ഈ ലേഖനം ആരംഭിക്കുന്നതിനു മുൻപ് തന്നെ പറയട്ടെ . ഇത് ഒരു വിദേശ രാജ്യത്തു നടന്ന അതി ഭയാനകമായ ഒരു സംഭവമാണ് . ഒരു പക്ഷെ നിങ്ങളിൽ പലരും ഇത് ശ്രദ്ധിച്ചിട്ടുണ്ടാവാം / ഉണ്ടാവില്ല . പക്ഷെ എല്ലാവരും അറിയേണ്ട എന്തൊക്കെയോ ഇതിൽ ഉണ്ടെന്നു ഞാൻ കരുതുന്നു .(കുറച്ചു ഭാവനയും ചേർത്തിരിക്കുന്നു)
അമേരിക്ക, ജൂൺ 12 ,2003 . ന്യൂസ്‌പേപ്പർ -ൽ വാർത്ത , നഗരത്തിലെ അയല്പക്കകാരായ നാലു പെൺകുട്ടികളെ കാണ്മാതായിരിക്കുന്നു .പലരും, ഇത് ഒരു നിസ്സാര കാര്യം എന്ന മട്ടിൽ അവഗണിച്ചു . പക്ഷെ അവരുടെ വീട്ടുകാരുടെ നെഞ്ചിലെ നെരിപ്പോട് ആരണയ്ക്കും .സില്വിന ,സ്വെറ്റ്ലാന ,കാതറിൻ , ഏഞ്ചൽ ,ഏകദേശം സമപ്രായക്കാരായിരുന്നു ഇവർ . പല സമയത്തായിട്ടാണ് ഇവരെ കാണാതായത് .19 വയസ്സ് പ്രായമുള്ള സില്വിന ആയിരുന്നു പ്രായത്തിൽ ചെറുപ്പം.കേസ് പോലീസ് ഏറ്റെടുത്തു അന്വേഷണം തുടങ്ങി . പക്ഷെ ഒരു തെളിവും സമാഹരിക്കാനായില്ല .ഇതിൽ ഒരു പെൺകുട്ടി ഒരു കാറിൽ കയറി പോകുന്നത് കണ്ടതായി ചിലർ മൊഴി കൊടുത്തു . പക്ഷെ കാർ നമ്പർ ഒന്നും കണ്ടില്ല, ഡ്രൈവറെയും .ടാക്സി അല്ല എന്നത് കാര്യത്തെ ഒന്ന് കൂടെ കുഴച്ചു .ചുരുക്കത്തിൽ കുറെ നാൾ കഴിഞ്ഞപ്പോൾ കേസ് വഴി മുട്ടി .
കേസ് എഫ് .ബി .ഐ ഏറ്റെടുത്തു , നീണ്ട പന്ത്രണ്ടു വർഷത്തിന് ശേഷം പൊലീസിന് , ഒരു വിവരം കിട്ടി . ക്രിസ്ത്യാനോ എന്നയാളെ കുറിച്ച് .അയാളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഒന്നും അയല്പക്കകാർക്കു അറിയില്ല . പക്ഷെ അയാളെ ചുറ്റിപറ്റി എന്തൊക്കെയോ ദൂരുഹത ഉള്ളതായി അറിയാം .അയാൾക്ക് ഒരു മകനുണ്ട്, ആന്റണി . അയാളുടെ മൊഴി പ്രകാരം , വീടിന്റെ അടുത്തായി, വേറെ ഒരു ഭവനം ഇയാൾക്കുണ്ടത്രെ . പക്ഷെ ആ ഭവനത്തിലെ പല മുറികളും, ബേസ്‌മെന്റ് -ഉം , ഗാരേജ് -ഉം ഒക്കെ അടയ്ക്കപ്പെട്ട നിലയിലാണ് .ആർക്കും അയാളെ ചോദ്യം ചെയ്യാൻ ധൈര്യമില്ല . കാരണം ചില നേരം വന്യ മൃഗങ്ങളെ പോലെയാണ് അയാളുടെ പെരുമാറ്റം .
ഒടുവിൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു . നാലു പെൺകുട്ടികളെയും താനാണ് തട്ടി കൊണ്ട് വന്നതെന്നും മറ്റും.
എപ്രകാരമാണ് ഈ സംഭവം നടന്നതെന്ന് നോക്കാം . പല സമയങ്ങളിലായി ഈ നാലു പെൺകുട്ടികൾക്കും കാറിൽ ലിഫ്റ്റ് കൊടുത്തു ക്രിസ്തിയാനോ , അവരെ കടത്തുകയായിരുന്നു . ഒടുവിൽ നാലു പേരെയും രഹസ്യമായി തന്റെ വീടിനടുത്തുള്ള ഭവനത്തിന്റെ ബേസ്‌മെന്റിൽ എത്തിച്ചു , പൂട്ടിയിട്ടു . വെളിച്ചം കാണാത്ത തടവറയിൽ നാലു പെൺകുട്ടികൾ,ഒന്ന് അലമുറ പോലും ഇടാൻ പറ്റാത്ത അവസ്‌ഥയിൽ .മണിക്കൂറുകൾ ഇടവിട്ട് അയാൾ ഓരോ പെൺകുട്ടിയെയും പീഡിപ്പിച്ചു .ഒരു നേരം ഭക്ഷണം, ആഴ്ചയിൽ രണ്ടു തവണ കുളി , ഇത് മാത്രമാണ് അയാൾ അവർക്കു അനുവദിച്ചിരുന്നത് .മനസ്സ് മരവിച്ച ആ പെൺകുട്ടികൾ , അങ്ങനെ വർഷങ്ങൾ ഒരു റൂമിനുള്ളിൽ കഴിച്ചു കൂട്ടി .ഇതിനിടക്ക് സില്വിന അയാളിൽ നിന്ന് ഗർഭിണിയായി .അയാളുടെ നിർദേശ പ്രകാരം അവിടെ വച്ച് തന്നെ ആ കുഞ്ഞിനെ അവൾ പ്രസവിച്ചു .ഇടക്കെപ്പോഴോ പെൺകുട്ടികളെ പരീക്ഷിക്കുന്നതിനു വേണ്ടി വാതിൽ പാതി ചാരി അയാൾ പുറത്തു പോകുന്നത് പോലെ ഭാവിച്ചു . കഴുത്തറുക്കാൻ തയ്യാറാക്കപ്പെട്ട നാല്കാലികൾ എപ്രകാരമാണോ , ജീവന് വേണ്ടി പിടഞ്ഞു ,രക്ഷപെടാൻ ശ്രമിക്കുക, അത് പോലെ , ഇവരും അതിനു വേണ്ടി ശ്രമിച്ചു . അപ്പോഴേക്കും അയാൾ തിരികെ വന്നു അതി പൈശാചികമായി പെൺകുട്ടികളെ മർദിച്ചു .ഇടയ്ക്കിടയ്ക്ക് സില്വിനയിലുള്ള തന്റെ കുഞ്ഞിനെ മാത്രം അയാൾ പുറത്തേക്കു കൊണ്ട് പോയിരുന്നു.അങ്ങനെ നീണ്ട പന്ത്രണ്ടു വർഷങ്ങൾ ആ .മനുഷ്യ മൃഗത്തിന്റെ (predator )അടിമകളായി ആ പെൺകുട്ടികൾ ജീവിച്ചു .
ഇതിനിടയിൽ ഒരു ദിവസം അയാൾ പുറത്തു പോയപ്പോൾ അകത്തുള്ള കതക് പൂട്ടാൻ വിട്ടു പോയി . പുറമെ നിന്നുള്ള മെയിൻ കതക് പൂട്ടുകയും ചെയ്തിരുന്നു .സില്വിന അയാൾ തിരികെ വരുമോയെന്ന പേടിയോടെ , ഹൃദയമിടിപ്പേറിയിട്ടും , രക്ഷപെടാനുള്ള ത്വരയിൽ റൂമിനു പുറത്തിറങ്ങി , ഹാളിലെ ഗ്ലാസ് ജനാല പൊക്കി വച്ച് ഉച്ചത്തിൽ അലറി . അവൾക്കു അവിടെ നിന്ന് കുറച്ചു ആൾക്കാരെ കാണാമായിരുന്നു .അങ്ങനെ ആൾക്കാർ ആ ഭവനത്തിന്റെ മുൻ വശത്തെത്തി , പുറത്തുള്ള വാതിലിന്റെ അടിഭാഗം തല്ലി തകർത്തു . അതിലൂടെ നുഴഞ്ഞിറങ്ങി സില്വിനയും ,കുഞ്ഞും രക്ഷപെട്ടു . തുടർന്ന് പോലീസ് എത്തി മറ്റു മൂന്നു പേരെയും മോചിപ്പിച്ചു . എല്ലാവരും വളരെ ക്ഷീണിതരും , വികാര ഭരിതരുമായിരുന്നു .പന്ത്രണ്ടു വർഷത്തിന് ശേഷമാണു തങ്ങൾ മനുഷ്യരെ കാണുന്നത് , ലോകം കാണുന്നത് .അവർ നാട്ടുകാരോടും , പോലീസിനോടും , അതി ദയനീയമായി , നന്ദി അറിയിച്ചു .
ക്രിസ്ത്യാനോ നേരത്തെ തന്നെ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നു പോലീസ് അന്വേഷണത്തിൽ വ്യക്തമായി . പല തരം കേസുകൾ .സ്വന്തം ഭാര്യയെ അതി ക്രൂരമായി മർദിച്ചു അവശയാക്കിയതടക്കം .അവർ തുടർന്ന് 2013 -ൽ ബ്രെയിൻ ട്യൂമർ ബാധിച്ചു മരണപെട്ടു .
ക്രിസ്ത്യാനോക്ക് കോടതി ജീവപര്യന്തം +1000 വര്ഷം തടവ് (ഓരോ കുറ്റ കൃത്യത്തിലും ചുമത്തി ) ശിക്ഷിച്ചു .തനിക്കു പോർണോഗ്രാഫിയിലും , അത് പോലെയുള്ള വൈകൃതങ്ങളിലും അതീവ താത്പര്യമുണ്ടെന്ന് പോലീസിനോട് സമ്മതിച്ചിരുന്നു .തുടർന്ന് കുറച്ചു മാസങ്ങൾക്കു ശേഷം ക്രിസ്ത്യാനോ ജയിൽ മുറിയിൽ ബെഡ്ഷീറ്റിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു .ആ മരണത്തെ പറ്റിയും വിവാദങ്ങൾ ഉണ്ടായി . ഒടുവിൽ അത് ആത്മഹത്യ തന്നെയാണെന്ന് സ്‌ഥീരീകരിച്ചു .
അതെ, അയാൾ ഒരു കൊടും കുറ്റവാളി ആയിരുന്നു .ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ മനസ്സിന്റെ ഉടമ .ഈ ലോകത്തു നാലു തരം അപടകരമായ മനസ്സിന്റെ ഉടമകളായ കുറ്റവാളികൾ ഉണ്ടെന്നു പറയപ്പെടുന്നു (ആണായാലും /പെണ്ണായാലും ).ഇവരാണ് , ആത്മരതിപരമായ ചെയ്തികൾ നടത്തുന്നവർ(narcissistic ) , മാനസികമായി അസ്‌ഥിരമായ ചിന്തകൾ ഉള്ളവർ(emotionally unstable) ,ചിത്ത ഭ്രമം ബാധിച്ചവർ (paranoid ),മൃഗതുല്യമായ മനസ്സുള്ളവർ (predator ).
പന്ത്രണ്ടു വർഷം ആ കൊടും കുറ്റവാളിയെ സഹിക്കേണ്ടി വന്ന ആ പെൺകുട്ടികളുടെ മനസ്സ് , ഹോ പറഞ്ഞറിയിക്കാൻ വയ്യ .അവർ പരസ്പരം തുണയായി ഇരുന്നിരിക്കണം .
ഇപ്പോൾ നാലു പേരും സ്വന്തം കുടുംബവുമായി ചേർന്ന് , നല്ല രീതിയിൽ ജീവിക്കുന്നു . വഴി മുടങ്ങി പോയ പഠനവും എല്ലാം പുനർ ആരംഭിച്ചു കൊണ്ട് , വളരെ പോസിറ്റീവ് ആയി തന്നെ അവർ ജീവിക്കുന്നു .
By: Sangeetha Pramod

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക