ചെമ്മണ്ണൂതി പാറ്റി ആ ബസ്സ് റാണിക്ക് മുന്നിൽ വന്ന് നിന്നു. നീട്ടി പിടിച്ച കൈ ഗൗനിക്കാതെ ഓടി പോകുന്ന ആ ബസ്സിനെ നോക്കി എത്ര നിന്നിട്ടുണ്ട്.ആ കഷണ്ടിത്തലയനെ എത്ര ശാപവാക്കുകൾ കൊണ്ട് പൊങ്കാലയിട്ടിട്ടുണ്ട്. ഇന്നെന്തേ? ഈ കശ്മലന് പെട്ടെന്നൊരു മന്ദഹാസം മുഖത്ത്. റാണി മുഖം കൊടുക്കാതെ ബസ്സിനുള്ളിലേക്ക് അരിച്ചു കയറുന്ന പ്രഭാ തികരണങ്ങളിലേക്ക് കണ്ണിറുക്കി നിന്നു.
പിന്നിൽ അവളുണ്ട് ഹീര! കണ്ടു. എച്ചിൽ കൂനയുടെ ഗന്ധം പേറി വൃത്തിഹീനമായ ശരീരത്തെ പച്ചപ്പിന്റെ നനുത്ത പുതപ്പിട്ട് മൂടി ഇരിപ്പാണ്. ഹീരയുടെ മുഖം പതിവിന് വിപരീതമായി പ്രസന്നമാണ്. പട്ടണത്തിലെ സുന്ദരിയുടെ ചുവന്ന മുടി വെള്ളാരം കണ്ണുകളെ അലോസരപ്പെടുത്തുന്നു.
"റാണീ"..... നിന്നെ ഇനി മുഷിപ്പിക്കില്ല. അനുസരയുള്ള കുട്ടിയാകും, ഇനി ആ ബസ്സ് നിനക്കു മുന്നിൽ.
" ഹീരാ ! നീ?
" ഞങ്ങൾ ഹൃദയം കൈമാറിയിട്ട് കുറച്ചായേ... നീ എനിക്ക് വേണ്ടപ്പെട്ടതാന്ന് ഇന്നലെയാ ബോധ്യപ്പെട്ടേ.... അവളുടെ നുണക്കുഴികൾ റാണിക്ക് നേരെ ഒരു കള്ളച്ചിരിയോടെ!
" ഹീരാ...... നീ കാണുന്നില്ലേ??? അതു പ്രേമമല്ല ,കാമമാണ്. അയാളുടെ കണ്ണുകൾ അത് പറയുന്നു ഹീരാ......! റാണിയുടെ വാക്കുകൾ തീഗോളം കണക്കെ ഉള്ളീന്ന് കറങ്ങി കൊണ്ടേയിരുന്നു.
"ഹീരാ..... നിന്റെ അമ്മ, അച്ഛൻ,? പുറത്തേക്ക് വന്നത് ഇത്രമാത്രം
" ഇല്ല, ഒന്നുമെനിക്ക് വിഷയമല്ല അയാൾ മാത്രം! റാണീ...
റാണിയുടെ മുന്നിലൂടെ അയാളുടെ തുറിച്ച കണ്ണും, കഷണ്ടിത്തലയും, നിഗൂഢമായ ചിരിയും മിന്നി മറഞ്ഞു.. യാത്രകൾ ദുസ്സഹമായി അവൾക്ക്.
കണ്ണാടിക്കുള്ളിൽ ,,, ഹീരയുടെ ശരീരത്തെ അയാൾ കുടിയിരുത്തിയിരിക്കുന്നു.

ഇരുട്ടിന്റെ മറവിൽ പേക്കോലങ്ങൾ നൃത്തം വയ്ക്കുന്നു, കാതിനെ അട്ടഹാസങ്ങൾ കൊട്ടിയടയ്ക്കുന്നു, അങ്ങ് ദൂരെ ഒരു തള്ളക്കിളി ചിറകടിച്ച് കരയുന്നുണ്ടോ..
ഹീരാ.......!! റാണിയുടെ ഉറക്കിനെ ഭേദിച്ച് കൊണ്ട് ഒരു പേക്കോലം! ഇല്ല ഹീരാ,,,, നീ പാവമാണ്, ഇത് വെറും ചാപല്യമാണ് ഹീരാ.. അച്ഛന്റെ പ്രായമുള്ള അയാളെ !ഹീരാ നിന്റെ കണ്ണുകൾ ആരാ മൂടിക്കെട്ടിയത് . സിറ്റിയിലെ ഒരു പെണ്ണിൽ കാണുന്ന യാതൊരു പരിഷ്ക്കാരവും നിന്നിൽ ഞാൻ കണ്ടിരുന്നില്ല ഹീരാ.. തുളസ്സികതിരിന്റെ നൈർമ്മല്യമാണ് നീ!
ഹീരയുടെ സ്വരം റാണിയെ പേടിപ്പെടുത്തി.
" റാണീ..... ചില സായാഹ്നങ്ങൾ ഞങ്ങൾക്ക് വേണ്ടി മാത്രമാകുന്നു . അയാളും, ഞാനും ബീച്ചിലെ തിരക്കിൽ ആരാലും തിരിച്ചറിയപ്പെടാതെ കടൽക്കാറ്റ് നുണഞ്ഞ് അങ്ങിനെ....
"നിർത്തു ഹീരാ.. അരുത് ,,, അതിനൊക്കെ സമയം ഇനിയുമുണ്ട് ഹീരാ "... വാക്കുകൾ കൊണ്ട് അവളുടെ പ്രണയത്തിന് കടിഞ്ഞാണിടാൻ കഴിയാതെ വെറും ജലരേഖകളായി മാറുന്നു.
റാണിയെപല സായാഹ്നങ്ങളും അയാളുടെ ചുവന്ന കണ്ണുകൾ കാട്ടി പേടിപ്പെടുത്തി.
റാണിയുടെ ഭീതിയെ ഭേദിച്ച് കൊണ്ട് ആ വിളി.
".ഹീര എത്തിയില്ല, ഇന്ന് ക്ലാസ് കഴിയാൻ പതിവിലും വൈകിയോ? ഒരു കുതിര കുളമ്പടി പോലെ കേൾക്കാമായിരുന്നു പെറ്റ വയറിന്റെ മിടിപ്പ്.
" ഇല്ല, റോഡിലൊരു പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇപ്പൊ എത്തും. " സത്യമായത് കൊണ്ട് മാത്രം റാണിക്ക് കുറ്റബോധം തോന്നിയില്ല.
പുലരിയുടെ ശോഭയ്ക്ക് മങ്ങലേല്പിച്ച് കൊണ്ടതാ അയാൾ റാണിക്ക് മുഖാമുഖം.
"എന്നെ അത്ര ബോധിച്ചില്ലാന്ന് തോന്നുന്നു."
" അങ്ങിനൊന്നുമില്ല, ഹീര പാവമാണ്. നിങ്ങൾക്ക് അവളുടെ അച്ഛന്റെ പ്രായമുണ്ട്. അവളെ വിട്ടേക്കൂ..."
" ഭയപ്പെടേണ്ട, അവളെ എനിക്ക് വേണം.!ഒന്നുകൂടി തുറുത്തിയ കണ്ണുകൾ കാട്ടി, കഷണ്ടിയും തടവി അയാൾ തിരിഞ്ഞ് നടന്നു.
റാണിക്ക് ഉറക്കെ അലറാൻ തോന്നി.
മനസാക്ഷിയുടെ കോടതിയിൽ ആരെക്കെയോ വിചാരണ ചെയ്യുന്നു.
കാമ്പസിലെ അടക്കം പറച്ചിലുകൾ !റാണിയെ ആരൊക്കെയോ പുച്ഛത്തോടെ നോക്കുന്നു. വെള്ളാരം കണ്ണുള്ള സുന്ദരിയെ വഴി തിരിച്ച് വിട്ടവൾ! ആണോ? റാണി പല ആവർത്തി അവളോട് തന്നെ ചോദിച്ച ചോദ്യം.
രാത്രികൾ മൗനമായി തേങ്ങുന്നത് പോലെ., ആർത്തുള്ള ചിരി അയാളുടെ_ ഒരിക്കലും പൂർണ്ണതയിൽ എത്താത്ത പ്രണയമാണത്. ഉടലുകളോട് മാത്രമുള്ള പ്രണയം ! അതെ റാണി നീയാണ് ശരി!!
അവൾ എഴുന്നേറ്റു. "ഹീരാ " ക്ഷമിക്കൂ... നിന്റെ പ്രണയം ചാപല്യമാണ് ഹീരാ.... രണ്ടുനാൾ കണ്ണകന്നാൽ തീരുന്ന പ്രണയം! നിന്നെ ഞാൻ ബലി കൊടുക്കില്ല ഹീരാ... നിന്നോട് എനിക്ക് കുഞ്ഞനുജത്തിയോടുള്ള വാത്സല്യമാണ്. റാണി നമ്പർ കറക്കുന്നുണ്ടായിരുന്നു. പുതിയൊരു ഉണർവ്വിന്റെ പുലരിയായിരുന്നു റാണിക്കന്ന്.
" പ്രണയത്തെ അതിന്റെ പാരമ്യതയിൽ എത്തിച്ച് കൊടുക്കുകയാണോ,,, ? പുതിയ തലമുറയെ വാർത്തെടുക്കേണ്ട നിങ്ങളൊക്കെ - , എന്താ കരുതി വച്ചത്,? ഗുരുക്കന്മാരുടെ മുൻപിൽ തല കുനിഞ്ഞ് തീരുമ്പോഴും ആരോ പറയുന്നുണ്ട് "അരുത് റാണി, നീ ശരിയാണ്." ആരുടേയോ പകപോക്കൽ റാണിയുടെ മനസ്സിനെ ആഴത്തിൽ മുറിവേല്പിച്ചു. ഒരു ചോദ്യമേ അവളെ പിൻതുടർന്നുള്ളൂ... പ്രണയിനി ഞാനാണോ? എല്ലാത്തിനുമുള്ള ഉത്തരം അവൾക്കറിയാമായിരുന്നു.
റാണിക്ക് മുൻപിൽ ബസ്സ് വന്നു.നാലു കണ്ണുകളിൽ എന്തെന്നില്ലാത്ത പരിഭ്രാന്തി നിഴലിച്ചു കാണുന്നുണ്ട്. ചോരക്കണ്ണൻ നോട്ടം കൊണ്ട് റാണിയെ കുത്തിക്കൊല്ലുന്നു . റാണിക്ക് ഊഹിക്കാവുന്നതേയുള്ളൂ... അവളുടെ കണ്ണുകൾ ആ ബസ്സിലൊന്നാകെ പരതി.
അപരിചിതരെ പോലെയാണ് അമ്മയും ,മകളും കിലോമീറ്ററുകൾ സഞ്ചരിച്ച് വന്നത്. ആ അമ്മ മകൾക്ക് ചുറ്റും ലക്ഷ്മണരേഖ വരച്ച് കഴിഞ്ഞിരുന്നു. റാണി ആ ഭാരം പെറ്റ വയറിന് കൈമാറിയതറിയാതെ ഹീര പ്രണയത്തിന് ചുക്കാൻ പിടിക്കുന്ന അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
" റാണി..... കണ്ടോ, എന്നെ നാണം കെടുത്താൻ വീട്ടിന്ന് ഇവിടെ വരെ! നാശം".
രക്തബന്ധങ്ങളെ പുച്ഛിച്ച് തള്ളാൻ ഹീരയിൽ ഒരു മടിയും കണ്ടില്ല. അറിയില്ല റാണീ.. എന്തു ചെയ്യും,?
യൂദാസ്..... നീയല്ലല്ലോ...,,, നീയല്ലാന്ന് എനിക്കറിയാം. ആരായാലും നശിച്ചു പോകും."""
" ഇല്ല ഹീരാ നശിക്കില്ല, പാപിയല്ല ഞാൻ, നിന്നെ എച്ചിൽ കൂനയുടെ ഗന്ധം മലിനമാക്കിയിരിക്കുന്നു. ഹീരാ... ഞാൻ ശരിയാണ്. ""റാണി ഉരുവിട്ടു കൊണ്ടേയിരുന്നു. മാതൃത്വത്തെക്കാളും പരിശുദ്ധമായി നിന്നെ കാക്കാൻ ഞാൻ മറ്റാരേയും കണ്ടില്ല.
കോഴ്സിന്റെ അവസാന നാളുകളിൽ വെള്ളാരം കണ്ണുള്ള ആ സുന്ദരിയെ റാണിക്ക് നഷ്ടമായി തുടങ്ങി.
" ഹീരാ നാളെ നമ്മുടെ കോഴ്സിന്റെ അവസാന ദിവസമാണ്. നിറമുള്ള സാരി ഉടുത്ത് നീ വരില്ലേ? ഫോൺ ആരോ പിടിച്ചു വാങ്ങി.
" അമ്മേ.. ഞാനാ റാണി. നാളെ അവളെ "
ഒരു മൂളലിൽ എല്ലാം, ഒരു നന്ദി പോലും പറയാതെ. റാണിക്ക് സങ്കടം തോന്നിയില്ല .ഹീര രക്ഷപ്പെട്ടല്ലോ അതു മതി. എവിടെയോ ഒരു ശൂന്യത നിഴലിച്ചിരുന്നു റാണിക്ക്.
മാസം പിന്നിട്ടപ്പോ ഹീര വന്നു. പരീക്ഷ എഴുതാൻ ചുറ്റിലും രക്ഷാകവചം തീർത്ത് കുറേ പേരും. ഒന്നും ഉരിയാടാൻ കഴിയാതെ പരീക്ഷ എഴുതി തിരിച്ചു വണ്ടിയിലേക്ക് കയറുന്ന ഹീര ! റാണിയുടെ കണ്ണുകൾ നനഞ്ഞു.. റാണിയിൽ നിന്നും ഹീരയുടെ എന്നെന്നേക്കുമായുള്ള ഒരൊഴിഞ്ഞ് പോക്ക്.
" റാണീ.... ഞാൻ ചതിയിൽ പെട്ടിട്ടുണ്ടെന്നും,എന്നെ രക്ഷിക്കണം എന്നും , ആരോ അമ്മയോട് പറഞ്ഞു. " ഹീരയുടെ വാക്കുകൾ റാണിയുടെ മനസിനെ നോവിക്കുന്നുണ്ടായിരുന്നു. മനഃസാക്ഷി അപ്പോഴും നീയാണ് ശരിയെന്ന് പറയുന്നുണ്ടായിരുന്നു.
"""..ഹീരാ..... നിന്നിൽ ആ തുളസി കതിരിന്റെ നൈർമല്യം ഞാനിന്നു കണ്ടു. നിന്റെ വെള്ളാരം കണ്ണുകളിൽ ആയിരം മഴവില്ല് തീർക്കാൻ മറ്റൊരു പ്രണയമണയും, ഹീരാ....... അന്ന്,- നിനക്കിഷ്ടമുള്ള ഈ മഞ്ഞിന്റെ നനുത്ത പുതപ്പിട്ട പച്ചപ്പിൽ എന്നെ തേടി നീ വരണം അന്നു മാത്രം!!
നിന്റെ റാണി ഇവിടെ കാത്തിരിപ്പുണ്ട്.

By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക