ഏട്ടൻ
*******
ഒരേട്ടനുണ്ട്..
നട്ടപ്പാതിരക്കു "യക്ഷി വന്നെടീ"
എന്നും പറഞ്ഞു ഉറങ്ങികിടക്കുന്ന രണ്ടനിയത്തിമാരെയും കുത്തിപ്പൊക്കി എണീപ്പിച്ചു യക്ഷി എറിഞ്ഞ കല്ലുകൾ
തെളിവായി കാണിച്ചു തന്ന ഒരേയൊരേട്ടൻ
തേക്കാത്ത ചുവരിലെ കട്ടകഷ്ണങ്ങൾ ആണത് എന്നു മനസിലാകാത്ത വിഡ്ഢികളായ അനിയത്തിമാർ രണ്ടും പേടിച്ചുവിറച്ചു കഴുത്തിലൂടെ പുതപ്പും ചുറ്റി (യക്ഷി ചോര കുടിക്കാതിരിക്കാൻ)
ഇരുന്നു നേരം വെളുപ്പിച്ചിരുന്നു
ഇരുന്നു നേരം വെളുപ്പിച്ചിരുന്നു
നാലു വയസുള്ളപ്പോ ഏട്ടന്റെ പുറകെ പുഴയിലെ വെള്ളം കാണാൻ പോകും വഴി റോഡിൽ വച്ച് അനിയത്തിയെ കാറിടിച്ച പേരും പറഞ്ഞു ഹൈ സ്കൂളിൽ എത്തിയിട്ടും സ്കൂളിൽ പോകുമ്പോളും വരുമ്പോളും ടാർ റോഡിൽ എത്തിയാൽ സ്കൂൾ എത്തുംവരെ ഓരോ വണ്ടിയുടെ ശബ്ദം കേൾക്കുമ്പോളും
"വിന്തെ അരീല്"
(വിനീതെ..അരികിലേക്ക് മാറിനിൽക്കൂ )
എന്നു വിളിച്ചു പറഞ്ഞു പറഞ്ഞു സ്കൂളിൽ സ്വന്തം പെങ്ങൾക്ക് "വിന്തെ അരീല്"
എന്ന ഇരട്ടപ്പേര് വാങ്ങിച്ചുതന്ന ഏട്ടൻ
(വിനീതെ..അരികിലേക്ക് മാറിനിൽക്കൂ )
എന്നു വിളിച്ചു പറഞ്ഞു പറഞ്ഞു സ്കൂളിൽ സ്വന്തം പെങ്ങൾക്ക് "വിന്തെ അരീല്"
എന്ന ഇരട്ടപ്പേര് വാങ്ങിച്ചുതന്ന ഏട്ടൻ
ക്രിക്കറ്റ് കളിയ്ക്കാൻ പോയി വരുമ്പോ പതിവായി ഒരു പിച്ചക്കാരനെ എങ്കിലും ചോറ് കൊടുക്കാൻ കൂടെ കൊണ്ടുവന്നു അമ്മയുടെ വഴക്കു കേൾക്കുമ്പോൾ "എന്റെ ചോറ് കൊടുത്തേക്കമ്മേ പാവല്ലേ" എന്ന് പറയാറുള്ള ഏട്ടൻ...വീടുമൊത്തം കരിക്കട്ട കൊണ്ട് ചിത്രങ്ങൾ വരച്ചുകൂട്ടി ഇടയ്ക്കിടെ അമ്മയുടെ
ഏറു വാങ്ങിക്കാറുള്ള ഏട്ടൻ( അമ്മയ്ക്ക് നല്ല ഉന്നവും ഏട്ടന് നല്ല സ്പീഡും ആയിരുന്നു)
ഏറു വാങ്ങിക്കാറുള്ള ഏട്ടൻ( അമ്മയ്ക്ക് നല്ല ഉന്നവും ഏട്ടന് നല്ല സ്പീഡും ആയിരുന്നു)
മോഹൻലാൽ ഫാൻസ് ആയ രണ്ടനിയത്തിമാരെയും മമ്മൂട്ടി ഫാൻസ് ആക്കാൻ വേണ്ടി ഓരോ മമ്മൂട്ടി പടവും കണ്ടു വന്നു ബെഡ്റൂമിൽ അച്ഛന്റെ കാവി മുണ്ട് കർട്ടൻ ആക്കി ചിമ്മിനി വിളക്കു കത്തിച്ചുവച്ചു സിനിമ മൊത്തം അഭിനയിച്ചു കാണിച്ചു തന്ന ഏട്ടൻ
ഒടുക്കത്തെ ആത്മാർത്ഥതയാണ് അപ്പോൾ.. പാട്ടിന്.. പാട്ടു...അടിക്കു.. അടി ഒറിജിനൽ
ഒടുക്കത്തെ ആത്മാർത്ഥതയാണ് അപ്പോൾ.. പാട്ടിന്.. പാട്ടു...അടിക്കു.. അടി ഒറിജിനൽ
തോക്കു കിട്ടാത്ത നാടായതുകൊണ്ട് അനിയത്തിമാർ
ഇന്നും ജീവിച്ചിരിക്കുന്നു
അല്ലേൽ വെടിവച്ചു കൊന്നേനെ രണ്ടിനേം
അത്രേം ആത്മാർത്ഥതയാ മമ്മൂട്ടിയുടെ കാര്യത്തിൽ
ഇന്നും ജീവിച്ചിരിക്കുന്നു
അല്ലേൽ വെടിവച്ചു കൊന്നേനെ രണ്ടിനേം
അത്രേം ആത്മാർത്ഥതയാ മമ്മൂട്ടിയുടെ കാര്യത്തിൽ
"പെങ്ങമാരെ അച്ചടക്കത്തിൽ വളർത്തേണ്ടത് ആങ്ങളയുടെ കടമ ആണ്"
എന്ന അമ്മയുടെ സുഖിപ്പിക്കലിൽ മതി മറന്നു ഇടയ്ക്കിടെ രണ്ടനിയത്തിമാരെയും
നുള്ളിയും അടിച്ചും ഉത്തരവാദിത്തം നിറവേറ്റുന്ന ഏട്ടൻ.
എന്ന അമ്മയുടെ സുഖിപ്പിക്കലിൽ മതി മറന്നു ഇടയ്ക്കിടെ രണ്ടനിയത്തിമാരെയും
നുള്ളിയും അടിച്ചും ഉത്തരവാദിത്തം നിറവേറ്റുന്ന ഏട്ടൻ.
കിട്ടിയതൊക്കെ സ്വീകരിച്ചു സന്ധ്യ വരെ കാത്തിരുന്നു പഠിക്കുമ്പോൾ അരഭിത്തിയിൽ ഇരുന്നു താഴെ റോഡിൽ അച്ഛന്റെ നിഴൽ കാണുമ്പോൾ
"മായാവി"സിനിമയിലെ സലിം കുമാറിനെ പോലെ ചുമ്മാ ഏട്ടനെ തോണ്ടി ചെറിയൊരു നുള്ളെങ്കിലും വാങ്ങി എട്ടുദിക്കും പൊട്ടുമാറുച്ചത്തിൽ അലറിക്കരഞ്ഞു അച്ഛൻ വന്നു കേറുമ്പോ തന്നെ ഇളയ കൊച്ചിനെ അടിച്ചവകയിൽ ഏട്ടന് രണ്ടെണ്ണം വാങ്ങിക്കൊടുത്തു സംതൃപ്തരാവുന്ന അനിയത്തിമാരെ നോക്കി പല്ലിറുമ്മി
ഇരുന്ന ഏട്ടൻ
ഇരുന്ന ഏട്ടൻ
പിറ്റേന്നു രാവിലെ അടികിട്ടിയ സ്ഥലത്തും ഇത്തിരി കൂടുതലും തേക്കിന്റെ തളിരില തേച്ചുചുവപ്പിച്ചു അച്ഛന്റെ മുന്നിലൂടെ വലിഞ്ഞു
നടന്നു"ഈ അടിയൊക്കെ ഞാൻ എപ്പോളടിച്ചു
ദൈവമേ"എന്നാലോചിച്ചു കുറ്റബോധം കൊണ്ട്
അച്ഛൻ വരുമ്പോൾ കൊണ്ടുവരുന്ന എക്സ്ട്രാ
പലഹാരം അനിയത്തിമാരെ ഇളിച്ചുകാണിച്ചു
തിന്നുതീർത്ത ഏട്ടൻ
നടന്നു"ഈ അടിയൊക്കെ ഞാൻ എപ്പോളടിച്ചു
ദൈവമേ"എന്നാലോചിച്ചു കുറ്റബോധം കൊണ്ട്
അച്ഛൻ വരുമ്പോൾ കൊണ്ടുവരുന്ന എക്സ്ട്രാ
പലഹാരം അനിയത്തിമാരെ ഇളിച്ചുകാണിച്ചു
തിന്നുതീർത്ത ഏട്ടൻ
കണ്ണൻ മാഷുടെ വീടിനു മുന്നിലെ
മരത്തിൽ മിന്നാമിന്നി നിറയുന്നതും
കാത്തിരുന്നു..ഉറക്കത്തിലുള്ള
അനിയത്തിമാരെ വിളിച്ചെണീപ്പിച്ചു
ഏതോ ഒരു ലോകത്തിൽ
എത്തിപ്പെട്ട അതിശയത്തിൽ നിന്ന
അനിയത്തിമാരെ ചേർത്തുപിടിച്ചു
മിന്നാമിന്നിമരം കാണിച്ചുതന്ന ഏട്ടൻ
മരത്തിൽ മിന്നാമിന്നി നിറയുന്നതും
കാത്തിരുന്നു..ഉറക്കത്തിലുള്ള
അനിയത്തിമാരെ വിളിച്ചെണീപ്പിച്ചു
ഏതോ ഒരു ലോകത്തിൽ
എത്തിപ്പെട്ട അതിശയത്തിൽ നിന്ന
അനിയത്തിമാരെ ചേർത്തുപിടിച്ചു
മിന്നാമിന്നിമരം കാണിച്ചുതന്ന ഏട്ടൻ
തനിച്ചു പുറത്തു വിടാതെ വീടിനു
തൊട്ടടുത്തുള്ള ടാക്കീസിൽ പോലും അനിയത്തിമാർക്കു കൂട്ട് പോയി
ഒരുത്തൻ അവരെ "ഞോണ്ടിയ വക "
അവനെ വലിച്ചിട്ടു തല്ലി സിനിമ നിർത്തിവെപ്പിച്ചു ആളുകളെ മൊത്തം അറിയിച്ച ഏട്ടൻ..
തൊട്ടടുത്തുള്ള ടാക്കീസിൽ പോലും അനിയത്തിമാർക്കു കൂട്ട് പോയി
ഒരുത്തൻ അവരെ "ഞോണ്ടിയ വക "
അവനെ വലിച്ചിട്ടു തല്ലി സിനിമ നിർത്തിവെപ്പിച്ചു ആളുകളെ മൊത്തം അറിയിച്ച ഏട്ടൻ..
പട്ടണത്തിലെ കോളേജിൽ പഠിക്കുമ്പോളും പെങ്ങമ്മാരെ ഒരുവിധത്തിലും ലൈനടിക്കാൻ സമ്മതിക്കില്ലെന്നു ശപഥം ചെയ്തു നാട്ടിൻപുറത്തെ അവരുടെ കോളേജിൽ ആഴ്ചയ്ക്കു വന്നു കാര്യങ്ങൾ അന്വേഷിക്കുകയും
അവരെ ശ്രദ്ധിക്കാൻ ചങ്ങാതിമാരെ ഏല്പിക്കുകയും ചെയ്ത ഏട്ടൻ
(അന്നൊക്കെ ചങ്ങാതിയുടെ പെങ്ങൾ
സ്വന്തം പെങ്ങൾ തന്നെ ആയിരുന്നല്ലോ
ആൺപിള്ളേർക്കു)
അവരെ ശ്രദ്ധിക്കാൻ ചങ്ങാതിമാരെ ഏല്പിക്കുകയും ചെയ്ത ഏട്ടൻ
(അന്നൊക്കെ ചങ്ങാതിയുടെ പെങ്ങൾ
സ്വന്തം പെങ്ങൾ തന്നെ ആയിരുന്നല്ലോ
ആൺപിള്ളേർക്കു)
സുമംഗലിയായി പടിയിറങ്ങുന്ന
അനിയത്തിയെ കെട്ടിപിടിച്ചു കണ്ണ് നിറച്ചു
"കരയല്ലേ നീ..നാളെ രാവിലെ തന്നെ വരാം ഞാൻ"എന്ന് പറഞ്ഞ ഏട്ടൻ
അനിയത്തിയെ കെട്ടിപിടിച്ചു കണ്ണ് നിറച്ചു
"കരയല്ലേ നീ..നാളെ രാവിലെ തന്നെ വരാം ഞാൻ"എന്ന് പറഞ്ഞ ഏട്ടൻ
അവളുടെ പ്രസവത്തിന് രക്തം കൊടുക്കാൻ രണ്ടുപേരെ വേണം എന്ന ഡോക്ടറുടെ വാക്കു കേട്ട് "മതിയായില്ലെങ്കിലോ?"എന്നും പറഞ്ഞു ഒരു ജീപ്പ് നിറയെ "എ പോസിറ്റീവ് ഗ്രുപ്' ചങ്ങാതിമാരെ വിളിച്ചുവരുത്തി ആ ടെൻഷനിടയിലും അമ്മയുടെ
വഴക്കു കേട്ട ഏട്ടൻ
വഴക്കു കേട്ട ഏട്ടൻ
ആ ഏട്ടന്റെ പിറന്നാൾ ആണിന്നു
കുട്ടിക്കാലത്തു രണ്ടു ചെവിയും കൂട്ടിയടിച്ചാൽ ബോധം പോകുമോ?
എന്ന ഏട്ടന്റെ പരീക്ഷണത്തിന് വിധേയയായി ബോധം കെട്ടു
അമ്മയുടെ അടി പങ്കിട്ടു വാങ്ങുകയും
എന്ന ഏട്ടന്റെ പരീക്ഷണത്തിന് വിധേയയായി ബോധം കെട്ടു
അമ്മയുടെ അടി പങ്കിട്ടു വാങ്ങുകയും
പ്രീ ഡിഗ്രി പഠിക്കുമ്പോ കൂടെ പഠിക്കുന്ന കൂട്ടുകാരിക്കും ഏട്ടനും ബ്രോക്കർ പണി എടുത്തു ക്ളാസിൽ വച്ച് തെളിവ് സഹിതം(പ്രേമലേഖനം കൈമാറൽ) ഗംഗൻ മാഷിനാൽ പിടിക്കപ്പെട്ടു ഒരീസം മൊത്തം പുറത്തു നിൽക്കുകയും അവളുടെ മിലിട്ടറിക്കാരൻ അപ്പന്റെ വായിലെ സകല തെറിയും കേട്ട് കൂളായി വരികയും ചെയ്ത ഈ നേർപെങ്ങൾ
ഇതാ നേരുന്നു ആയിരമായിരം ജന്മദിനാശംസകൾ
😍
😍
😍
😍
ഇതാ നേരുന്നു ആയിരമായിരം ജന്മദിനാശംസകൾ




"ഇനി എത്ര ജന്മം കിട്ടിയാലും ടോം & ജെറി
കളിയ്ക്കാൻ കൂടെതന്നെ തരണേ ദൈവമേ" എന്ന പ്രാർത്ഥനയോടെ
ഞങ്ങളുടെ ഏട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ
😍
😍
😍
😍
😍
😘
കളിയ്ക്കാൻ കൂടെതന്നെ തരണേ ദൈവമേ" എന്ന പ്രാർത്ഥനയോടെ
ഞങ്ങളുടെ ഏട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ






by
വിനീത അനിൽ
നേരിൽ കണ്ടിട്ടില്ലാത്ത ചേട്ടന്റെ രൂപം സുന്ദര വാക്കുകളാൽ മനസ്സിൽ പകർത്തി തന്നതിന് ഒരായിരം നന്ദി ...
ReplyDeleteSuper
ReplyDeleteകണ്ണ് നിറഞ്ഞൊഴുകി. സത്യം .
ReplyDeleteകണ്ണ് നിറഞ്ഞൊഴുകി. സത്യം .
ReplyDelete