ഞാൻ പുരുഷൻ. പീഢനം നടക്കുമ്പോൾ തല കുനിക്കുന്ന പുരുഷൻ. വാളയാറിൽ... കുണ്ടറയിൽ.... ഇരിട്ടിയിൽ...കൊട്ടിയൂരിൽ.. വയനാട്ടിൽ.... പിഞ്ചു പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട വാർത്തകൾ ചാനലിൽ വരുമ്പോൾ സ്വയം പരിഹാസ്യനാകുന്നവൻ പുരുഷൻ. സ്ത്രീയില്ലെങ്കിൽ ജീവിക്കാനാകില്ലായെന്ന ധാരണയിൽ സ്ത്രീ വർഗത്തിന്റെ അഹങ്കാരത്തിനു മുൻപിൽ സ്വയംതോറ്റുപോകുന്ന പുരുഷൻ.പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെടുമ്പോൾ പുരുഷന്റെ 'ഉപകരണം' സദാ പ്രവർത്തിക്കേണ്ടതാണെന്ന ധാരണയിൽ കഴിയുന്ന പെൺവർഗ സമൂഹത്തിൽ കഴിയുന്നവൻ പുരുഷൻ.സമൂഹത്തിൽ പീഡിപ്പിക്കപ്പെടുന്ന... ആത്മഹത്യ ചെയ്ത പുരുഷന്മാരെ ആരുംകണ്ടില്ല. സ്ത്രീപീഡനത്തിൽ ആത്മഹത്യ ചെയ്ത പുരുഷന്മാർ എന്നെനോക്കി പൊട്ടിച്ചിരിക്കുന്നു .എഴുപതു വയസ്സായ ഭർതൃപിതാവിന്റെ സ്വത്തു കിട്ടാത്തതിനാൽ ആറുവയസ്സുകാരിയെ അമ്മായിയച്ഛൻ പീഡിപ്പിച്ചു എന്നു പറയുന്ന സ്ത്രീസമൂഹത്തിൽ പുരുഷൻ.മകൾ സംശയത്തോടെ അച്ഛനെ നോക്കികാണുന്ന കാലഘട്ടത്തിൽ ജീവിക്കുന്ന പുരുഷൻ.മകളെയും അച്ഛനെയും ഒറ്റയ്ക്ക് വീട്ടിലാക്കാൻ മടിക്കുന്ന സ്ത്രീസമൂഹത്തിനുള്ളിലെ പുരുഷൻ.മകൾക്ക് ഉമ്മകൊടുക്കാൻ കഴിയാത്തവൻ പുരുഷൻ.സ്ത്രീയെ നിനക്ക് സംരക്ഷണംതരുന്നവൻ പുരുഷൻ.പീഡനക്കാരെ പിടിക്കുന്നവൻ പുരുഷൻ.ജോലി സ്ഥലത്തു പീഢിപ്പിക്കപ്പെടുമ്പോൾ ആരും അറിയാത്ത പുരുഷൻ.സ്ത്രീക്ക് വിദ്വേഷം തീർക്കാൻ പറ്റിയഇരയാണ് പുരുഷൻ.പുരുഷനെ വഞ്ചിക്കുന്ന സ്ത്രീയുടെകൂട്ടുംപുരുഷൻ. മരുഭൂമിയിൽ വിയർപ്പൊഴുക്കുമ്പോൾ വഞ്ചനയുടെ മുഖം സ്ത്രീയിൽ കാണുന്നപുരുഷൻ.സ്ത്രീയെ നീ വഞ്ചിച്ചപുരുഷൻമാർ മാനവചരിത്രത്തിൽ ഒരുപാട് പേരുണ്ട്.സ്ത്രീയുടെ അധികാര കേന്ദ്രത്തിനു മുൻപിൽ ഓച്ഛാനിച്ചു നിൽക്കുന്നവൻപുരുഷൻ. മാനവചരിത്രത്തിൽ പീഢിപ്പിക്കപ്പെട്ട പുരുഷന്മാരുടെ പ്രേതങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇറങ്ങി നടക്കുന്നതു കാണുന്ന പുരുഷൻ.പുരുഷനേ സൂക്ഷിക്കുക! പീഡിപ്പിക്കപ്പെട്ട പുരുഷന്മാർ സാത്താൻമാരായി നിന്നിൽ കൂടിയിരിക്കുന്നു. സാത്താൻമാർ അലഞ്ഞുനടക്കുന്നു. നിന്റെ 'ഉപകരണമാണ'വന്റെയായുധം.
എത്ര പീഢിപ്പിക്കപ്പെട്ടാലും നീ സ്ത്രീയുടെ സംരക്ഷകനാവുക പുരുഷനേ.... അതെ ഞാൻ സ്ത്രീയുടെ സംരക്ഷകനായ പുരുഷൻ. അമ്മ എന്നവാക്കിൽ എല്ലാം മറക്കുന്ന പുരുഷൻ. അമ്മയെ ഓർക്കുന്നവൻപുരുഷൻ. അല്ലാത്തവൻ സാത്താൻ പുരുഷൻ. ഉത്തമപുരുഷനെ മറക്കാതിരിക്കുക സ്ത്രീരത്നമേ.
Written by Saji Varghese
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക