"അമ്മേ. ഉണ്ണിച്ച് വെള്ളം വേണം".....
അപ്പോഴാണ് മായ മകനെ ഒന്ന് നോക്കിയത്...
ശരിയാണ് തന്റെ കുഞ്ഞ് ആകെ തളർന്നിരിക്കുന്നു....
ശരിയാണ് തന്റെ കുഞ്ഞ് ആകെ തളർന്നിരിക്കുന്നു....
താനും കുഞ്ഞും അന്തമില്ലാത്ത നടത്ത തുടങ്ങിയിട്ട് മണിക്കൂറുകൾ ആയെന്ന് തോന്നുന്നു....
"മോന് അമ്മയിപ്പോ വെള്ളം വാങ്ങി തരാട്ടോ"....
ഇതും പറഞ്ഞവൾ തന്റെ കയ്യിലെ പേഴ്സ് തുറന്ന്
കാശ് നോക്കിയപ്പോൾ അതിൽ ഒരു പത്ത് രൂപാ
നോട്ട് മാത്രം...
പതിനായിരത്തിന്റെ നോട്ടുകൾ അടുക്കിവെച്ചു
കൊണ്ടു നടന്നതാണല്ലോ ഒരാഴ്ച മുന്നേ വരെ
താനിതിൽ എന്നോർത്തപ്പോ അവളുടെ കണ്ണ് നിറഞ്ഞു...
ഇതും പറഞ്ഞവൾ തന്റെ കയ്യിലെ പേഴ്സ് തുറന്ന്
കാശ് നോക്കിയപ്പോൾ അതിൽ ഒരു പത്ത് രൂപാ
നോട്ട് മാത്രം...
പതിനായിരത്തിന്റെ നോട്ടുകൾ അടുക്കിവെച്ചു
കൊണ്ടു നടന്നതാണല്ലോ ഒരാഴ്ച മുന്നേ വരെ
താനിതിൽ എന്നോർത്തപ്പോ അവളുടെ കണ്ണ് നിറഞ്ഞു...
അടുത്തൊരു ഹോട്ടലിൽ നിന്നും മായ ഉണ്ണിക്ക്
ചായയും ദോശയും വാങ്ങി നൽകി...
കാശ് തികയില്ലെന്നറിയാവുന്നതിനാൽ
അവൾ വെള്ളം മാത്രം കുടിച്ചു ...
ചായയും ദോശയും വാങ്ങി നൽകി...
കാശ് തികയില്ലെന്നറിയാവുന്നതിനാൽ
അവൾ വെള്ളം മാത്രം കുടിച്ചു ...
ആഡംബരങ്ങൾക്കു നടുവിൽ ജനിച്ചു വീണ
തന്റെ മകൻ ആർത്തിയോടെ ദോശ കഴിക്കുന്നത് അവളാദ്യമായി കണ്ടു....
തന്റെ മകൻ ആർത്തിയോടെ ദോശ കഴിക്കുന്നത് അവളാദ്യമായി കണ്ടു....
" ഈശ്വരാ എല്ലാം ഞാനൊറ്റ ഒരുത്തി കാരണമാണല്ലോഇങ്ങനെ സംഭവിച്ചത്.....
ഹരിയേട്ടൻ എന്നെ ഒരുപാട് സ്നേഹിച്ചു
അതിലേറെ എന്നെ വിശ്വസിച്ചു...
മരുഭൂമിയിൽ കഷ്ടപ്പെട്ടുണ്ടാക്കിയ പണം മൊത്തം എന്റെ പേരിലേക്ക് അയച്ചു തന്നപ്പോൾ
ഈ പാപിയായ ഞാൻ വഞ്ചിക്കുകയാണെന്ന്
എന്റെ ഹരിയേട്ടൻ അറിഞ്ഞില്ല.....
അതിലേറെ എന്നെ വിശ്വസിച്ചു...
മരുഭൂമിയിൽ കഷ്ടപ്പെട്ടുണ്ടാക്കിയ പണം മൊത്തം എന്റെ പേരിലേക്ക് അയച്ചു തന്നപ്പോൾ
ഈ പാപിയായ ഞാൻ വഞ്ചിക്കുകയാണെന്ന്
എന്റെ ഹരിയേട്ടൻ അറിഞ്ഞില്ല.....
ചതിക്കായിരുന്നില്ലേ ഞാൻ ഹരിയേട്ടനെ...
മറ്റാരും അറിയാതെ അരുണുമായി..
ഞാനൊന്നിച്ചതും ആ ബന്ധത്തിൽ
ഉണ്ണിമോൻ ജനിച്ചതും...
മറ്റാരും അറിയാതെ അരുണുമായി..
ഞാനൊന്നിച്ചതും ആ ബന്ധത്തിൽ
ഉണ്ണിമോൻ ജനിച്ചതും...
കഴിഞ്ഞാഴ്ച മുന്നേവരെ അവൻ ഹരിയേട്ടന്റെ
മകനായിരുന്നു...
എന്തെല്ലാം നാടകം ഞാൻ നടത്തി കുഞ്ഞ്
ഹരിയേട്ടന്റേതാണെന്ന് മറ്റുള്ളവരേയും
ഹരിയേട്ടനേയും വിശ്വസിപ്പിക്കാൻ...
മകനായിരുന്നു...
എന്തെല്ലാം നാടകം ഞാൻ നടത്തി കുഞ്ഞ്
ഹരിയേട്ടന്റേതാണെന്ന് മറ്റുള്ളവരേയും
ഹരിയേട്ടനേയും വിശ്വസിപ്പിക്കാൻ...
ഗർഭിണി ആണെന്നറിഞ്ഞ നിമിഷം ഞാൻ...
ഹരിയേട്ടൻ കേറിവന്നില്ലെങ്കിൽ ആത്മഹത്യ
ചെയ്യുമെന്ന് പറഞ്ഞു നാട്ടിൽ വരുത്തി....
ഹരിയേട്ടൻ കേറിവന്നില്ലെങ്കിൽ ആത്മഹത്യ
ചെയ്യുമെന്ന് പറഞ്ഞു നാട്ടിൽ വരുത്തി....
പാവം രണ്ട് മാസം കഴിഞ്ഞ് തിരിച്ചു പോയി....
ഞാൻ ഗർഭിണി ആണെന്നറിയിച്ചപ്പോൾ എന്തുമാത്രം സന്തോഷിച്ചു....
മാസം തികയുന്നതിന് മുന്നേ മോൻ ജനിച്ചൂന്ന്
പറഞ്ഞതും ഹരിയേട്ടൻ വിശ്വസിച്ചു....
പറഞ്ഞതും ഹരിയേട്ടൻ വിശ്വസിച്ചു....
അരുൺ...അവനെന്നെ ചതിക്കായിരുന്നില്ലേ...
എന്റെ കയ്യിൽ നിന്നും പതിനായിരങ്ങൾ
വാങ്ങുന്നതിനായി മാത്രമാരുന്നല്ലോ
അവനെന്നെ സ്നേഹിച്ചത്...
എന്റെ കയ്യിൽ നിന്നും പതിനായിരങ്ങൾ
വാങ്ങുന്നതിനായി മാത്രമാരുന്നല്ലോ
അവനെന്നെ സ്നേഹിച്ചത്...
ഹരിയേട്ടൻ നാട്ടിൽ വരുന്നുണ്ടെന്ന് പറഞ്ഞപ്പോ
നീ ഉള്ളതെല്ലാം എടുത്ത് മോനുമായി എനിക്കൊപ്പം. വാ എന്നു പറഞ്ഞ് എന്നെ
വിളിച്ചത് ചതിക്കാനായിരുന്നല്ലോ ഈശ്വരാ...
നീ ഉള്ളതെല്ലാം എടുത്ത് മോനുമായി എനിക്കൊപ്പം. വാ എന്നു പറഞ്ഞ് എന്നെ
വിളിച്ചത് ചതിക്കാനായിരുന്നല്ലോ ഈശ്വരാ...
ഉണ്ണി ...ഹരിയേട്ടന്റെ മകനല്ല....അരുണിന്റേതാണെന്ന് ആ മുഖത്ത്
നോക്കി പറഞ്ഞപ്പോ. ആ മിഴികൾ നിറഞ്ഞത്
കണ്ടിട്ട് എനിക്കപ്പോൾ തെല്ലും സങ്കടം തോന്നിയില്ല....
നോക്കി പറഞ്ഞപ്പോ. ആ മിഴികൾ നിറഞ്ഞത്
കണ്ടിട്ട് എനിക്കപ്പോൾ തെല്ലും സങ്കടം തോന്നിയില്ല....
..ഹരിയേട്ടന്റെ സമ്പാദ്യങ്ങൾ ഒന്നും
ഞാൻ എടുത്തിട്ടില്ലാന്നറിഞ്ഞപ്പോളല്ലേ അരുണിന്റെ ഭാവം മാറിയത്...
ഞാൻ എടുത്തിട്ടില്ലാന്നറിഞ്ഞപ്പോളല്ലേ അരുണിന്റെ ഭാവം മാറിയത്...
അതേ അവനെന്റെ പണമായിരുന്നു എന്നേക്കാളും വലുത്...
സ്വന്തം മോൻ പോലും അവന് അതിനേക്കാൾ വലുതല്ലായിരുന്നു....
സ്വന്തം മോൻ പോലും അവന് അതിനേക്കാൾ വലുതല്ലായിരുന്നു....
പലർക്കായി എന്നെ കാഴ്ച വെയ്ക്കാൻ
അവനെങ്ങനെ തോന്നി...ഒരുപാട് സ്നേഹിച്ചതല്ലേ
ഞാനവനെ.....
അവനെങ്ങനെ തോന്നി...ഒരുപാട് സ്നേഹിച്ചതല്ലേ
ഞാനവനെ.....
വയ്യ ഒരാഴ്ച കൊണ്ട് ഒരു ജന്മത്തിലെ വേദന മുഴുവൻ ഞാൻ തിന്നു മനസ്സു കൊണ്ടും
ശരീരം കൊണ്ടും...എന്റെ മോനേപ്പോലും
അവൻ ഉപദ്രവിച്ചു....
ശരീരം കൊണ്ടും...എന്റെ മോനേപ്പോലും
അവൻ ഉപദ്രവിച്ചു....
"അമ്മേ... അമ്മയ്ക്ക് ദോശ വേണോ"
ഉണ്ണീടെ ചോദ്യമാണ് അവളെ ചിന്തയിൽ നിന്നുണർത്തിയത്...
"വേണ്ട മോൻ കഴിച്ചോ അമ്മയ്ക്ക് വിശപ്പില്ല"...
അത് പറയുമ്പോഴും അവളുടെ വയറെരിയുന്നുണ്ടായിരുന്നു വിശപ്പിന്റെ വിളിയാൽ.....
കഴിച്ചതിന്റെ കാശ് കൊടുത്തു കടയിൽ
നിന്നിറങ്ങിയപ്പോൾ കണ്ണുകളിൽ ഇരുട്ടു
കേറി ശരീരം കുഴഞ്ഞതു പോലെ അവൾക്കു
തോന്നി....
നിന്നിറങ്ങിയപ്പോൾ കണ്ണുകളിൽ ഇരുട്ടു
കേറി ശരീരം കുഴഞ്ഞതു പോലെ അവൾക്കു
തോന്നി....
"വണ്ടി ഇടിച്ചതാ...വേഗം ആശുപത്രിയിലെത്തിക്കാം...
തല പൊട്ടി ചോര ഒരുപാട് വരുന്നുണ്ട്"....
തല പൊട്ടി ചോര ഒരുപാട് വരുന്നുണ്ട്"....
ആരോ പറയുന്നത് അവ്യക്തമായി അവൾ കേട്ടു..
പിന്നീടവൾ കണ്ണ് തുറക്കുമ്പോൾ ആശുപത്രിക്കുള്ളിലാണ് താനെന്ന് തിരിച്ചറിഞ്ഞു....
ശരീരമാകെ ഒരു മരവിപ്പ്....ആരോ
അടുത്ത് നിൽക്കുന്നത് പോലെ....
അവൾ കണ്ണ് തുറന്ന് നോക്കി....
അതേ. ഹരിയേട്ടൻ.....
കയ്യിലിരിക്കുന്നത് ഉണ്ണിമോനല്ലേ....
അടുത്ത് നിൽക്കുന്നത് പോലെ....
അവൾ കണ്ണ് തുറന്ന് നോക്കി....
അതേ. ഹരിയേട്ടൻ.....
കയ്യിലിരിക്കുന്നത് ഉണ്ണിമോനല്ലേ....
ഹരിയേട്ടൻ മോനെ കെട്ടിപ്പിടിച്ച് എന്നെ നോക്കി
കരയുവാണല്ലോ....
കരയുവാണല്ലോ....
"ഹരിയേട്ടാ മാപ്പ്. .....
ഈ മഹാപാപിയോട് ക്ഷമിക്കണേ...
ഈ മനസ്സിലെ നന്മയും സ്നേഹവും
തിരിച്ചറിയാൻ....ഞാൻ വൈകിപ്പോയി.."
ഈ മഹാപാപിയോട് ക്ഷമിക്കണേ...
ഈ മനസ്സിലെ നന്മയും സ്നേഹവും
തിരിച്ചറിയാൻ....ഞാൻ വൈകിപ്പോയി.."
ഇല്ല ...ഞാൻ പറയുന്നതൊന്നും ഹരിയേട്ടൻ
കേൾക്കുന്നില്ലല്ലോ.....
കേൾക്കുന്നില്ലല്ലോ.....
ഞാൻ....ഞാൻ...മരിച്ചു പോയോ ഈശ്വരാ...
അതേ ... ഞാൻ മരിച്ചു പോയി...വെള്ളത്തുണി എന്റെ മുഖത്തേക്കതാ. നേഴ്സ് വലിച്ചിടുവാണല്ലോ....
ആ കാൽക്കൽ വീണ് ഒന്ന് മാപ്പ് പറയാൻ കൂടി
എനിക്കൊരവസരം തന്നില്ലല്ലോ ഈശ്വരാ....
അവളുടെ ആ അലറിക്കരച്ചിൽ. മറ്റാരും
കേൾക്കാതെ വായുവിലലയടിച്ചു കൊണ്ടിരുന്നു...
എനിക്കൊരവസരം തന്നില്ലല്ലോ ഈശ്വരാ....
അവളുടെ ആ അലറിക്കരച്ചിൽ. മറ്റാരും
കേൾക്കാതെ വായുവിലലയടിച്ചു കൊണ്ടിരുന്നു...
(മനസ്സ് നിറഞ്ഞു സ്നേഹിക്കുകയും
വിശ്വസിക്കുകയും ചെയ്യുന്നവരെ
മനസ്സറിഞ്ഞു വഞ്ചിച്ചാൽ ഈശ്വരൻ പോലും
മാപ്പ് തരില്ലെന്നോർക്കുക)
By.....RemyaRajesh....
വിശ്വസിക്കുകയും ചെയ്യുന്നവരെ
മനസ്സറിഞ്ഞു വഞ്ചിച്ചാൽ ഈശ്വരൻ പോലും
മാപ്പ് തരില്ലെന്നോർക്കുക)
By.....RemyaRajesh....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക