Slider

ഒരു വെട്ടു ഇവർക്കുകൂടി

0

ബലിദാനിയുടെയും
ജിഹാദിയുടെയും
രക്തസാക്ഷിയുടേയും
അറ്റുവീഴുന്ന തലകളിൽനിന്നും
ഇറ്റിവീഴുന്ന ചോര
ഒഴുകിചേരുന്നിടത്ത് ,
തെരുവിൽ
മുറിഞ്ഞു മുറിഞ്ഞുപോയോരു
താരാട്ടു വാരിപ്പുതച്ചു
ഒറ്റക്കിരിക്കുന്നുണ്ടോരമ്മ !!
ആൾക്കൂട്ടങ്ങൾക്കും
മുദ്രാവാക്യങ്ങൾക്കുമപ്പുറം
കവിളത്തു കരിമഷി മറുകുത്തിയ
ഓർമകൾ ചുമരിലെ
ആണിയിൽ പിടയുമ്പോൾ
ചട്ടനായ് പൊട്ടനായ് പിറന്നിരുന്നെങ്കിലെന്നു
നെടുവീർപ്പിടുന്ന ജന്മം
വിധിക്കുന്നവരും
നടപ്പിലാക്കുന്നവരും
ഒരു വെട്ടു ഇവർക്കുകൂടി മാറ്റിവെക്കാൻ ദയവുകാണിക്കുക . 

By: Moosa Eravath
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo