Slider

കശുവണ്ടിത്തോട്ടത്തിലെ പ്രണയം

0

മനോഹരമായ എൺപതുകളിലെ ഒരു പ്രഭാതം. കിണറ്റിൽ നിന്ന് വെള്ളം കോരുന്ന തിനിടയിൽ ഞാൻ ആ കാഴ്ച കണ്ടു. ഞങ്ങളുടെ ഇരുപത്തഞ്ചു സെൻ്റ് പുരയിടത്തി നപ്പുരം വിശാലമായ തെങ്ങിൻ തോപ്പും അതിനപ്പുറം പറങ്കിമാവിൽ തോട്ടവുമാണ്. ധൃതിയിൽ കശുവണ്ടി പെറുക്കാൻ കൊട്ടയുമായി ഉടമസ്ഥൻ .ജന്മിയാണേ :നാട്ടിലെ പ്രമാണിയും; ഞങ്ങളുടെ തൊട്ടു മുകളിലെ പറമ്പിലെ സ്ത്രീയും ധൃതിയിൽ തോട്ടം ലക്ഷ്യമാക്കി നീങ്ങുന്നു. ജന്മിയുടെ സ്വന്തം കീഴാളരാണ് ° ജാതി പറയുന്നില്ല. ഈ സഞ്ചാരം ദിവസവും തുടർന്നു കൊണ്ടേയിരുന്നു. കശുവണ്ടി കാലം കഴിഞ്ഞ ശേഷവും ഇതിനു വലിയ കുറവൊന്നും ഉണ്ടായില്ല.. അവിടെയും ഇവിടെയും ചെറിയ സംസാരങ്ങൾ കേട്ടു തുടങ്ങി.ഞാൻ കണ്ട സഞ്ചാരം പറഞ്ഞാൽ അമ്മയുടെ കൈയിൽ നിന്നും അടി ഉറപ്പ് ,മിണ്ടാതിരുന്നു' എന്നാലും സംശയം മനസ്സിൽ തന്നെ കിടന്നു. ചക്കി ഇതാണ് കഥാനായികയുടെ പേര് .ഒരിക്കൽ രാത്രി കള്ളൻ കള്ളൻ എന്ന നിലവിളി കേട്ട് ഉണർന്നപ്പോൾ മനസ്സിലായി ചക്കിയുടെ വീട്ടിൽ നിന്നാണെന്ന്; അന്നന്നത്തെ ആഹാരത്തിൻ്റെ വക കഷ്ടപ്പെട്ട് അധ്യാനിച്ചുണ്ടാക്കു ന ഇവരുടെ വീട്ടിൽ കള്ളൻ കയറാനോ, കള്ളൻ ഓടിയ ദിശ വച്ച് എല്ലാവരും എന്തോ മനസ്സിലാക്കിയ പോലെ.പിന്നെ കുറച്ചു കാലത്തേക്ക് സഞ്ചാരം കുറഞ്ഞു;ഭർത്താവും അഞ്ചാറു മക്കളുമുള്ള ആ സ്ത്രീയ്ക്ക് മേലാളനോടുളളത് ശരിക്കും പ്രണയമായിരിക്കുമോ? അതോ കാമ പൂർത്തീകരണത്തിതുള്ള സഞ്ചാര മോ,..,.. ഈ സംഭവത്തിനു ശേഷം ജന്മിയുടെ ഭാര്യ അയാളെ വിട്ടു പോയി. നടുമുറ്റത്തിരുത്തി മാത്രം ഭക്ഷണം ജോലിക്കാർക്ക് തൽകിയിരുന്ന മേലാളൻ ചക്കിയെ പ്രണയിച്ചത് എങ്ങനെയാണാവോ... ? ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിന് ഉത്തരം നൽകാതെ അടുത്ത കശുവണ്ടി സീസണിലും അവരുടെ സഞ്ചാരം തുടർന്നു കൊണ്ടേയിരുന്നു;---- 

ജൂലി വോട്ട്: 
ഇഷ്ടായോ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo