Slider

കബീർദാസ് (ഭാഗം-2)-(I389-1518)

0

കബീർദാസ് (ഭാഗം-2)-(I389-1518)
* * * * * * * * * * * * * * * * * * * * * *
जल में कुंभ, कुंभ में जल है, बाहर भीतर पानी।
फूटा कुंभ जल जलहिं समाना, इहि तत् कथ्यो ग्यानी ।।
[When a pitcher (pot) is dipped in water, there is water both in the pitcher and outside it. If the pitcher brakes, then both the water mingle without distinction. Kabir implies that, when the soul of man(जीवात्मा) mingles with the Super Soul(परमात्मा), there is complete union and both become indistinguishable]
സാമൂഹിക വേർതിരിവുകൾക്കും, സാമ്പത്തിക ചൂഷണത്തിനുമെതിരെ കബീർ ശബ്ദമുയർത്തി. ദൈവത്തിൽ പരിപൂർണ്ണമായി വിലയം പ്രാപിച്ച്, അഗാധ ഭക്തിയിൽക്കൂടി ആ യഥാർത്ഥ സ്വരൂപനെ കണ്ടറിയാൻ കബീർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇപ്രകാരമുണ്ടായിരുന്ന ഭക്തിയിൽ മതത്തിനും ജാതിക്കും സ്ഥാനമുണ്ടായിരുന്നില്ല. സമകാലിക നായിരുന്ന രാമാനന്ദ് എന്ന ഭക്ത കവിയും കബീറിന്റെ അതേ ചിന്താധാര വച്ചു പുലർത്തി. സകലതും വെടിഞ്ഞു ഈശ്വരനിൽ അഭയം പ്രാപിക്കാനുള്ള ഇവരുടെ ആഹ്വാനത്തിന് അന്നത്തെ പരിത:സ്ഥിതിയിൽ ഒരു പ്രത്യേക അർത്ഥ ഗൗരവമുണ്ടായിരുന്നു. താൻ ഒരേ സമയം അള്ളാവിന്റേയും ശ്രീരാമന്റേയും സന്തതിയാണെന്ന് കബീർ ഉദ്ഘോഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗീതകങ്ങൾക്ക് ഉത്തര ഭാരതത്തിൽ പ്രചുരപ്രചാരo സിദ്ധിച്ചു.
ഇന്നത്തെ നാം കാണുന്ന ലോകം, മതഭ്രാന്തിന്റേയും, അസഹിഷ്ണുതയുടേയും, യുക്തിഹീനമായ അഭിപ്രായങ്ങളുടേയും നടുവിൽ കിടന്ന് ശ്വാസം മുട്ടുകയാണ്. ഇത്തരമൊരു സന്ദർഭത്തിൽ ശ്രീ കബീർ ദാസിന്റെ ദോഹകൾ വളരെയധികം പ്രസക്തമാണ്.
കബീറിന്റെ വരികൾക്ക് അനുവാചകരിൽ മനശ്ശാന്തിയും സാഹോദര്യവും ഉണർത്താനും, വിയോജിപ്പുകൾ അവസാനിപ്പിച്ച് അവരെ നേർവഴിയിൽ നയിക്കാനുമുള്ള ശക്തിയുണ്ട്.
മനുഷ്യവർഗ്ഗത്തിന്റെ തന്നെ നന്മക്ക് വേണ്ടി മാത്രം ജീവിച്ച അദ്ദേഹം, എല്ലാതരത്തിലും ആദരിക്കപ്പെടേണ്ട വ്യക്തി തന്നേയാണെന്ന് നിസ്സoശയം ,അഭിമാനത്തോടുകൂടിത്തന്നെ പറയാം...!
ഇതാ..., അദ്ദേഹത്തിന്റെ ദോഹകളിൽ നിന്നും......
1. करताया सो क्यों किया अब क्यों पछिताया।
बोये पेड़ बबूर का, आम कहां से खाय ॥
("।f knowingly one does a piece of thoughtless act, there is no point in regretting the result. One should not expect sweet fruit from a tree that bears only sour fruits....", says Kabir)
2."If Khudaa lives only in Masjid
who looks after the rest of the world?
If Rama is lodged in the temple idol
who takes care of the universe?
Is East the abode of Hari,
and West that of Allaah?
Search your heart for both of them
there live both Karim and Ram.
They are one and the same
Creator of the Universe.
Men and women are His image
and Kabir is son of both Ram and Karim ,
his preceptors are Guru and Phir alike.
(പ്രിയപ്പെട്ടവരെ... കബീറിനെ കുറിച്ച് എത്ര എഴുതിയാലും തീരില്ല. അദ്ദേഹത്തിന്റെ ഓരോ ദോഹകളിലും അടങ്ങിയിരിക്കുന്നതത്വങ്ങൾ നിരവധി...! എന്നാൽ ആകുന്ന വിധത്തിൽ ഞാനദ്ദേഹത്തെ നിങ്ങൾക്ക് പരിചയപ്പെടുത്തി തന്നു...! ഭാഷാപ്രയോഗത്തിൽ എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ സദയം ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.)
Ambika Menon,
20/5/17.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo