അവളെ ഫോൺ വിളിച്ചപ്പോൾ അവളുടെ ഭർത്താവാണ് എടുത്തത്. സംഗതി പാളിയെന്ന് മനസ്സിലായ അവന്റെ കുബുദ്ധി ആ നിമിഷത്തിൽ തന്നെ മയിൽ പീലി പോലെ വിടർന്നു. അവൻ സുന്ദരമായ ശബ്ദത്തിൽ വച്ച് കാച്ചി
"ഐഡിയയിലേക്ക് സ്വാഗതം
മലയാളത്തിൽ കേൾക്കുവാൻ ഒന്നമർത്തുക, ഇംഗ്ലീഷിൽ കേൾക്കുവാൻ രണ്ടമർത്തൂ...ഹിന്ദി...." എന്ന് പറഞ്ഞ് മുഴുമിപ്പിച്ചില്ല
മലയാളത്തിൽ കേൾക്കുവാൻ ഒന്നമർത്തുക, ഇംഗ്ലീഷിൽ കേൾക്കുവാൻ രണ്ടമർത്തൂ...ഹിന്ദി...." എന്ന് പറഞ്ഞ് മുഴുമിപ്പിച്ചില്ല
പെട്ടെന്നവിടെ നിന്ന് മറുപടി വന്നു. എയർട്ടെൽ മൊബൈലിലേക്ക് വിളിച്ച് ഐഡിയയുടെ പരസ്യം പറയുന്നത് അദ്യമായിട്ടാ കേൾക്കുന്നത് ചങ്ങാതി.
അല്ലേലും ഇത്തരം ആപത്ഘട്ടത്തിലുണ്ടാവുന്ന വെപ്രാളത്തിൽ മൊബൈൽ കമ്പനിയൊക്കെ ആര് നോക്കാൻ അല്ലേ. ആർക്കും തെറ്റി പോവും സാരമില്ല.
ഈ പുതിയ ഐഡിയ ആശയം എനിക്കിഷ്ടായി, സുരേഷിന്റെ ഫോണല്ലേ , ഷാജിയുടെ ഫോണല്ലേ, സോറി റോങ്ങ് നമ്പർ എന്നൊക്കെ പറഞ്ഞ് തടി തപ്പുന്ന പഴയ ഡയലോഗുകൾ കൊണ്ട് വന്നില്ലല്ലോ.
മോനേ കുട്ടപ്പാ വേല എന്റെയടുത്ത് വേണ്ട. ഇവിടെ എഫ് ബി ഫ്രണ്ട് എന്ന ഡിസ്പ്ലെ വന്നിട്ടുണ്ട്. അതായത് എന്റെ ഭാര്യ കൂടി അറിഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് മനസ്സിലായി. പിന്നെ നിങ്ങൾ നല്ല ചങ്ങാതിമാരാണെങ്കിൽ എനിക്ക് കുഴപ്പമില്ല കേട്ടോ. പിന്നെ കുഴപ്പം തോന്നിയത്, ആള് മാറിയെന്നറിഞ്ഞപ്പോഴുള്ള നിന്റെ ഐഡിയ നമ്പർ കേട്ടപ്പോഴാണ്.
അഞ്ച് മിനിറ്റ് കഴിഞ്ഞ് വിളിക്ക് അവൾ കുളിക്കുവാ. അന്നേരം വിളിക്കണം കേട്ടോ, അവൾക്കും നിനക്കും ഈ രാത്രിയിൽ എന്താ സംസാരിക്കാനുള്ളതെന്ന് എനിക്ക് കൂടി കേൾക്കാലോ.
പിന്നെ ഞങ്ങളാരും ഐഡിയ ഉപയോഗിക്കാത്തത് കൊണ്ട് എയർടെൽ ഓഫർ വല്ലോം ഉണ്ടോ ചേട്ടാ, ഒന്ന് പറയണേ. നല്ല ഓഫർ തരണേ.
ഇത്രയും കേട്ട് നിൽക്കാനേ നമ്മുടെ ചെക്കന് പറ്റിയുള്ളൂ. ആകാശം ഇടിഞ്ഞ് വീഴുന്ന പോലെ തോന്നിയ അവന്, മനസ്സിൽ കെട്ടിപ്പൊക്കിയ താജ് മഹൽ നിമിഷങ്ങൾക്കകം തകർന്ന് പോയ പോലെ തോന്നി. തോന്നലല്ല തകർന്നു
ഐഡിയക്കാരൻ ചെക്കന്റെ ഫോൺ കട്ട് ആവുന്നതാണ് അടുത്ത രംഗം.
എല്ലാ ശനിയാഴ്ച്ചകളിൽ മാത്രം ജോലി കഴിഞ്ഞ് വീട്ടിൽ വന്നോണ്ടിരുന്ന അവളുടെ ഭർത്താവ് പിറ്റേ ദിവസം ഹർത്താലായത് കൊണ്ട് വെള്ളിയാഴ്ച എത്തി. അതറിയാതെ രാത്രി പത്തരയായപ്പോൾ പാവം ചെക്കൻ പതിവ് വിളി വിളിച്ചതാ.
അവിടെ ഇനി എന്താ സംഭവിക്കുന്നതെന്ന് ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ.
കുറിപ്പ് : ബുദ്ധി വേണമെടാ മക്കളെ ബുദ്ധി. അവളുമാർ വിളിക്കാൻ പറഞ്ഞ് പച്ചക്കൊടി കാണിക്കുമ്പോൾ മാത്രം വിളിക്കുക. ആക്രാന്തം കാണിച്ചാൽ ഇങ്ങനെയിരിക്കും.
കുറിപ്പ് : ബുദ്ധി വേണമെടാ മക്കളെ ബുദ്ധി. അവളുമാർ വിളിക്കാൻ പറഞ്ഞ് പച്ചക്കൊടി കാണിക്കുമ്പോൾ മാത്രം വിളിക്കുക. ആക്രാന്തം കാണിച്ചാൽ ഇങ്ങനെയിരിക്കും.
പറഞ്ഞിട്ടേ വിളിക്കാവൂ എന്ന് പറഞ്ഞ് കൊടുക്കണ്ടേ എന്റെ ചേച്ചിമാരേ.. ഹി ഹി ഹി
പിന്നെ അവൻ ആരേയും ഫോൺ വിളിച്ചിട്ടില്ല.
ആശയവും എഴുത്തും ഞാൻ തന്നെ..
ആശയവും എഴുത്തും ഞാൻ തന്നെ..
By

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക