"നേരം കുറെ ആയല്ലോ... ഈ കുട്ടികളെ കാണാനില്ല.... വരുന്ന നേരവും അതിനപ്പുറവും കഴിഞ്ഞല്ലോ... "
ദൂരേക്ക് കണ്ണുംനട്ട് വല്ല്യുമ്മ ആരൊടെന്നില്ലാതെ പറഞ്ഞു.
"രണ്ടാളും കൂടി വർത്താനം പറഞ്ഞ് കളിച്ചു നിന്ന് സാവദാനത്തിലങ്ങിനെ വരുന്നുണ്ടാകും"
-അകത്തു നിന്നും എളീമ വിളിച്ചു പറഞ്ഞു.
-അകത്തു നിന്നും എളീമ വിളിച്ചു പറഞ്ഞു.
സമീപ പ്രദേശത്തുള്ള കുട്ടികളെല്ലാം പഠിച്ചിരുന്നത് ടൗണിലുള്ള സ്കൂളിലായിരുന്നു.
പക്ഷേ.... എന്നേയും എനിക്കു താഴെ ഉള്ളവരെയും ചേർത്തത് കുറച്ചകലെയുള്ള ഒരു സ്കൂളിലായിരുന്നു.
ടൗണിലെ സ്കൂളിലേക്ക് പോകണമെങ്കിൽ റോഡ് മുറിച്ചുകടക്കണം എന്ന ഭയം കാരണമാണ് ഞങ്ങളെ പാടവും തോടും കടന്ന് അക്കരെയുള്ള സ്കൂളിൽ ചേർത്തത്.
ഏഴു വരെ മാത്രമുള്ള സ്കൂളിൽ നിന്നും ഞങ്ങൾ മൂന്നു പേർ ഹൈസ്കൂളിലേക്ക് മാറിയപ്പോൾ അവിടെ അവശേഷിച്ചത്
നാലിലുംഅഞ്ചിലും പഠിക്കുന്ന എന്റെ രണ്ടു പെങ്ങമാരായ സാഹിറയും റഹീനയും..!

രണ്ടു പേരും നല്ല കമ്പനിയായിരുന്നു.
സ്കൂളിൽ പോകുന്നതും വരുന്നതും കളിക്കുന്നതും പഠിക്കുന്നതും എന്തിന് ഉറങ്ങുന്നതു വരെ ഒരുമിച്ച്...,
സ്കൂളിൽ പോകുന്നതും വരുന്നതും കളിക്കുന്നതും പഠിക്കുന്നതും എന്തിന് ഉറങ്ങുന്നതു വരെ ഒരുമിച്ച്...,
രണ്ടു പേരുടെയും ആത്മബന്ധം മനസ്സിലാകാൻ ഒരു ചെറിയ കാര്യംമാത്രം പറയാം.
മൂത്തവളായ സാഹിറയുടെ കല്യാണം നടക്കുന്നു.
എല്ലാവരും ഭങ്കര ഹാപ്പിയായി നടക്കുമ്പോൾ റഹീനമാത്രം മൂഡൗട്ടായി നടക്കുന്നു.!
കാര്യമന്വേഷിച്ചവരോടെല്ലാം ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
എല്ലാവരും ഭങ്കര ഹാപ്പിയായി നടക്കുമ്പോൾ റഹീനമാത്രം മൂഡൗട്ടായി നടക്കുന്നു.!
കാര്യമന്വേഷിച്ചവരോടെല്ലാം ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
കല്ല്യാണമൊക്കെ കഴിഞ്ഞു എല്ലാവരും ഓരോ അഭിപ്രായങ്ങളും പറഞ്ഞു വീട്ടിലൊരുമിച്ചുകൂടിയപ്പോൾ ഒരാളെ മാത്രം കാണാനില്ല.
ആരെയായിരിക്കും കാണാത്തത്..?
അതേ.... നമ്മുടെ റഹീനയെ തന്നെ.....!
അന്നേരം റഹീന ഒരു റൂമിൽ ഒറ്റക്കിരുന്ന് കരയുന്നു...,
കാര്യമന്വേഷിച്ചപ്പോൾ റഹിന വിതുമ്പിക്കൊണ്ട് പറഞ്ഞു..
ആരെയായിരിക്കും കാണാത്തത്..?
അതേ.... നമ്മുടെ റഹീനയെ തന്നെ.....!
അന്നേരം റഹീന ഒരു റൂമിൽ ഒറ്റക്കിരുന്ന് കരയുന്നു...,
കാര്യമന്വേഷിച്ചപ്പോൾ റഹിന വിതുമ്പിക്കൊണ്ട് പറഞ്ഞു..
" അ... അവൾ... സ.... സാഹി അവിടെ ഇപ്പൊ..... അറിയാത്തൊരു വീട്ടിൽ... ഒ.... ഒറ്റക്ക്..... "
പറഞ്ഞു മുഴുവനാകും മുമ്പേ അവളുടെ തൊണ്ട ഇടറി....
അവളുടെ മറുപടി കേട്ടവർ ഒരുമിച്ചൊരു കൂട്ടച്ചിരി പാസ്സാക്കിയെങ്കിലും ഞാനും റഹീനക്ക് മൗന പിന്തുണ കൊടുത്തു.
അവളുടെ മറുപടി കേട്ടവർ ഒരുമിച്ചൊരു കൂട്ടച്ചിരി പാസ്സാക്കിയെങ്കിലും ഞാനും റഹീനക്ക് മൗന പിന്തുണ കൊടുത്തു.
ഇതാണ് റഹീനയും സാഹിറയും തമ്മിലുള്ള ആത്മ ബന്ധം..!
നമുക്ക് നമ്മുടെ വിശയത്തിലേക്ക് തന്നെ തിരിച്ചു വരാം........
നമുക്ക് നമ്മുടെ വിശയത്തിലേക്ക് തന്നെ തിരിച്ചു വരാം........
സമയം വൈകും തോറും എല്ലാവർക്കും പേടിയായി തുടങ്ങി.
" ആ കുട്ടികളെ ഇനിയും കാണുന്നില്ലല്ലോ.. നീയൊന്നു പോയി നോക്കെടാ...."
എളാപ്പയോട് വല്ല്യുമ്മ പറഞ്ഞു.
എളാപ്പയോട് വല്ല്യുമ്മ പറഞ്ഞു.
"എന്താ പ്രശ്നം?"
സ്കൂൾ വിട്ടു വന്ന ഞാൻ ഉമ്മയോട് കാര്യമന്വേഷിച്ചു.
സ്കൂൾ വിട്ടു വന്ന ഞാൻ ഉമ്മയോട് കാര്യമന്വേഷിച്ചു.
"സാഹിറയും റഹീനയും സ്കൂൾ വിട്ട് ഇതുവരേ വന്നില്ല.. "
അത് കേട്ട ഞാൻ ശരിക്കും ഞെട്ടി.
തിരഞ്ഞു പോകാൻ എളാപ്പയുടെ കൂടെ ഞാനുമിറങ്ങി.
ഞങ്ങൾ മുറ്റത്തേക്കിറങ്ങി യതും അതാ വരുന്ന കരഞ്ഞു കലങ്ങിയ കണ്ണുകളുമായി റഹീന ഒറ്റക്ക്...!!
ഞങ്ങൾ മുറ്റത്തേക്കിറങ്ങി യതും അതാ വരുന്ന കരഞ്ഞു കലങ്ങിയ കണ്ണുകളുമായി റഹീന ഒറ്റക്ക്...!!
" എവിടെ സാഹിറ...?"
എളാപ്പയുടെ ആ ചോദ്യത്തിന് റഹീനയുടെ മറുപടി കേൾക്കാൻ ആകാംക്ഷരായി നോക്കി നിന്ന ഞങ്ങൾ കേട്ടത് അവളുടെ ഉഛത്തിലുള്ള കരച്ചിലായിരുന്നു.
എളാപ്പയുടെ ആ ചോദ്യത്തിന് റഹീനയുടെ മറുപടി കേൾക്കാൻ ആകാംക്ഷരായി നോക്കി നിന്ന ഞങ്ങൾ കേട്ടത് അവളുടെ ഉഛത്തിലുള്ള കരച്ചിലായിരുന്നു.
ഉമ്മയും എളീമയും അവളോട് മയത്തിൽ കാര്യങ്ങൾ ചോദിച്ചു.
അതിനവളുടെ മറുപടി കേട്ട ഞങ്ങളെല്ലാവരും ഞെട്ടിത്തരിച്ചു പോയി..!!
അതിനവളുടെ മറുപടി കേട്ട ഞങ്ങളെല്ലാവരും ഞെട്ടിത്തരിച്ചു പോയി..!!
കരച്ചിലിനിടയിൽ റഹീന പറഞ്ഞ വാക്കുകൾ എന്നെ കുത്തിനോവിക്കും പോലെ തോന്നി, ഉമ്മയും എളീമമാരും എളാപ്പയും വല്ല്യുമ്മയുമെല്ലാം അന്താളിച്ചു നിൽക്കുമ്പോൾ റഹീനയുടെ വാക്കുകൾ വീണ്ടും വീണ്ടും എന്റെ കാദുകളിൽ ഇടിമുഴക്കം പോലെ മുഴങ്ങിക്കൊണ്ടേ ഇരുന്നു...,
" സ്കൂൾ വിട്ടാൽ എന്നും കാത്തു നിൽക്കുന്നിടത്ത് ഞാൻ സാഹിറയെ കണ്ടില്ല...
കുട്ടികളോട് ചോദിച്ചപ്പോൾ അവരാരും ഇന്ന് ഉച്ചക്ക് ശേഷം കണ്ടിട്ടേ ഇല്ലെന്ന് പറഞ്ഞു..., ഉച്ചക്ക് വിട്ടപ്പോൾ ഏതോ ഒരു കുട്ടിയെ ഒരു വെള്ളക്കാറിൽ വന്നവർ തട്ടിക്കൊണ്ടു പോയി എന്ന് എന്റെ ക്ലാസിലെ ഒരു കുട്ടി പറഞ്ഞിരുന്നു.... അത് സാഹിറാനെയാകും ഉമ്മാ...."
- ഇതായിരുന്നു റഹീനയുടെ വാക്കുകൾ..!!

" നിങ്ങളിവിടെത്തന്നെ നിൽക്കാതെ ആ പാടത്തേക്കിറങ്ങി ഒന്നന്വേഷിച്ചു നോക്കി നെടാ..."
വല്ല്യുമ്മയുടെ വാക്കുകൾ എന്നേ ചിന്തകളിൽ നിന്നുമുണർത്തി..,
ഞാനും എളാപ്പയും സാഹിറയെ അന്വേഷിച്ചിറങ്ങി. രണ്ടു വഴികളിലൂടെയാണ് സ്കൂൾ വിട്ടവരാറ്.., ഒന്ന് പാടവും റോഡും കടന്നുള്ള വഴിയെങ്കിൽ മറ്റൊന്ന് പാടവും തോടും അമ്പലക്കുളവുമൊക്കെയുള്ള വഴി..!
റോഡ് വഴി ഞാൻ പോയപ്പോൾ മറ്റേ വഴിയിലൂടെ എളാപ്പ പോയി.

റോഡിലൂടെ കുറേ ദൂരം പോയപ്പോൾ അതാ വഴിയരികിൽ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് ഒരു വെള്ള കാറ് നിറുത്തി ഇട്ടിരിക്കുന്നു.
ചെറിയ ഭയത്തോടെ ഞാനാ കാറ് ലക്ഷ്യമാക്കി നടന്നു....,
അന്നേരം ചിന്തകളിൽ മൊത്തം പണ്ട് വെള്ള കാറിനെ കുറിച്ച് കൂട്ടുകാർ പറഞ്ഞ ഭീതിപ്പെടുത്തുന്ന നിറം പിടിപ്പിച്ച കഥകളായിരുന്നു.
ചെറിയ ഭയത്തോടെ ഞാനാ കാറ് ലക്ഷ്യമാക്കി നടന്നു....,
അന്നേരം ചിന്തകളിൽ മൊത്തം പണ്ട് വെള്ള കാറിനെ കുറിച്ച് കൂട്ടുകാർ പറഞ്ഞ ഭീതിപ്പെടുത്തുന്ന നിറം പിടിപ്പിച്ച കഥകളായിരുന്നു.
"കുട്ട്യാളെ പിടുത്തക്കാർ വരുന്നത് വെള്ള കാറിലാണ്, അവര് നമ്മളെ പിടിച്ചിട്ടു ഒരു സാദനം 'മണപ്പിക്കും'..., അതോടെ നമ്മുടെ ബോധം പോകും ,പിന്നെ അവർ നമ്മളെ കാട്ടിലുള്ള ഒരു ഹോസ്പിറ്റലിൽ കൊണ്ടുപോയി വയറ് കീറി കിഡ്നി എടുക്കും... അതോടെ നമ്മൾ മരിക്കും..., കിസ്നി ലക്ഷങ്ങൾക്കവർ വിൽക്കും..., എത്രയോ കുട്ടികളെ അവർ കൊണ്ടു പോയിട്ടുണ്ട്..., ചിലർ രക്ഷപ്പെട്ടിട്ടുമുണ്ട്.. "
ഇതൊക്കെയായിരുന്നു അന്നത്തെ നിറം പിടിപ്പിച്ച കെട്ടുകഥകളുടെ ചുരുക്കരൂപം...!
പേടിയോടെ ഞാൻ വെള്ള കാറിനടുത്തെത്തി, അതിൽ ആരെങ്കിലുമുണ്ടോ എന്നറിയാൻ കാറിലേക്ക് എത്തി നോക്കി, നിരാശയായിരുന്നു ഫലം.. ടയർ പഞ്ചറായതിനാൽ റോഡ് സൈഡിൽ നിരത്തിയിട്ടുപൊയ ഒരു കാറാണതെന്ന് പിന്നെയാ എനിക്കു മനസ്സിലായത്...
വീണ്ടും മുന്നോട്ട് നടന്നു... പെട്ടെന്ന് പുറകിൽ നിന്നും 'കാക്കാ...' എന്ന വിളി കേട്ടു ഞാൻ തിരിഞ്ഞു നോക്കി.
ദൂരെ നിന്നും എന്നേയും വിളിച്ചു കൊണ്ട് ഓടി വരുന്നു അനിയൻ അബ്ബാസ്....!
ഓടിക്കിതച്ച് അവൻ എന്റെ അടുത്തെത്തി.... ഓടിയതിനാലുള്ള കിതപ്പ് കാരണം അനൊന്നും പറയാൻ കിട്ടുന്നില്ല.
കുറച്ചു സമയത്തിന് ശേഷം അവൻ പറഞ്ഞു തുടങ്ങി.
കുറച്ചു സമയത്തിന് ശേഷം അവൻ പറഞ്ഞു തുടങ്ങി.
"സാഹി... സാഹിറ വീട്ടിലെത്തി... എളാപ്പ തിരഞ്ഞ് ചെല്ലുമ്പോൾ കരഞ്ഞുകൊണ്ട് റഹീനയെ കാണാനില്ലെന്ന് പറഞ്ഞു കൊണ്ടവൾ വരുന്നുണ്ടായിരുന്നു..."
ഞാനും അനിയനും വീട്ടിലെത്തിയപ്പോൾ ഉമ്മ കാര്യങ്ങളൊന്നും കൂടി വ്യക്തതയുള്ളതാക്കി തന്നു -
" എന്നും സ്കൂൾ ഗൈറ്റിനടുത്ത് ആദ്യമെത്തുന്നയാൾ അടുത്തയാളെ കാത്തു നിൽക്കും, കാത്തു നിന്ന് വൈകിയാൽ വൈകിയ ആളുടെ ക്ലാസിലേക്ക് നേരെത്തെ എത്തിയ ആൾ പോയി നോക്കും..,
സ്പെഷ്യൽ ക്ലാസുണ്ടായിരുന്നതിനാൽ 10 മിനിട്ട് വൈകിയാണ് ഇന്ന് സാഹിറയെ വിട്ടത്...,
സാഹിറാന്റെ ക്ലാസിലെക്ക് റഹീന അന്വേഷിച്ചുപോകുമ്പോഴാണ് ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കെട്ടുകഥ റഹീനയോട് മറ്റൊരു കുട്ടി പറഞ്ഞത്.. ഉടനെ രണ്ടാമതൊന്നാലോചിക്കാതെ റഹീന കരഞ്ഞുകൊണ്ട് വീട്ടിലേക്കോടി...
സ്പെഷ്യൽ ക്ലാസ് കഴിഞ്ഞിറങ്ങിയ സാഹിറ ഗൈറ്റിനടുത്ത് റഹീനയെ കാണാതായപ്പോൾ അവളും കരഞ്ഞുകൊണ്ട് വീട്ടിലേക്കോടി... "

ഉമ്മ എനിക്ക് വിശദീകരിച്ചു പറഞ്ഞു തന്നപ്പോൾ എല്ലാവരും കൂടി ഒരാശ്വാസച്ചിരി ചിരിച്ചു.
അന്നേരം ചമ്മൽ മറച്ചുവെക്കാൻ ചിരി വരുത്താൻ പെടാപാട് പെടുകയായിരുന്നു സാഹിറയും റഹീനയും....
അന്നേരം ചമ്മൽ മറച്ചുവെക്കാൻ ചിരി വരുത്താൻ പെടാപാട് പെടുകയായിരുന്നു സാഹിറയും റഹീനയും....
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക