മാനേജ്‌മന്റ് സ്കൂളിൽ ഒരു വിശ്രമവുമില്ലാതെ പണിയെടുക്കുമ്പോൾ ചാനലുകളിലൂടെ കേരളത്തിലെ ഹർത്താലിനെ കുറിച്ച് കേൾക്കുമ്പോൾ എന്നും അസൂയയായിരുന്നു. ചിലപ്പോൾ ബിഹാറിലും ഹർത്താൽ പ്രഖ്യാപിക്കാറുണ്ട്.. പക്ഷെ ഒരു നാണവുമില്ലാതെ അവർ കടകൾ തുറക്കും, ഓഫീസിൽ എല്ലാരും ഹാജരാകും, പതിവുപോലെ വാഹനങ്ങളും ഓടും.. അപ്പോഴൊക്കെ തോന്നിയിരുന്നു കേരളമാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന്.. കേരളത്തിലെ ഒരു സർക്കാർ ഓഫീസിൽ എന്തെങ്കിലും പണി എളുപ്പത്തിൽ കിട്ടുമോ??? ഒരിക്കലുമില്ല!!!
അതിനു കുറെ കടമ്പകൾ കടക്കണം.. രജിസ്‌ട്രേഷൻ, നോട്ടിഫിക്കേഷൻ, എക്സാമിനേഷൻ, ഫലപ്രഖ്യാപനം പിന്നെ വർഷങ്ങൾ കഴിഞ്ഞുള്ള നിയമനം.. അങ്ങനെപോകും.. ഇന്നലെയുമുണ്ടായിരുന്നു ഒരു പരീക്ഷ.. പരീക്ഷയില്ല അതൊരു പരീക്ഷണം തന്നെയായിരുന്നു.. കണ്ണൂരിൽ എത്രയോ സ്കൂളുകൾ റോഡ് സൈഡിൽ ഉണ്ട്.. പക്ഷെ എനിക്ക് വിധിച്ചിരുന്നത് ആളും പേരും ഇല്ലാത്ത ഒരു സ്‌ഥലത്തെ പൊട്ടിപ്പൊളിഞ്ഞു വീഴാറായ ഒരു സ്കൂളിൽ.. എന്നെ ടെസ്റ്റിന് കൊണ്ടുപോവുക എന്നത് വലിയൊരു കാര്യമായി കാണുന്ന എന്റെ ഭർത്താവും ഞാനും യാത്ര തുടങ്ങി.. പയ്യന്നൂർ വരെ യാത്ര സുഖകരമായിരുന്നു.. പിന്നീട് അവിടന്നങ്ങോട്ട്ബസ് മാറിക്കേറി. ചാകര വന്ന സന്തോഷമായിരുന്നു പ്രൈവറ്റ് ബസിനൊക്കെ.. ബസിൽ കേറിയെങ്കിലും സീറ്റ് ഇല്ല..എനിക്ക് പണ്ടേ ബസിന്റെ മുകളിലത്തെ കമ്പിയിൽ പിടിച്ചു നില്ക്കാൻ അറിയില്ല.. അതുകൊണ്ടു ഡ്രൈവറിന്റെ തൊട്ടുപിറകിൽ പോയിനിന്നു.. നല്ല ആരോഗ്യമുള്ള ഒരു'അമ്മ എന്റെ ഇടതുഭാഗത്തുനിൽക്കുന്നുണ്ട്..ബസ് സ്റ്റാർട്ട് ചെയ്തപ്പോഴേ ഒരു പന്തികേട് തോന്നി.. പിന്നെ വളഞ്ഞും പുളഞ്ഞുമുള്ള വഴികൾ.. വണ്ടി ഒന്ന് വലത്തേക്ക് ചെരിഞ്ഞതും അടുത്ത് നിൽക്കുന്ന 'അമ്മ അവരുടെ പൂർണ്ണആരോഗ്യവുമെടുത്ത് എനിക്കിട്ടു ഒരിടി.. ഒരു തള്ളൽ..
അടുത്ത നിമിഷം ബസ് ഇടത്തേക്ക് ചെരിഞ്ഞു..ആരോഗ്യത്തിന്റെ കാര്യത്തിൽ ഞാനും ഒട്ടും മോശമാല്ലന്ന് ആ അമ്മയുടെ നോട്ടത്തിൽ നിന്നും എനിക്ക് മനസ്സിലായി..

കൊലവിളി നടത്തിക്കൊണ്ടിരിക്കുന്ന ഡ്രൈവർ.. മുൻപിൽ എതിരെ വരുന്നവർക്ക് വേണ്ടിയായിരുന്നു എന്റെ പ്രാർഥന മുഴുവനും.. ഒടുവിൽ സ്കൂളിനടുത്തുള്ള സ്റ്റോപ്പ് എത്തി.. കുറെ അഭയാർത്ഥികളെപോലെ തലമുടിയൊക്കെ പാറിപ്പറന്നു ഞങ്ങൾ പത്തു പതിനഞ്ചുപേർ അവിടെ ഇറങ്ങി.. ഇനി എങ്ങോട്ട്!!..
അടുത്തെങ്ങും ഒരു കട പോലും തുറന്നിട്ടില്ല.. വഴിയിൽ കണ്ട ഒരാൾ ദൂരേക്ക് വിരൽചൂണ്ടി അങ്ങോട്ട് നടന്നോളു.. അവിടൊരു സ്കൂൾ ഉണ്ടെന്നു പറഞ്ഞു.. നടത്തം തുടങ്ങി...
പട്ടിയെ പോലെ നാക്കും പുറത്തിട്ടു കിതച്ചു നിൽക്കുന്ന എനിക്ക് എനർജി കിട്ടാനായി ഭർത്താവ് ഒരു ലൈം സോഡാ വാങ്ങിത്തന്നു. ഒടുവിൽ ആ സരസ്വതിക്ഷേത്രത്തിൽ എത്തിച്ചേർന്നു. നെല്ലിമരങ്ങളും, ചരൽ കല്ലുകളും, പടിക്കെട്ടുകളും ഉള്ള ഒരു പഴയ സ്കൂൾ. എന്റെ ക്ലാസ് കണ്ടുപിടിച്ചു.. വരുന്നവരെയും പോകുന്നവരെയും നോക്കിയിരുന്ന എന്നോട് "ഇനിയെങ്കിലും രണ്ടു വാക്ക് നോക്കെടീ" എന്ന് ദയനീയമായി ഭർത്താവു അഭ്യർത്ഥിക്കുന്നു.. പുള്ളിയെ ബോധിപ്പിക്കാൻ വേണ്ടി മൊബൈലിൽ കറന്റ് അഫയർ ചെക്ക് ചെയ്തു.. ഒന്നരക്ക് ബെൽ മുഴങ്ങി.. ഒരു പേനയും ഐ ഡി കാർഡുമായി ഞാൻ ക്ലാസ്സിൽ കേറി.. ഡെസ്ക് കണ്ടപ്പോൾ നെഞ്ചിലൂടെ എന്തോ പാഞ്ഞുപോയി.. മുഴുവനും കുഴികൾ.. അതിന്റെ പുറത്തെങ്ങാനും വെച്ച് ഉത്തരത്തിന്റെ ഓപ്ഷൻ കറുപ്പിക്കാൻ പോയാൽ പണി കിട്ടും.. ചോദ്യപേപ്പർ കിട്ടി.. സന്തോഷമായി.. തുടക്കം തന്നെ കണക്ക്, പിന്നെ കെമിസ്ട്രി.. അതും കഴിഞ്ഞു ബയോളജി.. ഒക്കെ സഹിക്കാം പിന്നെ കണ്ടതൊക്കെ ചരിത്രമായിരുന്നു.. പണ്ട് നഴ്സറിയിൽ പഠിച്ച ചില കളികൾ ഓർമവന്നു.. കണ്ണടച്ച് കറക്കിക്കുത്താൻ തുടങ്ങി.. ഇന്ത്യൻ ഭരണഘടനയിലെ ചോദ്യങ്ങൾ കണ്ട് പേടിച്ചു കറക്കിക്കുത്താൽ തന്നെ മറന്നുപോയി.. ഞാൻ മെല്ലെ ക്ലാസ്സിലാകമാനം കണ്ണോടിച്ചു..ചിലർ പേന തിന്നുന്നു.. ചിലർ മീശ തിന്നുന്നു.. മറ്റുചിലർ തലമുടി വലിച്ചു പിഴുതെടുക്കാൻ ശ്രമിക്കുന്നു.. സൂപ്പർവിഷന് വന്ന ടീച്ചർ ഞങ്ങളെയൊക്കെ നോക്കി "നിനക്കൊക്കെ അങ്ങനെതന്നെ വേണം" എന്ന ഭാവത്തിലിരിക്കുന്നു.. എക്സാം കഴിഞ്ഞു.. പുറത്തിറങ്ങിയ ഞാൻ എല്ലാരേയും ഒന്ന് വീക്ഷിച്ചു..ഒരു മരണവീട്ടിൽ നിന്നിറങ്ങിപോകുന്ന പ്രതീതിയായിരുന്നു എല്ലാരുടെയും മുഖത്തു.. എന്നാലും എന്റെ കേരളാ പി എസ് സി, ഇതുപോലൊരു ചെയ്‌ത് ഇനി ഒരു പരീക്ഷക്കും ചെയ്യരുത് ട്ടോ.. ഒന്നുമില്ലെങ്കിലും നമ്മളൊക്കെ കേരളീയരല്ലേ.. ഗവണ്മെന്റ് ജോലി കിട്ടിയവർക്കറിയണ്ടല്ലോ കിട്ടാത്തവരുടെ വേദന..
പിന്നൊരു സത്യം പറയട്ടെ.. വീട്ടിൽ വന്നു ഉത്തരങ്ങൾ പരിശോധിച്ചപ്പോൾ ഞാൻ കറക്കികുത്തിയതൊക്കെ ശരിയായിരുന്നു.. എല്ലാർക്കും ഭാഗ്യമുണ്ടെങ്കിൽ ഞാനും ആകും ഒരു ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ... കണ്ടറിയാം...

By
Uma Pradeep

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക