേഗം സ്ഥലം കാലിയാക്കി.
സാവിത്രി സഹദേവനെ നോക്കി ചിരിച്ചു കൊണ്ട് ശൃങ്കാരത്തോടെ മൊഴിഞ്ഞു.
" എന്താ മനുഷ്യാ നിങ്ങൾ കരുതിയെ...?ഞാനെന്താ ' ദോഞ്ചാലിയാ..'??
അതു കേട്ടു സഹദേവൻ കണ്ണു മിഴിച്ചു..
"ദോഞ്ചാലിയോ...??"
'' അ .. പാഞ്ചാലിക്ക് അഞ്ചാകുമ്പോൾ ഞാനെന്താ ദോഞ്ചാലിയാ....." സാവിത്രി വിശദീകരിച്ചു.
അ നർമ്മം സഹദേവനെ ചിരിപ്പിച്ചു.
സഹദേവൻ ചിരിച്ച് കൊണ്ട് സാവിത്രിയെ അടുത്തേയ്ക്ക് വിളിച്ചു. നാണത്തോടെ വിരൽ കടിച്ചു കൊണ്ട് അടുത്ത് ചെന്നു.
സഹദേവന്റെ കൈ സാവിത്രിയുടെകവിളിൽ ആഞ്ഞു പതിഞ്ഞു.
" ഇത് എന്തിനാന്നറിയോ.?"സഹദേവൻ സ്നേഹത്തോടെ ചോദിച്ചു
"ഇല്ല..." സാവിത്രി കവിൾ തടവി.
"ഈ തിരപ്പനും വച്ച് ഇത്രയും നാൾ എന്നെ പറ്റിച്ചതിന് ."
സാവിത്രി പകച്ചു ,പണ്ടാറമടങ്ങി നിന്നു.
ശുഭം.
Nizar Vh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo