നിന്നോട്.
----------
നീയില്ലാത്ത ലോകത്ത്
ഞാനിരിക്കുമ്പോഴും
എന്നിൽ നിറയെ നീയാണ്
നീ മാത്രം.
ഓർമ്മകൾ നിന്നുടെ
ഓരോ ചലനത്തിലും
വാക്കുകളിലും ചുറ്റി...
നീയില്ലെങ്കിൽ പിന്നെ
എനിക്ക്
വിശപ്പും ദാഹവും എന്തിന് ?
നിന്നിലേക്കണയാൻ
വേണ്ടി മാത്രം
ദിനരാത്രങ്ങൾ......
ഒരു നാഴികമണി പോലേ
ചോർന്നു പോകുന്നതും
കൂമ്പാരം കൂടുന്നതും
നിൻ്റെ ഓർമ്മകൾ മാത്രം
സഹിക്കാൻ പറ്റുന്നില്ല
ഈ ഒറ്റപ്പെടൽ
ഏകനായ് ജീവിച്ചു തീർക്കട്ടെ ഞാനാ
കറുത്ത സത്യത്തിനെ
പുൽകുന്നതുവരെ
വൈരാഗ്യത്തോടെ..
പ്രതികാരത്തോടെ.
----------
നീയില്ലാത്ത ലോകത്ത്
ഞാനിരിക്കുമ്പോഴും
എന്നിൽ നിറയെ നീയാണ്
നീ മാത്രം.
ഓർമ്മകൾ നിന്നുടെ
ഓരോ ചലനത്തിലും
വാക്കുകളിലും ചുറ്റി...
നീയില്ലെങ്കിൽ പിന്നെ
എനിക്ക്
വിശപ്പും ദാഹവും എന്തിന് ?
നിന്നിലേക്കണയാൻ
വേണ്ടി മാത്രം
ദിനരാത്രങ്ങൾ......
ഒരു നാഴികമണി പോലേ
ചോർന്നു പോകുന്നതും
കൂമ്പാരം കൂടുന്നതും
നിൻ്റെ ഓർമ്മകൾ മാത്രം
സഹിക്കാൻ പറ്റുന്നില്ല
ഈ ഒറ്റപ്പെടൽ
ഏകനായ് ജീവിച്ചു തീർക്കട്ടെ ഞാനാ
കറുത്ത സത്യത്തിനെ
പുൽകുന്നതുവരെ
വൈരാഗ്യത്തോടെ..
പ്രതികാരത്തോടെ.
ബാബു.
20/05/17
20/05/17
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക