Slider

വിശ്വസിച്ചാലും, ഇല്ലെങ്കിലും

0

 മരണക്കിടക്കയിൽ മരണവും കാത്ത് കിടക്കുകയാണ് ആ മഹാൻ,
മരണപ്പെടുന്നതിനു മുമ്പ് തന്റെ മക്കളേയും ഭാര്യയേയുമെല്ലാം അരികിൽ വിളിച്ച് വരുത്തി കാണാനാണ് ഈ അവസ്ഥയിൽ കിടക്കുന്നവർ ആഗ്രഹിക്കുക,
പക്ഷേ,
അയാൾ തന്റെ അവയവങ്ങളെല്ലാം ക്ഷണിച്ച് വരുത്തി,
അവയവങ്ങളെല്ലാം അയാൾക്ക് ചുറ്റും ദുഃഖത്തോടെ നിന്നു, അയാൾ എല്ലാവരേയും മാറി മാറി നോക്കി എന്നിട്ട് പറഞ്ഞു,
__*നമ്മളെല്ലാം ഈ ലോകത്ത് നിന്ന് വിടപറയുകയാണ്, തലച്ചോറെന്ന പിതാവിന്റേയും, ഹ്യദയമെന്ന മാതാവിന്റേയും മക്കളായി നാമെല്ലാം ശരീരമെന്ന ഈ തറവാട്ടിൽ ഒന്നിച്ച് ജീവിച്ചു, നീണ്ട എഴുപത്തഞ്ച് വർഷക്കാലം, മരിക്കുന്നതിനു മുമ്പ് എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്
അവയവങ്ങൾ മുഖത്തോട് മുഖം നോക്കി
അയാൾ തുടർന്നു,
അതായത് , ഈ ഭൂമിയിൽ ഇനിയും ജീവിക്കാൻ നിങ്ങൾക്കാർക്കെങ്കിലും ആഗ്രഹമുണ്ടോ ? പറയു, അങ്ങനെ ആഗ്രഹമുളളവർക്ക് ഇവിടെ നില്ക്കാം,
താഴേക്കും നോക്കി നിന്ന മിഴികളോട് ആദ്യം അയാൾ ചോദിച്ചു,
ഹേ, മിഴികളെ പറയു, നിങ്ങൾ ജീവിച്ച് കൊതി തീർന്നവരാണോ ??
മിഴികൾ നോട്ടം അയാളിലേക്കായി തിരിച്ച് പറഞ്ഞു,
അല്ലയോ യജമാൻ ഞങ്ങളെ വിട്ട് പോകരുത്, നശ്വരമായ ഈ ലോകത്തെ ഭീകര കാഴ്ചകൾ കണ്ട് മടുത്തവരാണ് ഞങ്ങൾ അങ്ങയോടൊപ്പം ഞങ്ങളും വരുന്നു മരണത്തിലേക്ക്,
ഓകെ, പറയു, അമ്മേ,
ഹ്യദയമേ, എന്താണ് പറയുവാനുളളത്,?
ഇല്ല മകനെ, ഒരു മകന്റെ വേർപാടിനു ശേഷം പിന്നെ ഞാൻ ജീവിച്ചിട്ടെന്ത് നേട്ടം, വേദനകൾ തിന്ന് ക്ഷയിച്ചിരിക്കുന്നു എന്റെ ഭിത്തികൾ ഞാനും നിന്നോടൊപ്പം മരണത്തിന്റെ കരങ്ങളിലേക്ക് വരും,
ചെവികളും, കരളും ഇതേ അഭിപ്രായം പറഞ്ഞപ്പോൾ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് പിതാവായ തലച്ചോർ മുന്നോട്ട് വന്ന് പറഞ്ഞു,
എനിക്ക് ജീവിക്കണം , ഈ ഭൂമിയിൽ എനിക്ക് ജീവിച്ചേ മതിയാകു, !
തലച്ചോറിന്റെ വാക്കുകൾ കേട്ട് അയാൾ ചോദിച്ചു,
പിതാവേ, എന്തസംബന് ധമാണ് പറയുന്നത് ?
അസംബന്ധമല്ല മകനെ, നീ എഴുപത്തഞ്ച് വർഷക്കാലം ജീവിച്ചു, നേടാവുന്നതിൽ എല്ലാ ബഹുമതികളും നീ നേടി, ലോക പ്രശസ്ഥനായി എല്ലാം ശരി തന്നെ, പക്ഷേ അത്രയും നേട്ടങ്ങൾ കെെവരിക്കാൻ നീ ഉപയോഗിച്ച ബുദ്ധി യാകട്ടെ ഒരു കടുക് മണിയോളം, ബാക്കി യുളള 99 ശതമാനം ബുദ്ധിയുമായി നിന്നോടൊപ്പം മണ്ണിൽ കിടക്കാൻ ഞാനാഗ്രഹിക്കുന്നില്ല, ഈ ബുദ്ധി ലോകത്തിനാവശ്യമുണ്ട്,
അയാൾ മരണകിടക്കയിൽ കിടന്ന് ഞെട്ടി വിറച്ചു, ദെെവമേ, ഒരു കടുക് മണിയോളം ബുദ്ധി കൊണ്ടാണോ ഞാനിതെല്ലാം നേടിയത്, കഷ്ടം , ആ ബുദ്ധി മുഴുവൻ ഉപയോഗിച്ചിരുന്നെങ്കിൽ ഞാനെന്ന വ്യക്തി ആരാകുമായിരുന്നു, ???
വിഷമത്തോടെ കിടന്ന അയാളുടെ
കാതിൽ ഒരശ്രീരി മുഴങ്ങി ,
അല്ലയോ ആത്മാവേ നിരാശപ്പെടാതെ മരിക്കു, അങ്ങ് ഉപയോഗിക്കാതെ വിട്ടേച്ച് പോകുന്ന ആ ബുദ്ധി വരും തലമുറ ഉപയോഗിച്ച് ലോകത്തിന് ഉപകാരപ്പെടും അങ്ങ് അങ്ങയുടെ കർതത്തവ്യം നിറവേറ്റി പുറകെ വരുന്നതിനെ പറ്റി വ്യാകുലനാകണ്ട !!
അയാളുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു, പിന്നെ മെല്ലെ മിഴികളടച്ചു, ഹ്യദയം നിലച്ചു, അത് കാണാനാകാതെ ബുദ്ധി ശൂന്യതയിലേക്ക് മറ്റൊരു മഹാനെ തേടി _____!!!!!!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo