Slider

മരണമോഹ സംഗീതം

0

മോഹങ്ങൾ മുരടിച്ച കാലത്തു ഞാനെന്റെ
വിണ്ണിലെ ദൈവത്തെ പഴി പറഞ്ഞു.
ഓർമ്മയാം ദു:ഖം മനസ്സിൽ നിറഞ്ഞപ്പം
എൻ മനം ആകെ തകർന്നടിഞ്ഞു.
സ്വപ്നസുന്ദര മോഹങ്ങൾ എപ്പോഴും
അന്യനേപ്പോലെന്നിൽ അകന്നു നിൽപ്പൂ.
വിണ്ണിൻദൈവമ ഇനിയെന്തുചെയ്യുംഞാൻ
മുറിവേറ്റ മാനേപ്പോൽ ഞാൻ വീണുപോയി.
പരിഹാസഗാനങ്ങൾ കാതിൽ മുഴങ്ങുന്നു
സ്വർണ്ണമാം എൻ മനം മങ്ങി പോയി.
ചിന്തകൾ മരിക്കണം, ചങ്കുത്തരണം
ഉള്ളിലെ മോഹങ്ങൾ ഒന്നായ് നശിക്കണം.
മരണമാംസത്യമേ ഇനിയേന്തേ വൈകുന്നു?
നിന്നെയും തേടി ഞാൻ കാത്തിരിപ്പൂ.
ഇയെന്റെ മാത്രയിൽ, ഇനി നീ വൈകിയാൽ
മരണമോഹം ഞാൻ സ്വയം വരിക്കും
അപ്പോഴെൻ മനo ശാന്തി നേടും: .........
By: jaison mangalam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo