''അമ്മേ.''
''എന്താ.. മോനെ?..
മുറ്റത്ത് കളിക്കുകയായിരുന്ന മോന്‍റെ വിളി കേട്ട് അടുക്കളയില്‍ നിന്ന് ഞാന്‍ ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു..
''ഒന്നിങ്ങോട്ട് വന്നേ..''
''അമ്മ കുറച്ച് തിരക്കിലാ മോനെ''..
എന്തെങ്കിലും ചെറിയ കാര്യത്തിനാവും എന്നറിയാവുന്നത് കൊണ്ട് ഞാന്‍ വെറുതേ പറഞ്ഞു..
''ഒന്നു വാ അമ്മേ.., നല്ലമ്മയല്ലേ.. പ്ളീസ്''
അവന്‍ സോപ്പിടാന്‍ തുടങ്ങി ..
ഞാന്‍ മനസ്സില്ലാ മനസ്സോടെ മുറ്റത്തേക്ക് ചെന്നു ..
അവിടെ സെെക്കിളും പിടിച്ചു നില്‍ക്കുകയാണ് എന്‍റെ മോന് ..
അവിടെ സെെക്കിളും പിടിച്ചു നില്‍ക്കുകയാണ് എന്‍റെ മോന്‍ ..
''എന്താടാ, എന്തു പറ്റി ?''
ഞാന്‍ ചോദിച്ചു..
''അമ്മ ഇതു കണ്ടോ, എന്‍റെ സെെക്കിളിന്‍റെ ടയര്‍ പഞ്ചറായി''..
അവന്‍ സങ്കടത്തോടെ പറഞ്ഞു..
''ഓ, അതാണോ?.. അതിനാണോ നീയിങ്ങനെ വിളിച്ചു കൂവിയത്.. മാമനോട് പറഞ്ഞാല്‍ മതി പഞ്ചര്‍ ഒട്ടിക്കുന്ന കടയില്‍ കൊടുത്തു ശരിയാക്കിത്തരും''..
എനിക്ക് ദേഷ്യം വന്നു..
''അതല്ല അമ്മേ.. ''
അവന്‍ സെെക്കിള്‍ അവിടെ വെച്ചിട്ട് വന്നെന്നെ കെട്ടിപ്പിടിച്ചു..
''നീ വിട് .. എനിക്ക് അടുക്കളയില്‍ പണിയുണ്ട്''..
എന്തോ കാര്യം സാധിക്കാനുള്ള പുറപ്പാടിലാണ് എന്നു മനസ്സിലായതുകൊണ്ട് ഞാന്‍ പ്രോത്സാഹിപ്പിച്ചില്ല..
''ഈ സെെക്കിള്‍ എന്‍റെ കഴിഞ്ഞ ബര്‍ത്ത്ഡേക്ക് വാങ്ങിയതല്ലേ.. ഇനി ഇതു വേണ്ടമ്മേ.. എനിക്ക് പുതിയ സെെക്കിള്‍ വേണം ''..
അവന്‍ പിടിവിടാതെ പറഞ്ഞു..
'അപ്പോ അതാണല്ലേ കാര്യം.. ഇപ്പോ വാങ്ങിത്തരാം കേട്ടാ '..
ഞാന്‍ മനസ്സില്‍ മുറു മുറുത്തു..
ഞാന്‍ മനസ്സില്‍ മുറു മുറുത്തു..
''അയ്യോ , അതിനു അമ്മയുടെ കെെയ്യില്‍ പെെസയില്ലാലോ മോനേ..''
ഞാനൊരു പാവം അമ്മയായി..
അവന്‍റെ മുഖം ഒന്നു വാടി.. കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല..
''ശരിക്കും അമ്മയുടെ കെെയ്യില്‍ പെെസയില്ലേ..',
''ഇല്ല മോനെ .. ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ മോന് എല്ലാ മാസവും പുതിയ സെെക്കിള്‍ വാങ്ങിത്തരൂലേ..'
ഞാന്‍ വളരെ സ്നേഹത്തോടെ പറഞ്ഞിട്ട് തിരിഞ്ഞു നടക്കാനൊരുങ്ങി..
''അമ്മേ, അമ്മയുടെ കെെയ്യില്‍ സ്വര്‍ണ്ണമുണ്ടോ?.''
അവന്‍റെ ചോദ്യം എന്നെ പിടിച്ചു നിര്‍ത്തി..
''ഉണ്ടെങ്കില്‍?''
''ടിവിയില്‍ പരസ്യം കാണുന്നില്ലേ .. സ്വര്‍ണ്ണം പണയം വെച്ചാല്‍ പെെസ കിട്ടുമെന്ന്.. സ്വര്‍ണ്ണം പണയം വെച്ചിട്ട് എനിക്ക് പുതിയ സെെക്കിള്‍ വാങ്ങിത്താ അമ്മേ''..
അവന്‍റെ വാക്കുകള്‍ കേട്ട് ഇടി വെട്ടേറ്റതുപോലെ നിന്നു പോയി ഞാന്‍..
കാലം പോയ ഒരു പോക്കേ..
അജിന സന്തോഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക