Slider

മാതൃത്വം

1

Visit for more  http://www.nallezhuth.com ::::
അന്ന്
*******
ഒരു ഓണക്കാലത്തു വല്യേട്ടൻ പൂ പറിക്കാൻ
പോകുമ്പോൾ അമ്മയുടെ പിൻവിളി കേൾക്കാതെ ഏട്ടന്റെ പുറകെ ഓടിയ ഒരു അഞ്ചു വയസുകാരി..
ഏട്ടന്റെ വാലായി പാടത്തിന്റെ കരയിലൂടെ കാക്കപ്പൂ തേടി നടന്നു അവളും..ഏട്ടനേക്കാൾ വേഗം അച്ഛമ്മ മെടഞ്ഞുകൊടുത്ത ഓലക്കുട്ട
നിറയ്ക്കാൻ തോട്ടിൻ വരമ്പിലിറങ്ങി കാക്കപൂ
പറിക്കുമ്പോൾ അവളുടെ കാലിൽ എന്തോ കടിച്ചു..കരച്ചില് കേട്ട് ഓടിവന്ന വല്യേട്ടൻ ചോര പൊടിയുന്ന വിരൽതുമ്പിലെ രണ്ടു കുഴികൾ
പരിശോധിച്ചു കഴിഞ്ഞു തീരുമാനിച്ചു..പാമ്പു
തന്നെ..പൂവും കുട്ടയും വലിച്ചെറിഞ്ഞു അവൻ
അനിയത്തിക്കുട്ടിയെ എടുത്തു കൊണ്ട് ഓടി.
ഉണ്ണിയപ്പത്തിനു മുറ്റത്തിട്ട ഉരലിൽ അരി ഇടിക്കുന്ന 'അമ്മയും ഇളയമ്മയും " അമ്മേ..പൊന്നൂസിനെ പാമ്പു കടിച്ചേ"എന്ന
ഏട്ടന്റെ നിലവിളി കേട്ട് ഓടിയിറങ്ങിവന്നു
പേടിച്ചു അലറിക്കരയുന്ന മക്കളെ കണ്ടതോടെ
അമ്മയും കരച്ചിലായി..കൂട്ടക്കരച്ചിലിനിടയിൽ
'അമ്മ മോളെയും കൊണ്ട് വിഷവൈദ്യന്റെ വീട്ടിലേക്കു ഓടി..പുറകെ ഒരു നാടും..
വൈദ്യര് പൊന്നൂസിന്റെ കാല് ഒന്ന് ഞെക്കി
നോക്കിയിട്ടു പറഞ്ഞു.."ഇത് ഞണ്ടു ഇറുക്കിയതാണ്"..വീട്ടിൽ പൊയ്ക്കോളൂ"...
നിലത്തു തളർന്നു ഇരിക്കയായിരുന്ന 'അമ്മ
ചീറിക്കരഞ്ഞു കൊണ്ട് പൊന്നുവിനെ തൂക്കി
എടുത്തു നാലടി കൊടുത്തു.." നിന്നോട് പോകല്ലെന്ന് പറഞ്ഞതല്ലേ ഞാൻ "..അതോടെ
ഏട്ടൻ ജീവനും കൊണ്ടോടി..കരഞ്ഞോണ്ട്
പൊന്നുവും എണീറ്റ് പുറകെ ഓടി..
ദുരെ പ്ലാവിന്റെ ചോട്ടിൽ ഇരുന്നു പൊന്നു
വിഷമത്തോടെ ഏട്ടനോട് പറഞ്ഞു.."വല്യേട്ട..
ന്നെ പാമ്പു കടിച്ചാ മതിയാരുന്നു..അതോണ്ടല്ലേ
അമ്മക്ക് ദേഷ്യം വന്നത് "..വളരെ ആഴത്തിൽ
ചിന്തിച്ചു കൊണ്ട് നഷ്ടബോധത്തോടെ വല്യേട്ടൻ പറഞ്ഞു...."ശരിയാ."...
ഇന്ന്
*********
അഞ്ചു വയസുകാരനും അമ്മയും ഒളിച്ചു
കളിക്കുകയാണ്..വീട്ടിൽ ആരുമില്ല വേറെ..
കുറേനേരമായി ഒളിച്ച മോനെ കാണാതെ 'അമ്മ
അന്വേഷിച്ചു നടക്കുകയാണ്..പെട്ടന്നാണ്
ബെഡ്റൂമിലെ സ്റ്റീൽ അലമാരക്കുള്ളിൽ അനക്കം..അവൾ ഓടിച്ചെന്നു തുറക്കാൻ
നോക്കി..തുറക്കാൻ കഴിയുന്നില്ല..ഉള്ളിൽ
ലോക്ക് വീണിരിക്കുന്നു.."മോനെ"..ഉച്ചത്തിൽ
വിളിച്ചുകൊണ്ടു അവൾ അലമാരയുടെ പിടി
തിരിച്ചു..ഇല്ല എവിടെയോ കുടുങ്ങിയപോലെ.
അവളുടെ കരച്ചിൽ കേട്ട് ഉള്ളിൽ അഞ്ചു
വയസുകാരനും അമ്മേ..വിളിക്കുന്നുണ്ട്..
കുറച്ചുനേരം നോക്കി..ഇല്ല തുറക്കാൻ വയ്യ..
"മോന് ശ്വാസം കിട്ടില്ലേ ദൈവമേ"...അവളുടെ
ഉള്ളിൽ പ്രാണൻ പിടഞ്ഞു..മുറ്റത്തേക്കോടി
അപ്പുറത്തു കടയാണ്..ആരൊക്കെയാണു ഉള്ളത് എന്നൊന്നും നോക്കീല്ല..അലറിക്കരഞ്ഞു...
ആരൊക്കെയോ ഓടിവന്നു,അവരെല്ലാം മാറിമാറി
നോക്കുന്നുണ്ട്..പക്ഷെ തുറക്കാൻ ആവുന്നില്ല.
അവൾക്കു ശരീരം തളർന്നു ..വീഴും മുന്നേ
ആരോ താങ്ങിയിരുത്തി...
ആരോ ഒരാൾ സ്റ്റീൽ കട്ടർ കൊണ്ടുവരുന്നുണ്ട്.
ഉള്ളിൽ അനക്കമൊന്നുമില്ല..അവർ ശ്രദ്ധിച്ചു
അലമാരയുടെ സൈഡിലൂടെ മുറിച്ചു..പിന്നെ
അത് അടർത്തിമാറ്റി..ബോധത്തിനും അബോധത്തിനും ഇടയിൽ അവൾ കണ്ടു ...
ഉള്ളിൽ പേടിച്ചു പതുങ്ങിയിരിക്കുന്ന അഞ്ചു വയസുകാരനെ..ആരോ കുഞ്ഞിനെ എടുത്തു
അവളുടെ മുന്നിൽ നിർത്തി..അമ്മയെ കണ്ട
ആശ്വാസത്തിൽ അവൻ പുഞ്ചിരിച്ചു..
കുഴപ്പമൊന്നുമില്ലവനു.,
പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അവനെ
കൈവീശി രണ്ടടി.അടിച്ചു.."നിനക്ക് വേറെവിടേം
കണ്ടില്ലേ ?ഒളിക്കാൻ ?"...ആരോ അവളെ ശാസിച്ചു കൊണ്ട് കുഞ്ഞിനെ വലിച്ചെടുത്തു..
അവൾ അവിടിരുന്നു ജീവൻ തിരിച്ചു കിട്ടിയ
ആശ്വാസത്തോടെ.വിങ്ങിക്കരഞ്ഞു..
മോനെ നോക്കി വരാന്തയിൽ ഇറങ്ങിയ അവൾ
കണ്ടു..അടുത്ത വീട്ടിലെ വല്യമ്മയുടെ മടിയിൽ
ഇരുന്നു ..വിഷമത്തോടെ.."എന്നെ പുറത്തേക്കു
എടുക്കണ്ടാരുന്നു വല്യമ്മേ..അതോണ്ടല്ലേ 'അമ്മ
അടിച്ചത് "..എന്നും പറഞ്ഞു കാലിലെ ചുവന്ന
തിണർപ്പിൽ തൊട്ടു നോക്കുന്ന അഞ്ചു വയസുകാരനെ..
പൊട്ടിക്കരഞ്ഞു കൊണ്ട് മോനെ എടുത്തു..
കുഞ്ഞുമുഖം ഉമ്മകൾ കൊണ്ട് മൂടുമ്പോൾ
അവൾ മകൾ ആയിരുന്നില്ല 'അമ്മ മാത്രം
ആയിരുന്നു..വെറും 'അമ്മ..
മാതൃത്വം മഹനീയം..അതിനു പല രൂപങ്ങൾ
പലഭാവങ്ങൾ..എല്ലാം ഒഴുകി.അവസാനിക്കുന്നത്
ഒന്നിൽ..ജീവൻ പറിച്ചു നൽകുന്ന സ്നേഹത്തിൽ..
Vineetha Anil
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo