Slider

ഉണ്ണിയുടെ ഒരു ദിനം

0

ഉണ്ണിയുടെ ഒരു ദിനം
*******************
''ഉണ്ണികുട്ടാ ഇങ്ങോട്ട് വന്ന് കുളിക്ക്‌ എന്റെ ഉണ്ണിയെ സ്കൂളിലിൽ പോകേണ്ടേ"?
"അമ്മെ ഇന്ന് മേല് അമർത്തി തേക്കണ്ടട്ടോ"
അത് എന്താ കുട്ടാ?
"അച്ഛൻ ഇന്നലെ തല്ലിയിടം മുഴുവൻ വേദനിക്കുന്നു"
അയ്യേ എന്തിനാ അമ്മ കണ്ണ് നിറയ്ക്കണേ.അച്ഛൻ കുടിക്കുമ്പോഴു അല്ലെ നമ്മളെ തല്ലു...അല്ലാത്തപ്പോൾ നല്ല സ്നേഹമാ...
അമ്മെ
എന്താ ഉണ്ണി
ഒരു കാര്യം പറഞ്ഞാ അമ്മയ്ക്ക് വിഷമം ആവൊ?
ഇല്ലാ മോൻ പറ
"ദിവസവും ഈ തുണി തന്നെ ഇട്ടോണ്ട് ചെല്ലുന്നതിന് കുട്ടികൾ എല്ലാരും കളിയാക്കും...
ഞാൻ പറഞ്ഞേക്കുന്നെ ഇതേ നിറത്തിൽ രണ്ട് മൂന്ന് ജോഡി ഉണ്ട് എന്നാ...
മോൻ വിഷമിക്കണ്ട
അമ്മ കാവിലെ ഉത്സവത്തിന് ഒരുപാട് തുണി വാങ്ങി തരാട്ടോ....മോൻ പോയിട്ട് വാ...നല്ലതു പോലെ പഠിക്കണം കേട്ടോ..ഉമ്മ...
ഉണ്ണി പടികെട്ടും ഇറങ്ങി പോകുന്നത് നോക്കി നിന്ന തുളസിയിൽ അറിയാതെ ഒരു നെടുവീർപ് ഉയർന്നു..
അമ്മുവിനെ കാണുന്നില്ലലോ..അമ്മു പോയിട്ടില്ല പോയിരുന്നു എങ്കിൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ തണ്ട് ഒടിച് ഈ വേലിയ്ക്ക് അരികിൽ ഇട്ടേനെ..പോയി നോക്കാം എന്ന് വെച്ചാൽ അമ്മുവിന്റെ അച്ഛന്റെ വായിൽ ഇരിയ്ക്കുന്ന ശകാരം മുഴുവൻ കേൾക്കേണ്ടി വരും..അതിലെ തെണ്ടി ചെക്കാ എന്നുള്ള വിളി ആണ് കേട്ടാൽ സഹിക്കാത്തത്...
ഉണ്ണികുട്ടാ.. ...
അമ്മു ദൂരെ നിന്ന് ഓടി വരുന്നുണ്ട്....പട്ടു പാവാടയും ഇട്ട് ..മുടികൾ ഭംഗി ആയി പിന്നിയിട്ട് റിബൺ കെട്ടി..എപ്പോഴും ചിരിക്കുന്ന ഒരു മുഖം..ഇവള് ചിരിക്കുമ്പോൾ മാത്രം എങ്ങനെയാ ഈ കണ്ണുകളും ചിരിക്കുന്നത്...?
"ഉണ്ണികുട്ടാ സ്വപ്‍നം കാണുവാണോ"?
ഹേ അല്ല വേഗം വാ...
"നമുക്ക് പച്ചേ ചവിട്ടി കളിച്ചു പോയാലോ ഉണ്ണിയെ"
ഒന്ന് പോ പെണ്ണെ..ഞാൻ എങ്ങാനം ഒന്ന് തൊട്ട് പിടിച്ചാൽ അന്നേരം തുടങ്ങും കിണുങ്ങാൻ...
വേഗം വാ...ഇനിയും താമസിച്ചാൽ വാസു മാഷിന്റെ കൈയിൽ നിന്ന് നിനക്ക് കൂടി ഉള്ള അടി ഞാൻ വാങ്ങേണ്ടി വരും..
ഹോ ഓടി ഓടി വയ്യ ഭാഗ്യം മാഷ് എത്തിയിട്ടില്ല...
നമസ്തേ സാർ
""ഹ നമസ്തേ നമസ്തേ ഇരിക്കു ഇരിക്ക് ...വേഗം പുസ്തകം എല്ലാം എടുത്ത് തുറന്ന് വെയ്ക്ക്..."
എന്താടാ ഉണ്ണി നീ ഇരുന്ന് പരുങ്ങുന്നെ..
അത് ...അത്..
നീ ഇത് വരെ പുസ്തകം വാങ്ങിയില്ലേ
ഇവിടെ വാടാ....അത് ഒരു അലർച്ച ആയി തോന്നി ഉണ്ണിക്ക്...
പുറം പൊളിയുന്ന നാല് തല്ല് കൂടി കിട്ടിയപ്പോൾ ഉണ്ണിയുടെ കണ്ണ് നിറഞ്ഞു ഒഴുകി...
"ഇനി പുസ്തകം വാങ്ങിയിട്ട് ക്ലാസ്സിൽ കയറിയാൽ മതി"
ഇത് കണ്ടതും ക്ലാസ്സിൽ ഉള്ള കുട്ടികളുടെ കൂട്ട ചിരി തുടങ്ങി...
തിരിഞ്ഞു ഒന്ന് കൂടി നോക്കിയപ്പോൾ നിറഞ്ഞു നിൽക്കുന്ന രണ്ട് കണ്ണുകൾ തന്റെ പിറകെ വരുന്നത് പോലെ തോന്നി.."''അമ്മു""
നേരെ ഗ്രൗണ്ടിലേക്ക് നടന്നു.ദിവസവും ചെന്നിരിക്കുന്ന അപ്പൂപ്പൻ മാവിന്റെ ചുവട്ടിൽ ചെന്നിരുന്നു..പുറം എല്ലാം നല്ല വേദനയുണ്ട് അച്ഛന്റെ അടിയും മാഷിന്റെ അടിയും കൂടി ആയപ്പോൾ സഹിക്കുന്നില്ല വേദന...
കുറച് നേരം ഇരുന്നപ്പോൾ മുഷിഞ്ഞു തുടങ്ങി.അവിടെ നിന്ന് എഴുന്നെറ്റ് കഞ്ഞിപ്പുരയിലേക്കു നടന്നു...
"ജാനു അമ്മെ"
ആഹാ ആരാ ഇത് ഉണ്ണികുട്ടനോ ?ഇന്ന് എന്താ ക്ലാസ്സിൽ കേറാഞ്ഞത് ?
"പുസ്തകം ഇല്ലാത്തതിന് മാഷ് ഇറക്കി വിട്ടു"'
അയ്യോടാ അതാണോ മോൻ വിഷമിക്കണ്ട കേട്ടോ...ജാനു അമ്മ ഇന്ന് മോന് പുസ്തകം വാങ്ങാൻ ഉള്ള പൈസ തരാട്ടോ...
തര്വോ?? ഉണ്ണികുട്ടന്റെ കണ്ണുകൾ വിടർന്നു...
തരാടാ... ഇനി എന്തായാലും ഉച്ച ആകട്ടെ..കഞ്ഞി ഒക്കെ കുടിച്ചിട്ട് പോയി വാങ്ങാം...
മോൻ ഈ കഞ്ഞി ഒന്ന് വെളിയിലേക്ക് എടുത്ത് വയ്ക്കാൻ ജാനു അമ്മയെ ഒന്ന് സഹായിക്ക്.....
എല്ലാവർക്കും കഞ്ഞി കൊടുത്ത്.കഞ്ഞി കുടിയും കഴിഞ്ഞ് ജാനു അമ്മയുടെ കൈ പിടിച്ചു പുസ്തകം വാങ്ങാൻ പോയപ്പോൾ ഉണ്ണികുട്ടന്
സ്വർഗം കിട്ടിയ വാശി ആയിരുന്നു...
എന്താ ജാനു അമ്മെ ഇവനെയും കൊണ്ട് ഈ വഴിക്ക്....പുസ്തകം വാങ്ങാൻ ചെന്നപ്പോൾ സണ്ണി മാഷിന്റെ കളിയാക്കി ഒരു ചോദ്യം..
മക്കള് ഇല്ലാത്തതിന് ദത്ത് എടുത്തോ ഇവനെ?
"അതെ മാഷെ ഇവനെ തുളസിയുടെ കൈയിൽ നിന്ന് ഞാൻ ഇങ് എടുത്തു ...എന്തെ മാഷിന് പിടിച്ചില്ലേ... മാഷ് പുസ്തകത്തിന് എന്താ വില എന്ന് പറഞ്ഞു പൈസ വാങ്ങിയിട്ട് പുസ്തകം തരാൻ നോക്ക് വിശേഷം കൂടുതൽ പറയാതെ....
ഇത് കേട്ട് മാഷിന്റെ മുഖം ചൂളുന്നത് കണ്ട് ഉണ്ണിക്കുട്ടന് ചിരിയാണ് വന്നത്..
ദാ ഉണ്ണി പുസ്തകം..സൂക്ഷിച്ച് വെക്കണം കേട്ടോ..കീറി കളയരുത്..തുളസിയോട് ഞാൻ വാങ്ങി തന്നതാണ് എന്ന് പറഞ്ഞാ മതി കേട്ടോ...
ശരി ജാനു അമ്മെ ഞാൻ പോട്ടെ
ആഹാ അങ്ങനെ അങ്ങ് പോകാതട ഉണ്ണി ജാനു അമ്മയ്ക്ക് ഒരു ഉമ്മ തന്നിട്ട് പോ
"ഉമ്മ" ഞാൻ പോട്ടെ..
ക്ലാസിലേക്ക് ഓടി കയറുമ്പോൾ ആദ്യം തിരഞ്ഞത് അമ്മുവിനെ ആണ്
"അമ്മു അമ്മു ഇത് കണ്ടോ"
ഹായ് ഇത് ആര് വാങ്ങി തന്നു ഉണ്ണിയെ..?
എന്റെ ജാനു അമ്മ വാങ്ങി തന്നതാ...എന്താ അമ്മു ചിരിക്കണേ..
ഹേ ഒന്നുമില്ല ഇനി ഉണ്ണിയെ ക്ലാസിന് പുറത്താക്കില്ല...
പുസ്തകങ്ങൾ എല്ലാം ഇടയ്ക്ക് ഇടയ്ക്കു തുറന്നു നോക്കി ..ഇടയ്ക്ക് ഒക്കെ അതിലെ പുതുമണം ആസ്വദിച്ച്..ആ പുസ്തകങ്ങളും നെഞ്ചോട് ചേർത്തിരുന്നു വൈകുന്നേരം വരെ...
ബെല്ലടിച്ചപ്പോൾ അമ്മുവിന്റെ കൈയും പിടിച്ചിറങ്ങി തിരക്കിലൂടെ..
അമ്മു വേഗം വയോ അമ്മയെ പുസ്തകം കാണിക്കാഞ്ഞിട്ടു എനിക്ക് വയ്യ...
ഒന്ന് അടങ് ചെക്കാ നീ ആണോ ആദ്യം ആയി പുസ്തകം വാങ്ങുന്ന ആള്...ഹും
ഉണ്ണിയെ നമുക്ക് അവറാച്ചന്റെ പറമ്പിൽ കേറി പുളി പറിച്ചിട്ടു പോയാലോ??
അയ്യോ അത് വേണ്ടായെ...അങ്ങേര് കണ്ടാൽ ചെവി പൊട്ടണ തെറി കേൾക്കേണ്ടി വരും..
എനിക്ക് വേണം വേണം വേണം...അമ്മു മുഖം വീർപ്പിച്ചു
ഓഹ് ഈ പെണ്ണ്...പിണങ്ങണ്ട നീ ഇവിടെ നിൽക്ക് ഞാൻ പോയിട്ട് വരാം...
ഈ ചെക്കൻ പോയിട്ട് കുറെ നേരമായല്ലോ...
നായിന്റെ മോനെ നിൽക്കടാ അവിടെ....
ഓടി വരുന്ന ഉണ്ണിയുടെ പുറകിൽ അവറാച്ചൻ ഒരു വലിയ പത്തലുമായി
ഓടിക്കോ അമ്മുവേ....
ഹോ ഇപ്പൊ അങ്ങേര് കൊന്നേനെ നിന്റെ ഒരു പുളി കൊതി...ഹോ...
അപ്പൊ പുളി കിട്ടിയില്ലേ?
കിട്ടി കിട്ടി ദാ...നിക്കറിന്റെ പോക്കറ്റിൽ കിടന്ന പുളി അവൾക്ക് നേരെ നീട്ടി...
എന്നാ ഞാൻ പോട്ടെ ഉണ്ണിയെ....ഹാ നിൽക്ക് ഉണ്ണി...ഇന്ന് രാവിലെ മാഷ് പഠിപ്പിച്ചത് എല്ലാം ഈ ബുക്കിൽ ഉണ്ട്‌ എഴുതിയിട്ട് രാവിലെ തന്നാൽ മതി കേട്ടോ...
ശരി അമ്മുവേ.
അമ്മെ അമ്മെ അമ്മോ. .... ഈ അമ്മ എവിടെ പോയി കിടക്കുവാ ..
എന്തിനാ എന്റെ ഉണ്ണിയെ തൊണ്ട പൊട്ടികണത് ഞാൻ ഇവിടെ ഉണ്ട്
അമ്മെ അമ്മെ കണ്ടോ
പുതിയ പുസ്തകങ്ങൾ...
ഇത് എവിടുന്നു ആണ് ഉണ്ണിയെ...
ജാനു അമ്മ വാങ്ങി നല്കിയതാ ....അമ്മയോട് പറയാൻ പറഞ്ഞു...പുസ്തകം ഇല്ലാത്തതിന് മാഷ് ഇറക്കി വിട്ടു..അതിന് ജാനു അമ്മ വാങ്ങി നല്കിയതാ..
ഹഹ അമ്മ എന്തിനാ അമ്മ കണ്ണ് നിറയ്ക്കണേ...ഈ അമ്മയ്ക്ക് കരയാൻ മാത്രേ അറിയുള്ളൂ...
 കരയണ്ടട്ടോ ഉമ്മ...
അമ്മ സന്തോഷം വന്നപ്പോൾ കണ്ണ് നിറഞ്ഞതാടാ പൊട്ടാ ...വാ ഉപ്പുമാവ് കഴിക്കാൻ തരാം..
അമ്മെ കഴിച്ചിട്ട് ഞാൻ കളിയ്ക്കാൻ പൊയ്‌ക്കോട്ടെ?
സന്ധ്യക്ക് മുൻപ് തിരിച് വരണം കേട്ടോ...
അമ്മെ പോയിട്ട് വേഗം വരാം...
കളി എല്ലാം കഴിഞ്ഞ് തിരികെ വരുമ്പോഴേക്കും സന്ധ്യ ആയി തുടങ്ങിയിരുന്നു..വീടിന്റെ വേലിയ്ക്ക് ചുറ്റും കുറച്ച് ആളുകൾ നിൽക്കുന്നു...
ഈശ്വരാ അച്ഛൻ....അച്ഛൻ ഇന്ന് നേരത്തെ വന്നിട്ടുണ്ട്..ഉണ്ണിയുടെ ശരീരം വിറയ്ക്കാൻ തുടങ്ങി.....
കഴുവർടാ മോളെ നിന്നെ ഞാൻ ഇന്ന് കൊല്ലും
അച്ഛാ അച്ഛാ അമ്മയെ ഒന്നും ചെയ്യല്ലേ അച്ഛാ...ഇനി അമ്മയെ തല്ലലെ അച്ഛാ....
പറഞ്ഞു തീർന്നതും ഉണ്ണിയുടെ മുഖമടച്ച് ഒരു അടി ആയിരുന്നു..അടി കിട്ടിയതും ഉണ്ണിയ്ക്ക് ഭൂമി കീഴ്മേൽ മറിയുന്നതായി തോന്നി...
ഇയ്യോ എന്റെ കുഞ്ഞ് ....നിങ്ങള് എന്നെ എന്ത് വേണം എങ്കിലും ചെയ്യ് എന്റെ കുഞ്ഞിനെ ഇങ്ങനെ കൊല്ലാ കൊല ചെയ്യല്ലേ...
കലി അടങ്ങാതെ അയാൾ വീട്ടിലെ എല്ലാം തല്ലി തകർക്കാൻ തുടങ്ങി ...വീട്ടിനുള്ളിലേക്ക് കയറി തുണി എല്ലാം വലിച്ചിട്ട് തീ ഇട്ടു..ഇതൊക്കെ കണ്ട് വിറച്ച് നിൽക്കാനേ ഉണ്ണിയ്ക്കും അമ്മയ്ക്കും കഴിഞ്ഞുള്ളു..
ഒരു വിധം കോലാഹലം കഴിഞ്ഞപ്പോൾ ആണ് പെട്ടിപുറത്ത് ഇരുന്ന പുസ്തക സഞ്ചി അയാളുടെ കണ്ണിൽ ഉടക്കിയത്.....
"അവന്റെ പൊത്തകം പിന്നെ ഇപ്പൊ ഈ പട്ടിയൊക്കെ പഠിച്ച് കളക്ടർ ആകാൻ പോവല്ലേ....
അമ്മെ അമ്മെ ദേ അച്ഛൻ പുസ്തകം കത്തിക്കാൻ പോകുന്നു..
ഇയ്യോ...നിങ്ങളുടെ കാല് ഞാൻ പിടിക്കാം അത് മാത്രം കത്തിക്കല്ലേ...
മാറിനിൽക്കടി അല്ല എങ്കിൽ രണ്ടിനെയും ഇതിൽ ഇട്ട് ഞാൻ ചുട്ട് എടുക്കും...
അച്ഛാ കഷ്ടമാണ് അച്ഛാ അത് കത്തിക്കല്ലേ.....
അച്ഛാ..ജാനു അമ്മ വാങ്ങി നല്കിയതാ...
അവന്റെ ഒരു ജാനു...മാറി നിൽക്കടാ..
അതും പറഞ്ഞു അയാൾ ആ പുസ്തക കെട്ട് ആ തീയിലേക്ക് ഇട്ടു....
അമ്മെ...അമ്മുവിന്റെ ബുക്ക് ...ഞാൻ അവളോട് ഇനി എന്താ പറയുക....
എന്തോ നേടിയ പോലെ അയാൾ വേച്ച് വേച്ചു തിണ്ണയിലേക്ക് കയറികിടന്ന് പുലഭ്യം പറഞ്ഞ് ഉറങ്ങാൻ തുടങ്ങി..
തന്നെ കെട്ടിപിടിച്ചു മുറ്റത്തു ഇരുന്ന് കരയുന്ന ഉണ്ണിയെ നോക്കി..തുളസി ആരോടെന്നു ഇല്ലാതെ പറഞ്ഞു...
"""എന്തിനു ദൈവമേ ഞങ്ങൾക്ക് ഈ ജീവിതം""
***********************
രതീഷ് യശോധരൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo