Slider

മോഹം

0


ഗർഭിണിയാണെന്നു അറിഞ്ഞപ്പോ
മുതൽക്ക്...
മനസ്സിലു വെറുത മോഹം...
ആൺകുഞ്ഞായിരുന്നേല്....
കുടുംബത്തില് ആൺകുഞ്ഞുകൾക്ക്
ക്ഷാമമായിരുന്നതിനാലാകാം...
ചരിത്രം ആവർത്തിച്ചൂ....
എനിക്കുമൊരു പെൺപൂവ് പിറന്നു...
ആൺകുഞ്ഞുങ്ങളോട് പ്രത്യേക ഇഷ്ടമാണെനിക്ക്...
കുളിപ്പിക്കുന്നതും
മൂർദ്ധാവില് പീലിചൂടിക്കുന്നതും
ഗോപിക്കുറിയും
.......സ്വപ്നമായാരുന്നൂ...
കുറച്ചു മുൻപ്.....
അര മണിക്കൂർ മുൻപ്....
അശ്വിനെ ഞാനെടുത്തൂ ട്ടോ...
നെഞ്ചോട് ചേർത്തു പിടിച്ചിട്ട്....
അഞ്ചാം ക്ലാസിലാ പുള്ളി...
ആറു വയസ്സിന്റെ വലിപ്പം..
കാലുകളെന്നു പറയാൻ രണ്ട്
അസ്തികളേ ഉള്ളൂ...
സിനിമ കാണാനായി കുഞ്ഞുങ്ങളെല്ലാം ലൈബ്രറിയില് പോയിരുന്നു.
വരാന്തയിലൂടെ നടക്കുമ്പോ ആണ് കണ്ടത്..
അശ്വിൻ...ഒറ്റയ്ക്ക്....
കടലാസു പൂക്കൾ ഉണ്ടാക്കുന്നു.
അവനൊന്നും പറഞ്ഞില്ല...
പക്ഷേ .........
തന്നെ മറന്നു പോയ
ആരോടൊക്കെയോ ഉള്ള സങ്കടം ....
കണ്ണുകളില്....
അവനിപ്പോ ഏറ്റവും മുന്നിലിരുന്ന് സിനിമ കാണുന്നുണ്ട്..
ഇത് കഴിയുമ്പോ അവനെ ഇനിയും
കോരിയെടുക്കാമെന്ന
സന്തോഷത്തില്...ഞാനും.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo