' ഭായ് .. ഏക് മിനിറ്റ് രുകോ ''
ബർദുബൈ അബ്രയിൽ കാർ പാർക്ക് ചെയ്തു ധൃതിയിൽ നടക്കുന്നതിനിടെ പിന്നിൽ നിന്നും ഒരു വിളി . തിരിഞ്ഞു നോക്കുമ്പോൾ ഒരു പാകിസ്താനിയാണ് . അയാളുടെ പല്ലുകൾക്കിടയിൽ എന്തൊക്കെയോ ഞെരിഞ്ഞമർന്നു വായാകെ ചുവന്നിരിക്കുന്നു .
അവനെന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു .
'' ഭായ് സാഭ് .. ബാൽ പൂരാ ചാലേ ഗയ ''
'' ഹാ .. മാലൂം ഹേ ''
നാശം പിടിക്കാനായിട്ട് ... അയാളുടെ കണ്ണുകളുടെ തുറിച്ച നോട്ടം ഭയന്ന്, പർവതാരോഹകനെ പോലെ കയറി പോകുന്ന നെറ്റിയുടെ നാണം മറക്കുവാൻ വേണ്ടി ഞാൻ മുടി നെറ്റിയുടെ മേൽ കൈ കൊണ്ടൊതുക്കി വെച്ചു ..കെട്ടിടങ്ങളുടെ സണ്‍ ഷൈഡു പോലെ..
'' ഭായ് ഏക് സാൽ തക് നഹീ രുകേക ''
അവൻ വീണ്ടും എന്റെ വീക്നെസ്സിൽ സംഹാര താണ്ടവമാടുകയാണ് . കണ്ണീർ സീരിയലുകളിൽ പോലും കാണില്ല ഇത്തരം നീച പ്രവൃത്തി .. അവനോടു ദൈവം ചോദിക്കും ..
ഉള്ളിലെ വിഷമം പുറത്ത് കാണിക്കാതെ അവന്റെ അമ്പുകൾ നെഞ്ചുറപ്പോടെ ഞാൻ നേരിട്ടു .
പഹയൻ വിടുന്ന ലക്ഷണമില്ല ആക്രമണം തുടർന്ന് കൊണ്ടിരുന്നു .
'' ഭായ് മേരാ ഏക് കസിൻ ഹേ ... ഹോ ഏക് തേൽ യൂസ് കിയാ .. ആപ് കോ ദേഖേഗാത്തോ ഹോ യാദ് ആയ .. ഇസ്ലിയെ ബോല ''
'' എടാ ഈ ചെങ്ങായി തേൾ കച്ചോടക്കാരനാണ് എന്നാ തോന്നുന്നത് .. അവന്റെ കഴുത്തിലെ ലോക്കേറ്റ് കണ്ടോ തേളിന്റെ ''
പണ്ട് തേൾ കടിച്ച കൈ തടവി ഹനീഫക്ക് അവൻ തേൾ മാഫിയയുടെ ആളാണോ എന്ന് സംശയം .
'' ഭായ് സാബ് ആപ് ലോക് ക്യാ ദേകിരെ .. മേം ആപ്കോ ഏക് മെഡിസിൻ ബതായെഗാ .. ആപ് ലിഖോ ... ഡാബർ വാടിക ഓയിൽ മേം നകാര നേര അക്സിർ ( എന്തുട്ടാണാവോ ? ) മിക്സ് കര്കി തീൻ വീക്ക് ഉസ് കരോ സബ് സഹി ഹോ ജായേഗാ ... ''
മൊബൈൽ എടുത്ത് ഞാൻ അവൻ പറഞ്ഞത് പോലെ ടൈപ്പ് ചെയ്തു തുടങ്ങി .. ഡാബർ വാടിക .... ന .. കാ .. രാ ...
'' ഭായ് ഇസ്ക സ്പെല്ലിങ്ങ് കൈസാ .... ? ''
അവൻ അവ്യക്തമായി പറഞ്ഞ മരുന്നിന്റെ പേര് അക്ഷരമാലകൾക്കിടയിൽ ഞാൻ പരതി .
'' ചലോ മേരെ സാത് .. യേ സാംനെ വാല ദൂകാൻ സേ ലേലോ ... ''
അവൻ ഞങ്ങളെ ക്ഷണിച്ച് കൊണ്ട് മുന്നോട്ട് പോകാൻ തുനിഞ്ഞു .
'' നഹീ ഭായ് അഭി ടൈം നഹീം .. ബാദ് മേം ദേഖേഗാ ... ആപ് സ്പെല്ലിങ്ങ് എക് ബാർ ബതാവോ ? ''
'' ജാ ... സ്പെല്ലിങ്ങ് ഓയി ഹേ .. ജാ .... ''
അത് വരെ കണ്ട അഭ്യുതയകാംക്ഷിയായ അവന്റെ മട്ടു മാറി .. അവന്റെ തട്ടിപ്പിന് ഇരയകുന്നില്ല എന്ന് കണ്ടപ്പോൾ എന്തൊക്കെയോ പിറു പിറുത്തു കൊണ്ടവൻ സ്ഥലം കാലിയാക്കി ..
മുടി കൊണ്ട് മറച്ച എന്റെ നെറ്റി തടങ്ങളിലെ വിയര്പ്പ് കണികകൾ തുടച്ചെടുത്ത് മുടി വാരിയൊതുക്കി ഞാനും ഹനീഫയും ഞങ്ങളുടെ യാത്ര തുടർന്നു .... അപ്പോഴും എന്റെ നെറ്റിതടം പതിവ് പോലെ തിളങ്ങുന്നുണ്ടായിരുന്നു .....
By: hafihafzal

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക