Slider

മകൾ

0

മകൾ
******
ചുവന്നു തിണിർത്തു പൊട്ടിയ കൈവെള്ളയിലേയ്ക്ക് അന്നത്തെ കൂലിയായ മുന്നൂറു രൂപ വാങ്ങുമ്പോൾ സന്തോഷത്താലോ സങ്കടത്താലോ എന്നു വേർതിരിച്ചറിയാനാവാത്ത ഒരു കരച്ചിൽ അവളുടെ തൊണ്ടയിൽ നീറി.
ഒരു അപകടത്തിൽപ്പെട്ട് അമ്മ മരിയ്ക്കുകയും അച്ഛൻ കിടപ്പിലാവുകയും ചെയ്തപ്പോൾ കുടുംബഭാരം ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനിയായ അവൾക്കായി..അച്ഛൻെറ കുറെ നാളത്തെ ചികിത്സകഴിഞ്ഞെത്തിയപ്പോൾ പട്ടിണിമാത്രം മിച്ചം....തുടർ ചികിത്സ ചെയ്താൽ ശരിയാകുമെന്ന് ഡോക്ടർമാർ.
രണ്ടു പേർക്കുള്ള ആഹാരം പോലും ചോദ്യചിഹ്ന്നമായപ്പോഴാണ് അടുത്ത വീട്ടിലെ പാറുവേടത്തിയോടൊപ്പം ചല്ലിപൊട്ടിയ്ക്കുന്ന ജോലിക്കെത്തിയത്.....
ഭക്ഷണം വാരിക്കൊടുത്തപ്പോൾ മകളുടെ കൈ കണ്ട അച്ഛൻെറ കണ്ണു നിറഞ്ഞൊഴുകി.
അദ്ദേഹത്തിൻെറ മനസ്സിൽ ഒരു അഞ്ചു വയസ്സുകാരി കൊലുസ്സു കിലുക്കി ചിണുങ്ങി.
''അച്ഛേ ൻെറ കൈയ്യിൽ മുള്ളു കൊണ്ടു''
''അച്ഛേടെ രാജകുമാരി ഇനി റോസാപ്പൂവിറുക്കണ്ടാട്ടോ,അച്ഛ ഇറുത്തു തരാം''
അച്ഛൻെറ കണ്ണു തുടച്ചപ്പോൾ കൈയ്യിലേക്കിറ്റിയ കണ്ണുനീർ കൈയ്യിലെ മുറിവിനേക്കാൾ അവളുടെ ഹൃദയം നീറ്റി...
''സാരമില്ലച്ഛാ ഇതു കുറച്ചു ദിവസത്തേയ്ക്കാ,
കുറച്ചു കുട്ടികൾ ട്യൂഷനു കിട്ടിയിട്ടുണ്ട്.ഈശ്വരകൃപയാൽ എല്ലാം ശരിയാകും.''
മകൾ തന്നെ ചേർത്തു പിടിച്ചപ്പോൾ അതുവരെ കാണാത്തൊരു നിശ്ചയദാർഢ്യം അവളുടെ മുഖത്ത് അച്ഛൻ കണ്ടു...
ജീവിതത്തോടു തോൽക്കാൻ മനസ്സില്ലാതെ, വിധിയെ പഴിയ്ക്കാതെ, നേരിട്ടു വിജയിക്കാൻ അവളും ഒരുങ്ങുകയായിരുന്നു..
******************************************
സരിത സുനിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo