ഉഷ്ണരാഗം
=============
ഇന്നലെ പെയ്ത മഴയിലെന്നിലെ-
മാനസവാടി കുളിർക്കെ നനഞ്ഞു.
ഇതുവരെ വിണ്ടുകീറിയ മൺതടമായിരുന്നവിടെ.
പൂവോടെ സൂര്യതാപത്തിൽ തളർന്നുകരിഞ്ഞ -
ചെടികളുണ്ടായിരുന്നിവിടെ ശവംപോലെ.
ഒരിറ്റുവെള്ളം കിട്ടാതെ മരിച്ചുവീണ -
കുഞ്ഞുജീവികൾ കൺമിഴിച്ചു വേറേയും.
എന്റെ മണ്ണും മനസ്സും ഒരുപോലായി.
രണ്ടും അഗ്നിപൊഴിക്കാൻ തയാറായി
മഴയേ നീ വന്നു കെടുത്താതിരുന്നെങ്കിൽ -
എന്താകുമായിരുന്നു എന്റെ മണ്ണും മനസ്സും.
ഒന്നു നീ പെയ്തൊഴിഞ്ഞു മറഞ്ഞതെവിടെ.
രണ്ടും അഗ്നിപൊഴിക്കാൻ തയാറായി
മഴയേ നീ വന്നു കെടുത്താതിരുന്നെങ്കിൽ -
എന്താകുമായിരുന്നു എന്റെ മണ്ണും മനസ്സും.
ഒന്നു നീ പെയ്തൊഴിഞ്ഞു മറഞ്ഞതെവിടെ.
ഒരുവർഷം പെയ്താൽ മതിയാകില്ലിവിടെ
പെയ്യണം മാരി നിരന്തരമിവിടെ.
വളരട്ടെ മണ്ണിലെ ചെടിയും ജീവനും
തളരാതിരിക്കട്ടെ എന്റെ മനസ്സും.
അതുവരെ പാടാം ഞാൻ ഉഷ്ണരാഗം.
പെയ്യണം മാരി നിരന്തരമിവിടെ.
വളരട്ടെ മണ്ണിലെ ചെടിയും ജീവനും
തളരാതിരിക്കട്ടെ എന്റെ മനസ്സും.
അതുവരെ പാടാം ഞാൻ ഉഷ്ണരാഗം.
=======
രതീഷ് സുഭദ്രം
രതീഷ് സുഭദ്രം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക